റിക്ടർ മാനകം

ഭൂകമ്പ തീവ്രത അളക്കുന്ന മാനകമാണ് റിക്ടർ മാനകം.

1935-ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ചാൾസ് എഫ്. റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് ഈ സ്കെയിൽ രൂപകല്പന ചെയ്തത്. അദ്ദേഹത്തോടുളള ബഹുമാനസൂചകമായി ഈ സംവിധാനത്തെ റിക്ടർ സ്കെയിൽ എന്നുവിളിക്കുന്നു.

റിക്ടർ മാനകം
Charles Francis Richter (circa 1970)

പ്രവർത്തനം

ഭൂകമ്പമാപിനിയിൽ രേഖപ്പെടുത്തുന്ന ഭൂകമ്പതരംഗങ്ങളുടെ ആധിക്യം ലോഗരിതം തത്ത്വം ഉപയോഗിച്ച് കണക്കാക്കുന്ന സംവിധാനമാണ് റിക്ടർ സ്കെയിൽ. ഭൂകമ്പത്തിന്റെ തീവ്രത പൂർണ്ണസംഖ്യയും ദശാംശസംഖ്യയും ഉപയോഗിച്ചാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുന്നത്. ഉദാഹരണമായി 5.3 എന്ന് രേഖപ്പെടുത്തപ്പെട്ട ഒരു ഭൂകമ്പത്തേക്കാൾ എത്രയോ തീവ്രത കൂടിയ ഭൂകമ്പമാണ് 6.3 എന്ന റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുമ്പോൾ ഉണ്ടാകുന്നത്.എത്ര ചെറിയ ഭൂകമ്പവും റിക്ടർ സ്കെയിൽ ഉപയോഗിച്ച് രേഖപ്പെടുത്താനാകും. ഭൂമിയുടെ പലഭാഗങ്ങളിലും 2.0 തീവ്രതയോ അതിൽ കുറവോ ആയ ഭൂകമ്പങ്ങൾ രേഖപ്പെടുത്താറുണ്ട്. എന്നാൽ ഇവ മനുഷ്യന് അനുഭവഗോചരമാകാറില്ല. എന്നാൽ സിസ്മോഗ്രാഫിൽ ഇവയ്ക്കനുസരിച്ച് കമ്പനങ്ങൾ രേഖപ്പെടുത്തുന്നതിനാൽ റിക്ടർ സ്കെയിലിൽ ഈ കമ്പനങ്ങളുടെ തീവ്രത രേഖപ്പെടുത്താൻ സാധിക്കുന്നു. എത്ര ഉയർന്ന ഭൂകമ്പ തീവ്രത വേണമെങ്കിലും ഈ സ്കെയിലിൽ രേഖപ്പെടുത്താൻ സാധിക്കും.ഈ സംവിധാനത്തിൽ ഉന്നതപരിധി ഇല്ലാത്തതിനാലാണിത്. റിക്ടർ സ്കെയിൽ ഉപയോഗിച്ച് ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങൾ ഒരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല. ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരത്തിലും വിജനമായ വനപ്രദേശത്തും 6.5 തീവ്രതയുള്ള ഭൂകമ്പമുണ്ടായാൽ 6.5 എന്നു മാത്രമേ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുകയുള്ളൂ.

മനുഷ്യരിലും പ്രകൃതിയിലും മറ്റും ഭൂകമ്പം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കണക്കാക്കാൻ ഇന്റൻസിറ്റി സ്കെയിലുകളാണ് ഉപയോഗിച്ചു വരുന്നത്.( റിക്ടർ സ്കെയിലുകൾ മാഗ്നിറ്റ്യൂഡ് സ്കെയിലുകൾ എന്നാണറിയപ്പെടുന്നത്.) 1783-ൽ ഷിയാൻ ടാറെല്ലി എന്ന ഇറ്റലിക്കാരനാണ് ആദ്യമായി ഇന്റൻസിറ്റി സ്കെയിൽ വിജയകരമായി ഉപയോഗിച്ചത്. ഇറ്റലിയിലെ കലാബ്രിയാനിൽ ഉണ്ടായ ഭൂകമ്പത്തിന്റെ നാശനഷ്ടങ്ങൾ അദ്ദേഹം ഈ സ്കെയിൽ ഉപയോഗിച്ച് കണക്കാക്കി.ആധുനിക ഇന്റൻസിറ്റി സ്കെയിൽ നിർമ്മിച്ചതിന്റെ ബഹുമതി ഇറ്റലിക്കാരനായ മൈക്കൽ ഡി. റോസി. സ്വിസർലണ്ടുകാരനായ ഫ്രാങ്കോയ്സ് ഫോറൽ എന്നിവരാണ് പങ്കുവയ്ക്കുന്നത്.

അവലംബം

Tags:

കാലിഫോർണിയഭൂകമ്പം

🔥 Trending searches on Wiki മലയാളം:

സന്ധിവാതംവൈക്കം മഹാദേവക്ഷേത്രംഇന്ത്യൻ നാഷണൽ കോൺഗ്രസ്ബാബരി മസ്ജിദ്‌തെങ്ങ്മുഗൾ സാമ്രാജ്യംതിരുവാതിരകളിചിലപ്പതികാരംആസ്ട്രൽ പ്രൊജക്ഷൻആരാച്ചാർ (നോവൽ)കൃഷ്ണൻദുബായ്വിഭക്തിനിർദേശകതത്ത്വങ്ങൾകേരളാ ഭൂപരിഷ്കരണ നിയമംഅഞ്ചാംപനിമലയാളി മെമ്മോറിയൽസ്കിസോഫ്രീനിയസി.എച്ച്. മുഹമ്മദ്കോയസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർചീനച്ചട്ടിദീപിക ദിനപ്പത്രംമുപ്ലി വണ്ട്വിഷുമതേതരത്വംഓടക്കുഴൽ പുരസ്കാരംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർപഴുതാരമണ്ണാർക്കാട്സാം പിട്രോഡഅനിഴം (നക്ഷത്രം)വോട്ട്ഇന്ത്യയുടെ ദേശീയപതാകറോസ്‌മേരിമലബാർ കലാപംസ്വാതി പുരസ്കാരംഭരതനാട്യംഇടുക്കി അണക്കെട്ട്പ്ലാസ്സി യുദ്ധംകൊടുങ്ങല്ലൂർ ഭരണിതത്തവൃദ്ധസദനംആർത്തവംമഹാത്മാ ഗാന്ധിഎളമരം കരീംആൻജിയോഗ്രാഫിമഹാത്മാ ഗാന്ധിയുടെ കുടുംബം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ചെറൂളകൊച്ചി വാട്ടർ മെട്രോരാഹുൽ ഗാന്ധിപ്രധാന ദിനങ്ങൾഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവധശിക്ഷസ്വവർഗ്ഗലൈംഗികതജോൺ പോൾ രണ്ടാമൻബുദ്ധമതത്തിന്റെ ചരിത്രംമലയാളചലച്ചിത്രംഇന്ത്യയുടെ ഭരണഘടനമംഗളാദേവി ക്ഷേത്രംആനന്ദം (ചലച്ചിത്രം)പിത്താശയംമലയാളം നോവലെഴുത്തുകാർസന്ദീപ് വാര്യർലിംഗംഹനുമാൻശ്യാം പുഷ്കരൻമല്ലികാർജുൻ ഖർഗെആഴ്സണൽ എഫ്.സി.തൃശ്ശൂർ നിയമസഭാമണ്ഡലംകോട്ടയംകാസർഗോഡ് ജില്ലമനുഷ്യൻവാഗ്‌ഭടാനന്ദൻസ്തനാർബുദംവിദ്യാരംഭംകാളിചിന്നക്കുട്ടുറുവൻ🡆 More