കെ. മാധവൻ നായർ

സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ ആദ്യകാലപ്രവർത്തകരിൽ ഒരാളുമാണ് കെ.

മാധവൻ നായർ. 1882 ഡിസംബർ രണ്ടിന് മലപ്പുറത്താണ് ജനിച്ചത്. 1933 സെപ്റ്റംബർ 28ന് മാധവൻ നായർ അന്തരിച്ചു. പ്രമുഖ പത്രപ്രവർത്തകൻ മോഹൻദാസ് രാധാകൃഷ്ണൻ മകനാണ്.

കെ. മാധവൻ നായർ
കെ. മാധവൻ നായർ

ജീവിതരേഖ

മാതൃഭൂമി പത്രം തുടങ്ങുന്നതിനുള്ള ശ്രമങ്ങളിൽ മുന്നിട്ടുനിന്നു പ്രവർത്തിച്ച അദ്ദേഹം ആദ്യം അതിന്റെ മാനേജിംഗ് ഡയറക്ടറും പിന്നെ മാനേജരുമായിരുന്നു. മാനേജിംഗ് ഡയറക്ടറായിരുന്നിട്ടും തന്റെ ചില രാഷ്ട്രീയനടപടികളെ മാതൃഭൂമി മുഖപ്രസംഗങ്ങളിലൂടെ നിശിതമായി വിമർശിക്കുന്നത് അദ്ദേഹം തടസ്സപ്പെടുത്തിയില്ല. നിഷ്കാമിയായ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം[അവലംബം ആവശ്യമാണ്]. മലബാർ കലാപം നടക്കുന്നതിനിടെ അവിടേക്ക് ഇറങ്ങിത്തിരിക്കാനും സമാധാന ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കാനും ചങ്കൂറ്റം കാണിച്ച നേതാവായിരുന്നു അദ്ദേഹം.1920ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തീർപ്പ് പ്രകാരം രൂപം കൊണ്ട കെ.പി.സി.സി യുടെ ആദ്യത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തതു മാധവൻ നായരെയാണ്[അവലംബം ആവശ്യമാണ്]. കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല ചരിത്രമാണ് കാരുതൊടിയിൽ മാധവൻ നായരുടെ ജീവചരിത്രം. 1916 ൽ കെ.പി.കേശവമേനോനോടൊപ്പം പൊതുജീവിതം തുടങ്ങിയ അദ്ദേഹം മരണം വരെ കേരളത്തിലെ രാഷ്ട്രീയ-സാമൂഹികജീവിതത്തിൽ നിറഞ്ഞുനിന്നു.

ദേശീയസ്വാതന്ത്ര്യപ്രവർത്തനം, ഖിലാഫത്ത് പ്രവർത്തനം, അക്കാലത്തെ ദുരിതാശ്വാസപ്രവർത്തനം, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, മാതൃഭൂമി പത്രത്തിന്റെ ഉത്ഭവം എന്നീ കാര്യങ്ങളൊക്കെ അനുസ്മരിക്കുമ്പോൾ മാധവൻ നായരും അനിവാര്യമായും അനുസ്മരിക്കപ്പെടുന്നു. മലബാർ കലാപം എന്ന വിശിഷ്ട ഗ്രന്ഥത്തിന്റെ കർത്താവുമാണദ്ദേഹം.

വിദ്യാഭ്യാസം

മലപ്പുറം ആംഗ്ലോ വെർണാകുലർ സ്കൂൾ, മഞ്ചേരി ഹൈസ്കൂൾ, പാലക്കാട് വിക്ടോറിയ കോളേജ് ഹൈസ്കൂൾ, കോട്ടയം സി.എം.എസ്.കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ബിരുദമെടുത്തശേഷം കുറച്ചുകാലം തിരുവല്ല എം.ജി.എം. ഹൈസ്കൂളിൽ അദ്ധ്യാപകനായി. അക്കാലത്ത് സർദാർ കെ.എം.പണിക്കർ, മാധവൻ നായരുടെ വിദ്യാർത്ഥിയായിരുന്നു. അദ്ധ്യാപകവൃത്തി വിട്ടു മാധവൻ നായർ തിരുവനന്തപുരം മഹാരാജാസ് ലോ കോളേജിൽ നിന്ന് 1909ൽ നിയമപഠനം പൂർത്തിയാക്കി മഞ്ചേരിയിൽ പ്രാക്ടീസ് തുടങ്ങി.

സമരരംഗത്ത്

1915 മുതൽ തന്നെ മാധവൻ നായരുടെ പൊതുപ്രവർത്തനവും തുടങ്ങി. 1917 ൽ തളിക്ഷേത്ര റോഡിൽ താണജാതിക്കാർക്കുള്ള നിരോധനം ലംഘിച്ച് അദ്ദേഹം കേശവമേനോൻ, മഞ്ചേരി രാമയ്യർ എന്നിവരുടെ കൂടെ കൃഷ്ണൻ വക്കീലിനെ കൂട്ടി യാത്ര നടത്തി. കൃഷ്ണൻ വക്കീലിനെ ആരും തടഞ്ഞില്ല. അതോടെ തളി റോഡിലെ തീണ്ടൽ പ്രശ്നവും തീർന്നു.

1916 ൽ മലബാറിൽ ആരംഭിച്ച ഹോം റൂൾ പ്രസ്ഥാനത്തിൻറെ സജീവ പ്രവർത്തകനായി.1924 ൽ വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കുന്നതിലും നടത്തിക്കുന്നതിലും സജീവമായ പങ്കുവഹിച്ചു മാധവൻ നായർ 1930 ൽ അറസ്റ്റിലായി. അഞ്ചു മാസത്തെ തടവും കിട്ടി.

അന്ത്യം

അമ്പത്തിയൊന്നാം വയസ്സിൽ,1933 സെപ്റ്റംബർ 28ന് മാധവൻ നായർ അന്തരിച്ചു. പക്ഷേ അരനൂറ്റണ്ടിലേറെയുള്ള ജീവിത കാലത്തിനിടെ അദ്ദേഹം അന്നത്തെ എല്ലാ രാഷ്ട്രീയ സമൂഹിക ഔന്നത്യങ്ങളിലും എത്തിച്ചേർന്നു[അവലംബം ആവശ്യമാണ്].


കെ. മാധവൻ നായർ       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           കെ. മാധവൻ നായർ 
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...

Tags:

കെ. മാധവൻ നായർ ജീവിതരേഖകെ. മാധവൻ നായർ വിദ്യാഭ്യാസംകെ. മാധവൻ നായർ സമരരംഗത്ത്കെ. മാധവൻ നായർ അന്ത്യംകെ. മാധവൻ നായർമലപ്പുറംമാതൃഭൂമി

🔥 Trending searches on Wiki മലയാളം:

ഹണി റോസ്എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംമൗലിക കർത്തവ്യങ്ങൾതിരുവോണം (നക്ഷത്രം)മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകറുത്ത കുർബ്ബാനഓടക്കുഴൽ പുരസ്കാരംആർത്തവംവടകര നിയമസഭാമണ്ഡലംആനി രാജകെ. സുധാകരൻവോട്ടിംഗ് മഷിതൃശ്ശൂർ നിയമസഭാമണ്ഡലംപഴശ്ശിരാജവാതരോഗംതിരുമല വെങ്കടേശ്വര ക്ഷേത്രംപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംതൃശ്ശൂർ ജില്ലകാശിത്തുമ്പനോട്ടഹൈബി ഈഡൻയേശുമൂസാ നബിമങ്ക മഹേഷ്ലിംഫോസൈറ്റ്അച്ഛൻമഹിമ നമ്പ്യാർപേവിഷബാധകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഅമോക്സിലിൻവേദവ്യാസൻഓവേറിയൻ സിസ്റ്റ്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംദേശീയ പട്ടികവർഗ്ഗ കമ്മീഷൻബജ്റവിമോചനസമരംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ചാറ്റ്ജിപിറ്റികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികശ്വസനേന്ദ്രിയവ്യൂഹംചാർമിളഇന്ത്യൻ നാഷണൽ കോൺഗ്രസ്ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഅയമോദകംകൊളസ്ട്രോൾകോണ്ടംചില്ലക്ഷരംന്യുമോണിയകടുക്കരക്തസമ്മർദ്ദംഭാരതീയ ജനതാ പാർട്ടിപൂച്ചലോക്‌സഭമലയാളം അക്ഷരമാലഋതുകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യവദനസുരതംമൗലികാവകാശങ്ങൾകേരളത്തിലെ നദികളുടെ പട്ടികധ്രുവ് റാഠിമില്ലറ്റ്സോണിയ ഗാന്ധിനവരസങ്ങൾകേരള നവോത്ഥാന പ്രസ്ഥാനംവൃദ്ധസദനംമേടം (നക്ഷത്രരാശി)ഫിഖ്‌ഹ്കാസർഗോഡ്തപാൽ വോട്ട്സന്ദീപ് വാര്യർആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംആലപ്പുഴപശ്ചിമഘട്ടംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻമഹാത്മാ ഗാന്ധിയുടെ കുടുംബംപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥരാജീവ് ചന്ദ്രശേഖർ🡆 More