ഗുൽ‌മോഹർ: ചെടിയുടെ ഇനം

വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന ഒരു മരമാണ് അലസിപ്പൂമരം അഥവാ ഗുൽമോഹർ.

(ശാസ്ത്രീയനാമം: Delonix regia). ഇംഗ്ലീഷിൽ Royal Poinciana അഥവാ Flamboyant. ഡെലോനിക്സ് റീജിയ (Delonix regia) എന്നാണ്‌ ശാസ്ത്രീയ നാമം. കേരളത്തിലെ വഴിയോരങ്ങളിൽ ഏപ്രിൽ - മേയ് മാസങ്ങളിൽ ഈ മരങ്ങൾ പൂവണിയുന്നു. ചില വർഷങ്ങളിൽ ഇത് നേരത്തേയും ചിലപ്പോൾ വൈകിയും പൂവിടാറുണ്ട്. പൂക്കൾ പൊഴിഞ്ഞ് വഴിയോരങ്ങൾക്ക് വർണ്ണാഭ നൽകാറുണ്ട്. തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്ന ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു. തണ്ടിനു അധികം ബലമില്ലാത്തതുകൊണ്ട് മഴക്കാലത്ത് ശാഖകൾ വീണു വഴിയാത്രക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു മരമാണിത്. മദിരാശിമരം എന്നും പേരുണ്ട്.

ഗുൽ‌മോഹർ
ഗുൽ‌മോഹർ: ചിത്രശാല, ഇതും കാണുക, അവലംബം
ഫ്ലോറിഡയിൽ പൂത്തുനിൽക്കുന്ന മരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Caesalpinioideae
Genus:
Delonix
Species:
D. regia
Binomial name
Delonix regia
(Boj. ex Hook.) Raf.
Synonyms
  • Delonix regia var. flavida Stehle
  • Delonix regia var. genuina Stehle
  • Delonix regia var. genuina Stehlé
  • Poinciana regia Hook.
  • Poinciana regia Bojer

പര്യായങ്ങൾ theplantlist.org - ൽ നിന്നും

നല്ല സൂര്യപ്രകാശം ആവശ്യമായ ഇതിന് ചെറിയ വരൾച്ചയും ശൈത്യവും താങ്ങാനാകും. അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള അലസിപ്പൂമരത്തിന്റെ സ്വദേശം മഡഗാസ്കറാണ്. അലങ്കാരവൃക്ഷമെന്ന നിലയിൽ അലസിപ്പൂമരം ഭാരതത്തിലെത്തിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി.

പരമാവധി പത്തു മീറ്ററിലധികം ഉയരത്തിലേക്ക് ഈ വൃക്ഷം വളരാറില്ല. അത്രയുമായാൽ പിന്നെ ഇവയുടെ തലപ്പ് പരന്നു പന്തലിക്കും. ഇലകൾ വളരെ ചെറുതാണ്. പരമാവധി അര സെന്റീമീറ്റർ മാത്രം. വേനൽകാലത്താണ് അലസിപ്പൂമരം പൂക്കുക. ശാഖാഗ്രത്തിൽ കുലകളായാണ് പൂക്കൾ വിടരുക. പൂവിന് ചുവപ്പ് നിറവും മിക്കവാറും സ്പൂണിന്റെ ആകൃതിയും ആയിരിക്കും. പരന്ന പച്ച തലപ്പും അതുനിറയെ ചുവന്ന പൂക്കളുമായി നിൽക്കുന്ന അലസിപ്പൂമരം കാണാൻ ഭംഗിയാണ്. പക്ഷേ നല്ല കാറ്റിൽ ഇവ പിഴുതു വീഴാൻ സധ്യതുയുണ്ട്. ഇതിന്റെ വേരുകൾ ആഴത്തിലേക്കു പോകുന്നവയല്ല. ചുവട്ടിൽ തന്നെ വ്യാപിച്ചു നിൽക്കും. അതുകൊണ്ട് ഗുൽമോഹറിന്റെ ചുവട്ടിൽ മറ്റ് ചെടികൾ വളരാനുള്ള സാധ്യത കുറവാണ്.

തോടോടു കൂടിയ കായ നീണ്ടു പരന്നതാണ്. 50 സെന്റീമീറ്ററോളം നീളവും 4 സെന്റിമീറ്റർ വീതുയുമുണ്ടാകും. കായ ഏറെ നാളുകൾക്കു ശേഷമേ മരത്തിൽ നിന്നും അടർന്നു വീഴുകയുള്ളു. ഒക്ടോബറിൽ കായ വിളയും.ഇത് വളരെക്കാലം മരത്തിൽ തന്നെ കിടക്കും. വിത്തുകൾ പാകിയും അലസിപ്പൂമരം കിളിപ്പിക്കാം. ഇതുകൂടാതെ വേരിൽ നിന്നും തൈകൾ ഉണ്ടാകും. തണ്ട് മുറിച്ച് നട്ടാലും ഇവ കിളിർക്കും.

കേരളത്തിൽ കാട്ടിലും നാട്ടിലും ഈ മരം ധാരാളമുണ്ട്. തടിയുടെ ഈടും ബലവും കുറവാണ്. മുഖ്യമായും വിറകിനാണ് അലസിപ്പൂമരത്തിന്റെ തടി ഉപയോഗിക്കുന്നത്. സിസാൽ പിനിയേസി എന്ന സസ്യ കുടുംബത്തിൽപ്പെട്ട അലസിപ്പൂമരത്തിന്റെ ശാസ്ത്രനാമം ഡിലോണിക്സ് റീജിയറാഫ് എന്നാണ്. ഗുൽമോഹർ, ഗോൽഡ് മോഹർ എന്നെല്ലാം ഇംഗ്ലീഷിൽ അറിയപ്പെടുന്നുണ്ട്.


ചിത്രശാല

ഇതും കാണുക

അവലംബം

കുറിപ്പുകൾ

പുറത്തേക്കുള്ള കണ്ണികൾ


Tags:

ഗുൽ‌മോഹർ ചിത്രശാലഗുൽ‌മോഹർ ഇതും കാണുകഗുൽ‌മോഹർ അവലംബംഗുൽ‌മോഹർ കുറിപ്പുകൾഗുൽ‌മോഹർ പുറത്തേക്കുള്ള കണ്ണികൾഗുൽ‌മോഹർ

🔥 Trending searches on Wiki മലയാളം:

മരപ്പട്ടിമലബന്ധംമഞ്ഞുമ്മൽ ബോയ്സ്ഹെപ്പറ്റൈറ്റിസ്-എകാമസൂത്രംപൊന്നാനി നിയമസഭാമണ്ഡലംകൂട്ടക്ഷരംചെറുകഥന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്സൺറൈസേഴ്സ് ഹൈദരാബാദ്നി‍ർമ്മിത ബുദ്ധിറിയൽ മാഡ്രിഡ് സി.എഫ്അക്ഷയതൃതീയഇന്ത്യയിലെ നദികൾസ്കിസോഫ്രീനിയഓടക്കുഴൽ പുരസ്കാരംനക്ഷത്രംമലയാളം വിക്കിപീഡിയഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഅമ്മഉപ്പുസത്യാഗ്രഹംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യാചരിത്രംചിക്കൻപോക്സ്കെ.കെ. ശൈലജവന്ദേ മാതരംഅഡോൾഫ് ഹിറ്റ്‌ലർഭഗവദ്ഗീതസ്വയംഭോഗംഹെർമൻ ഗുണ്ടർട്ട്അമിത് ഷാഅയ്യങ്കാളിസ്ത്രീ സമത്വവാദംമകരം (നക്ഷത്രരാശി)ബിഗ് ബോസ് മലയാളംആഗ്നേയഗ്രന്ഥികടുവചോതി (നക്ഷത്രം)കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംനിതിൻ ഗഡ്കരിഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾറഷ്യൻ വിപ്ലവംഅക്കരെപറയിപെറ്റ പന്തിരുകുലംപൂയം (നക്ഷത്രം)എ.എം. ആരിഫ്ആടുജീവിതം (ചലച്ചിത്രം)ഇന്ത്യൻ പ്രധാനമന്ത്രികാളികുമാരനാശാൻഗുരു (ചലച്ചിത്രം)മുസ്ലീം ലീഗ്വാസ്കോ ഡ ഗാമഎം.പി. അബ്ദുസമദ് സമദാനിരാജ്യസഭസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻശരത് കമൽബാഹ്യകേളികേരള ശാസ്ത്രസാഹിത്യ പരിഷത്ത്പ്രേമം (ചലച്ചിത്രം)സിന്ധു നദീതടസംസ്കാരംമതേതരത്വം ഇന്ത്യയിൽതാജ് മഹൽവി.ഡി. സതീശൻശ്രേഷ്ഠഭാഷാ പദവിഅമേരിക്കൻ സ്വാതന്ത്ര്യസമരംപാർവ്വതിഋഗ്വേദംകേരള സാഹിത്യ അക്കാദമിവെള്ളാപ്പള്ളി നടേശൻഫലംലോക മലേറിയ ദിനംപ്രീമിയർ ലീഗ്ചെസ്സ്ഇന്ത്യയുടെ രാഷ്‌ട്രപതിവോട്ടവകാശംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടിക🡆 More