റിക്ടർ മാനകം

ഭൂകമ്പ തീവ്രത അളക്കുന്ന മാനകമാണ് റിക്ടർ മാനകം.

1935-ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ചാൾസ് എഫ്. റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് ഈ സ്കെയിൽ രൂപകല്പന ചെയ്തത്. അദ്ദേഹത്തോടുളള ബഹുമാനസൂചകമായി ഈ സംവിധാനത്തെ റിക്ടർ സ്കെയിൽ എന്നുവിളിക്കുന്നു.

റിക്ടർ മാനകം
Charles Francis Richter (circa 1970)

പ്രവർത്തനം

ഭൂകമ്പമാപിനിയിൽ രേഖപ്പെടുത്തുന്ന ഭൂകമ്പതരംഗങ്ങളുടെ ആധിക്യം ലോഗരിതം തത്ത്വം ഉപയോഗിച്ച് കണക്കാക്കുന്ന സംവിധാനമാണ് റിക്ടർ സ്കെയിൽ. ഭൂകമ്പത്തിന്റെ തീവ്രത പൂർണ്ണസംഖ്യയും ദശാംശസംഖ്യയും ഉപയോഗിച്ചാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുന്നത്. ഉദാഹരണമായി 5.3 എന്ന് രേഖപ്പെടുത്തപ്പെട്ട ഒരു ഭൂകമ്പത്തേക്കാൾ എത്രയോ തീവ്രത കൂടിയ ഭൂകമ്പമാണ് 6.3 എന്ന റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുമ്പോൾ ഉണ്ടാകുന്നത്.എത്ര ചെറിയ ഭൂകമ്പവും റിക്ടർ സ്കെയിൽ ഉപയോഗിച്ച് രേഖപ്പെടുത്താനാകും. ഭൂമിയുടെ പലഭാഗങ്ങളിലും 2.0 തീവ്രതയോ അതിൽ കുറവോ ആയ ഭൂകമ്പങ്ങൾ രേഖപ്പെടുത്താറുണ്ട്. എന്നാൽ ഇവ മനുഷ്യന് അനുഭവഗോചരമാകാറില്ല. എന്നാൽ സിസ്മോഗ്രാഫിൽ ഇവയ്ക്കനുസരിച്ച് കമ്പനങ്ങൾ രേഖപ്പെടുത്തുന്നതിനാൽ റിക്ടർ സ്കെയിലിൽ ഈ കമ്പനങ്ങളുടെ തീവ്രത രേഖപ്പെടുത്താൻ സാധിക്കുന്നു. എത്ര ഉയർന്ന ഭൂകമ്പ തീവ്രത വേണമെങ്കിലും ഈ സ്കെയിലിൽ രേഖപ്പെടുത്താൻ സാധിക്കും.ഈ സംവിധാനത്തിൽ ഉന്നതപരിധി ഇല്ലാത്തതിനാലാണിത്. റിക്ടർ സ്കെയിൽ ഉപയോഗിച്ച് ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങൾ ഒരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല. ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരത്തിലും വിജനമായ വനപ്രദേശത്തും 6.5 തീവ്രതയുള്ള ഭൂകമ്പമുണ്ടായാൽ 6.5 എന്നു മാത്രമേ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുകയുള്ളൂ.

മനുഷ്യരിലും പ്രകൃതിയിലും മറ്റും ഭൂകമ്പം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കണക്കാക്കാൻ ഇന്റൻസിറ്റി സ്കെയിലുകളാണ് ഉപയോഗിച്ചു വരുന്നത്.( റിക്ടർ സ്കെയിലുകൾ മാഗ്നിറ്റ്യൂഡ് സ്കെയിലുകൾ എന്നാണറിയപ്പെടുന്നത്.) 1783-ൽ ഷിയാൻ ടാറെല്ലി എന്ന ഇറ്റലിക്കാരനാണ് ആദ്യമായി ഇന്റൻസിറ്റി സ്കെയിൽ വിജയകരമായി ഉപയോഗിച്ചത്. ഇറ്റലിയിലെ കലാബ്രിയാനിൽ ഉണ്ടായ ഭൂകമ്പത്തിന്റെ നാശനഷ്ടങ്ങൾ അദ്ദേഹം ഈ സ്കെയിൽ ഉപയോഗിച്ച് കണക്കാക്കി.ആധുനിക ഇന്റൻസിറ്റി സ്കെയിൽ നിർമ്മിച്ചതിന്റെ ബഹുമതി ഇറ്റലിക്കാരനായ മൈക്കൽ ഡി. റോസി. സ്വിസർലണ്ടുകാരനായ ഫ്രാങ്കോയ്സ് ഫോറൽ എന്നിവരാണ് പങ്കുവയ്ക്കുന്നത്.

അവലംബം

Tags:

കാലിഫോർണിയഭൂകമ്പം

🔥 Trending searches on Wiki മലയാളം:

ഔട്ട്‌ലുക്ക്.കോംട്രാഫിക് നിയമങ്ങൾമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംനവരസങ്ങൾആനി രാജജെ.സി. ഡാനിയേൽ പുരസ്കാരംഇന്ത്യൻ ഭരണഘടനയുടെ ആമുഖംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)പി. വത്സലഓണംതിരക്കഥസമാസംജി സ്‌പോട്ട്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഹിന്ദുമതംചക്കമാത്യു തോമസ്കന്നി (നക്ഷത്രരാശി)വായനദിനംതകഴി സാഹിത്യ പുരസ്കാരംന്യുമോണിയബാങ്ക് ദേശസാത്കരണം (ഇന്ത്യ)വിഭക്തിപൗലോസ് അപ്പസ്തോലൻദുൽഖർ സൽമാൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഅശ്വത്ഥാമാവ്മോഹിനിയാട്ടംകേരള നിയമസഭകെ. സുധാകരൻചെങ്കണ്ണ്കേരളചരിത്രംവട്ടമേശസമ്മേളനങ്ങൾമതംആരാച്ചാർ (നോവൽ)മുകേഷ് (നടൻ)ആർട്ടിക്കിൾ 370രണ്ടാമൂഴംഭാരതീയ ജനതാ പാർട്ടിചില്ലക്ഷരംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംചെമ്പോത്ത്ആദി ശങ്കരൻഅബ്രഹാംസ്കിസോഫ്രീനിയക്ഷേത്രപ്രവേശന വിളംബരംസ്വഹാബികൾകുണ്ടറ വിളംബരംബാല്യകാലസഖിആത്മഹത്യസ്വദേശി പ്രസ്ഥാനംഒന്നാം ലോകമഹായുദ്ധംകൂടൽമാണിക്യം ക്ഷേത്രംആധുനിക കവിത്രയംചേലാകർമ്മംലത മങ്കേഷ്കർമാനസികരോഗംശശി തരൂർരാജസ്ഥാൻ റോയൽസ്കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഗ്രന്ഥശാല ദിനംവി.എസ്. സുനിൽ കുമാർരാജീവ് ഗാന്ധിപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഗണപതിസുബ്രഹ്മണ്യൻമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമെറ്റ്ഫോർമിൻഅബൂബക്കർ സിദ്ദീഖ്‌മെറ്റാ പ്ലാറ്റ്ഫോമുകൾഇന്ത്യൻ പ്രീമിയർ ലീഗ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്പ്രാചീനകവിത്രയംദൃശ്യം🡆 More