പത്രോസ് ശ്ലീഹാ

യേശുക്രിസ്തുവിന്റെ ശിഷ്യരിൽ ഒരാളും ആദ്യകാലസഭയുടെ തലവന്മാരിലൊരാളുമായിരുന്നു പത്രോസ് എന്ന ശിമോൻ.

പത്രോസിന് കേഫ (kepha) അഥവാ കീഫോ എന്ന ഒരു പേരുണ്ട്. ഈ വാക്കുകളുടെ അർത്ഥം പാറ എന്നാണ്. ഈ പേര് യേശുക്രിസ്തു പത്രോസിന് നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.(മത്താ. 16:16-20) ബൈബിളിലെ നാല് സുവിശേഷങ്ങളിലും അപ്പസ്തോല പ്രവർത്തികളിലും ഇദ്ദേഹത്തിന്റെ ജീവിതം പരാമർശിക്കപ്പെടുന്നു. ഇദ്ദേഹം ഗലീലയിൽ നിന്നുള്ള മുക്കുവൻ ആയിരുന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ മറ്റോരാളായിരുന്ന അന്ത്രയോസ് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. ശ്ലീഹന്മാരുടെ തലവനായി യേശുക്രീസ്തു ഇദ്ദേഹത്തെ നിയമിച്ചു. ഇത് സുവിശേഷങ്ങളിലും(മത്താ. 16:18, യോഹ. 21:115-16)ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും(റോമിലെ മോർ ക്ലീമീസ് കൊരീന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം) പ്രതിപാദിച്ചിരിക്കുന്നു.

വിശുദ്ധ പത്രോസ് ശ്ലീഹാ
പത്രോസ് ശ്ലീഹാ
Saint Peter (c. ) by Peter Paul Rubens, depicting Peter, vested in the pallium, and holding the Keys of Heaven.
സഭEarly Christian
ഭദ്രാസനം
  • റോമിലെ ആദ്യ മെത്രാൻ (മാർപ്പാപ്പ), പരമ്പരാഗത വിശ്വാസപ്രകാരം
  • അന്ത്യോഖ്യയിലെ ആദ്യ മെത്രാൻ, പരമ്പരാഗത വിശ്വാസപ്രകാരം
സ്ഥാനാരോഹണംAD 30
ഭരണം അവസാനിച്ചത്Between AD 64–68
പിൻഗാമി
  • Bishop of Rome (according to tradition): Linus
  • Bishop of Antioch (according to tradition): Evodius
വ്യക്തി വിവരങ്ങൾ
ജനന നാമംശിമോൻ ബർ യോന
ജനനംc.
ബേത്‌സെയിദ, സിറിയ, റോമാ സാമ്രാജ്യം
മരണംഎഡി 64-നും 68-നും ഇടയിൽ
വത്തിക്കാൻ, റോം, ഇറ്റാലിയ, റോമൻ സാമ്രാജ്യം
മാതാപിതാക്കൾയോഹന്നാൻ (അല്ലെങ്കിൽ യോന)
ജീവിതവൃത്തിമുക്കുവൻ, പുരോഹിതൻ
വിശുദ്ധപദവി
തിരുനാൾ ദിനം
വണങ്ങുന്നത്എല്ലാ ക്രിസ്ത്യൻ സഭകളിലും
വിശുദ്ധപദവി പ്രഖ്യാപനംPre-Congregation
ഗുണവിശേഷങ്ങൾസ്വർഗ്ഗത്തിന്റെ താക്കോലുകൾ, Red Martyr, pallium, papal vestments, rooster, man crucified upside down, vested as an Apostle, holding a book or scroll, Cross of Saint Peter
രക്ഷാധികാരിPatronage list
തീർത്ഥാടനകേന്ദ്രംസെന്റ് പീറ്റേഴ്സ് ബസലിക്ക
പത്രോസ് ശ്ലീഹാ
പത്രോസ് ശ്ലീഹായുടെ ഒരു ചിത്രം. ആറാം നൂറ്റാണ്ടിൽ വരച്ചത്.

പുരാതന ക്രൈസ്തവ സഭകളായ കത്തോലിക്ക സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്നിവ പത്രോസിനെ വിശുദ്ധനായും റോമിലെ സഭയുടെ സ്ഥാപകനായും കണക്കാക്കുന്നു. എന്നിരുന്നാലും ആ സ്ഥാനത്തിന്റെ പ്രാധാന്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചിലരാകട്ടെ അങ്ങനെ ഒരു സ്ഥാനം പത്രോസിനില്ലായിരുന്നു എന്നും അത് പിൽക്കാലത്തെ കൂട്ടിച്ചേർക്കൽ ആയിരുന്നു എന്നും വാദിക്കുന്നു.

ചിലർ ഇദ്ദേഹത്തെ അന്ത്യോഖ്യയുടെ മെത്രാപ്പൊലീത്തയായും പിൽക്കാലത്തെ റോമിന്റെ മെത്രാപ്പൊലിത്തയായും കണക്കാക്കുന്നു. മറ്റു ചിലരാകട്ടെ ആ സ്ഥാനം തന്റെ പിൻ‌ഗാമികൾക്ക് കൈമാറാൻ നൽകപ്പെട്ടതല്ലായിരുന്നു എന്ന് വാദിക്കുന്നു. ഇനിയും ചിലർ ഇദ്ദേഹം ഒരു മെത്രാപ്പൊലീത്ത ആയിരുന്നു എന്നു തന്നെ കരുതുന്നില്ല.

റോമൻ രക്തസാക്ഷികളുടെ ചരിത്രം അനുസരിച്ച് ഇദ്ദേഹത്തിന്റെയും പൗലോസ് ശ്ലീഹായുടേയും പെരുന്നാൾ ജൂൺ 29-ന് ആഘോഷിക്കുന്നു. എന്നാൽ കൃത്യമായ മരണദിനം അതാണ് എന്നതിന് ഉറപ്പുള്ള രേഖകൾ ഒന്നും ഇല്ല. പരക്കെ പ്രചാരമുള്ള ഒരു പാരമ്പര്യം അനുസരിച്ച്, പത്രോസിനെ റോമൻ അധികാരികൾ, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തലകീഴായി കുരിശിൽ തറച്ചു കൊല്ലുകയാണ് ചെയ്തത്. യേശുവിന്റെ മാതിരിയുള്ള മരണം സ്വീകരിക്കാൻ അദ്ദേഹത്തിന്റെ വിനീതത്ത്വം അനുവദിക്കാതിരുന്നതുകൊണ്ടാണ് തലകീഴായി കുരിശിൽ തറക്കപ്പെടാൻ ആഗ്രഹം പ്രകടിപ്പിച്ചതത്രെ.

ശ്ലീഹന്മാർ

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

വാസ്കോ ഡ ഗാമകോണ്ടംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ചിന്നക്കുട്ടുറുവൻഇന്ത്യൻ ഭരണഘടനയുടെ ആമുഖംകൂടൽമാണിക്യം ക്ഷേത്രംദീപക് പറമ്പോൽലോക മലമ്പനി ദിനംപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥകിരീടം (ചലച്ചിത്രം)സ്നേഹംമണ്ണാർക്കാട്മയിൽമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംരതിസലിലംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംജവഹർലാൽ നെഹ്രുമമത ബാനർജിഅവിട്ടം (നക്ഷത്രം)ആധുനിക കവിത്രയംകാസർഗോഡ്കെ. സുധാകരൻമഹാഭാരതംകേരളീയ കലകൾവൈലോപ്പിള്ളി ശ്രീധരമേനോൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികസി.ടി സ്കാൻരാജാ രവിവർമ്മമുത്തപ്പൻതൃശ്ശൂർ ജില്ലലയണൽ മെസ്സിനക്ഷത്രവൃക്ഷങ്ങൾസുൽത്താൻ ബത്തേരിഉർവ്വശി (നടി)ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്കക്കാടംപൊയിൽഇ.ടി. മുഹമ്മദ് ബഷീർഷാഫി പറമ്പിൽന്യൂട്ടന്റെ ചലനനിയമങ്ങൾമാതൃഭൂമി ദിനപ്പത്രംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർദിലീപ്തെസ്‌നിഖാൻഫിഖ്‌ഹ്ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഅതിരാത്രംഇന്ത്യയുടെ ഭരണഘടനരോമാഞ്ചംകരുണ (കൃതി)തമിഴ്ചിക്കൻപോക്സ്മതേതരത്വം ഇന്ത്യയിൽപിത്താശയംഅനുശ്രീചേലാകർമ്മംഉങ്ങ്വിഭക്തികേരളകൗമുദി ദിനപ്പത്രംഈഴവർകാസർഗോഡ് ജില്ലസ്‌മൃതി പരുത്തിക്കാട്സുഗതകുമാരിതാജ് മഹൽമാധ്യമം ദിനപ്പത്രംമണിച്ചിത്രത്താഴ് (ചലച്ചിത്രം)അറിവ്സ്ഖലനംചിലപ്പതികാരംകടുവ (ചലച്ചിത്രം)🡆 More