കെ.പി. കേശവമേനോൻ: ഇന്ത്യന്‍ രചയിതാവ്‌

കെ.പി.

കേശവമേനോൻ (സെപ്റ്റംബർ 1, 1886 - നവംബർ 9, 1978) പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോൻ സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത[അവലംബം ആവശ്യമാണ്] ഇദ്ദേഹമാണ്‌ മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമി സ്ഥാപിച്ചത്.

കെ പി കേശവമേനോന്
കെ.പി. കേശവമേനോൻ: ഇന്ത്യന്‍ രചയിതാവ്‌
കെ.പി. കേശവമേനോൻ
ജനനം(1886-09-01)സെപ്റ്റംബർ 1, 1886
തരൂർ, പാലക്കാട്, കേരളംl
മരണംനവംബർ 9, 1978(1978-11-09) (പ്രായം 92)
നവംബർ 9, 1978 ( പ്രായം 92 )
ദേശീയതഇന്ത്യ
തൊഴിൽമാതൃഭൂമി പത്രാധിപർ, സിലോണിന്റെ ഹൈക്കമ്മീഷണർ
അറിയപ്പെടുന്നത്സ്വാതന്ത്ര്യസമര ഭടൻ, വൈക്കം സത്യാഗ്രഹി, ഐ.എൻ.എ ഭടൻ
ജീവിതപങ്കാളി(കൾ)അകത്തേത്തറ മാണിക്കമേലിടം ലക്ഷ്മിനേത്യാരമ്മ
കുട്ടികൾപാലക്കാട്ടുശ്ശേരി വലിയരാജ മാണിക്കമേലിടം ശേഖരീവർമ

ജീവചരിത്രം

1886ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിലായിരുന്നു കേശവമേനോന്റെ ജനനം. മദ്രാസ് സർവകലാശാലയിൽനിന്ന് ആർട്‌സിൽ ബിരുദം നേടിയ ഇദ്ദേഹം 1915ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ആനി ബെസന്റിന്റെ ഹോം റൂൾ ലീഗിൽ പ്രവർത്തിചു കേശവമേനോൻ. 1921ൽ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ്‌ ഗാന്ധിയൻ ആദർശങ്ങളിലേക്ക് കൂടുതൽ ആകൃഷ്ടനാകുന്നത്. മാപ്പിള ലഹള നടക്കുമ്പോൾ ‍കെ.പി.സി.സി സെക്രട്ടറിയായിരുന്നു.

1923ലാണ്‌ മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരാകുന്നത്. അക്കാലത്ത് നടന്ന വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ജയിലിൽ ആറ് മാസം ശിക്ഷയനുഭവിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മലയായിലേക്കു പോയ കേശവമേനോൻ പിന്നീട് കുറെക്കാലം ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടാണ്‌ പ്രവർത്തിച്ചത്. ഇതിനെത്തുടർന്ന് ജപ്പാനിൽ അറസ്റ്റിലായ ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മാത്രമാണ്‌ മോചിതനായത്. 1946ൽ വീണ്ടും മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റു. സിലോണിലെ ഹൈക്കമ്മീഷണർ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവെച്ചു. അതിനുശേഷം ഐക്യ കേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.

പാലക്കാട് മഹാരാജാവിന്റെ മകളായ അകത്തേത്തറ മാണിക്കമേലിടം ലക്ഷ്മിനേത്യാരമ്മ ആയിരുന്നു മേനോന്റെ ഭാര്യ. പാലക്കാട്ടുശ്ശേരി വലിയരാജ മാണിക്കമേലിടം ശേഖരീവർമ ഇദ്ദേഹത്തിന്റെ ഒരേ ഒരു മകനാണ്.

എഴുത്തുകാരൻ

തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകർത്തിയ കേശവമേനോൻ മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു. ഇതിൽ യാത്രാവിവരണമായ് ബിലാത്തി വിശേഷം, ആത്മകഥയായ കഴിഞ്ഞ കാലം' എന്നിവ മലയാള സാഹിത്യത്തിൽ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. നാം മുന്നോട്ട് എന്ന അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകവും ശ്രദ്ധയർഹിക്കുന്നതാണ്‌.

    മറ്റു കൃതികൾ
സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.  1978 നവംബർ 9-ന്‌ മരിക്കുന്നതുവരെ മാതൃഭൂമിയുടെ പത്രാധിപർ ആയിരിന്നു. രാഷ്ട്രപിതാവ് എന്ന കൃതിക്ക് 1969-ൽ പലവക വിഭാഗത്തിലുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. 

അവലംബം

Press Information Bureau article


കെ.പി. കേശവമേനോൻ: ഇന്ത്യന്‍ രചയിതാവ്‌       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           കെ.പി. കേശവമേനോൻ: ഇന്ത്യന്‍ രചയിതാവ്‌ 
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...

Tags:

18861978ഇന്ത്യൻ നാഷണൽ കോൺഗ്രസ്ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികൾനവംബർ 9നിസ്സഹകരണ പ്രസ്ഥാനംമലയാളംമാതൃഭൂമിവിക്കിപീഡിയ:പരിശോധനായോഗ്യതസത്യാഗ്രഹംസെപ്റ്റംബർ 1

🔥 Trending searches on Wiki മലയാളം:

ലോക മലേറിയ ദിനംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഇന്ത്യൻ ചേരകോഴിക്കോട്അൽഫോൻസാമ്മവാസ്കോ ഡ ഗാമവൃഷണംപത്ത് കൽപ്പനകൾഅമൃതം പൊടിഹെപ്പറ്റൈറ്റിസ്-എആൽബർട്ട് ഐൻസ്റ്റൈൻദമയന്തിഉപ്പൂറ്റിവേദനചങ്ങലംപരണ്ടചിക്കൻപോക്സ്കൊച്ചി വാട്ടർ മെട്രോസിറോ-മലബാർ സഭആറ്റിങ്ങൽ കലാപംഇടപ്പള്ളി രാഘവൻ പിള്ളസ്കിസോഫ്രീനിയജലംകൗമാരംമഴക്ഷയംഭൂമികയ്യൂർ സമരംരാശിചക്രംഅമിത് ഷാകൂട്ടക്ഷരംതിരുവാതിരകളിരാഹുൽ മാങ്കൂട്ടത്തിൽആഗോളവത്കരണംവൈക്കം സത്യാഗ്രഹംപാലക്കാട് ജില്ലഇടതുപക്ഷംഇങ്ക്വിലാബ് സിന്ദാബാദ്ഡൊമിനിക് സാവിയോക്വിറ്റ് ഇന്ത്യ പ്രസ്ഥാനംവിനീത് കുമാർഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഅയ്യങ്കാളിആഴ്സണൽ എഫ്.സി.ആൻ‌ജിയോപ്ലാസ്റ്റിഫ്രാൻസിസ് ഇട്ടിക്കോരകൃത്രിമബീജസങ്കലനംവി. മുരളീധരൻകുടജാദ്രിഒ.എൻ.വി. കുറുപ്പ്മാതൃഭൂമി ദിനപ്പത്രംചരക്കു സേവന നികുതി (ഇന്ത്യ)കണ്ണൂർ ലോക്സഭാമണ്ഡലം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികനിവർത്തനപ്രക്ഷോഭംമഹേന്ദ്ര സിങ് ധോണിവാഴപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യാചരിത്രംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികആടുജീവിതം (ചലച്ചിത്രം)കാഞ്ഞിരംദുൽഖർ സൽമാൻഫിറോസ്‌ ഗാന്ധിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ആറ്റിങ്ങൽ ലോക്സഭാമണ്ഡലംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഝാൻസി റാണിദീപക് പറമ്പോൽചാത്തൻനിവിൻ പോളിഗുരുവായൂർമസ്തിഷ്കാഘാതംഅസ്സീസിയിലെ ഫ്രാൻസിസ്കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംവട്ടവടഅരവിന്ദ് കെജ്രിവാൾയൂട്യൂബ്ആദായനികുതിസഹോദരൻ അയ്യപ്പൻ🡆 More