ഡാർഡനെൽസ്

പ്രകൃത്യാ ഇടുങ്ങിയതും അന്താരാഷ്ട്ര തലത്തിൽ യൂറോപ്പ് ഏഷ്യ ഭൂഖണ്ഡങ്ങളെ വേർത്തിരിക്കുന്നതുമായ വടക്കുപടിഞ്ഞാറൻ തുർക്കിയിലൂടെ ഒഴുകുന്ന ഒരു പ്രധാന ജലപാതയാണ് ഡാർഡനല്ലസ് കടലിടുക്ക്.

ഇത് നേരത്തെ ഹെല്ലസ്‌പോന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. മർമാര കടലിനെ എയ്ജിയൻ കടലുമായും മെഡിറ്ററേനിയൻ കടലുമായും ബന്ധിക്കുന്നത് ഡാർഡനല്ലെസ് കടലിടുക്കാണ്. കൂടാതെ ഏഷ്യൻ തുർക്കിയേയും യൂറേപ്പ്യൻ തുർക്കിയേയും വേർത്തിരിക്കുന്നതും ഡാർഡനെൽസ് ആണ്.ഇതിന് പുറമേ, ബോസ്ഫറസ് കടലിടുക്ക് വഴി കരിങ്കടലിലേക്ക് പാതയൊരുക്കുന്നതും ഈ കടലിടുക്കാണ്. ബോസ്ഫറസ് കടലിടുക്കും ഡാർഡനെൽസും ചേർന്ന് വടക്കുപടിഞ്ഞാറൻ തുർക്കിയെ അന്താരാഷ്ട്ര തലത്തിൽ പ്രധാനമായ ജലപാതകളുടെ കേന്ദ്രമാക്കി മാറ്റുന്നു.

ഡാർഡനെൽസ്
ഡാർഡനെൽസിന്റെ സ്ഥാനം ചിത്രത്തിൽ (മഞ്ഞ), ചുകപ്പ് കാണുന്നത് ബോസ്ഫറസ് കടലിടുക്ക്. മധ്യത്തിൽ മർമര കടൽ.

പേരിന് പിന്നിൽ

തുർക്കിയിലെ കനക്കലെ പ്രവിശ്യയിലുള്ള ഒരു തുറമുഖ നഗരത്തിന്റെ പേരായ കനക്കലെയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. സമകാലിക തുർക്കിഷ് പേരായ കനക്കലെ ബോഗസ് ( Çanakkale Boğazı-കനക്കലെ സ്‌ട്രൈറ്റ്) എന്ന പേരിൽ നിന്നാണ് ഇത് ഉരിത്തിരിഞ്ഞതെന്നാണ് അനുമാനം. പോട്ടറി ഫോർട്ട്‌ - Pottery Fort എന്നാണ് ഇതിന്റെ അർത്ഥം. ഡാർഡനെൽസിന്റെ ഏറ്റവും തെക്കേ (ഏഷ്യൻ) തീരത്തിന്റെ ഏറ്റവും ഇടുങ്ങിയ പോയിന്റിൽ സ്ഥിതിചെയ്യുന്ന നഗരമാണ് കനക്കലെ ബൊഗാസ്. മൺപാത്ര നിർമ്മാണം സെറാമിക് വയറുകൾ എന്നിവയ്ക്ക് പ്രസിദ്ധമായ പ്രദേശമാണ് ഈ നഗരം. ഓട്ടോമൻ ഭരണകാലത്തെ പ്രസിദ്ധമായ കോട്ടയാണ് ഇവിടത്തെ പ്രധാന ആകർഷണം.

ഡർഡനെൽസ് എന്ന ഇംഗ്ലീഷ് പദം ഉത്ഭവിച്ച്ത ഡർഡനസ് എന്ന ഇവിടെയുള്ള പുരാതന ഏഷ്യൻ നഗരത്തിന്റെ പേരിൽ നിന്നാണ്.

ഭൂമിശാസ്ത്രം

ഒരു സമുദ്ര ജലപാത എന്ന നിലയിൽ, ഡർഡനെൽസ് നിരവധി സമുദ്രവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഈസ്റ്റേൺ മെഡിറ്ററേനിയൻ, ബൾക്കൻസ്, പശ്ചിമ യൂറേഷ്യ എന്നിവയും പ്രത്യേകിച്ച് ഈജിയൻ സമുദ്രത്തെ മർമര കടലുമായി ബന്ധിപ്പിക്കുന്നു. മർമര സമുദ്രം പിന്നീട് ബോസ്ഫറസ് കടലിടുക്ക് വഴി കരിങ്കടലിൽ ചേരുന്നു. ഈജിയൻ കടൽ മെഡിറ്ററേനിയൻ സമുദ്രവുമായി ബന്ധിക്കുന്നു.

നിലവിലെ രൂപഘടന

61 കിലോമീറ്റർ (38 മൈൽ) നീളവും 1.2മുതൽ ആറു കിലോ മീറ്റർ വരെ വീതിയുമാണ് ഡാർഡനെൽസിനുള്ളത്. ശരാശിരി 55 മീറ്റർ ആഴവു (180 അടി) പരമാവധി താഴ്ച 103 മീറ്ററുമാണ് (338 അടി). ഡാർഡനെൽസ് ഇരുഭാഗത്തേക്കും വെള്ളം ഒഴുകുന്നുണ്ട്. മർമാര സമുദ്രത്തിൽ നിന്ന് ഈജിയൻ കടലിലേക്ക് തുടർച്ചയായി നിരന്തരം ഒരു നിശ്ചിത പാതയിലൂടെ സമുദ്രജല പ്രവാഹമുണ്ട്. എന്നാൽ എതിർവശത്തേക്ക് സാധാരണ സമുദ്രജല പ്രവാഹം നടക്കുന്ന നിശ്ചിത പാതക്ക് അടിയിലൂടെയാണ് ഒഴുകുന്നത്. ഊർജ്ജിതവും വളരെ ഇടുങ്ങിയതുമായ ആക്രതിയാണിതിന്. നദിയോട് ഏറെ സാമ്യമുള്ളതാണ് ഇതിന്റെ രൂപം. ഇന്ന ലോകത്തുള്ള ജലപാതകളിൽ ഏറ്റവും അപകടകരവും സാഹസികവും പ്രയാസകരവുമായ ഒരു ജലപാതയായാണ് ഇത് പരിഗണിക്കപ്പെടുന്നത്. മർമരൺ കടലിലും കരിങ്കടലിലും വേലിയേറ്റവും വേലിയേറ്റവും വേലി ഇറക്കവും ഉണ്ടാകുന്ന കപ്പലുകൾ ശരിയാ സാഹചര്യമുണ്ടാവുന്നത് വരെ ഡാര്ഡലെസ് കടലിടുക്കിൽ പ്രവേശിക്കാതെ നങ്കൂരമിടലാണ്.

ഡാർഡനെൽസ് 
ഡാർഡനെൽസിന്റെ വളരെ അടുത്തുനിന്നുള്ള സ്ഥലചിത്രീകരണം

ചരിത്രം

കരിങ്കടലിനും മെഡിറ്ററേനിയൻ കടലിനുമിടയിലെ ഏക പ്രവേശന മാർഗ്ഗമാണ് ഡാർഡനെൽസ്. വാണിജ്ജ്യ, സൈനിക പോയിന്റ് എന്ന നിലയിൽ ഈ ഇടനാഴിക്ക് ഏറെ പ്രാധാന്യമുണ്ട്. ഇത് വളറെ തന്ത്ര പ്രധാനമായി ഇപ്പോഴും തുടരുന്നു.ഇത് റഷ്യ, ഉക്രെയിൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾക്കുള്ള പ്രധാന കടൽ വഴിയുള്ള പ്രവേശന മാർഗ്ഗമാണിത്. 1915ൽ ഒന്നാം ലോക മഹായുദ്ധകാലത്ത് ഗല്ലിപൊലി യുദ്ദത്തിൽ ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികൾ ഇതുവഴിയാണ് ആക്രമണം നടത്തിയത്.

ഗ്രീക്ക്, പേർഷ്യൻ ചരിത്രം

ഡാർഡനെൽസിന്റെ പടിഞ്ഞാറെ പ്രവേശന ഭാഗത്ത് ഹിർസാലിക് കുന്നുകളിൽ ട്രോയ് എന്ന പേരിൽ പുരാതന നഗരം നിലനിലനിന്നിരുന്നു. ആധുനിക തുർക്കിയിൽ ഇതിനെ അനറ്റോലിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹോമറിന്റെ ഇതിഹാസങ്ങളായ ഇലിയഡ് , ഒഡീസി എന്നീ കൃതികളിൽ വിവരിക്കപ്പെടുന്ന ടോജൻ യുദ്ധം നടന്നതായി വർണ്ണിക്കപ്പെടുന്നത് ട്രോയ്‌യിലാണ്.ഇതിഹാസങ്ങളിൽ മാത്രമുണ്ടായിരുന്ന ട്രോയ് നഗരം ഒരു യാഥാർത്യമായിരുന്നു എന്ന് കണ്ടെത്തിയത് 19ആം നൂറ്റാണ്ടിലാണ്.ബി.സി മൂന്നും രണ്ടും നൂറ്റാണ്ടുകളിൽ ട്രോയ് ഒരു പ്രധാനനഗരമായിരുന്നു

അവലംബം

Tags:

ഡാർഡനെൽസ് പേരിന് പിന്നിൽഡാർഡനെൽസ് ഭൂമിശാസ്ത്രംഡാർഡനെൽസ് നിലവിലെ രൂപഘടനഡാർഡനെൽസ് ചരിത്രംഡാർഡനെൽസ് അവലംബംഡാർഡനെൽസ്തുർക്കിമെഡിറ്ററേനിയൻമർമറ കടൽ

🔥 Trending searches on Wiki മലയാളം:

സുഷിൻ ശ്യാംശ്യാം പുഷ്കരൻകേരളത്തിലെ ജാതി സമ്പ്രദായംചിത്രശലഭംമിന്നൽആശാൻ സ്മാരക കവിത പുരസ്കാരംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപ്ലീഹതാജ് മഹൽചാന്നാർ ലഹളകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻനിർമ്മല സീതാരാമൻപൾമോണോളജി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഇന്ത്യയുടെ ഭരണഘടനടിപ്പു സുൽത്താൻജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾരാജീവ് ചന്ദ്രശേഖർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകൊടുങ്ങല്ലൂർമില്ലറ്റ്കുടജാദ്രിലിവർപൂൾ എഫ്.സി.കാശിത്തുമ്പഗായത്രീമന്ത്രംമലയാളത്തിലെ ആത്മകഥകളുടെ പട്ടികകാൾ മാർക്സ്നി‍ർമ്മിത ബുദ്ധിഏപ്രിൽ 24ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംരോഹുയോഗക്ഷേമ സഭഹെപ്പറ്റൈറ്റിസ്സുഗതകുമാരിഓടക്കുഴൽ പുരസ്കാരംതിരുമല വെങ്കടേശ്വര ക്ഷേത്രംവൈകുണ്ഠസ്വാമിരാജാ രവിവർമ്മതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംനയൻതാരതൃശൂർ പൂരംപ്രിയങ്കാ ഗാന്ധികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികദുൽഖർ സൽമാൻരാഷ്ട്രീയംഏപ്രിൽ 25അറബി ഭാഷാസമരംഭഗവദ്ഗീതകേരളത്തിലെ നദികളുടെ പട്ടികഅറബിമലയാളംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്എം.സി. റോഡ്‌ഇസ്രയേൽസ്വവർഗ്ഗലൈംഗികതഐക്യ അറബ് എമിറേറ്റുകൾബാങ്കുവിളിഎറണാകുളം ജില്ലനാഴികലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഎഴുത്തച്ഛൻ പുരസ്കാരംമോഹിനിയാട്ടംതിരുവോണം (നക്ഷത്രം)ഹലോശരീഅത്ത്‌സൂര്യഗ്രഹണംലൈംഗികബന്ധംഉഹ്‌ദ് യുദ്ധംആൽബർട്ട് ഐൻസ്റ്റൈൻസന്ധി (വ്യാകരണം)നെഫ്രോട്ടിക് സിൻഡ്രോംബജ്റമാമ്പഴം (കവിത)കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)മഞ്ജു വാര്യർസെറ്റിരിസിൻ🡆 More