വക്കം അബ്ദുൽ ഖാദർ മൗലവി

കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി എന്ന വക്കം അബ്ദുൽ ഖാദർ മൗലവി.

അഞ്ചുതെങ്ങിൽ നിന്ന് സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിച്ചത് വക്കം മൗലവി ആയിരുന്നു.

വക്കം അബ്ദുൽ ഖാദർ മൗലവി
ജനനം1873 ഡിസംബർ 28
മരണം1932 ഒക്ടോബർ 31
ദേശീയതഭാരതീയൻ
അറിയപ്പെടുന്നത്സാമൂഹ്യ പരിഷ്കർത്താവ്, സ്വദേശാഭിമാനിയുടെ സ്ഥാപകൻ

ജീവിതരേഖ

  • 1873 ജനനം
  • 1905 'സ്വദേശാഭിമാനി' തുടങ്ങി
  • 1906 'മുസ്‌ലിം' മാസിക തുടങ്ങി
  • 1910 'സ്വദേശാഭിമാനി' നിരോധിച്ചു;
  • 1918 'അൽ ഇസ്‌ലാം' തുടങ്ങി,
  • ഇസ്ലാം ധർമ്മ പരിപാലന സംഘം രൂപീകരിച്ചു
  • 1921 ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിൽ
  • 1922 മുസ്‌ലിം ഐക്യസംഘം രൂപീകരിച്ചു
  • 1925 ഗാന്ധിജിയെ സന്ദർശിച്ചു
  • 1932 മരണം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന സ്ഥലത്ത് 1873-ൽ ജനിച്ചു. മൗലവിയുടെ പിതാവിൻറെ മാതൃകുടുംബം മധുരയിൽനിന്നും തെക്കൻ തിരുവിതാംകൂറിലെ കുളച്ചൽ, കളീക്കരയിൽ വന്ന് താമസിച്ചിരുന്നവരാണ്. ഇദ്ദേഹത്തിന്റെ പിതാവിന്റെ മാതൃകുടുംബം മധുര സുൽത്താനേറ്റിലെ ഒരു ഖാസിയുടെ തലമുറയാണ്. മൗലവിയുടെ മാതാവ് ഹൈദരബാദിൽനിന്നും തിരുവിതാംകൂറിൽ വന്നു താമസമാക്കിയ ഒരു കുടുംബത്തിൽ പെട്ടവരാണ്. ആ കുടുംബത്തിലെ പല അംഗങ്ങളും തിരുവിതാംകൂർ ഗവൺമെന്റിന്റെ പട്ടാളവകുപ്പിൽ ഉദ്യോഗം വഹിച്ചിരുന്നു.

അബ്ദുൽഖാദർ മൗലവി അറബി, ഹിന്ദുസ്ഥാനി, തമിഴ്, പേർഷ്യൻ, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി. മുസ്‌ലിംകളുടെ സാമൂഹികോന്നതിക്കും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാള പത്രപ്രവർത്തനമേഖലയിൽ അദ്ദേഹത്തിന്റെ സ്വദേശാഭിമാനി പത്രം ശ്രദ്ധേയമായിരുന്നു.

പത്രപ്രവർത്തനരംഗത്ത്

1905 ജനുവരി 19ന് സ്വദേശാഭിമാനിപത്രം പുറത്തിറക്കി. ബ്രിട്ടിഷ് കോളനിയായിരുന്ന അഞ്ചുതെങ്ങിൽ നിന്നുമാണ് സ്വദേശാഭിമാനി പത്രവും പ്രസ്സും പ്രവർത്തനം ആരംഭിച്ചത്. ചിറയിൻകീഴ് സ്വദേശി സി.പി. ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യത്തെ പത്രാധിപർ. 1906-ൽ സ്വദേശാഭിമാനിയുടെ പ്രവർത്തനം വക്കത്തേക്കു മാറ്റപ്പെട്ടു. കെ. രാമകൃഷ്ണപിള്ളയെ ആണ് മൗലവി അപ്പോൾ സ്വദേശാഭിമാനിയുടെ പത്രാധിപരായി തിരഞ്ഞെടുത്തത്. 1907-ൽ രാമകൃഷ്ണപിള്ളയുടെ വിദ്യാഭ്യാസസൌകര്യത്തിനുവേണ്ടി അദ്ദേഹത്തിന്റെ അഭീഷ്ടപ്രകാരം സ്വദേശാഭിമാനി തിരുവനന്തപുരത്തേക്കു മാറ്റപ്പെട്ടു. 1910 സെപ്റ്റംബർ 26-ന് രാമകൃഷ്ണപിള്ളയെ സർക്കാർ ഒരു വിളംബരംമൂലം നാടുകടത്തുകയും പ്രസ് കണ്ടുകെട്ടുകയും ചെയ്തു. സർക്കാർ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് 1958-ലാണ് മൗലവിയുടെ അവകാശികൾക്ക് തിരിച്ചുകൊടുത്തത്.

നവോത്ഥാനരംഗത്ത്

കേരള മുസ്‌ലിം സമുദായത്തിലെ പരിഷ്കർത്താക്കളിൽ ഒരാളായി മൗലവി കണക്കാക്കപ്പെടുന്നു, മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നും അദ്ദേഹം അറിയപ്പെട്ടു മതത്തിന്റെ ആചാരപരമായ വശങ്ങളേക്കാൾ മത-സാമൂഹിക സാമ്പത്തിക വശങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത, സ്ത്രീകളുടെ വിദ്യാഭ്യാസം, മുസ്‌ലിം സമൂഹത്തിൽ അനാചാരങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പ്രചരിപ്പിച്ചു. ഈജിപ്തിലെ മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിദയുടെയും രചനകളിലും, പരിഷ്കരണ പ്രസ്ഥാനത്തിലും സ്വാധീനിക്കപ്പെട്ട മൗലവി അറബി-മലയാളം, മലയാളം ഭാഷകളിൽ അൽ മനാർ മാതൃകയിൽ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. 1906 ജനുവരിയിൽ മുസ്‌ലിം, തുടർന്ന് അൽ-ഇസ്‌ലാം (1918), ദീപിക (1931) എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ പ്രസിദ്ധീകരണങ്ങൾ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ചു. മുസ്‌ലിം സമുദായത്തിനിടയിലെ നേർച്ചയുടെയും [[ഉർസ്|ഉറൂസിന്റെയും] ഉത്സവങ്ങളെ അത് എതിർത്തു, അതുവഴി യാഥാസ്ഥിതികവിഭാഗങ്ങളിൽ നിന്ന് എതിർപ്പ് ഉയരുകയും ഈ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് പാപമായി മതവിധി പുറപ്പെടുവിക്കുകയും ചെയ്തു. സാമ്പത്തിക പ്രശ്‌നങ്ങളും വായനക്കാരുടെ അഭാവവും അഞ്ച് ലക്കങ്ങൾക്കുള്ളിൽ അൽ ഇസ്‌ലാം അടച്ചുപൂട്ടാൻ കാരണമായി, പക്ഷേ കേരളത്തിലെ മാപ്പിള മത പരിഷ്കരണത്തിന് ശ്രമിച്ച ആദ്യകാല പ്രസിദ്ധീകരണമായി ഇത് കണക്കാക്കപ്പെടുന്നു. അറബി-മലയാളം ലിപി ഉപയോഗിച്ചാണ് അൽ ഇസ്‌ലാം പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ, മുസ്‌ലിം, ദീപിക എന്നിവ മലയാളം ലിപിയിൽ തന്നെയായിരുന്നു.

സംസ്ഥാനത്തുടനീളമുള്ള മൗലവിയുടെ പ്രചാരണത്തിന്റെ ഫലമായി, മുസ്‌ലിം വിദ്യാർത്ഥികളുള്ള എല്ലാ സംസ്ഥാന സ്കൂളുകളിലും മഹാരാജാവ് അറബി പഠിപ്പിക്കൽ ആരംഭിക്കുകയും അവർക്ക് ഫീസ് ഇളവുകളും സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുകയും ചെയ്തു. പെൺകുട്ടികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. കുട്ടികൾക്ക് അറബി പഠിക്കാൻ മൗലവി പാഠപുസ്തകങ്ങളും പ്രൈമറി സ്കൂളുകളിൽ അറബി ഇൻസ്ട്രക്ടർമാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു മാനുവലും എഴുതി. മൗലവി തയ്യാറാക്കിയ മാനദണ്ഡത്തിൽ സംസ്ഥാന സർക്കാർ അറബി അധ്യാപകർക്കായി യോഗ്യതാ പരീക്ഷകൾ ആരംഭിച്ചു. അദ്ദേഹത്തെ ചീഫ് എക്സാമിനർ ആക്കി.

ഓൾ തിരുവിതാംകൂർ മുസ്‌ലിം മഹാജനസഭ ആരംഭിച്ച് മുസ്‌ലിംകൾക്കിടയിൽ സംഘടിത പ്രവർത്തനം നടത്താൻ അദ്ദേഹം ശ്രമിച്ചു. തിരുവിതാംകൂർ സർക്കാരിന്റെ മുസ്ലീം ബോർഡ് ചെയർമാനായി പ്രവർത്തിച്ചു. കെ.എം. മൗലവി, കെ.എം.സീതി സാഹിബ്, മനപ്പത്ത് കുഞ്ഞുമുഹമ്മദ് ഹാജി എന്നിവരോടൊപ്പം "മുസ്‌ലിം ഐക്യ സംഘം" വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ അസോസിയേഷൻ, കൊല്ലം ധർമ്മഭോഷിണി സഭ എന്നിവയുടെ ഉപദേഷ്ടാവായിരുന്നു[അവലംബം ആവശ്യമാണ്].

1931-ൽ അദ്ദേഹം ഇസ്‌ലാമിയ പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചു. മകൻ അബ്ദുസ്സലാം മലയാളത്തിലേക്കുള്ള വിവർത്തനത്തിന് മേൽനോട്ടം വഹിക്കുകയും അല്ലാമ ശിബ്‌ലിയുടെ ഉമർ ഫാറൂഖിന്റെ ജീവചരിത്രം രണ്ട് വാല്യങ്ങളായി അൽ ഫാറൂഖ് എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ചെമ്പഴന്തി ഗ്രാമക്കാരനായിരുന്ന ശ്രീനാരായണഗുരുവുമായി ഗാഢബന്ധമുണ്ടായിരുന്നു മൗലവിക്ക്. വീട്ടിലെ പതിവു സന്ദർശകനും അച്ഛന്റെ സുഹൃത്തുമായിരുന്നു നാരായണഗുരു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും ദൈന്യതയുമാണ് വക്കം മൗലവിയെ പൊതുരംഗത്തേക്കും നവോത്ഥാന പ്രവർത്തനങ്ങളിലേക്കും നയിച്ചത്. പഠിച്ച് സ്വതന്ത്രരാകാനും സംഘടിച്ച് ശക്തരാകാനും നാരായണഗുരുവിന്റെ മാതൃകയിൽ മൗലവി മുസ്‌ലിംകളോട് ആവശ്യപ്പെട്ടു.

രചനകൾ

  • നബിമാർ
  • ഖുർആൻ വ്യാഖ്യാനം
  • ഇസ്ലാംമത സിദ്ധാന്തസംഗ്രഹം
  • ഇൽമുത്തജ്‌വീദ് ദൗ ഉസ്വബാഹ്
  • തഅ്‌ലീമുൽ ഖിറാഅ

മരണം

അബ്ദുൽഖാദർ മൗലവി, ഉദരരോഗം മൂലം 1932-ൽ നിര്യാതനായി.

അവലംബം


വക്കം അബ്ദുൽ ഖാദർ മൗലവി       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           വക്കം അബ്ദുൽ ഖാദർ മൗലവി 
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...

Tags:

വക്കം അബ്ദുൽ ഖാദർ മൗലവി ജീവിതരേഖവക്കം അബ്ദുൽ ഖാദർ മൗലവി പത്രപ്രവർത്തനരംഗത്ത്വക്കം അബ്ദുൽ ഖാദർ മൗലവി നവോത്ഥാനരംഗത്ത്വക്കം അബ്ദുൽ ഖാദർ മൗലവി രചനകൾവക്കം അബ്ദുൽ ഖാദർ മൗലവി മരണംവക്കം അബ്ദുൽ ഖാദർ മൗലവി അവലംബംവക്കം അബ്ദുൽ ഖാദർ മൗലവിഇന്ത്യൻ സ്വാതന്ത്ര്യസമരംകേരളംസ്വദേശാഭിമാനി

🔥 Trending searches on Wiki മലയാളം:

യോനിമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഉൽപ്രേക്ഷ (അലങ്കാരം)പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഈഴവമെമ്മോറിയൽ ഹർജിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഡീൻ കുര്യാക്കോസ്വിഭക്തിഅനിഴം (നക്ഷത്രം)ഹെപ്പറ്റൈറ്റിസ്-എകാഞ്ഞിരംസമസ്ത കേരള ജംഇയ്യത്തുൽ ഉലമപ്രകാശ് ജാവ്‌ദേക്കർഒ.എൻ.വി. കുറുപ്പ്വട്ടവടതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംചിയപനിസ്മിനു സിജോഓടക്കുഴൽ പുരസ്കാരംദിലീപ്പ്രധാന ദിനങ്ങൾതൈറോയ്ഡ് ഗ്രന്ഥിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകേരളത്തിലെ ജനസംഖ്യആഗോളതാപനംനെഫ്രോളജികോശംസ്വാതിതിരുനാൾ രാമവർമ്മദീപക് പറമ്പോൽഅയമോദകംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമതേതരത്വം ഇന്ത്യയിൽമലബാർ കലാപംജെ.സി. ഡാനിയേൽ പുരസ്കാരംകേരള വനിതാ കമ്മീഷൻഗുൽ‌മോഹർഎയ്‌ഡ്‌സ്‌സന്ധിവാതംകാലൻകോഴിഭരതനാട്യംധ്യാൻ ശ്രീനിവാസൻനവരത്നങ്ങൾപ്രീമിയർ ലീഗ്ഹിമാലയംരാശിചക്രംലിംഫോസൈറ്റ്സോണിയ ഗാന്ധികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾആറ്റിങ്ങൽ ലോക്സഭാമണ്ഡലംപിണറായി വിജയൻഗൗതമബുദ്ധൻചണ്ഡാലഭിക്ഷുകിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംധ്രുവ് റാഠിട്വന്റി20 (ചലച്ചിത്രം)യക്ഷികൊഴുപ്പ്ചിങ്ങം (നക്ഷത്രരാശി)എ.കെ. ആന്റണികേരള സാഹിത്യ അക്കാദമി പുരസ്കാരംവോട്ടിംഗ് മഷിതൃശൂർ പൂരംരമ്യ ഹരിദാസ്എൻ.കെ. പ്രേമചന്ദ്രൻപാർക്കിൻസൺസ് രോഗംഒന്നാം കേരളനിയമസഭമൗലികാവകാശങ്ങൾകൊട്ടിയൂർ വൈശാഖ ഉത്സവംചെന്നൈ സൂപ്പർ കിങ്ങ്‌സ്മാമ്പഴം (കവിത)കാക്കമണിപ്രവാളംകോട്ടയം ജില്ലവടകരകാവ്യ മാധവൻകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംബൂത്ത് ലെവൽ ഓഫീസർ🡆 More