സുനിൽ ദത്ത്

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനും കൂടാതെ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു സുനിൽ ദത്ത് (ഹിന്ദി: सुनील दत्त, ജൂൺ 6, 1930 – മേയ് 25, 2005).

ജനന നാമം: ബൽ‌രാജ് ദത്ത് എന്നായിരുന്നു. 2004-2005 മൻമോഹൻ സിംഗ്‌ സർക്കാറിൽ അദ്ദേഹം യുവജന സ്പോർട്സ് കാര്യ കാബിനറ്റ് മന്ത്രി ആയിരുന്നു. ബോളിവുഡിലെ തന്നെ നടനായ സഞ്ജയ് ദത്ത് അദ്ദേഹത്തിന്റെ മകനാണ്. .

സുനിൽ ദത്ത്
സുനിൽ ദത്ത്
മെംബർ ഓഫ് പാർലമന്റ്
മണ്ഡലംമുംബൈ നോർത്ത് വെസ്റ്റ്
വ്യക്തിഗത വിവരങ്ങൾ
ജനനം
ബൽ‌രാജ് സിംഗ് ദത്ത്

(1930-06-06)ജൂൺ 6, 1930
ഝെലം, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ പാകിസ്താനിൽ)
മരണംമേയ് 25, 2005(2005-05-25) (പ്രായം 74)
മുംബൈ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിനർ‌ഗീസ് ദത്ത്
കുട്ടികൾസഞ്ജയ് ദത്ത് , പ്രിയ ദത്ത്, നർമ്മദ ദത്ത്
വസതിമുംബൈ
As of September 16, 2006
ഉറവിടം: [[1]]

1984 ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു. അതിനു ശേഷം മുംബൈ നോർത്ത് വെസ്റ്റ് ലോകസഭ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ ജീവിതം

സുനിൽ ദത്ത് ജനിച്ചത് ഇന്നത്തെ പാകിസ്ഥാനിലെ ഝെലം ജില്ലയിലാണ്. അവിടെ നിന്ന് അദ്ദേഹത്തിന്റെ കുടുംബം ഇന്നത്തെ ഹരിയാന സംസ്ഥാനത്തിൽ പെടുന്ന മണ്ഡോലി എന്ന ഗ്രാമത്തിലേക്ക് കുടിയേറി. പിന്നീട് അദ്ദേഹം അഭിനയ സ്വപ്നവുമായി മുംബൈയിലേക്ക് മാറി. അവിടെ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും പിന്നീട് ജോലി നോക്കുകയും ചെയ്തു.

അഭിനയ ജീവിതം

ആദ്യ ജോലി അദ്ദേഹത്തിന്റെ റേഡിയോ സെയ്‌ലോൺ എന്ന റേഡിയോവിൽ പ്രസ്താവകനായിരുന്നു. പിന്നീട് ഹിന്ദി ചലച്ചിത്ര രംഗത്തേക്ക് 1955 ലെ റെയിൽ‌വേ പ്ലാറ്റ്ഫോം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് എത്തി. 1957 ൽ നർഗീസ്സ് ഒന്നിച്ച് അഭിനയിച്ച മദർ ഇന്ത്യ എന്ന ചിത്രം ശ്രദ്ധേയമായി. നർഗീസുമായി സുനിൽ 1958 ൽ വിവാഹിതനായി.

1950-60 കാലഘട്ടത്തിലെ ഒരു പ്രധാന നടനായിരുന്നു സുനിൽ ദത്ത്. ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ധാരാളം വിജയ ചിത്രങ്ങൾ ഉണ്ടായിരുന്നു. 1964 ൽ യാദേൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു കൊണ്ട് അക്കാലത്ത് ഒരു റെകോർ‌ഡ് തന്നെ സൃഷ്ടിച്ചു. പിന്നീട് 1968ൽ അദ്ദേഹം ചലച്ചിത്ര നിർമ്മാണ രംഗത്തേക്കും തിരിഞ്ഞു . പക്ഷേ ആദ്യ ചിത്രങ്ങൾ നിർമ്മിച്ചത് തികഞ്ഞ പരാജയങ്ങൾ ആയിരുന്നു. 1970 മുതൽ 80 കാലഘട്ടത്തിൽ വീണ്ടും ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചു വന്നു. നാഗീൻ (1976), പ്രാൺ ജായെ പർ വചൻ ന ജായേ (1974), ജാനി ദുശ്മൻ (1979) , ശാൻ (1980) എന്നിവ വിജയ ചിത്രങ്ങളായിരുന്നു. 1981 ൽ തന്റെ മകനായ സഞ്ജയ് ദത്തിനെ ബോളിവുഡിലേക്ക് കൊണ്ടു വന്ന ചിത്രമായിരുന്നു റോക്കി. 1990 കളിൽ തന്റെ മകൻ ഉൾപ്പെട്ട ചില വിവാദങ്ങളിൽ പെട്ട് അദ്ദേഹത്തിന് അഭിനയ ജീവിതത്തോടും രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറി നിന്നു.

1995 ൽ ഫിലിംഫെയർ ജീവിത കാല അവാർഡ് ലഭിച്ചു .

2003 ൽ തന്റെ മകൻ സഞ്ജയ് ദത്ത് നായകനായി അഭിനയിച്ച മുന്നാഭായി എം.ബി.ബി.എസ്. എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് തിരിച്ചു വന്നു.

ഒരു ഹൃദയാഘാതം മൂലം അദ്ദേഹം 2005 ൽ അന്തരിച്ചു.

കൂടുതൽ വായനക്ക്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

സുനിൽ ദത്ത് ആദ്യ ജീവിതംസുനിൽ ദത്ത് അഭിനയ ജീവിതംസുനിൽ ദത്ത് കൂടുതൽ വായനക്ക്സുനിൽ ദത്ത് അവലംബംസുനിൽ ദത്ത് പുറത്തേക്കുള്ള കണ്ണികൾസുനിൽ ദത്ത്19302005ജൂൺ 6ബോളിവുഡ്മേയ് 25മൻമോഹൻ സിംഗ്‌സഞ്ജയ് ദത്ത്ഹിന്ദി

🔥 Trending searches on Wiki മലയാളം:

അമിത് ഷാവി.എസ്. അച്യുതാനന്ദൻപി.സി. തോമസ്അൽ ഫാത്തിഹകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)അംഗോളഅബ്ദുന്നാസർ മഅദനികൂദാശകൾപ്രേമലുപോവിഡോൺ-അയഡിൻപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകൂട്ടക്ഷരംഹെപ്പറ്റൈറ്റിസ്മദർ തെരേസഇന്ത്യയുടെ ദേശീയപതാകചിയകൃസരിഉള്ളൂർ എസ്. പരമേശ്വരയ്യർപി. വത്സലവിജയലക്ഷ്മി പണ്ഡിറ്റ്മലയാളിഗൗതമബുദ്ധൻഅയ്യങ്കാളികാവ്യ മാധവൻമമിത ബൈജുമലപ്പുറം ജില്ലകോഴിക്കോട്സൗദി അറേബ്യതിരുമല വെങ്കടേശ്വര ക്ഷേത്രംജന്മഭൂമി ദിനപ്പത്രംആണിരോഗംഉദ്ധാരണംടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്ഇബ്രാഹിംജീവിതശൈലീരോഗങ്ങൾമുപ്ലി വണ്ട്ലിംഫോസൈറ്റ്കാട്ടുപൂച്ചവിഷുനാഴികഇസ്‌ലാംഫിറോസ്‌ ഗാന്ധിവി. ജോയ്നാമംലിവർപൂൾ എഫ്.സി.സുൽത്താൻ ബത്തേരിഇന്ത്യൻ പൗരത്വനിയമംഖലീഫ ഉമർവൃക്കഎസ്.എൻ.സി. ലാവലിൻ കേസ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതമിഴ്കേന്ദ്രഭരണപ്രദേശംമലയാളചലച്ചിത്രംഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)മൂവാറ്റുപുഴകൂവളംമലപ്പുറംഅപർണ ദാസ്കേരളത്തിന്റെ ഭൂമിശാസ്ത്രംചെമ്പോത്ത്ജോയ്‌സ് ജോർജ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾവെബ്‌കാസ്റ്റ്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംസോഷ്യലിസംകൊച്ചി വാട്ടർ മെട്രോപ്രേംനസീർധ്രുവ് റാഠിപന്ന്യൻ രവീന്ദ്രൻഉണ്ണി ബാലകൃഷ്ണൻപൂയം (നക്ഷത്രം)വെള്ളെഴുത്ത്2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)ബദ്ർ യുദ്ധംമലയാളഭാഷാചരിത്രം🡆 More