യുദ്ധം:

രണ്ടോ അതിലധികമോ പ്രദേശങ്ങളോ വിഭാഗങ്ങളോ ചേരി തിരിഞ്ഞ് ആയുധങ്ങളോടു കൂടിയും സേനയെ ഉപയോഗിച്ചും നടത്തുന്ന പോരാട്ടമാണ് യുദ്ധം.

കീഴടക്കുക , ഉദ്ദേശ്യം അടിച്ചേൽപ്പിക്കുക ,

യുദ്ധം: വിവിധ തരം യുദ്ധങ്ങൾ, യുദ്ധനടത്തിപ്പും യുദ്ധത്തിലെ പെരുമാറ്റവും, ഇതും കാണുക
യുദ്ധം കഴിഞ്ഞ് നെപ്പോളിയൻ ബോണപ്പാർട്ട് തിരിച്ചുപോകുവാൻ ഒരുങ്ങുന്ന ചിത്രം

അവകാശം പിടിച്ചു വാങ്ങുക എന്നിവയാകാം യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ രാഷ്ട്രീയം, വ്യവസായം, മതം, വംശീയത എന്നിവയിൽ അടിസ്ഥാനപ്പെട്ടിരിക്കാം, യുദ്ധത്തിന്റെ കാരണമായും ഇവയെ കണക്കാക്കുന്നു. രാഷ്ട്രവൽക്കരണം, സേനാസന്നാഹം എന്നിവ നൂതനയുഗത്തിൽ യുദ്ധത്തിനു വഴിതെളിച്ചു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിരുതർക്കം യുദ്ധത്തിനു കാരണമാകാം. യുദ്ധത്താൽ നാശനഷ്ടങ്ങൾ വളരെ വലിയ അളവിൽ സംഭവിക്കുന്നു. പുരാണിക കാലങ്ങളിൽ ഒരു യുദ്ധത്തിൽ സാധാരണ തുടർച്ചയായ ഒരൊറ്റ സംഘട്ടനം മാത്രമേ കാണൂ. കാലക്രമേണ സൈന്യങ്ങളുടെ വലിപ്പം വർദ്ധിച്ചതോടെ ഒരു യുദ്ധത്തിൽ പല മുന്നണികളും (front), ഒരോ മുന്നണിയിൽ പല സംഘട്ടനങ്ങളും (battles) ഉണ്ടാവാം. ഉദാഹരണത്തിന് 1971 ലെ ഇൻഡോ പാക് യുദ്ധത്തിൽ പശ്ചിമ പാകിസ്താനുമായുള്ള അതൃത്തിയിൽ പശ്ചിമ മുന്നണിയും (western front) കിഴക്കൻ പാകിസ്താനുമായുള്ള (ഇപ്പോഴത്തെ ബംഗ്ലാദേശ്) അതൃത്തിയിൽ കിഴക്കൻ മുന്നണിയും (eastern front) ഉണ്ടായിരുന്നു. സംഘട്ടനങ്ങൾ (battles) പല തരമുണ്ട് :നാവിക സംഘട്ടനം (naval battles), വായു സംഘട്ടനം (air battles), കര സേനാ സംഘട്ടനം (land battles). ചില സംഘട്ടനങ്ങളിൽ മിശ്രിത ഘടകങ്ങളുണ്ടാവാം കടൽ-വായു (sea-air battles), കര-വായു (land air) , കടൽ-കര ആക്രമണം (Amphibious assault) എന്നിങ്ങനെ പല തരം സംഘട്ടനങ്ങൾ ഒരു യുദ്ധത്തിലുണ്ടാവാം.

2003-ൽ നോബൽ സമ്മാനജേതാവായ റിച്ചാർഡ് ഇ. സ്മാലി മനുഷ്യരാശി അടുത്ത 50 വർഷത്തിൽ നേരിടുന്ന പത്ത് വലിയ പ്രശ്നങ്ങളിൽ ആറാമത്തേതായി യുദ്ധത്തെ ഉൾപ്പെടുത്തുകയുണ്ടായി. 1832-ലെ തന്റെ ഓൺ വാർ എന്ന പ്രബന്ധത്തിൽ പ്രഷ്യൻ സൈനിക ജനറലായ കാൾ വോൺ ക്ലോസെവിറ്റ്സ് യുദ്ധത്തെ ഇപ്രകാരം നിർവ്വചിക്കുകയുണ്ടായി: "തങ്ങളുടെ ശത്രുക്കളെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാക്കുവാൻ വേണ്ടിയുള്ള ഒരു ബലപ്രയോഗമാണ് യുദ്ധം."

മനുഷ്യസ്വഭാവമനുസരിച്ച് ഒഴിവാക്കാനാകാത്തതായ ഒരു സംഗതിയാണ് ചില പണ്ഡിതർ യുദ്ധത്തെ കണക്കാക്കുന്നത്. മറ്റുള്ളവരുടെ വാദമനുസരിച്ച് ചില പ്രത്യേക സാമൂഹിക-സാംസ്കാരിക സാഹചര്യത്തിലോ പാരിസ്ഥിക സ്ഥിതികളിലോ മാത്രമാണ് യുദ്ധം ഒഴിവാക്കാൻ സാധിക്കാത്തതെന്ന് വാദിക്കുന്നു. ചില പണ്ഡിതർ വാദിക്കുന്നത് യുദ്ധം ചെയ്യുക എന്നത് ഒരു പ്രത്യേക സമൂഹത്തിനോ രാഷ്ട്രീയ സംവിധാനത്തിനോ മാത്രമുള്ള സ്വഭാവമല്ലെന്നും ജോൺ കീഗൻ തന്റെ ഹിസ്റ്ററി ഓഫ് വാർഫെയർ എന്ന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നതുപോലെ ഉപയോഗിക്കുന്ന സമൂഹത്താൽ രൂപവും വ്യാപ്തിയും നിർണ്ണയിക്കപ്പെടുന്ന ഒരു ആഗോള പ്രതിഭാസമാണ് യുദ്ധം എന്നാണ്. യുദ്ധം ചെയ്യാത്ത മനുഷ്യ സമൂഹങ്ങൾ ഉണ്ട് എന്നതിൽ നിന്ന് മനുഷ്യൻ സ്വാഭാവികമായി യുദ്ധക്കൊതിയുള്ളവരായിരിക്കുകയില്ല എന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ യുദ്ധമുണ്ടാവുകയാണ് ചെയ്യുന്നത് എന്നും വാദിക്കുന്നവരുണ്ട്.

ആരംഭം മുതലുള്ള മരണം വച്ചുനോക്കിയാൽ ഏറ്റവും മാരകമായ യുദ്ധം രണ്ടാം ലോകമഹായുദ്ധമാണ്. 6 കോടിക്കും 8.5 കോടിക്കുമിടയിൽ ആൾക്കാരാണ് ഈ യുദ്ധ‌ത്തിൽ മരിച്ചത്.

വിവിധ തരം യുദ്ധങ്ങൾ

യുദ്ധം ആ പേരിൽ അറിയപ്പെടണമെങ്കിൽ ആയുധങ്ങളോ സൈനിക സാങ്കേതികവിദ്യയോ ഉപകരണങ്ങളോ ഉപയോഗിച്ചുകൊണ്ട് സൈന്യങ്ങൾ സൈനിക തന്ത്രങ്ങളും വിന്യാസകലയും പ്രയോഗിക്കുന്ന ബലാബലപരീക്ഷണം നടത്തേണ്ടതുണ്ട്. സൈനിക ലോജിസ്റ്റിക്സ് അനുസരിച്ചുള്ള സൈനിക സ്ട്രാറ്റജി യുദ്ധ‌ത്തിൽ ഉപയോഗിക്കപ്പെടും. സൈനിക ചരിത്രത്തിലാകെ ചിന്തകർ യുദ്ധത്തിന്റെ തത്ത്വചിന്ത മനസ്സിലാക്കാനും ഇതിനെ ഒരു ശാസ്ത്രമായി ഉയർത്താനുമാണ് ശ്രമിച്ചിട്ടുള്ളത്.

യുദ്ധം: വിവിധ തരം യുദ്ധങ്ങൾ, യുദ്ധനടത്തിപ്പും യുദ്ധത്തിലെ പെരുമാറ്റവും, ഇതും കാണുക 
ഗൂർണിക്കയുടെ നഷ്ടാവശിഷ്ടങ്ങൾ (1937). സ്പാനിഷ് ആഭ്യന്തരയുദ്ധം യൂറോപ്പിലെ ഏറ്റവും രക്തരൂക്ഷിതവും ക്രൂരവുമായ ആഭ്യന്തരയുദ്ധങ്ങളിലൊന്നായിരുന്നു.

ആധുനിക സൈനിക ശാസ്ത്രം പല ഘടകങ്ങൾ പരിശോധിച്ചാണ് ദേശീയ പ്രതിരോധ നയം സൃഷ്ടിക്കുന്നത്. യുദ്ധം ആരംഭിക്കുന്നതിനു മുൻപായി യുദ്ധം നടക്കുന്നയിടങ്ങളിലെ പരിസ്ഥിതി, രാജ്യത്തിന്റെ സൈന്യം സ്വീകരിക്കാൻ പോകുന്ന നിലപാടുകൾ എന്തു തരം യുദ്ധമാണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നിവ പരിഗണിക്കപ്പെടും.

പരമ്പരാഗത യുദ്ധമുറകൾ തുറന്ന യുദ്ധത്തിലൂടെ എതിരാളിയുടെ സൈനികശക്തി വെട്ടിക്കുറയ്ക്കാനുള്ള ശ്രമമാണ്. നിലവിലുള്ള രാജ്യങ്ങൾ തമ്മിലുള്ള പ്രഖ്യാപിത യുദ്ധമാണിത്. ആണവ, ജൈവ, രാസ ആയുധങ്ങൾ ഉപയോഗിക്കാതിരിക്കുകയോ ചുരുങ്ങിയ അളവിൽ മാത്രം വിന്യസിപ്പിക്കുകയോ ആണ് ഇത്തരം യുദ്ധത്തിൽ ചെയ്യുന്നത്.

പരമ്പരാഗതമല്ലാത്ത യുദ്ധത്തിൽ ഒരു കക്ഷിയെ രഹസ്യമായി പിന്തുണയ്ക്കുകയോ ഒരു കക്ഷിയെ മറിച്ചിടുകയോ ചെയ്ത് വിജയം നേടാനാണ് ശ്രമിക്കുന്നത്.

ആണവയുദ്ധത്തിൽ ആണവായുധങ്ങളാണ് പ്രാധമികമായോ (പ്രധാനമായോ) ഒരു കക്ഷിയുടെ പരാജയം ഉറപ്പുവരുത്താനായി ഉപയോഗിക്കുന്നത്. പരമ്പരാഗത യുദ്ധത്തിൽ ആണവായുധങ്ങൾക്ക് ടാക്റ്റിക്കൽ/സ്ട്രാറ്റജിക് പിന്തുണ നൽകുക എന്ന വേഷമേയുള്ളൂ.

ഒരു രാജ്യത്തെയോ രാഷ്ട്രീയ അസ്തിത്വത്തിലെയോ രണ്ടു കക്ഷികൾ രാജ്യത്തിന്റെ അധികാരം പിടിച്ചടക്കുവാനോ ഒരു പ്രദേശത്തിന് സ്വാതന്ത്ര്യം നേടിയെടുക്കാനോ നടത്തുന്ന യുദ്ധത്തിനാണ് ആഭ്യന്തരയുദ്ധം എന്ന് പറയുന്നത്.

സൈനിക ശക്തി അളവുകോലായെടുത്താൽ വളരെയധികം വ്യത്യാസമുള്ള തരം രണ്ടു സമൂഹങ്ങൾ യുദ്ധത്തിലേർപ്പെടുന്നതിനെയാണ് അസന്തുലിത യുദ്ധം എന്ന് വിളിക്കുന്നത്. ഇത്തരം യുദ്ധങ്ങളിൽ ഗറില്ല യുദ്ധമുറകൾ സ്വീകരിക്കപ്പെടും.

പരിസ്ഥിതി മലിനപ്പെടുത്തുന്നത് യുദ്ധമുറയായി ഉപയോഗിക്കുന്ന ഒരു രീതിയാണ് രാസയുദ്ധം. ഒന്നാം ലോമഹായുദ്ധത്തിൽ വിഷവാതകങ്ങൾ ഉപയോഗിച്ചതിലൂടെ 91,198 മരണങ്ങളും 1,205,655 പരിക്കുകളും ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]

യുദ്ധനടത്തിപ്പും യുദ്ധത്തിലെ പെരുമാറ്റവും

യുദ്ധത്തിന്റെ സ്വഭാവം ഒരിക്കലും മാറുന്നില്ല. അതിന്റെ ബാഹ്യ സ്വഭാവം മാത്രമേ മാറുന്നുള്ളൂ. ജോഷ്വ, ദാവീദ്, ഹെക്ടർ അച്ചിലിസ് എന്നിവർ സൊമാലിയയിലും ഇറാക്കിലും നമ്മുടെ സൈനികർ നടത്തിയ യുദ്ധത്തെ തിരിച്ചറിയും. യൂണിഫോമുകൾ മാറും, ഓടിനുപകരം ടൈറ്റാനിയം ഉപയോഗിക്കുകയും അമ്പുകൾക്കും പകരം ലേസർ നിയന്ത്രിത ബോംബുകളും ഉപയോഗിക്കപ്പെട്ടാലും തങ്ങളുടെ ശത്രുക്കളെ ബാക്കിയുള്ളവരുടെ കീഴടങ്ങൽ വരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയും അവരെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയുമാണ്.

—റാൽഫ് പീറ്റേഴ്സ്

സൈനികർ (വ്യക്തികളും ഗ്രൂപ്പുകളും) യുദ്ധത്തിനിടെ പെരുമാറുന്നതിൽ വലിയ വ്യത്യാസങ്ങളുണ്ട്. ചില സാഹചര്യങ്ങളിൽ സൈനികർ വംശഹത്യയും, ബലാത്സംഗവും വംശശുദ്ധീകരണവും നടത്തുമെങ്കിലും സാധാരണഗതിയിൽ സൈനികർ ചട്ടങ്ങളനുസരിച്ചും പ്രതീകാത്മകമായുള്ളതുമായ പ്രവൃത്തികളാണ് ചെയ്യുക. സൈനികർ ശത്രുക്കളോട് പൂർണ്ണമായും അക്രമസ്വഭാവം പ്രകടിപ്പിക്കുകയാണെങ്കിൽ ഉണ്ടാകാവുന്ന മരണനിരക്ക് മിക്കപ്പോഴും യുദ്ധങ്ങളിൽ ഉണ്ടാകാറില്ല. ശത്രുതാമനോഭാവം കുറയ്ക്കുന്ന തരം പെരുമാറ്റം ഒന്നാം ലോകമഹായുദ്ധത്തിനിടെ പലവട്ടം ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഒരു മോർട്ടാർ അബദ്ധത്തിൽ ബ്രിട്ടീഷ് സൈനികർക്കുമേൽ പതിച്ചപ്പോൾ വെടിവെപ്പുണ്ടായെങ്കിലും ഒരു ജർമൻ സൈനികൻ മാപ്പപേക്ഷ ഉറക്കെ പറഞ്ഞതോടെ ഇത് അവസാനിക്കുകയായിരുന്നു. പ്രാധമിക കർമ്മങ്ങൾ ചെയ്യുന്ന സൈനികർക്കുമേൽ വെടിയുതിർക്കാതിരിക്കുക, പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുന്നവരെ വെടിവെക്കാതിരിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികളും ഒന്നാം ലോകമഹായുദ്ധത്തിൽ കാണപ്പെട്ടിരുന്നു.

യുദ്ധം ചെയ്യുന്നവർ തമ്മിൽ മാനസികമായി ഉണ്ടാകുന്ന അകൽച്ചയും ആധുനിക യുദ്ധോപകരണങ്ങളുടെ മാരകശേഷിയും ഈ പ്രഭാവത്തെ ഇല്ലാതാക്കിയേക്കും. യുദ്ധത്തിലെ അസാധാരണ സാഹചര്യങ്ങൾ സാധാരണ വ്യക്തികൾ ക്രൂരതകൾ ചെയ്യുന്നതിന് കാരണമായേക്കും.

ലോകമഹായുദ്ധം

ലോകത്തെ രാഷ്ട്രങ്ങൾ ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയ രണ്ടു യുദ്ധപരമ്പരകളെയാണ്‌ ലോകമഹായുദ്ധങ്ങൾ എന്നു വിളിക്കുന്നത്.

ഒന്നാം ലോകമഹായുദ്ധം

1914-നും 1918-നുമിടയ്ക്ക് ആഗോളതലത്തിൽ അരങ്ങേറിയ സൈനിക സംഘർഷങ്ങളെ മൊത്തത്തിൽ ഒന്നാം ലോകമഹായുദ്ധം എന്നു വിളിക്കുന്നു. ലോകമഹായുദ്ധം എന്നറിയപ്പെടുമെങ്കിലും യുദ്ധത്തിനു പ്രധാനമായും വേദിയായതു യൂറോപ്യൻ വൻ‌കരയാണ്. ദശലക്ഷക്കണക്കിന് ആൾക്കാർ കൊല്ലപ്പെട്ട ഈ സമ്പൂർണ്ണ യുദ്ധം ലോകക്രമത്തെ മാറ്റിമറിച്ചു.

ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന അച്ചുതണ്ടു ശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്.

രണ്ടാം ലോകമഹായുദ്ധം

രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിലൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തി.

ആഭ്യന്തരയുദ്ധം

ഒരു രാജ്യത്തിനകത്തുതന്നെയുള്ള സംഘടിത വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമാണ് ആഭ്യന്തര യുദ്ധം. ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം ഭരണകൂടം തന്നെയാകാം. രാജ്യത്തിന്റെയൊ ഒരു പ്രദേശത്തിന്റെയോ അധികാരം നേടുക, ഒരു പ്രദേശത്തെ സ്വതന്ത്രമാക്കുക, സർക്കാർ നയങ്ങളിൽ വ്യത്യാസമുണ്ടാക്കുക തുടങ്ങിയവയാകാം ഒരു ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഇവ പൊതുവെ അതീവതീവ്രവും വളരെക്കാലം നീണ്ടുനിൽക്കുന്നതുമാണ്. വളരെയധികം ആൾനാശവും മറ്റ് നാശനഷ്ടങ്ങളും ആഭ്യന്തര യുദ്ധം മൂലം ഉണ്ടാകുന്നു..

ഇതും കാണുക

അവലംബം

ഗ്രന്ഥസൂചിക

പുറത്തേയ്ക്കുള്ള കണ്ണികൾ

യുദ്ധം: വിവിധ തരം യുദ്ധങ്ങൾ, യുദ്ധനടത്തിപ്പും യുദ്ധത്തിലെ പെരുമാറ്റവും, ഇതും കാണുക 
വിക്കിചൊല്ലുകളിലെ യുദ്ധം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

യുദ്ധം വിവിധ തരം യുദ്ധങ്ങൾയുദ്ധം യുദ്ധനടത്തിപ്പും യുദ്ധത്തിലെ പെരുമാറ്റവുംയുദ്ധം ഇതും കാണുകയുദ്ധം അവലംബംയുദ്ധം പുറത്തേയ്ക്കുള്ള കണ്ണികൾയുദ്ധംആയുധം

🔥 Trending searches on Wiki മലയാളം:

ഓഹരി വിപണിപാലിയം സമരംവി.എസ്. സുനിൽ കുമാർശാസ്ത്രംശ്രീനാരായണഗുരുഇന്ത്യയുടെ രാഷ്‌ട്രപതികക്കാടംപൊയിൽഇന്ദിരാ ഗാന്ധിഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനംദേശാഭിമാനി ദിനപ്പത്രംബുദ്ധമതത്തിന്റെ ചരിത്രംമലയാള മനോരമ ദിനപ്പത്രംവിജയ്പൂവാംകുറുന്തൽക്വിറ്റ് ഇന്ത്യ പ്രസ്ഥാനംധ്രുവ് റാഠിഎഴുത്തച്ഛൻ പുരസ്കാരംപൊറാട്ടുനാടകംസ്കിസോഫ്രീനിയകാടാമ്പുഴ ഭഗവതിക്ഷേത്രംതോറ്റം പാട്ട്മേടം (നക്ഷത്രരാശി)ഹനുമാൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾചന്ദ്രയാൻ-3ഉത്സവംഉലുവഖസാക്കിന്റെ ഇതിഹാസംകെ.ആർ. മീരഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംനോട്ടമന്നത്ത് പത്മനാഭൻപൗരത്വ ഭേദഗതി ആക്റ്റ്, 2019മസ്തിഷ്കാഘാതംഗംഗാനദിരാഹുൽ മാങ്കൂട്ടത്തിൽവടകര ലോക്സഭാമണ്ഡലംശീഘ്രസ്ഖലനംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഅമർ സിംഗ് ചംകിലവൈലോപ്പിള്ളി ശ്രീധരമേനോൻഅഞ്ചാംപനിമലമ്പാമ്പ്മദ്യംഅയ്യപ്പൻആടുജീവിതം (ചലച്ചിത്രം)കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകേരളത്തിലെ നാടൻപാട്ടുകൾതിരുവാതിരകളിനായർവിശുദ്ധ യൗസേപ്പ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഈച്ചയുദ്ധംഹലോഇന്ത്യൻ ഭരണഘടനയുടെ ആമുഖംവിവരാവകാശനിയമം 2005ഷമാംയോഗക്ഷേമ സഭപി. ഭാസ്കരൻവിനോയ് തോമസ്കർണ്ണൻവെള്ളിക്കെട്ടൻരാജാ രവിവർമ്മബാല്യകാലസഖിഅരണവള്ളത്തോൾ പുരസ്കാരം‌ഏകാന്തതയുടെ നൂറ് വർഷങ്ങൾഅപ്പോസ്തലന്മാർകൂവളംആൽമരംഗുദഭോഗംഐക്യ അറബ് എമിറേറ്റുകൾഅശ്വതി (നക്ഷത്രം)നളിനിമലയാളലിപി🡆 More