സുനിധി ചൗഹാൻ: ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ പിന്നണിഗായികയാണ് സുനിധി ചൗഹാൻ(ഹിന്ദി: सुनिधि चौहान (ഓഗസ്റ്റ് 14 1983) ആദ്യനാമം നിധി ചൗഹാൻ എന്നായിരുന്നു .

ന്യൂഡൽഹിയിൽ ജനിച്ചു.2000ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള സുനിധി നാലാം വയസ്സു മുതൽ പാട്ട് പാടാൻ ആരംഭിച്ചു. ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരകയാണ് സുനിധി രംഗത്തെത്തിയത് മേരി ആവാസ് സുനോ എന്ന ടെലിവിഷൻ സംഗീത പരിപാടിയിൽ മത്സരാർത്ഥിയായിരുന്ന സുനിധി ആ മത്സരത്തിൽ വിജയിക്കുകയും തുടർന്ന് ശാസ്ത്ര എന്ന ഹിന്ദി ചിത്രത്തിലൂടെ പിന്നണിഗാനരംഗത്തേക്ക് കടക്കുകയും ചെയ്തു.

സുനിധി ചൗഹാൻ
സുനിധി ചൗഹാൻ: ആദ്യകാലജീവിതം, സ്വകാര്യ ജീവിതം, അവലംബം
Chauhan at the launch of The Voice India in 2015
ജനനം
Nidhi Chauhan

(1983-08-14) 14 ഓഗസ്റ്റ് 1983  (40 വയസ്സ്)
New Delhi, India
ദേശീയതIndian
തൊഴിൽSinger
സജീവ കാലം1996–present
ജീവിതപങ്കാളി(കൾ)
Bobby Khan
(m. 2002; div. 2003)
Hitesh Sonik
(m. 2012)
കുട്ടികൾ1
Musical career
വിഭാഗങ്ങൾ
  • Pop
  • Filmi
  • Indian Classical music
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
  • Universal Music India
  • Times Music
  • Sony Music India
  • Saregama
വെബ്സൈറ്റ്sunidhichauhan.org.in
ഒപ്പ്
പ്രമാണം:Sunidhi Chauhan Autograph.jpg

ആദ്യകാലജീവിതം

1983 ഓഗസ്റ്റ് 14 ന് ഇന്ത്യയിലെ ന്യൂഡൽഹിയിൽ ഒരു ഹിന്ദു രജപുത്ര കുടുംബത്തിലാണ് സുനിധി ചൌഹാൻ ജനിച്ചത്. ഉത്തർപ്രദേശിൽ നിന്നുള്ള അവരുടെ പിതാവായ ദുഷ്യന്ത് കുമാർ ചൌഹാൻ ശ്രീരാം ഭാരതീയ കലാ കേന്ദ്രത്തിലെ നാടക വ്യക്തിത്വമായിരുന്നു.  ഒരു വീട്ടമ്മയായ സുനിധിയുടെ മാതാവ് സംഗീതരംഗത്ത് തുടരുന്നതിൽ അവരെ സ്വാധീനിച്ചു. അവൾക്ക് ഒരു അനുജത്തിയും ഉണ്ട്. നാലാം വയസ്സിൽ, സുനിധി സംഗീത മത്സരങ്ങളിലും പ്രാദേശിക പരിപാടികളിലും പങ്കെടുത്തുകൊണ്ട് തന്റെ സംഗീത പ്രകടനം ആരംഭിക്കുകയും, തുടർന്ന് സംഗീതാലാപനം ഗൗരവമായി എടുക്കുകയെന്ന ആഗ്രഹം പിതാവിന്റെ സുഹൃത്തുക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു. അക്കാലത്ത്, അവൾ തത്സമയ ഷോകൾ നടത്തുകയും ജനപ്രിയ ഗാനങ്ങളുടെ കാസറ്റുകളും സിഡികളും കേട്ടുകൊണ്ട് സ്വയം പരിശീലനം നടത്തുകയും ചെയ്തു.

ഗ്രീൻ‌വേ മോഡേൺ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നടത്തിയ അവർ കുടുംബാംഗങ്ങൾക്കൊപ്പം ദില്ലി ദിൽ‌ഷാദ് ഗാർഡനിലാണ് താമസിച്ചിരുന്നത്. സംഗീതരംഗത്ത് പൂർണ്ണമായി ഏർപ്പെടുന്നതിനായി സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞയുടനെ അവൾ പഠനം നിർത്തി. അവൾ പറഞ്ഞു: "എനിക്ക് പഠിക്കുന്നതായി തോന്നിയില്ല എന്നതിനാലാണ് ഞാൻ പഠനം ഉപേക്ഷിച്ചത്. ഗായികയെന്ന നിലയിൽ പേരെടുക്കുവാനുള്ള എന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഞാൻ തീരുമാനം എടുത്തിട്ടുണ്ട്, അതിൽ ഞാൻ ഒട്ടുംതന്നെ ഖേദിക്കുന്നില്ല".

‘തബസ്സും ഹിറ്റ് പരേഡ്’ എന്ന ഷോയിൽ തത്സമയം പാടുന്നസയമത്ത് അവർ നടി തബസുമിനാൽ ശ്രദ്ധിക്കപ്പെടുകയും കുടുംബത്തോട് മുംബൈയിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കല്യാൺജി വിർജി ഷാ, ആനന്ദ്‌ജി വിർജി ഷാ എന്നിവർക്ക് സുനിധിയെ പരിചയപ്പെടുത്തി.  കൂടിക്കാഴ്ചയിൽ, കല്യാൺജി അവരുടെ നിധി എന്ന പേര് ഒരു ഭാഗ്യനാമെന്നു വിശ്വസിച്ചുകൊണ്ട് സുനിധി എന്നാക്കി മാറ്റുകയും ചെയ്തു. അവർക്ക് 11 വയസ്സുള്ളപ്പോൾ പിതാവ് ജോലി ഉപേക്ഷിച്ച് മുംബൈയിലേക്ക് അവരെ കൊണ്ടുവന്നു. തുടക്കത്തിൽ നഗരജീവിതവുമായി പൊരുത്തപ്പെടുന്ന രീതിയിൽ ജീവിതം ക്രമീകരിക്കുന്നതിൽ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അതിനുശേഷം ഏതാനും വർഷങ്ങൾ കല്യാൺജിയുടെ അക്കാദമിയിൽ ജോലി ചെയ്യുകയും അദ്ദേഹത്തിന്റെ "ലിറ്റിൽ വണ്ടേഴ്സ്" ട്രൂപ്പിലെ പ്രധാന ഗായികയായിത്തീരുകയും ചെയ്തു. പിന്നീട് നിരവധി ഷോകൾ  അവരെ തേടിയെത്തിയെങ്കിലും സിനിമകൾക്കായി പാടാനായി പിതാവ് നിർബന്ധിച്ചു.

സ്വകാര്യ ജീവിതം

2002 ൽ, തന്റെ പതിനെട്ടാമത്തെ വയസ്സിൽ, പെഹലാ നഷാ എന്ന മ്യൂസിക് വീഡിയോയിലെ സഹകരണത്തിനുശേഷം ചൗഹാൻ സംവിധായകനും നൃത്തസംവിധായകനുമായ ബോബി ഖാനെ വിവാഹം കഴിച്ചു. രഹസ്യമായി ഒരുക്കിയതും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്തതായി റിപ്പോർട്ടു ചെയ്യപ്പെട്ട ഒരു ചടങ്ങിൽവച്ച് ദമ്പതികൾ വിവാഹിതരായി. എന്നിരുന്നാലും, വിവാഹം സുനിധിയും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടാകുന്നതിനു കാരണമാകുകയും അവർ ഈ ഒരുമിക്കൽ "അനുയോജ്യമല്ല" എന്ന് കരുതുകയും തന്മൂലം അവളെ തള്ളിപ്പറയുകയും ചെയ്തു. എന്നിരുന്നാലും, ഒരു വർഷത്തിനുശേഷം സുനിധിയും ഖാനും വേർപിരിയുകയും ഇത് മാതാപിതാക്കളുമായി അവരെ അനുരഞ്ജനത്തിലാക്കുകയും ചെയ്തു. വേർപിരിയലിനിടെ നടൻ അന്നു കപൂറിനും ഭാര്യ അരുണിതയ്ക്കും ഒപ്പം താമസിക്കുകയും അതേ വർഷം തന്നെ തങ്ങൾക്ക് ജീവിതത്തിൽ നിന്ന് വ്യത്യസ്തമായ കാര്യങ്ങൾ വേണമെന്ന് ബോധ്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു.

പിന്നീട് മേരി ആവാസ് സുനോയിൽ വിജയിയായ നാളുകൾ മുതൽ സൌഹൃദത്തിലായിരുന്ന  സംഗീതസംവിധായകൻ ഹിതേഷ് സോണിക്കുമായി ചൗഹാൻ പ്രണയബന്ധം ആരംഭിച്ചു. രണ്ടുവർഷത്തിലേറെക്കാലമുള്ള ഡേറ്റിംഗിന് ശേഷം, 2012 ഏപ്രിൽ 24 ന് ഗോവയിൽ നടന്ന ഒരു എളിയ വിവാഹച്ചടങ്ങിൽ വച്ച് അവർ വിവാഹിതരാകുകയും മുംബൈയിൽ നടന്ന ഗംഭീരമായ വിവാഹസൽക്കാരത്തിൽ നിരവധി പ്രമുഖ ബോളിവുഡ് താരങ്ങൾ പങ്കെടുക്കുകയും ചെയ്തു. 2018 ജനുവരി 1 ന് ചൗഹാൻ തെഗ് എന്ന് പേരുള്ള ഒരു ആൺകുട്ടിയ്ക്കു ജന്മം നൽകി.

അവലംബം

പുറമേ നിന്നുള്ള കണ്ണികൾ

Tags:

സുനിധി ചൗഹാൻ ആദ്യകാലജീവിതംസുനിധി ചൗഹാൻ സ്വകാര്യ ജീവിതംസുനിധി ചൗഹാൻ അവലംബംസുനിധി ചൗഹാൻ പുറമേ നിന്നുള്ള കണ്ണികൾസുനിധി ചൗഹാൻ1983ഓഗസ്റ്റ് 14ന്യൂ ഡെൽഹിഹിന്ദി ഭാഷ

🔥 Trending searches on Wiki മലയാളം:

ബാലിഇന്റർനെറ്റ്ട്രാഫിക് നിയമങ്ങൾമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കാമസൂത്രംഹിഗ്സ് ബോസോൺഎം.പി. അബ്ദുസമദ് സമദാനിവയനാട് ലോക്‌സഭാ നിയോജകമണ്ഡലംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഅതിരാത്രംകയ്യൂർ സമരംഒളിമ്പിക്സ് 2024 (പാരീസ്)ദുരവസ്ഥഗർഭ പരിശോധനജയറാംചന്ദ്രൻമോണ്ടിസോറി രീതിടിപ്പു സുൽത്താൻകോട്ടയംസച്ചിദാനന്ദൻബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ആയില്യം (നക്ഷത്രം)ലക്ഷദ്വീപ്വടകരഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾമലയാളചലച്ചിത്രംദേവീമാഹാത്മ്യംമങ്ക മഹേഷ്മാത്യു തോമസ്കൂട്ടക്ഷരംപിണറായി വിജയൻകേരളകലാമണ്ഡലംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾചെറുകഥവി. സാംബശിവൻമയ്യഴിപ്പുഴയുടെ തീരങ്ങളിൽകാലാവസ്ഥചലച്ചിത്രംകേരള നവോത്ഥാന പ്രസ്ഥാനംഷാഫി പറമ്പിൽമഹാത്മാ ഗാന്ധിയുടെ കുടുംബംമെനിഞ്ചൈറ്റിസ്അവൽകുടുംബശ്രീമഞ്ഞുമ്മൽ ബോയ്സ്പണ്ഡിറ്റ് കെ.പി. കറുപ്പൻഡൊമിനിക് സാവിയോഓമനത്തിങ്കൾ കിടാവോഇന്ത്യാചരിത്രംശംഖുപുഷ്പംഡി. രാജസ്തനാർബുദംടെസ്റ്റോസ്റ്റിറോൺആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംരാമൻസഞ്ജു സാംസൺസംഗീതംപുനലൂർ തൂക്കുപാലംകുഞ്ചൻഫിറോസ്‌ ഗാന്ധിഒ.എൻ.വി. കുറുപ്പ്മൺറോ തുരുത്ത്പത്ത് കൽപ്പനകൾതമാശ (ചലചിത്രം)ഒരണസമരംസുബ്രഹ്മണ്യൻശീതയുദ്ധംസ്വലാവൈക്കം സത്യാഗ്രഹംഅനശ്വര രാജൻകേരള സംസ്ഥാന ഭാഗ്യക്കുറിആറ്റുകാൽ ഭഗവതി ക്ഷേത്രംദേവ്ദത്ത് പടിക്കൽപത്താമുദയം (ചലച്ചിത്രം)🡆 More