കിഴക്ക്

ഭൂമിശാസ്ത്രത്തിൽ നാല് പ്രധാന ദിശകളിലൊന്നാണ് കിഴക്ക് (പുരാതനമലയാളത്തിൽ 'ഉഞ്ഞാറ്').

ഭൂപടങ്ങളിൽ പരമ്പരാഗതമായി വലതുവശത്താണ് കിഴക്ക് ദിശ. കിഴക്ക് പടിഞ്ഞാറിന് എതിരായും തെക്ക്, വടക്ക് എന്നിവക്ക് ലംബമായും നിലകൊള്ളുന്നു.

കിഴക്ക്
കിഴക്ക് കറുപ്പിച്ച് കാണിച്ചിരിക്കുന്നു.

നിരുക്തം

തമിഴ്നാട്ടിൽ കിഴക്കെന്നും, മേക്കെന്നുമാണ് പൂർവപശ്ചിമദിക്കുകൾക്കു പറഞ്ഞു വരുന്നത്. കിഴക്ക്, മേക്ക് ഈ വാക്കുകൾ തമിഴ് ഭാഷയിൽ പെട്ടതാണ്, കിഴക്കെന്നുള്ളത്, കീഴ് എന്നുള്ളതിൽനിന്നും, മേക്ക് മേൽ എന്നുള്ളതിൽനിന്നും ഉണ്ടായവയാകുന്നു. പർവ്വതത്തിന് പൂർവദിശയിൽ സ്ഥിതിചെയ്യുന്ന പാണ്ടിദേശത്ത്, സമുദ്രം കിടക്കുന്നതും സൂര്യൻ ഉദിക്കുന്നതുമായ താഴ്ന്നഭാഗം അഥവാ കീഴ്ഭാഗം കിഴക്കും സൂര്യൻ അസ്തമിക്കുന്നതും പർവ്വതങ്ങളുള്ളതുമായ മേൽഭാഗം മേക്കുമാണ്. ഈ മുറയ്ക്കു മലയാളദേശത്തു പർവ്വതങ്ങളുടെ ഭാഗം മേൽഭാഗവും സമുദ്രം കിടക്കുന്ന താഴ്ന്ന ഭാഗം കീഴ്ഭാഗവുമാണ്. നാം ഇപ്പോൾ പറഞ്ഞുവരുന്ന കിഴക്ക് എന്നുള്ള ഭാഗം നമുക്കു മേക്കും മേക്കെന്നുള്ള ഭാഗം നമുക്കു കിഴക്കുമാണ്. എന്നാൽ നാം പറഞ്ഞും ധരിച്ചും വരുന്നതു മേക്കിനെ കിഴക്കെന്നും, കിഴക്കിനെ മേക്കെന്നും വിപരീതമാക്കിയാണ്. ഇതു തമിഴരോടു നമുക്കുള്ള അധിസംസർഗ്ഗം ഹേതുവായിട്ടു വന്നുപോയതായിരിക്കണം.[അവലംബം ആവശ്യമാണ്]

മലയാളദേശത്ത് പണ്ടുപണ്ടേ നടപ്പുള്ള പേരുകൾ ഉഞ്ഞാറ്, പടിഞ്ഞാറ് എന്നിങ്ങനെയാകുന്നു. ഉഞ്ഞാറ് = ഉയർ + ഞായർ; ഉയർ = ഉയരുന്ന സ്ഥലം; ഞായർ = സൂര്യൻ. അതായതു സൂര്യൻ ഉദിച്ചുയരുന്ന ദിക്കെന്നും; പടിഞ്ഞാറ് = ഞായർ പടിയുന്ന, സൂര്യൻ പടിയുന്ന, താഴുന്ന സ്ഥലം എന്നും; സൂര്യൻ അസ്തമിക്കുന്ന ഇടമെന്നു താല്പര്യം.

കിഴക്ക് എന്ന ദിക്ക്

ഭൂമി കറങ്ങുന്നത് പടിഞ്ഞാറു നിന്നും കിഴക്കോട്ടാണ്.

ശീതയുദ്ധസമയത്ത്, അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളെ പാശ്ചാത്യലോകം എന്നു വിളിച്ചതുപോലെ. വാഴ്സാ ഉടമ്പടി, ചൈന , മറ്റു കമ്യൂണിസ്റ്റ് രാജ്യങ്ങൾ എന്നിവ പൂർവ്വലോകം എന്നു വിളിക്കപ്പെട്ടിരുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

കിഴക്ക് നിരുക്തംകിഴക്ക് എന്ന ദിക്ക്കിഴക്ക് അവലംബംകിഴക്ക് പുറത്തേക്കുള്ള കണ്ണികൾകിഴക്ക്തെക്ക്പടിഞ്ഞാറ്വടക്ക്

🔥 Trending searches on Wiki മലയാളം:

കൗ ഗേൾ പൊസിഷൻഉള്ളൂർ എസ്. പരമേശ്വരയ്യർസ്വാതി പുരസ്കാരംമുകേഷ് (നടൻ)നിയോജക മണ്ഡലംകേരളത്തിലെ ജനസംഖ്യബെന്യാമിൻഎം. മുകുന്ദൻഒമാൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലംവൃത്തം (ഛന്ദഃശാസ്ത്രം)നക്ഷത്രംവൈരുദ്ധ്യാത്മക ഭൗതികവാദംതിരഞ്ഞെടുപ്പ് ബോണ്ട്ആൽബർട്ട് ഐൻസ്റ്റൈൻഓണംരണ്ടാമൂഴംകുടുംബശ്രീടി.എൻ. ശേഷൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾകൂടിയാട്ടംആഗോളതാപനംകൗമാരംമദർ തെരേസഫ്രാൻസിസ് ജോർജ്ജ്സ്‌മൃതി പരുത്തിക്കാട്വദനസുരതംസഹോദരൻ അയ്യപ്പൻഉമ്മൻ ചാണ്ടിചാന്നാർ ലഹളകാളിദിലീപ്ട്വന്റി20 (ചലച്ചിത്രം)സോളമൻഇന്ത്യയിലെ നദികൾഗുകേഷ് ഡിമുണ്ടിനീര്വാഗ്‌ഭടാനന്ദൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംന്യൂട്ടന്റെ ചലനനിയമങ്ങൾയോഗി ആദിത്യനാഥ്ട്രാൻസ് (ചലച്ചിത്രം)സ്ത്രീ സുരക്ഷാ നിയമങ്ങൾരതിമൂർച്ഛചാറ്റ്ജിപിറ്റിമോഹൻലാൽവിഭക്തിവയലാർ രാമവർമ്മനക്ഷത്രവൃക്ഷങ്ങൾഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽകെ. അയ്യപ്പപ്പണിക്കർപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപ്രസവംഅമൃതം പൊടിമസ്തിഷ്കാഘാതംനാഷണൽ കേഡറ്റ് കോർപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌വെള്ളിവരയൻ പാമ്പ്സമത്വത്തിനുള്ള അവകാശംബാബരി മസ്ജിദ്‌പ്രധാന ദിനങ്ങൾമലയാളിപനിഅടൽ ബിഹാരി വാജ്പേയിസിനിമ പാരഡിസോകുവൈറ്റ്മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)മാഞ്ചസ്റ്റർ സിറ്റി എഫ്.സി.ചണ്ഡാലഭിക്ഷുകിസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിആഗ്നേയഗ്രന്ഥികൂടൽമാണിക്യം ക്ഷേത്രംയൂറോപ്പ്നെൽവയൽ-നീർത്തട സംരക്ഷണ നിയമംപേവിഷബാധഉഷ്ണതരംഗം🡆 More