വാൽറസ്

സീലുകളോടു സാമ്യമുള്ള ആനയുടേതു പോലയുള്ള കൊമ്പുകളുള്ള ജീവിയാണ് വാൽറസ് (Walrus).

3.7 മീറ്ററോളം നീളവും 1270 കിലോഗ്രാമോളം ഭാരവുമുള്ള ഇവയുടെ കൊമ്പുകൾക്ക് ഒരുമീറ്ററോളം നീളമുണ്ടാവും. ഈ കടൽ ജീവിക്ക് നാലു പാദങ്ങൾ ഉപയോഗിച്ച് കരയിലും മഞ്ഞിലും ചലിക്കാൻ കഴിയും. ഇവയുടെ ശാസ്ത്രീയനാമം Odobenus rosmanrus. Pinniped കുടുംബമായ Odobenidae യിലെ അംഗമാണ് വൽറസ്. ചെറിയ കൂട്ടങ്ങളായോ നൂറ് എണ്ണം വരെയുള്ള സമൂഹമായോ ഇവ ജീവിക്കുന്നു. അത്ലാന്തിക്, പസിഫിക് എന്നിങ്ങനെ രണ്ടായി ഇവയെ വർഗീകരിച്ചിരിക്കുന്നു.

വാൽറസ്
വാൽറസ്
The Pacific Walrus (O. rosmarus divergens)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Caniformia
Superfamily:
Pinnipedia
Family:
Odobenidae

Allen, 1880
Genus:
Odobenus

Brisson, 1762
Species:
O. rosmarus
Binomial name
Odobenus rosmarus
Subspecies

O. rosmarus rosmarus
O. rosmarus divergens
O. rosmarus laptevi (debated)

വാൽറസ്
Distribution of Walrus

ശരീര ഘടന

ശരീരത്തിന് 270-356 സെ.മീ. ഉയരവും 400-1700 കി.ഗ്രാം ഭാരവും ഉണ്ടായിരിക്കും. തല വലിപ്പം കുറഞ്ഞതും ഏതാണ്ട് ചതുരാകൃതിയോടുകൂടിയതുമാണ്. കോമ്പല്ലുകൾ വളർന്ന് ആനക്കൊമ്പുപോലെയുള്ള രണ്ടുകൊമ്പുകളായി പരിണമിച്ചിരിക്കുന്നു. ഈ കൊമ്പുകൾ നീരാനയെ മറ്റു കടൽജീവികളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ആൺമൃഗത്തിനാണ് വലിപ്പംകൂടിയ കൊമ്പുകളുള്ളത്. ശത്രുക്കളിൽ നിന്നു രക്ഷനേടാനും മഞ്ഞുകട്ടകൾ മുറിക്കാനും, മഞ്ഞുകട്ടകളിൽ ഒരു കൊളുത്തായി ഉപയോഗിക്കാനും കൊമ്പുകൾ സഹായിക്കുന്നു. കൊമ്പുകളൂന്നി ഇവയ്ക്ക് കരയിലും സഞ്ചരിക്കാൻ കഴിയും. വർഷംതോറും മാറിവരുന്ന മീശരോമങ്ങൾ ഓരോ നീർക്കുതിരയിലും വ്യത്യസ്തമായിരിക്കും. ഇവയുടെ തൊലി ചുക്കിച്ചുളിഞ്ഞതും കട്ടികൂടിയതുമാണ്. ആണിന്റെ കഴുത്തിലും തോളിലുമുള്ള ചർമം ചുക്കിച്ചുളിഞ്ഞതും നാല് സെ.മീ.-ഓളം കട്ടിയുള്ളതുമാണ്. കോമ്പല്ലുകളൊഴികെ ശേഷിക്കുന്ന പല്ലുകൾ ചെറുതും സരളവുമാണ്. കണ്ണുകൾ വളരെ ചെറുതും പന്നിയുടേതിനോട് സാദൃശ്യമുള്ളതുമാണ്. ഇവയ്ക്ക് ബാഹ്യകർണമില്ല. വെള്ളത്തിനടിയിലായിരിക്കുമ്പോൾ രക്തചംക്രമണം സാധിക്കാത്തതിനാൽ ചർമത്തിന് ഇളംനിറമായിരിക്കും. നനഞ്ഞ ചർമം ഉണങ്ങുന്നതോടെ രക്തചംക്രമണം സാധ്യമാവുകയും നിറം ചുവപ്പായി മാറുകയും ചെയ്യുന്നു. പെൺവർഗത്തിന് ആണിനെക്കാൾ വലിപ്പം കുറവാണ്. ഉച്ചത്തിലുള്ള അലർച്ച ഇവയുടെ സവിശേഷതയാണ്. മൊളസ്കുകൾ, പാമ്പ്, ഞണ്ട്, മത്സ്യം, കക്ക എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം മോന്തയിലെ മൃദുവായ 'പാഡ്' ഇരയുടെ തോട് മാറ്റി ഭക്ഷണം വായ്ക്കുള്ളിലാക്കാൻ സഹായകമാകുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


വാൽറസ് കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നീർക്കുതിര എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

🔥 Trending searches on Wiki മലയാളം:

ഓസ്ട്രേലിയക്രിക്കറ്റ്അമിത് ഷാകൊടിക്കുന്നിൽ സുരേഷ്കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ആഗോളതാപനംഝാൻസി റാണിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികസുപ്രീം കോടതി (ഇന്ത്യ)തുർക്കിമകം (നക്ഷത്രം)ചിയ വിത്ത്സുഗതകുമാരിപ്രോക്സി വോട്ട്യോഗർട്ട്കോടിയേരി ബാലകൃഷ്ണൻചവിട്ടുനാടകംകൃഷ്ണഗാഥകുറിച്യകലാപംദൃശ്യംമഞ്ഞപ്പിത്തംധ്രുവ് റാഠിമാവോയിസംഅങ്കണവാടിവൈലോപ്പിള്ളി സംസ്കൃതി ഭവൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅരവിന്ദ് കെജ്രിവാൾഇന്ത്യൻ ഭരണഘടനയുടെ ആമുഖംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻവയനാട് ജില്ലബൂത്ത് ലെവൽ ഓഫീസർദാനനികുതിഫുട്ബോൾ ലോകകപ്പ് 1930സ്ത്രീപ്രമേഹംചെമ്പരത്തിഎസ് (ഇംഗ്ലീഷക്ഷരം)മീനമാങ്ങഫഹദ് ഫാസിൽആധുനിക കവിത്രയംകയ്യൂർ സമരംയൂട്യൂബ്ഓണംപ്രീമിയർ ലീഗ്നിവർത്തനപ്രക്ഷോഭംമേയ്‌ ദിനംവന്ദേ മാതരംകോഴിക്കോട്എസ്.എൻ.സി. ലാവലിൻ കേസ്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻവാരാഹിഇ.ടി. മുഹമ്മദ് ബഷീർചരക്കു സേവന നികുതി (ഇന്ത്യ)കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമലയാളചലച്ചിത്രംഓടക്കുഴൽ പുരസ്കാരംതൃശൂർ പൂരംപൂയം (നക്ഷത്രം)പത്ത് കൽപ്പനകൾഅന്തർമുഖതമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംശ്രേഷ്ഠഭാഷാ പദവിഋഗ്വേദംഹെർമൻ ഗുണ്ടർട്ട്കേരള സാഹിത്യ അക്കാദമി പുരസ്കാരംകടുവസുബ്രഹ്മണ്യൻവൃദ്ധസദനംമഹാത്മാ ഗാന്ധിമലയാള സാഹിത്യകാരന്മാരുടെ പട്ടികഐക്യ അറബ് എമിറേറ്റുകൾഹെൻറിയേറ്റാ ലാക്സ്ഇന്ത്യയിലെ നദികൾഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികമാഞ്ചസ്റ്റർ സിറ്റി എഫ്.സി.പൾമോണോളജി🡆 More