ചേതി ചന്ദ്

സിന്ധി ഹിന്ദുക്കളുടെ ചാന്ദ്ര ഹിന്ദു പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്ന ഒരു ഉത്സവമാണ് ചേതി ചന്ദ് (ചൈത്ര ചന്ദ്രൻ) .

സിന്ധി മാസമായ ചേട്ടിലെ (ചൈത്ര) വർഷത്തിലെ ആദ്യ ദിവസത്തിൽ വരുന്ന, ചാന്ദ്രസൗര ഹിന്ദു കലണ്ടറിന്റെ ചാന്ദ്ര ചക്രത്തെ അടിസ്ഥാനമാക്കിയാണ് ഉത്സവത്തിന്റെ തീയതി. ഇത് സാധാരണയായി മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഗ്രിഗോറിയൻ കലണ്ടറിൽ മഹാരാഷ്ട്രയിലെ ഗുഡി പദ്‌വയുടെയും ഇന്ത്യയിലെ ഡെക്കാൻ മേഖലയിലെ മറ്റ് ഭാഗങ്ങളിൽ ഉഗാദിയുടെയും അതേ ദിവസമോവരുന്നു.

ചേതി ചന്ദ്
ചേതി ചന്ദ്
ജൂലേലാൽ, സിന്ധി ഹൈന്ദവരുടെ ഇഷ്ടദേവത
ഇതരനാമംസിന്ധി പുതുവർഷദിനം
ആചരിക്കുന്നത്സിന്ധി ഹൈന്ദവർ
തരംഹിന്ദു
ആഘോഷങ്ങൾ2 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ
അനുഷ്ഠാനങ്ങൾസിന്ധി പുതുവർഷദിനം, മേളകൾ, സമൂഹസദ്യകൾ, പ്രദക്ഷിണങ്ങൾ
തിയ്യതിമാർച്ച്/ഏപ്രിൽ
ബന്ധമുള്ളത്യുഗാദി, ഗുഡി പദ്വ

അവലോകനം

ഈ ഉത്സവം വസന്ത കാലത്തിന്റെയും വിളവെടുപ്പിന്റെയും ആഗമനത്തെ അടയാളപ്പെടുത്തുന്നു. എന്നാൽ സിന്ധി സമൂഹത്തിൽ, ഈ ഉത്സവം സ്വേച്ഛാധിപതിയായ മുസ്ലീം ഭരണാധികാരി മിർക്ഷയുടെ പീഡനത്തിൽ നിന്ന് തങ്ങളെ രക്ഷിക്കാൻ സിന്ധു നദിയുടെ തീരത്ത് ഹിന്ദു ദൈവമായ വരുണ ദേവനോട് പ്രാർത്ഥിച്ചതിന് ശേഷമുണ്ടായ 1007-ൽ ഉദേരോലാലിന്റെ ജനനത്തെയും അനുസ്മരിപ്പിക്കുന്നു. ഒരു യോദ്ധാവും വൃദ്ധനുമായി രൂപാന്തരപ്പെട്ട വരുണ ദേവൻ മുസ്ലീങ്ങളും ഹിന്ദുക്കളും ഒരേ മതസ്വാതന്ത്ര്യത്തിന് അർഹരാണെന്ന് മിർക്ഷയെ പ്രബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്തു. ജുലേലാൽ എന്ന പേരിൽ അദ്ദേഹം സിന്ധിലെ ഇരു മതങ്ങളിൽ ഉൾപ്പെട്ട ജനങ്ങളുടെ ഇടയിൽ അദ്ദേഹം ഒരു വീരപുരുഷനായി. ജുലേലാലിന്റെ സൂഫി മുസ്ലീം അനുയായികളിൽ അദ്ദേഹം "ഖ്വാജാ ഖിസിർ" അല്ലെങ്കിൽ "സിന്ദാപിർ" എന്നാണ് അറിയപ്പെടുന്നത്. സിന്ധി ഹൈന്ദവരുടെയിടെയിലുള്ള, ഈ ഐതിഹ്യമനുസരിച്ച്, ചേതി ചന്ദ് എന്ന പുതുവർഷദിനം ഉദറോലാലിന്റെ ജന്മദിനമായി ആഘോഷിക്കുന്നു.

ദര്യപന്തിമാരിൽ നിന്നാണ് ഈ പാരമ്പര്യം ആരംഭിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത്, പ്രധാന വാർഷിക മേളകൾ ഉദറോലാലിലും സിന്ദാപിറിലും (പാകിസ്ഥാനിലെ ഹൈദരാബാദിന് സമീപം) നടന്നിരുന്നു. ഇക്കാലത്ത്, സിന്ധി സമൂഹം ചേതി ചന്ദ് ഉത്സവം ആഘോഷിക്കുന്നത് പ്രധാന മേളകൾ, സമൂഹവിരുന്നുകൾ, ജുലേലാൽ (വരുണ ദേവിന്റെ അവതാരം), മറ്റ് ഹിന്ദു ദേവതകളുടെ ജാങ്കികൾ (ഗ്ലിംസ് സ്റ്റേജ്), സാമൂഹിക നൃത്തങ്ങൾ തുടങ്ങിയവയോടെയാണ്.

ഈ ദിവസം, നിരവധി സിന്ധികൾ ജുലേലാലിന്റെ പ്രതീകമായ ബഹരാന സാഹിബിനെ അടുത്തുള്ള നദിയിലേക്കോ തടാകത്തിലേക്കോ കൊണ്ടുപോകുന്നു. ബഹാരാന സാഹിബ് എന്നത് ജ്യോത് (എണ്ണ വിളക്ക്), മിശ്രി (ക‌ൽക്കണ്ടം), ഫോട്ട (ഏലം), ഫൽ (പഴങ്ങൾ), അഖ എന്നിവ ഉൾപ്പെടുന്നതാണ്. പിന്നിലായി തുണി, പൂക്കൾ, പട്ട (ഇലകൾ) എന്നിവകൊണ്ട് പൊതിഞ്ഞിരിക്കുന്ന ഒരു കലശവും (വെള്ളപ്പാത്രം) അതിൽ ഒരു തേങ്ങയും ഉണ്ട്. അതോടൊപ്പം പൂജ്യ ജുലേലാലിന്റെ പ്രതിമയും വെയ്ക്കുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള സിന്ധി ഹിന്ദുക്കളുടെ ഒരു പ്രധാന ഉത്സവമാണ് ചേതി ചന്ദ്, കൂടാതെ ലോകമെമ്പാടുമുള്ള സിന്ധി ഹിന്ദു പ്രവാസികളും ഇത് ആഘോഷിക്കുന്നു.

അവലംബം

Tags:

Gudi Padwaയുഗാദി (പുതുവത്സരം)

🔥 Trending searches on Wiki മലയാളം:

ക്രിസ്റ്റ്യാനോ റൊണാൾഡോവള്ളത്തോൾ നാരായണമേനോൻചാത്തൻചില്ലക്ഷരംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഒ. രാജഗോപാൽരാജീവ് ചന്ദ്രശേഖർ2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയുംബുദ്ധമതംഉമ്മൻ ചാണ്ടിബദ്ർ യുദ്ധംശിവൻചെന്നൈ സൂപ്പർ കിങ്ങ്‌സ്ശ്വേതരക്താണുആത്മഹത്യഎം.ആർ.ഐ. സ്കാൻകൃഷ്ണ കുമാർ (നടൻ)പത്തനംതിട്ട ജില്ലദശാവതാരംമനോജ് വെങ്ങോലഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർസഖാവ്ടി.എൻ. ശേഷൻകേരളത്തിലെ ജില്ലകളുടെ പട്ടികസ്വരാക്ഷരങ്ങൾഅവൽപൊന്നാനിനസ്ലെൻ കെ. ഗഫൂർഅരുണ ആസഫ് അലികേരളത്തിന്റെ ഭൂമിശാസ്ത്രംചലച്ചിത്രംവി.പി. സത്യൻആഗ്നേയഗ്രന്ഥികാമസൂത്രംകേരളകലാമണ്ഡലംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഇസ്രയേൽകുഞ്ചാക്കോ ബോബൻകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻപുന്നപ്ര-വയലാർ സമരംകേരള നവോത്ഥാന പ്രസ്ഥാനംആവേശം (ചലച്ചിത്രം)ശ്രീനാരായണഗുരുനീതി ആയോഗ്കീർത്തി സുരേഷ്മധുര മീനാക്ഷി ക്ഷേത്രംബൃഹദീശ്വരക്ഷേത്രംഅർബുദംമാറാട് കൂട്ടക്കൊലഇന്ത്യൻ ഭരണഘടന ഭേദഗതികൾഅറബിമലയാളംവെള്ളിക്കെട്ടൻസിന്ധു നദീതടസംസ്കാരംആയുർവേദംഗർഭഛിദ്രംഏപ്രിൽ 26ഇന്ത്യയുടെ ദേശീയപ്രതിജ്ഞമോഹൻലാൽകള്ളിയങ്കാട്ട് നീലിമങ്ക മഹേഷ്ആദി ശങ്കരൻഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾമരണംഅറബി ഭാഷഉപ്പുസത്യാഗ്രഹംപൊറാട്ടുനാടകംമില്ലറ്റ്കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ ഭരണഘടനയുടെ ആമുഖംകാക്കമൗലികാവകാശങ്ങൾയോദ്ധാആർത്തവചക്രവും സുരക്ഷിതകാലവുംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം🡆 More