ഭിക്കാജി കാമ

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടിയ ധീര വനിതയായിരുന്നു ഭിക്കാജി റസ്തം കാമ എന്ന മാഡം കാമ.

1907 ൽ ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ വച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് വേദിയിൽ ഇന്ത്യയുടെ ദേശീയപതാക ഉയർത്തി അവർ ശ്രദ്ധ നേടി.

മാഡം കാമ
ഭിക്കാജി റസ്തം കാമ
ഭിക്കാജി കാമ
മാഡം കാമ
ജനനം(24-09-1861)സെപ്റ്റംബർ 1861, 24 invalid day
മരണം13 ഓഗസ്റ്റ് 1936 (പ്രായം 74)
സംഘടന(കൾ)India House,
Paris Indian Society,
Indian National Congress
പ്രസ്ഥാനംഇന്ത്യയുടെ സ്വാതന്ത്ര്യസമരം
ജീവിതപങ്കാളി(കൾ)റസ്തം കാമ

ആദ്യകാല ജീവിതം

1861-ലാണ് മാഡം കാമയുടെ ജനനം. ഭിക്കാജി സൊറാബ് പട്ടേലും, ജെയ്ജിഭായ് പട്ടേലുമായിരുന്നു മാതാപിതാക്കൾ. അച്ഛൻ മുംബൈയിലെ പ്രശസ്തനും സമ്പന്നനുമായ വ്യാപാരിയായിരുന്നു. കുട്ടിക്കാലത്ത് മസ്തം ഭിക്കാജി എന്നായിരുന്നു പേര്. എല്ലാവരും സ്നേഹത്തോടെ മുന്നി എന്ന് വിളിച്ചു. അലക്സാണ്ട്ര നേറ്റീവ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരം മുന്നിയെ ഏറെ ആകർഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന്‌ വേണ്ടി ജീവൻ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് മുന്നി കണ്ടിരുന്നത്‌.

ഓഗസ്റ്റ് 3, 1885 ൽ റസ്തം കാമയെ അവർ വിവാഹം ചെയ്തു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തയ്യാറായി നടക്കുന്ന ഒരു ധനികനായ അഭിഭാഷകനായിരുന്നു റസ്തം കാമ. ഇവരുടേത് ഒരു സന്തുഷ്ട ദാമ്പത്യമല്ലായിരുന്നു.

സാമൂഹ്യ പ്രവർത്തനം

1896 ഒക്ടോബറിൽ ബോംബെ പ്രവിശ്യയിൽ കടുത്ത ക്ഷാമവും, അതിനെതുടർന്ന് പ്ലേഗ് ബാധയുമുണ്ടായപ്പോൾ, അവശതയനുഭവിക്കുന്നവരെ സഹായിക്കാൻ ഗ്രാൻഡ് മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയിൽ ഭിക്കാജിയും ഭാഗഭാക്കായി. സാമൂഹ്യ പ്രവർത്തനങ്ങൾക്കിടയിൽ ഭിക്കാജിക്കും പ്ലേഗ ബാധയുണ്ടാവുകയും അത്ഭുതകരമായി രോഗത്തെ അതിജീവിക്കുകയും ചെയ്തു. രോഗം കൊണ്ട് അവശയായി തീർന്ന ഭിക്കാജിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി അവരെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കുകയുണ്ടായി.

ലണ്ടനിലെ ഇന്ത്യൻ സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയും, ദേശീയപ്രസ്ഥാനത്തിന്റെ വക്താവുമായ ശ്യാംജി കൃഷ്ണ വർമ്മയെ പരിചയപ്പെട്ടതോടുകൂടി തിരികെ ഇന്ത്യയിലേക്കു വരുവാനുള്ള താൽപര്യം ഭിക്കാജിയിൽ ശക്തമായി. ശ്യാംജിയിലൂടെ അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ നേതാവായ ദാദാഭായ് നവറോജിയെ പരിചയപ്പെടുകയും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഭിക്കാജി സേവനമാരംഭിക്കുകയും ചെയ്തു. നവറോജിയോടും, ശ്യാംജിയോടുമൊപ്പം 1905 ൽ ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിനു തുടക്കമിട്ടു. ദേശീയപ്രസ്ഥാന മുന്നേറ്റങ്ങളിൽ പങ്കെടുക്കില്ല എന്ന ഉറപ്പിന്മേൽ മാത്രമേ ഭിക്കാജിക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം അനുവദിക്കാനാവൂ എന്ന് അധികാരികൾ അറിയിച്ചപ്പോൾ അത്തരം ഔദാര്യം ഭിക്കാജി വേണ്ടെന്നു വെച്ചു. 1909-ൽ ബന്ദേ മാതരം, തൽവാർ എന്നീ പ്രസിദ്ധീകരണങ്ങൾ പാരീസിൽ ആരംഭിച്ചു.

സ്മാരകങ്ങൾ

തെക്കൻ ദില്ലിയിൽ, രാമകൃഷ്ണപുരത്തിനടുത്ത് റിങ് റോഡിനോട് ചേർന്നുള്ള പ്രധാനപ്പെട്ട ഒരു വ്യാപാരകേന്ദ്രത്തിന് ഭികാജി കാമ പ്ലേസ് എന്ന പേരാണിട്ടിരിക്കുന്നത്.

അവലംബം

  • ഗുപ്ത, ഇന്ദിര (2003), ഇന്ത്യാസ് 50 മോസ്റ്റ് ഇല്ല്യുസ്ടീരിയസ് വുമൺ, ന്യൂഡെൽഹി: ഐക്കൺ പബ്ലിക്കേഷൻസ്, ISBN 81-88086-19-3.

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഭിക്കാജി കാമ ആദ്യകാല ജീവിതംഭിക്കാജി കാമ സാമൂഹ്യ പ്രവർത്തനംഭിക്കാജി കാമ സ്മാരകങ്ങൾഭിക്കാജി കാമ അവലംബംഭിക്കാജി കാമ പുറത്തേക്കുള്ള കണ്ണികൾഭിക്കാജി കാമഇന്ത്യയുടെ സ്വാതന്ത്ര്യസമരംസ്റ്റുട്ട്ഗാർട്ട്

🔥 Trending searches on Wiki മലയാളം:

നിർമ്മല സീതാരാമൻമാർക്സിസംഎയ്‌ഡ്‌സ്‌ഷെങ്ങൻ പ്രദേശംആവേശം (ചലച്ചിത്രം)തപാൽ വോട്ട്രാഷ്ട്രീയ സ്വയംസേവക സംഘംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾബിരിയാണി (ചലച്ചിത്രം)ബിഗ് ബോസ് (മലയാളം സീസൺ 6)നിയോജക മണ്ഡലംബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർസോണിയ ഗാന്ധിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)നവധാന്യങ്ങൾനിവിൻ പോളിധ്യാൻ ശ്രീനിവാസൻജി - 20അയ്യങ്കാളിവീണ പൂവ്അബ്ദുന്നാസർ മഅദനിആത്മഹത്യആദി ശങ്കരൻതൂലികാനാമംമലബാർ കലാപംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംനസ്രിയ നസീംബൂത്ത് ലെവൽ ഓഫീസർക്ഷേത്രപ്രവേശന വിളംബരംസുരേഷ് ഗോപിനായപൊറാട്ടുനാടകംഒളിമ്പിക്സ്എം.വി. ജയരാജൻഹെലികോബാക്റ്റർ പൈലോറിയൂറോപ്പ്അരിമ്പാറവള്ളത്തോൾ നാരായണമേനോൻഇന്ത്യൻ പ്രധാനമന്ത്രിശ്രീനാരായണഗുരുവെള്ളാപ്പള്ളി നടേശൻകൂനൻ കുരിശുസത്യംവാരാഹിതോമസ് ചാഴിക്കാടൻമഞ്ജീരധ്വനിലിവർപൂൾ എഫ്.സി.തൈറോയ്ഡ് ഗ്രന്ഥിഐക്യരാഷ്ട്രസഭഇടതുപക്ഷംകാവ്യ മാധവൻസച്ചിൻ തെൻഡുൽക്കർഹലോപശ്ചിമഘട്ടംമലയാളഭാഷാചരിത്രംസഫലമീ യാത്ര (കവിത)പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)റോസ്‌മേരിടിപ്പു സുൽത്താൻടി.എൻ. ശേഷൻരാജസ്ഥാൻ റോയൽസ്ഹണി റോസ്മഹിമ നമ്പ്യാർസൂര്യഗ്രഹണംഋതുമലയാളം വിക്കിപീഡിയസദ്ദാം ഹുസൈൻഗുരുവായൂരപ്പൻവിദ്യാഭ്യാസംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഉലുവതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംമഞ്ജു വാര്യർതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഅണലിമന്ത്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപ്ലേറ്റ്‌ലെറ്റ്കൊച്ചി🡆 More