ഹെപ്പറ്റൈറ്റിസ്: കരളിനെ ബാധിക്കുന്ന രോഗം

വിവിധ കാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കവും തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ് (Hepatitis) .

ഹെപാർ (hepar :കരൾ) എന്ന ഗ്രീക്ക് പദവും ഐടിസ് (itis:വീക്കം) എന്ന വാക്കും ചേർന്നാണ് ഹെപ്പറ്റൈറ്റിസ് (കരൾ വീക്കം) എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. ഈ അവസ്ഥ സ്വയം ഭേദമാവുകയോ മഞ്ഞപ്പിത്തത്തോടുകൂടിയ (jaundice), സീറോസിസ് (cirrhosis), ഫയിബ്രോസിസ് (fibrosis)എന്ന കരളിന്റെ മാരക അവസ്ഥയിലേക്ക് രോഗിയെ നയിക്കുകയോ ആവാം. കരളിന്റെ കോശങ്ങൾക്ക് ഗുരുതരമായ നാശം ഉണ്ടായി നാരു പോലെ ആവുന്ന സ്ഥിതിക്കാണ്‌ സീറോസിസ്, തുടർന്നുള്ള ഫയിബ്രോസിസ് അവസ്ഥകൾ എന്നും പറയുന്നത്,

ഹെപ്പറ്റൈറ്റിസ്
സ്പെഷ്യാലിറ്റിഗ്യാസ്ട്രോഎൻട്രോളജി, ഹെപ്പറ്റോളജി, infectious diseases, internal medicine, family medicine Edit this on Wikidata

രോഗ ലക്ഷണങ്ങൾ

രോഗ ലക്ഷണങ്ങൾ അടിസ്ഥാനമാക്കി രോഗത്തിനെ, തീവ്ര(chronic) രോഗാവസ്ഥ എന്നും സ്ഥായി (Chronic) രോഗാവസ്ഥ എന്നും രണ്ടായി വേർതിരിക്കാം.

തീവ്ര രോഗാവസ്ഥ

ഫ്ലൂ ബാധ പോലുള്ള ലക്ഷണങ്ങൾ ആണ് തുടക്കത്തിൽ. പനി, ക്ഷീണം,പേശീ വേദന, സന്ധികളിൽ വേദന , ഓക്കാനം, ഛർദ്ധി എന്നിവ ഉണ്ടാകും. ഭക്ഷണത്തിനു രുചി ഇല്ലായ്മ , പുകവലിക്കാരിൽ പുകവലിക്കാൻ തോന്നാത്ത അവസ്ഥ , മൂത്രത്തിന് മഞ്ഞ നിറം,കണ്ണിനും ത്വക്കിനും മഞ്ഞ നിറം എന്ന മഞ്ഞപിത്തത്തിന്റെ ലക്ഷണങ്ങൾ കാണും. മൂന്നിലൊന്നു രോഗികളിൽ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ, 10 ശതമാനം പേരിൽ കരളിനു വീക്കം,5 ശതമാനം പേരിൽ ലസിക ഗ്രന്ധികൾക്ക് വീക്കം, മറ്റൊരു 5 ശതമാനം പേരിൽ പ്ലീഹ വീക്കം എന്നിവ ഉണ്ടായിരിക്കും പ്രായം കുറഞ്ഞവരിൽ തീവ്ര രോഗാവസ്ഥ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. രോഗശമന കാലം 7 മുതൽ 10 ദിവസം , ചിലപ്പോൾ മുതൽ 6 ആഴ്ച നീണ്ടു നിന്നേക്കാം . ചിലരിൽ കരളിന്റെ പ്രവർത്തനം നിലക്കുന്നതിനാൽ മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ കഴിയാതെ അബോധാവസ്ഥയിൽ എത്തി ബാഹ്യ രക്ത വാർച്ച , നീര് എന്നിവ ഉണ്ടായി മരണം സംഭവിക്കാം. കരൾ മാറ്റി വയ്ക്കൽ മാത്രമാണ് പരിഹാരം.

തീവ്ര രോഗാവസ്ഥ കാരണങ്ങൾ

    വൈറസ് മൂലമുണ്ടാകുന്നവ
  • ഹെപറ്റൈറ്റിസ് ,ബി, സി, ഡി&ഇ(Hepatits A B C D&E).
  • യെല്ലോ ഫീവർ (Yellow fever), (ഇന്ത്യയിൽ ഇല്ല).
  • കെഎൽസ്-5 (Kls -V)
  • അഡിനോ വൈറസുകൾ (Adenoviruses )
    വൈറസ് മൂലമാല്ലാത്തവ
  • ടോക്സോപ്ലാസ്മ (Toxoplasma )
  • ലെപ്റ്റോസ്പൈറ (Leptospira : എലിപ്പനി ഉണ്ടാക്കുന്ന രോഗാണു)
  • ക്യുഫീവർ. (Q fever)
  • റോക്കി പർവതങ്ങളിലെ പുള്ളിപ്പനി (Rocky mountain spotted fever)
  • മദ്യം (Alcohol)
  • വിഷങ്ങൾ (Toxins): കൂണിലെ (mushrooms ) അമാനിട (Amanita) വിഷം, കാർബൺ ടെട്രാക്ലോറൈഡ്.
  • ചില മരുന്നുകൾ: (Drugs ):പാരസെറ്റമോൾ (Paracetamol ), അമോക്സിസിലിൻ (Amoxycillin) ക്ഷയരോഗത്തിനെതിരെ ഉള്ള ചില മരുന്നുകൾ, മിനോസൈക്ലിൻ തുടങ്ങിയവ.
  • കരളിലെ രക്തവിതരണ തകരാർ. ( Ischemic insfficiency ),
  • ഗർഭാവസ്ഥ
  • രോഗ പ്രതിരോധ വ്യവസ്ഥയിലെ തകരാർ. (SLE )
  • വളർച്ച സംബന്ധ രോഗം (Metabolic disease ) വിൽ‌സൺ രോഗം.

സ്ഥായി രോഗാവസ്ഥ

വ്യക്തമായ രോഗലക്ഷങ്ങൾ ഇല്ലാതെ അസ്വസ്ഥത, ക്ഷീണം എന്നിവ മാത്രമായിരിക്കും പ്രകടമാവുക. രോഗനിർണയത്തിന് രക്തപരിശോധന വേണ്ടി വരും. കരളിനു നാശം ഉണ്ടാകുമ്പോഴായിരിക്കും മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കാണുക. അപ്പോൾ കരളിനു വീക്കം ഉണ്ടായിരിക്കും . കരളിന് നാശം സംഭവിക്കുമ്പോൾ , അതായത് സീറോസിസ് അവസ്ഥയിൽ, തൂക്കം കുറയുകയും കാലിനു നീര്, രക്ത വാർച്ച , മഹോദരം എന്നിവ ഉണ്ടാവുകയും ചെയ്യും. തുടർന്ന് വൃക്കകൾ പ്രവർത്തന രഹിതമാകും . ശ്വാസനാളത്തിൽ മാരകമായ രക്തവാർച്ച, അബോധാവസ്ഥ, മരണം എന്നിവയിലേക്ക് രോഗി എത്തപ്പെടാം..

സ്ഥായി രോഗാവസ്ഥ കാരണങ്ങൾ

  • വൈറൽ ഹെപ്പറ്റൈറ്റിസ് : ഹെപ്പറ്റൈറ്റിസ്-ഡി യോട് കൂടിയതോ അല്ലാത്തതോ ആയ ഹെപ്പറ്റൈറ്റിസ്-ബി.( ഹെപ്പറ്റൈറ്റിസ്-ഏയും ഈയും, സ്ഥായി രോഗാവസ്ഥ അതായത് നീണ്ടു നിൽക്കുന്ന രോഗാവസ്ഥ ഉണ്ടാക്കുന്നില്ല.)
  • രോഗ പ്രതിരോധ വ്യവസ്ഥയിലെ തകരാർ മൂലമുള്ള ഹെപ്പറ്റൈറ്റിസ്
  • മദ്യം (Alcohol)
  • മരുന്നുകൾ : മീതൈൽഡോപ (Methyldopa) , നൈട്രോഫ്യുറന്റോയിൻ (nitrofurantoin ), ഐസോനയാസിഡ് (isoniazid), *കീറ്റോകൊണസോൾ ([ketoconazole )
  • പാരമ്പര്യം
  • വിൽസണിന്റെ രോഗം (Wilsons disease), മുതലായവ.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഹെപ്പറ്റൈറ്റിസ് രോഗ ലക്ഷണങ്ങൾഹെപ്പറ്റൈറ്റിസ് തീവ്ര രോഗാവസ്ഥഹെപ്പറ്റൈറ്റിസ് സ്ഥായി രോഗാവസ്ഥഹെപ്പറ്റൈറ്റിസ് അവലംബംഹെപ്പറ്റൈറ്റിസ് പുറത്തേക്കുള്ള കണ്ണികൾഹെപ്പറ്റൈറ്റിസ്കരൾമഞ്ഞപ്പിത്തം

🔥 Trending searches on Wiki മലയാളം:

ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംരമണൻഎവർട്ടൺ എഫ്.സി.തേന്മാവ് (ചെറുകഥ)മുലപ്പാൽഅമിത് ഷാഇന്ത്യയുടെ ഭരണഘടനമുഹമ്മദ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപശ്ചിമഘട്ടംകാലാവസ്ഥഇന്ത്യൻ പാർലമെന്റ്വെള്ളിക്കെട്ടൻനോട്ടകടുവ (ചലച്ചിത്രം)ചാർമിളമലയാളം വിക്കിപീഡിയഡി. രാജമുപ്ലി വണ്ട്എം.കെ. രാഘവൻഏഴാം സൂര്യൻപൾമോണോളജിവദനസുരതംഅഖിലേഷ് യാദവ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഅവിട്ടം (നക്ഷത്രം)സ്വർണംവാട്സ്ആപ്പ്ആയ് രാജവംശംലിംഫോസൈറ്റ്കേരള നവോത്ഥാന പ്രസ്ഥാനംഉമ്മൻ ചാണ്ടിഗുദഭോഗംഎയ്‌ഡ്‌സ്‌എം.സി. റോഡ്‌ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംനിലവാകജോൺ പോൾ രണ്ടാമൻകേരള സാഹിത്യ അക്കാദമിസ്‌മൃതി പരുത്തിക്കാട്കാനഡചലച്ചിത്രംയൂട്യൂബ്പാലക്കാട്ശ്രീനിവാസൻജിമെയിൽശീതങ്കൻ തുള്ളൽസമസ്ത കേരള ജംഇയ്യത്തുൽ ഉലമകേരളചരിത്രംവീണ പൂവ്മഹാഭാരതംആർത്തവംറോസ്‌മേരിവാസ്കോ ഡ ഗാമമേടം (നക്ഷത്രരാശി)മെറ്റ്ഫോർമിൻഒരു സങ്കീർത്തനം പോലെചട്ടമ്പിസ്വാമികൾഇടുക്കി ജില്ലകോണ്ടംപ്രോക്സി വോട്ട്മുരുകൻ കാട്ടാക്കടഇൻഡോർ ജില്ലഏപ്രിൽ 25രാജ്യസഭമാതളനാരകംമുരിങ്ങകുടുംബശ്രീമഹിമ നമ്പ്യാർകുടജാദ്രിഗായത്രീമന്ത്രംവാഴവിഷുനോവൽഒ.വി. വിജയൻഹോം (ചലച്ചിത്രം)മലബാർ കലാപംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻചന്ദ്രയാൻ-3🡆 More