ഹെപ്പറ്റൈറ്റിസ്-എ

ഹെപ്പറ്റൈറ്റിസ്-എ വൈറസ് (Hep A:HAV) മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോൾ ഉണ്ടാക്കുന്ന ഒരു തീവ്ര പകർച്ച രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ ഇനം മഞ്ഞപ്പിത്തം.

മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ അല്ലെങ്കിൽ രോഗിയുമായുള്ള അടുത്ത സാമ്പർക്കത്തിലൂടെയോ ആണ് ഈ ആർ എൻ എ (RNA ) വൈറസ് പകരുന്നത്. ലോകമെമ്പാടുമായി പ്രതിവർഷം അനേക ലക്ഷം പേർ രോഗബാധിതരാകുന്നു മരണ നിരക്ക് 0.1% മാത്രമാണ്. പ്രായമായവരിലും മദ്യപന്മാരിലും മരണ നിരക്ക് കൂടുതലാണ്. വൈറസ് ബാധിച്ചാൽ രോഗ ലക്ഷണം പ്രകടമാകാൻ (incubation period) 2 മുതൽ 6 ആഴ്ചവരെ ഇടവേള വേണം. സാധാരണയായി ഇടവേള 28 ദിവസമാണ്.

ഹെപ്പറ്റൈറ്റിസ്-എ
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

രോഗലക്ഷണങ്ങൾ

രോഗനിർണ്ണയം

മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ള രോഗികളുടെ രക്തത്തിൽ ഹെപ്പറ്റൈറ്റിസ് എ വൈറസിനെതിരായ ഐ.ജി.എം.അന്റിബോടികൾ(IgM antibodies) കണ്ടെത്തുകയാണെങ്കിൽ രോഗബാധ ഉറപ്പിക്കാം.. കൂടാതെ രോഗികളുടെ രക്തത്തിൽ കരളിലുൽപാദിപ്പിക്കപ്പെടുന്ന രാസാഗ്നിയായ അലാനിൻ ട്രാൻസ്ഫെറേയ്സിൻറെ(ALT) അളവ് കൂടുതലായിരിക്കും..

പ്രതിരോധ മാർഗ്ഗങ്ങൾ

  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
  • തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഒഴിവാക്കുക
  • കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോരിനേറ്റ് ചെയ്യുക
  • സെപ്ടിക് ടാങ്കും കിണറും തമ്മിൽ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തുക
  • ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ സോപ്പുപയോഗിച്ചു കഴുകുക
  • പ്രതിരോധ കുത്തിവയ്പ്പ്

പ്രതിരോധ കുത്തിവയ്പ്പ് രണ്ടു തരമുണ്ട്.നിർജ്ജീവമായ വൈറസ് കൊണ്ടുള്ള കുത്തിവയ്പ്പും ജീവനുള്ള എന്നാൽ രോഗബാധയുണ്ടാക്കാനുള്ള ശേഷി ഇല്ലാതാക്കിയ വൈറസ് കൊണ്ടുള്ള കുത്തിവയ്പ്പും.ഒരു വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും എടുക്കാവുന്ന സുരക്ഷിതമായ രീതിയാണ്‌ നിർജ്ജീവമായ വൈറസ് കൊണ്ടുള്ള കുത്തിവയ്പ്പ്. അപൂർവ്വമായി രണ്ടു മൂന്നു ദിവസം ചെറിയ പനി, മേലുവേദന എന്നിവയുണ്ടാകാം. നിർദ്ദേശിക്കപ്പെട്ട രീതിയിൽ കുത്തിവയ്പ്പ് എടുത്താൽ 25 വർഷം വരെ രോഗബാധയിൽ നിന്നും സംരക്ഷണം ലഭിക്കാം.

ചികിത്സ

ആധുനിക വൈദ്യ ശാസത്രത്തിൽ ഹെപ്പറ്റൈറ്റിസ് എ ക്ക് പ്രത്യേക മരുന്നുകൾ ഇല്ല. രോഗലക്ഷണങ്ങൾക്കൊത്തു ചികിത്സിക്കുകയാണ് ചെയ്യുന്നത്.

  • വിശ്രമം നൽകുക.
  • കൊഴുപ്പടങ്ങിയ ആഹാരങ്ങൾ വർജ്ജിക്കുക.
  • മദ്യപാനം ഒഴിവാക്കുക.
  • ധാരാളം വെള്ളം കുടിക്കുക.

Hepatitis A
ഹെപ്പറ്റൈറ്റിസ്-എ 
Electron micrograph of hepatitis A virions.
Virus classification
Group:
Group IV ((+)ssRNA)
Family:
Picornaviridae
Genus:
Hepatovirus
Species:
Hepatitis A virus

അവലംബം

Park's Textbook of Preventive and Social Medicine by K park,19th Ed, Bhanot Publishers,Jabalpur.

Tags:

ഹെപ്പറ്റൈറ്റിസ്-എ രോഗലക്ഷണങ്ങൾഹെപ്പറ്റൈറ്റിസ്-എ രോഗനിർണ്ണയംഹെപ്പറ്റൈറ്റിസ്-എ പ്രതിരോധ മാർഗ്ഗങ്ങൾഹെപ്പറ്റൈറ്റിസ്-എ ചികിത്സഹെപ്പറ്റൈറ്റിസ്-എ അവലംബംഹെപ്പറ്റൈറ്റിസ്-എകരൾമഞ്ഞപ്പിത്തം

🔥 Trending searches on Wiki മലയാളം:

പുത്തനത്താണിഎയ്‌ഡ്‌സ്‌വാണിയംകുളം ഗ്രാമപഞ്ചായത്ത്കണ്ണകിമാലോംചിറ്റൂർവണ്ടിത്താവളംഅരുവിപ്പുറം പ്രതിഷ്ഠവണ്ണപ്പുറംകേരള നവോത്ഥാനംകൂരാച്ചുണ്ട്ആറളം ഗ്രാമപഞ്ചായത്ത്ജലദോഷംഅമല നഗർകോങ്ങാട് ഗ്രാമപഞ്ചായത്ത്കേരളത്തിലെ നദികളുടെ പട്ടികതകഴി ശിവശങ്കരപ്പിള്ളവാഴച്ചാൽ വെള്ളച്ചാട്ടംകൂനമ്മാവ്മണർകാട് ഗ്രാമപഞ്ചായത്ത്ഐക്യകേരള പ്രസ്ഥാനംവൈക്കം മുഹമ്മദ് ബഷീർഅഷ്ടമിച്ചിറചങ്ങനാശ്ശേരിമംഗലപുരം ഗ്രാമപഞ്ചായത്ത്തൃക്കരിപ്പൂർതൊട്ടിൽപാലംഇരിഞ്ഞാലക്കുടകഠിനംകുളംനെട്ടൂർനി‍ർമ്മിത ബുദ്ധിഹൃദയാഘാതംആദി ശങ്കരൻഭഗവദ്ഗീതഗോതുരുത്ത്അൽഫോൻസാമ്മപഴയന്നൂർകൊട്ടിയൂർചാത്തന്നൂർസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)വിഷാദരോഗംപ്രാചീനകവിത്രയംപട്ടാമ്പിജയഭാരതിവിഷുതിരുവില്വാമല ഗ്രാമപഞ്ചായത്ത്പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്കൊണ്ടോട്ടികോട്ടക്കൽഅടൂർചോഴസാമ്രാജ്യംമണ്ണുത്തിഇസ്‌ലാംസ്വരാക്ഷരങ്ങൾപെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്ചട്ടമ്പിസ്വാമികൾകേരളംപന്നിയൂർഒ.വി. വിജയൻതിടനാട് ഗ്രാമപഞ്ചായത്ത്യേശുപുതുനഗരം ഗ്രാമപഞ്ചായത്ത്വടക്കാഞ്ചേരിചോമ്പാല കുഞ്ഞിപ്പള്ളിചൊക്ലി ഗ്രാമപഞ്ചായത്ത്കൂട്ടക്ഷരംവടക്കൻ പറവൂർഅയക്കൂറഇന്ത്യാചരിത്രംമറയൂർമരപ്പട്ടിതിരൂരങ്ങാടിനൂറനാട്പ്രേമം (ചലച്ചിത്രം)പനമരംഓടനാവട്ടംവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്ആനിക്കാട്, പത്തനംതിട്ട ജില്ല🡆 More