ഗേജ് ബോസോൺ

അടിസ്ഥാനബലങ്ങളുടെ വാഹകരായ ബോസോണുകളാണ്‌ ഗേജ് ബോസോണുകൾ.

സ്റ്റാൻഡേർഡ് മോഡൽ

സ്റ്റാൻഡേർഡ് മോഡൽ പ്രകാരം ഗേജ് ബോസോണുകൾ മൂന്നുതരമുണ്ട് :

  1. ഫോട്ടോണുകൾ : ഇവ വിദ്യുത്കാന്തികബലത്തിന്റെ വാഹകരാണ്‌
  2. W, Z ബോസോണുകൾ : ഇവ ക്ഷീണബലത്തിന്റെ വാഹകരാണ്‌
  3. ഗ്ലൂഓണുകൾ : ഇവ ശക്തബലത്തിന്റെ വാഹകരാണ്‌
ഗേജ് ബോസോൺ 
മൗലികകണങ്ങളുടെ പ്രാമാണിക മാതൃക

സ്റ്റാൻഡേർഡ് മോഡലിൽ ഗേജ് ബോസോണുകളുടെ സ്വഭാവം വിശദീകരിക്കുന്ന സമവാക്യങ്ങളായ ഫീൽഡ് സമവാക്യങ്ങൾ അവയെ പിണ്ഡമില്ലാത്ത കണങ്ങളായി കണക്കാക്കുന്നു. അതിനാൽ സൈദ്ധാന്തികമായി, ഗേജ് ബോസോണുകൾക്ക് പിണ്ഡമില്ല എന്നും അതിനാൽത്തന്നെ അവ വാഹകരായിട്ടുള്ള ബലങ്ങളുടെ റേഞ്ച് വലുതായിരിക്കണം എന്നും വരുന്നു. എന്നാൽ ക്ഷീണബലത്തിന്റെ റേഞ്ച് വളരെ ചെറുതാണ്‌ എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്‌. ഇത് വിശദീകരിക്കാനായി സ്റ്റാൻഡേർഡ് മോഡലിൽ W, Z ബോസോണുകൾ ഹിഗ്ഗ്സ് മെക്കാനിസം വഴി പിണ്ഡം നേടുന്നു എന്ന് സൈദ്ധാന്തീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ സിദ്ധാന്തമനുസരിച്ച് ഹിഗ്ഗ്സ് ബോസോൺ എന്ന കണം ഉണ്ടാകേണ്ടതുണ്ട്. ജനീവയിലെ ലാർജ് ഹാഡ്രോൺ കൊലൈഡർ ഉപയോഗിച്ച് പരീക്ഷണം നടത്തുന്ന ആറ്റ്ലസ്, സി.എം.എസ് എന്നീ രണ്ടു പരീക്ഷണങ്ങൾ 2012 ജൂലൈയിൽ ഹിഗ്ഗ്സ് കണം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.

നാലാമത്തെ അടിസ്ഥാനബലമായ ഗുരുത്വാകർഷണബലത്തിന്റെ വാഹകരായി ഗ്രാവിറ്റോണുകൾ എന്ന ഒരുതരം ഗേജ് ബോസോണുകൾ കൂടി ഉണ്ടെന്ന് കരുതപ്പെടുന്നു. എന്നാൽ സ്റ്റാൻഡേർഡ് മോഡലിൽ ഇതിന്‌ സ്ഥാനമില്ല.

Tags:

അടിസ്ഥാനബലങ്ങൾബോസോൺ

🔥 Trending searches on Wiki മലയാളം:

വിഭക്തിആട്ടക്കഥപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ആയുർവേദംമസ്ജിദുന്നബവിവിവരാവകാശനിയമം 2005ഉപ്പൂറ്റിവേദനബിലാൽ ഇബ്നു റബാഹ്രാഷ്ട്രീയംകേരളത്തിലെ പാമ്പുകൾഇന്ത്യയുടെ ദേശീയപതാകഅൽ ബഖറതൃശ്ശൂർ ജില്ലഅമോക്സിലിൻകന്മദംഅനുഷ്ഠാനകലബോധി ധർമ്മൻഈസാമലപ്പുറം ജില്ലകെ.ഇ.എ.എംസൗരയൂഥംഅപ്പെൻഡിസൈറ്റിസ്ആഗോളതാപനംഓസ്റ്റിയോപൊറോസിസ്ദണ്ഡിഇല്യൂമിനേറ്റികൊടിക്കുന്നിൽ സുരേഷ്കേരളത്തിലെ വെള്ളപ്പൊക്കം (2018)നയൻതാരസ്‌മൃതി പരുത്തിക്കാട്വിഷ്ണുപാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്ജിമെയിൽചന്ദ്രഗ്രഹണംചില്ലക്ഷരംആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികവൃക്കഎ.ആർ. റഹ്‌മാൻവധശിക്ഷആഗ്നേയഗ്രന്ഥിപടയണിപന്ന്യൻ രവീന്ദ്രൻചതയം (നക്ഷത്രം)തകഴി സാഹിത്യ പുരസ്കാരംകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്നിർമ്മല സീതാരാമൻഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾലോക്‌സഭദേശാഭിമാനി ദിനപ്പത്രംലൈലയും മജ്നുവുംവിവേകാനന്ദൻഹൃദയാഘാതംഅന്തർമുഖതചിലിസയ്യിദ നഫീസതിരുവിതാംകൂർകേരളകലാമണ്ഡലംമരപ്പട്ടിതമിഴ്ജീവപര്യന്തം തടവ്ബാല്യകാലസഖികടമ്മനിട്ട രാമകൃഷ്ണൻഏഷ്യാനെറ്റ് ന്യൂസ്‌ആഗ്നേയഗ്രന്ഥിയുടെ വീക്കംബദ്ർ ദിനംജൂതൻയേശുപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾചിയ വിത്ത്ആർ.എൽ.വി. രാമകൃഷ്ണൻതവളകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറഷ്യൻ വിപ്ലവംഇസ്ലാമിലെ പ്രവാചകന്മാർകുമാരനാശാൻബദ്ർ യുദ്ധംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)🡆 More