ഹാന്റ്ബോൾ

രണ്ടു ടീമുകൾ ഏഴു കളിക്കാരെ വീതം ഇറക്കി കളിക്കുന്ന ഒരു ടീം കളിയാണ് ഹാൻഡ്‌ബോൾ. കൈകൾ ഉപയോഗിച്ച് പാസ് ചെയ്ത് എതിർ ടീമിന്റെ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി എറിയുന്ന കളിയാണിത്. ഒരു ഗോൾ കീപ്പറും ആറ് ഔട്ട്ഫീൽഡ് കളിക്കാുമാണ് ഓരോ ടീമിലും ഉണ്ടാവുക. ടീം ഹാൻഡ്‌ബോൾ, ഒളിമ്പിക് ഹാൻഡ്‌ബോൾ, യൂറോപ്യൻ ഹാൻഡ്‌ബോൾ, യൂറോപ്യൻ ടീം ഹാൻഡ്‌ബോൾ, ബോർഡൻ ബോൾ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.' ഒരു സാധാരണ ഹാൻഡ്‌ബോൾ മത്സരം രണ്ടു തവണയായി 30 മിനിറ്റ് നേരമാണ് കളിക്കുക. ഇതിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ടീം വിജയികളാവും. 40 മീറ്റർ നീളവും(131അടി) 20 മീറ്റർ(66അടി) വീതിയുമുള്ള കോർട്ടാണ് ആധുനിക ഹാൻഡ്‌ബോൾ കളിക്കാൻ ഉപയോഗിക്കുന്നത്. 19ആം നൂറ്റാണ്ടിന്റെ അവസാനം വടക്കൻ യൂറോപ്പിലും ജർമ്മനിയിലുമാണ് ഈ കളി ക്രോഡീകരിച്ചത്. ഹാൻഡ്‌ബോളിന്റെ ആധുനിക നിയമങ്ങൾ പ്രസിദ്ധീകരിച്ചത് 1917ൽ ജർമ്മിനിയിൽ ആണ്. പിന്നീട് പല മാറ്റങ്ങൾ വരുത്തി. 1925ലാണ് ഈ നിയമങ്ങൾ അനുസരിച്ചുള്ള ആദ്യപുരുഷ ഹാൻഡ്‌ബോൾ അന്താരാഷ്ട്ര മത്സരം നടന്നത്. വനിതകളുടേത് 1930ലും 1936ലെ ബെർലിൻ ഒളിമ്പിക്‌സിലാണ് ആദ്യ ഔട്ട്‌ഡോർ ഹാൻഡ്‌ബോൾ ഒളിമ്പിക് മത്സരം അരങ്ങേറിയത്. 1972ലെ മ്യൂണിച്ച് ഒളിമ്പിക്‌സിലാണ് ഇൻഡോർ ഇനത്തിൽ ആദ്യമായി ഹാൻഡ്‌ബോൾ ഒളിമ്പിക് മത്സരം നടന്നത്. 1976ലെ ഒളിമ്പിക്‌സിലാണ് ആദ്യമായി വനിതാ ഹാൻഡ്‌ബോൾ ഉൾപ്പെടുത്തിയത്.

ഹാൻഡ്‌ബോൾ
ഹാന്റ്ബോൾ
Handball player moves towards the goal prior to throwing the ball, while the goalkeeper waits to stop it.
കളിയുടെ ഭരണസമിതിIHF
ആദ്യം കളിച്ചത്Late-19th century, Germany and Scandinavia (Denmark, Sweden and Norway)
സ്വഭാവം
ശാരീരികസ്പർശനംYes (frontal)
ടീം അംഗങ്ങൾ7 per side (including goalkeeper)
മിക്സഡ്Yes, separate competitions
വർഗ്ഗീകരണംTeam sport, ball sport
കളിയുപകരണംBall
വേദിIndoor or outdoor court
ഒളിമ്പിക്സിൽ ആദ്യംPart of Summer Olympic program in 1936.
Demonstrated at the 1952 Summer Olympics.
Returned to the Summer Olympic programme since 1972.

1946ൽ ഇന്റർനാഷണൽ ഹാൻഡ്‌ബോൾ ഫെഡറേഷൻ രൂപീകരിച്ചു. യൂറോപ്പിലാണ് ഹാൻഡ്‌ബോൾ ഏറെ പ്രചാരമുള്ളത്.

ഉൽപ്പത്തിയും വികസനവും

പുരാതന റോമിൽ ഹാൻഡ്‌ബോളിന്റെ പുരാതന രൂപമായ എക്‌സ്പ്ലുസിം ലുഡെറെ എന്ന ഒരു കളി സ്ത്രീകൾ കളിച്ചതായി തെളിവുകൾ ഉണ്ട്. മധ്യാകല ഫ്രാൻസിൽ ഹാൻഡ്‌ബോൾ പോലുള്ള കളികൾ നടന്നതിനും രേഖകൾ ഉണ്ട്. മധ്യാകാല ഘട്ടത്തിൽ ഗ്രീൻലാൻഡിലെ തദ്ദേശീയ ജനത ഹാൻഡ്‌ബോളിന് സമാനമായ കളികളിൽ ഏർപ്പെട്ടിരുന്നു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽപാമ്പാടി രാജൻനിർമ്മല സീതാരാമൻകേരളത്തിലെ ജില്ലകളുടെ പട്ടികവെള്ളിവരയൻ പാമ്പ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾസ്‌മൃതി പരുത്തിക്കാട്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകൃഷ്ണഗാഥകൂടൽമാണിക്യം ക്ഷേത്രംഉറൂബ്പുന്നപ്ര-വയലാർ സമരംട്രാഫിക് നിയമങ്ങൾവെള്ളരിഅസിത്രോമൈസിൻതങ്കമണി സംഭവംഅയമോദകംതുള്ളൽ സാഹിത്യംമലയാളഭാഷാചരിത്രംഗൗതമബുദ്ധൻജാലിയൻവാലാബാഗ് കൂട്ടക്കൊലബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർചാന്നാർ ലഹളകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംവ്യാഴംവൈകുണ്ഠസ്വാമികുരുക്ഷേത്രയുദ്ധംഉദയംപേരൂർ സൂനഹദോസ്ഉർവ്വശി (നടി)മാലിദ്വീപ്അസ്സലാമു അലൈക്കുംആദായനികുതിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംദേവസഹായം പിള്ളഓസ്ട്രേലിയകടുവകടന്നൽബെന്യാമിൻഫഹദ് ഫാസിൽവട്ടവടസഞ്ജു സാംസൺസുകന്യ സമൃദ്ധി യോജനകുഞ്ചൻ നമ്പ്യാർ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽയോദ്ധാട്രാൻസ് (ചലച്ചിത്രം)നിയോജക മണ്ഡലംആൽബർട്ട് ഐൻസ്റ്റൈൻഷക്കീലതിരുവിതാംകൂർരക്താതിമർദ്ദംവെള്ളാപ്പള്ളി നടേശൻലോക മലേറിയ ദിനംആൻ‌ജിയോപ്ലാസ്റ്റിമതേതരത്വം ഇന്ത്യയിൽജലംമലയാളം അക്ഷരമാലവാസ്കോ ഡ ഗാമവോട്ടവകാശംവി. ജോയ്ഇന്ത്യകറുത്ത കുർബ്ബാനമമിത ബൈജുരബീന്ദ്രനാഥ് ടാഗോർലോക്‌സഭ സ്പീക്കർകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഓട്ടൻ തുള്ളൽസജിൻ ഗോപുസന്ധിവാതംകോട്ടയം ജില്ലഎൻ. ബാലാമണിയമ്മസിറോ-മലബാർ സഭവെബ്‌കാസ്റ്റ്പ്രധാന താൾഒരു കുടയും കുഞ്ഞുപെങ്ങളുംതരുണി സച്ച്ദേവ്🡆 More