ഹൈ ഫോങ്

വടക്കുകിഴക്കൻ വിയറ്റ്നാമിലെ ഒരു പ്രധാന നഗരമാണ് ഹൈ ഫോങ്.

വിയറ്റ്നാമിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമായ ഹൈ ഫോങ് ,തലസ്ഥാന നഗരമായ ഹാനോയിൽ നിന്നും 120 കിലോമീറ്റർ കിഴക്കുമാറിയാണ് നിലകൊള്ളുന്നത്. ടോങ്കിൻ ഉൾക്കടലിന്റെ തീരത്തായാണ് ഈ തുറമുഖനഗരത്തിന്റെ സ്ഥാനം. വിയറ്റ്നാമിലെ ഏറ്റവും പ്രാധാന്യമേറിയ തുറമുഖമായ ഹൈ ഫോങ് കേന്ദ്രമാക്കി ഇന്ന് പൽ വ്യാവസായികസ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. നഗരത്തിലുടനീളം ഗുൽമോഹർ മരങ്ങൾ ഇടതൂർന്നു വളരുന്നതിനാൽ ഗുൽമോഹർ നഗരം എന്ന അപരനാമത്തിലും ഹൈ ഫോങ് അറിയപ്പെടുന്നു. ഔദ്യോഗിക ജനസംഖ്യാ കണക്കുകൾ പ്രകാരം 20 ലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു.

ഹൈ ഫോങ്

Thành phố Hải Phòng
Skyline of ഹൈ ഫോങ്
Nickname(s): 
ഗുൽമോഹർ നഗരം
Provincial location in Vietnam
Provincial location in Vietnam
രാജ്യംഹൈ ഫോങ് വിയറ്റ്നാം
ഭരണസമ്പ്രദായം
 • Party Secretary:ലേ വാൻ ടെൻ
 • People's Council Chairman:ദ്യൂങ് ആൻ ഡെയ്ൻ
 • People's Committee Chairman:ലേ വാൻ ടെൻ
വിസ്തീർണ്ണം
 • ആകെ1,527.4 ച.കി.മീ.(589.7 ച മൈ)
ജനസംഖ്യ
 (2015)
 • ആകെ2.103.500 (3rd in Vietnam)
 • ജനസാന്ദ്രത1,274/ച.കി.മീ.(3,300/ച മൈ)
സമയമേഖലUTC+07:00 (ICT)
 • Summer (DST)UTC+7 (No DST)
Area codes225
ClimateCwa
വെബ്സൈറ്റ്Official website

ചരിത്രം

എ.ഡി എട്ടിൽ മാക് സാമ്രാജ്യത്തിന്റെ കീഴിലാണ് ഹൈ ഫോങ് നഗരം സ്ഥാപിതമായതെനു വിശ്വസിക്കപ്പെടുന്നു. മാക് രാജാക്കന്മാരുടെ കിഴക്കേ അതിരിലുള്ള തുറമുഖമായിരുന്നു ഈ പ്രദേശം. അതിഉശേഷം 19ആം നൂറ്റാണ്ടിൽ വന്ന ങുയിൻ സാമ്രാജ്യത്തിലെ ടു ഡുക് ചക്രവർത്തി ഹൈ ഫോങ് പട്ടണത്തിന്റെയും തുറമുഖത്തിന്റെയും വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ പരാജയത്തിനു ശേഷം, ഫ്രാൻസിൽനിന്നും സ്വാതന്ത്ര്യം നേടുനതിന്നായി വിയറ്റ്നാമിലെ ദേശീയവാദികൾ പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭങ്ങളുടെ തുടർച്ചയായി നടന്ന ഇന്തോചൈനാ യുദ്ധത്തിൽ വടക്കൻ വിയറ്റ്നാമിലെ ഏക തുറമുഖമായിരുന്ന ഹൈ ഫോങ് തുറമുഖം അമേരിക്കൻ സൈന്യം ബോംബിട്ടു നശിപ്പിക്കുകയുണ്ടായി. യുദ്ധത്തിൽ താറുമാറായെങ്കിലും പിന്നീടു നടന്ന വ്യാവസായിക വിപ്ലവത്തിൽ കരുത്താർജ്ജിച്ച ഹൈ ഫോങ് ഇന്ന് വിയറ്റ്നാമില വൻകിട വ്യാവസായിക നഗരങ്ങളിലൊന്നാണ്.

ഭൂമിശാസ്ത്രം

ഒരു കടലോര നഗരം ആണ് ഹൈ ഫോങ്. ഹൈ ഫോങ് തുറമുഖത്തുവെച്ചാണ് കാം നദി ടോങ്കിൻ ഉൾക്കടലിൽ പതിക്കുന്നത്. ക്വാ നിങ്ഹ്, ഹവി ഡോങ് എന്നീ പ്രവിശ്യകളുമായി ഹൈ ഫോങ് നഗരം അതിർത്തി പങ്കിടുന്നു. വിയറ്റ്നാമിലെ മറ്റ് പ്രദേശങ്ങളെപ്പോലെ ചൂടേറിയ കാലാവസ്ഥ ആണെങ്കിലും ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇവിടെ കനത്ത മഴ ലഭിക്കാറുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടെ ശൈത്യകാലം.

ഗതാഗതം

റോഡ് മാർഗം

വിയറ്റ്നാമിലെ ദേശീയപാത 1-എ, ദേശീയപാത 5 എന്നീ പ്രധാന റോഡുകൾ കൂടിച്ചേരുന്നത് ഹൈ ഫോങിൽ വെച്ചാണ്. ഇവിടെ നിന്നും ദേശിയപാത 1-എയിൽ കൂടി 120 കി.മി പടിഞ്ഞാറേക്ക് സഞ്ചരിച്ചാൽ രാജ്യതലസ്ഥാനമായ ഹനോയിലെത്താം. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളുമായും ഹൈ ഫോങ് റോഡ് മാർഗ്ഗം ബന്ധപ്പെട്ടു കിടക്കുന്നു.

വ്യോമ മാർഗം

നഗരത്തിലെ വിമാനത്താവളമായ കാറ്റ്-ബി വിമാനത്താവളം 2011ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. പ്രാദേശിക വിമാനസർവീസുകൾക്കു പുറമേ ദക്ഷിണകൊറിയ, തായിലന്റ് എനീ വിദേശരാജ്യങ്ങളിലേക്കും ഇവിടെ നിന്നു വിമാനസർവീസുകൾ നടത്തിവരുന്നു. നിലവിൽ വടക്കൻ വിയറ്റ്നാമിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമാണിത്.

റെയിൽ മാർഗം

1902ൽ സ്ഥാപിതമായ ഹൈ ഫോങ് റെയിൽവെ സ്റ്റേഷനിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് വിയറ്റ്നാം റെയിൽവെ സർവീസ് നടത്തിവരുന്നു. പണ്ട് ഹൈ ഫോങിൽ നിന്നും ചൈനയിലേക്ക് തീവണ്ടി സർവീസുണ്ടായിരുന്നെങ്കിലും നിലവിൽ താൽക്കാലികമായി അത് നിർത്തിവെച്ചിരിക്കുകയാണ്.

സ്ഥിതിവിവരക്കണക്കുകൾ

ഹാനോയ്, ഹോചിമിൻ സിറ്റി എന്നീ നഗരങ്ങൾ കഴിഞ്ഞാൽ വിയറ്റ്നാമിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് ഹൈ ഫോങ്. 2015 ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 20.1 ലക്ഷം ആളുകൾ ഹൈഫോങ് നഗരത്തിൽ താമസിക്കുന്നു. നഗരത്തിലെ ജനസംഖ്യയുടെ 50.4 % സ്ത്രീകളാണ്.

സഹോദരനഗരങ്ങൾ

താഴെപ്പറയുന്ന നഗരങ്ങളുമായി ഹൈ ഫോങ് നഗരം ബന്ധം സ്ഥാപിക്കുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഹൈ ഫോങ്  വിക്കിവൊയേജിൽ നിന്നുള്ള ഹൈ ഫോങ് യാത്രാ സഹായി

Tags:

ഹൈ ഫോങ് ചരിത്രംഹൈ ഫോങ് ഭൂമിശാസ്ത്രംഹൈ ഫോങ് ഗതാഗതംഹൈ ഫോങ് സ്ഥിതിവിവരക്കണക്കുകൾഹൈ ഫോങ് സഹോദരനഗരങ്ങൾഹൈ ഫോങ് അവലംബംഹൈ ഫോങ് പുറത്തേക്കുള്ള കണ്ണികൾഹൈ ഫോങ്ഗുൽമോഹർവിയറ്റ്നാം

🔥 Trending searches on Wiki മലയാളം:

ഉടുമ്പ്ഇന്ത്യാചരിത്രംപുലയർനിക്കാഹ്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ജയൻഉഭയവർഗപ്രണയിയോനിആൽബർട്ട് ഐൻസ്റ്റൈൻമയിൽതേന്മാവ് (ചെറുകഥ)കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)മനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾദേശീയ ജനാധിപത്യ സഖ്യംലിവർപൂൾ എഫ്.സി.രാമായണംകേരളചരിത്രംകടൽത്തീരത്ത്അഗ്നികണ്ഠാകർണ്ണൻദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)നായർനിവർത്തനപ്രക്ഷോഭംഉത്കണ്ഠ വൈകല്യംമുകേഷ് (നടൻ)ചാർമിളകോഴിക്കോട്ഒ.വി. വിജയൻശിവൻഅൽഫോൻസാമ്മകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംപ്രകാശ് രാജ്കോശംമലയാളം അക്ഷരമാലകൗ ഗേൾ പൊസിഷൻമതേതരത്വംഅങ്കണവാടിമാമ്പഴം (കവിത)ദാനനികുതിആയ് രാജവംശംചതയം (നക്ഷത്രം)റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകേരളത്തിലെ പാമ്പുകൾആടുജീവിതംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻവട്ടവടനന്തനാർഅമർ അക്ബർ അന്തോണികേരളകൗമുദി ദിനപ്പത്രംലോക മലേറിയ ദിനംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഹെപ്പറ്റൈറ്റിസ്-ബിദിലീപ്പത്താമുദയംമലബന്ധംമഹേന്ദ്ര സിങ് ധോണിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികആലപ്പുഴരാഹുൽ ഗാന്ധിതനിയാവർത്തനംശിവം (ചലച്ചിത്രം)രാഷ്ട്രീയ സ്വയംസേവക സംഘംഇസ്ലാമിലെ പ്രവാചകന്മാർഖലീഫ ഉമർബ്രഹ്മാനന്ദ ശിവയോഗിചക്കപ്ലാസ്സി യുദ്ധംജോൺ പോൾ രണ്ടാമൻഇല്യൂമിനേറ്റിദീപക് പറമ്പോൽഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ഭാവന (നടി)കേരളത്തിലെ പൊതുവിദ്യാഭ്യാസംഇസ്രയേൽദശാവതാരംബദ്ർ യുദ്ധംഗുരു (ചലച്ചിത്രം)🡆 More