പകർപ്പവകാശം

പകർപ്പവകാശം എന്നാൽ ഒരു വ്യക്തി സ്വന്തം കഴിവും സമയവും ഉപയോഗിച്ച് നിർമ്മിച്ച ഒരു സൃഷ്ടിയിൻമേൽ ആ വ്യക്തിക്ക് ലഭിക്കുന്ന പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം ആണ്‌ .

ഒരു യഥാർത്ഥ ചിത്രത്തിൻറേയോ എഴുതപ്പെട്ടിട്ടുള്ള ഒരു വസ്തുവിൻറേയോ പരിഭാഷ, അനുകരണം, പുനർനിർമ്മാണം എന്നിവ തടയുന്നതിനായി കൊണ്ടുവരപ്പെട്ട ഈ നിയമം, അച്ചടിശാലകൾ ഉണ്ടായതിനുശേഷമാണ്‌ കൂടുതലായി ഉപയോഗിച്ച് തുടങ്ങിയത്. പ്രസാധന-മാധ്യമരംഗങ്ങളിൽ ആധുനികസൗകര്യങ്ങൾ വന്നതോട് കൂടി പകർപ്പവകാശസം‌രക്ഷണത്തിന്റെ ആവശ്യകത കൂടുതൽ വികസിക്കുകയും പ്രസാധനം, സംഗീതം, കലകൾ, ചലച്ചിത്രം, ശബ്ദലേഖനം, വാർത്താ പ്രക്ഷേപണങ്ങൾ, പത്ര മാധ്യമ സൃഷ്ടികൾ, ഫോട്ടോകൾ, പെയിന്റിങ്ങുകൾ, ശില്പങ്ങൾ, വാസ്തുവിദ്യാരൂപാരേഖകൾ, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ, സോഫ്റ്റ്‌വെയർ എന്നീ വിഭാഗങ്ങളെക്കൂടി ഈ നിയമത്തിൻറെ പരിധിയിൽ കൊണ്ടുവരികയും ചെയ്തു. പകർപ്പവകാശം നേടിയവ മറ്റുള്ളവർക്ക് ഉപയോഗിക്കാം. എന്നാൽ ഇവ പകർപ്പവകാശക്കാരന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ പകർത്താനോ, മാറ്റം വരുത്താനോ, പുനർ നിർമ്മാണം നടത്താനോ, പരിഭാഷപ്പെടുത്തുവാനോ പാടില്ല. കലാസൃഷ്ടികളെ സംബന്ധിച്ചാണെങ്കിൽ, അവയെ പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.

പകർപ്പവകാശം
പകർപ്പവകാശത്തിന്റെ ചിഹ്നം

നിയമ പരിരക്ഷ

സാഹിത്യ സൃഷ്ടികൾക്ക് ഉടമസ്ഥന്റെ കാലശേഷം 60 വര്ഷം വരെയും റേഡിയോ ടെലിവിഷൻ പ്രക്ഷേപണങ്ങൾക്ക് പ്രക്ഷേപണ മാസം മുതൽ 25 വർഷം വരെയും നിയമ പരിരക്ഷ ലഭിക്കും. സർക്കാർ പ്രസിദ്ധീകരണങ്ങൾ, സിനിമ ഫിലിമുകൾ, റിക്കോർഡുകൾ, ഫോട്ടോകൾ, മരണാനന്തര പ്രസിദ്ധീകരണങ്ങൾ, അജ്ഞാത നാമാക്കളുടെ കൃതികൾ എന്നിവയ്ക്ക് പ്രസിദ്ധീകരണ മാസം മുതൽ 60 വർഷം നിയമ പരിരക്ഷ ഉണ്ട് .

ഭാരത നിയമങ്ങൾ

ഭാരതത്തിൽ പകർപ്പവകാശത്തേക്കുറിച്ച് നിയമം ആദ്യമായി എത്തുന്നത് 1914-ൽ ആണ്‌. ആ നിയമം 1911 ൽ ബ്രിട്ടീഷ് ഗവണ്മെൻറ് ഉണ്ടാക്കിയ നിയമത്തെ കുറച്ച് പരിഷ്കാരങ്ങൾ വരുത്തിയതായിരുന്നു. പിന്നീട് ഭാരത്തിന്‌ സ്വന്തമായും പൂർണ്ണരൂപത്തിലും നിയമം കൊണ്ട് വരുന്നത് 1957-ൽ ആണ്‌. ഈ നിയമം 1956 ൽ ബ്രിട്ടീഷ് ഗവണ്മെൻറ് ഉണ്ടാക്കിയ നിയമത്തിൻറെ തുടർച്ചയായി അസാധാരണ ഗസറ്റ് വിജ്ഞാപനം-II, നം. 269, വകുപ്പ് 3, താൾ 167 ൽ 21 ജനുവരി 1958 ൽ നിർബന്ധമായും പാലിക്കേണ്ട നിയമമാക്കി. ഈ നിയമം 1983, 1984, 1992, 1994, 1999 എന്നിങ്ങനെ ഇതുവരെ 5 ഭേദഗതികൾ വരുത്തിട്ടുണ്ട്. എങ്കിലും 1994 ലെ നിയമമാണ്‌ കൂടുതലായും ഉപയോഗിക്കുന്നത്[അവലംബം ആവശ്യമാണ്].

ഇതും കാണുക

അവലംബം

95444 60095

Tags:

പകർപ്പവകാശം നിയമ പരിരക്ഷപകർപ്പവകാശം ഭാരത നിയമങ്ങൾപകർപ്പവകാശം ഇതും കാണുകപകർപ്പവകാശം അവലംബംപകർപ്പവകാശംഅച്ചടികമ്പ്യൂട്ടർ പ്രോഗ്രാംകലചലച്ചിത്രംസംഗീതംസോഫ്റ്റ്‌വെയർ

🔥 Trending searches on Wiki മലയാളം:

ശിവം (ചലച്ചിത്രം)പാമ്പ്‌കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികആനി രാജമംഗളാദേവി ക്ഷേത്രംവ്യാഴംതരുണി സച്ച്ദേവ്പത്തനംതിട്ട ജില്ലതൃക്കേട്ട (നക്ഷത്രം)കവിത്രയംഒന്നാം ലോകമഹായുദ്ധംആടലോടകംപേവിഷബാധസുഗതകുമാരിമാർത്താണ്ഡവർമ്മഹോം (ചലച്ചിത്രം)മലയാളലിപിമതേതരത്വംമലയാളചലച്ചിത്രംയൂറോപ്പ്കൊട്ടിയൂർ ശിവക്ഷേത്രങ്ങൾഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഇന്ത്യയുടെ ദേശീയപതാകപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മഹാത്മാഗാന്ധിയുടെ കൊലപാതകംഹണി റോസ്രണ്ടാം ലോകമഹായുദ്ധംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംനിയോജക മണ്ഡലംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾമലയാളഭാഷാചരിത്രംഎം.പി. അബ്ദുസമദ് സമദാനിമിഷനറി പൊസിഷൻപ്രോക്സി വോട്ട്വി.ഡി. സതീശൻകാഞ്ഞിരംനക്ഷത്രംഅയ്യങ്കാളികുഞ്ഞുണ്ണിമാഷ്ബറോസ്അമൃതം പൊടിഓടക്കുഴൽ പുരസ്കാരംസൺറൈസേഴ്സ് ഹൈദരാബാദ്സർഗംകെ.കെ. ശൈലജസുൽത്താൻ ബത്തേരിമലയാള സാഹിത്യകാരന്മാരുടെ പട്ടികഭൂമിപ്രേമം (ചലച്ചിത്രം)ഫലംനായചോറ്റാനിക്കര ഭഗവതിക്ഷേത്രംneem4മെറീ അന്റോനെറ്റ്ഷക്കീലവോട്ടവകാശംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംനവരസങ്ങൾകൂവളംതുർക്കിവ്യക്തിത്വംഹിന്ദു പിന്തുടർച്ചാവകാശ നിയമംതത്തബിഗ് ബോസ് മലയാളംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഓന്ത്ആടുജീവിതംചോതി (നക്ഷത്രം)ഏർവാടിസഫലമീ യാത്ര (കവിത)പ്ലേറ്റ്‌ലെറ്റ്മഹാഭാരതം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികചാത്തൻപ്രാചീനകവിത്രയം🡆 More