ലബോറട്ടറി

ശാസ്ത്ര സാങ്കേതിക ഗവേഷണം, പരീക്ഷണങ്ങൾ, അളക്കൽ എന്നിവ നടത്താൻ കഴിയുന്ന നിയന്ത്രിത ഇടമാണ് ലബോറട്ടറി (ചുരുക്കി ലാബ് എന്ന് സാധാരണ വിളിക്കുന്നു).

ഫിസിഷ്യൻ ഓഫീസുകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, പ്രാദേശിക, ദേശീയ റഫറൽ കേന്ദ്രങ്ങൾ എന്നിങ്ങനെ നിരവധി ഇടങ്ങളിൽ ലബോറട്ടറി സേവനങ്ങൾ ലഭ്യമാണ്.

ലബോറട്ടറി
ചൈന മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ (തായ്‌വാൻ) ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ ബയോളജി നടത്തുന്ന ഒരു മെഡിക്കൽ ലബോറട്ടറി
ലബോറട്ടറി
പോസ്നാനിലെ ആദം മിക്കിവിച്ച്സ് യൂണിവേഴ്സിറ്റിയിലെ ബയോളജി ഫാക്കൽറ്റിയിലെ മോളിക്യുലർ ബയോളജി ടെക്നിക്സ് ലബോറട്ടറി
ലബോറട്ടറി
ഒരു കെമിസ്ട്രി ലബോറട്ടറിയിലെ വർക്ക് ബെഞ്ച്
ലബോറട്ടറി
ഷസ്റ്റർ ലബോറട്ടറി, മാഞ്ചസ്റ്റർ സർവകലാശാല (ഫിസിക്സ് ലബോറട്ടറി)

അവലോകനം

സയൻസ്, എഞ്ചിനീയറിംഗ് മേഖലകളിലെ സ്പെഷ്യലിസ്റ്റുകളുടെ ആവശ്യകതകൾ വ്യത്യസ്തമാണ് എന്നതിനാൽ ശാസ്ത്ര ഗവേഷണത്തിനായി ഉപയോഗിക്കുന്ന ലബോറട്ടറികൾ‌ പല തരത്തിലുള്ളവയാണ്. ഉദാഹരണത്തിന് ഒരു ഭൗതികശാസ്ത്ര ലബോറട്ടറിയിൽ ഒരു കണികാത്വരണി അല്ലെങ്കിൽ വാക്വം ചേമ്പർ ഉണ്ടാകാം, അതേസമയം ഒരു ലോഹശാസ്ത്ര ലബോറട്ടറിയിൽ ലോഹങ്ങൾ കാസ്റ്റുചെയ്യുന്നതിനോ ശുദ്ധീകരിക്കുന്നതിനോ അല്ലെങ്കിൽ അവയുടെ പ്രബലത പരിശോധിക്കുന്നതിനോ ഉള്ള ഉപകരണങ്ങൾ ആണ് ഉണ്ടാവുക. ഒരു രസതന്ത്രജ്ഞനോ ബയോളജിസ്റ്റോ ഒരു വെറ്റ് ലബോറട്ടറി ഉപയോഗിച്ചേക്കാം, അതേസമയം സൈക്കോളജിസ്റ്റിന്റെ ലബോറട്ടറി പെരുമാറ്റം നിരീക്ഷിക്കുന്നതിനുള്ള വൺ-വേ മിററുകളും മറഞ്ഞിരിക്കുന്ന ക്യാമറകളുമുള്ള ഒരു മുറിയായിരിക്കും. കമ്പ്യൂട്ടർ ശാസ്ത്രജ്ഞർ സാധാരണയായി ഉപയോഗിക്കുന്ന ചില ലബോറട്ടറികളിൽ, കമ്പ്യൂട്ടറുകൾ (ചിലപ്പോൾ സൂപ്പർ കമ്പ്യൂട്ടറുകൾ) സിമുലേഷനുകൾക്കോ ഡാറ്റ വിശകലനത്തിനോ ഉപയോഗിക്കുന്നു. മറ്റ് മേഖലകളിലെ ശാസ്ത്രജ്ഞർ അവരവർക്ക് ആവശ്യമുള്ള തരത്തിലുള്ള ലബോറട്ടറികൾ ഉപയോഗിക്കും. സാങ്കേതിക ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും പരിശോധിക്കുന്നതിനും എഞ്ചിനീയർമാർ ലബോറട്ടറികൾ ഉപയോഗിക്കുന്നുണ്ട്.

സ്കൂളുകൾ സർവ്വകലാശാലകൾ, വ്യവസായം, സർക്കാർ, അല്ലെങ്കിൽ സൈനിക സൗകര്യങ്ങൾ, അല്ലെങ്കിൽ കപ്പലുകൾ, ബഹിരാകാശ പേടകങ്ങൾ എന്നിവ ക്വൽ ഉള്ള ശാസ്ത്രീയ ലബോറട്ടറികൾ ഗവേഷണ മുറിയായോ പഠന ഇടങ്ങളായോ ആണ് ഉപയോഗിക്കുന്നത്.

ലബോറട്ടറി 
ബ്രെക്കോൺ കൗണ്ടി സ്കൂൾ ഫോർ ഗേൾസിലെ ലബോറട്ടറി

ചരിത്രം

ഇംഗ്ലീഷിൽ രേഖപ്പെടുത്തിയ "ലബോറട്ടറികളുടെ" ആദ്യകാല രൂപങ്ങളിൽ ആൽക്കെമിയും മരുന്നുകൾ തയ്യാറാക്കലും ഉൾപ്പെടുന്നു.

രണ്ടാം ലോകമഹായുദ്ധസമയത്ത് ബിഗ് സയൻസിന്റെ ആവിർഭാവം ലബോറട്ടറികളുടെയും ശാസ്ത്രീയ ഉപകരണങ്ങളുടെയും വലുപ്പം വർദ്ധിപ്പിക്കുകയും ലബോറട്ടറികളിൽ കണികാ ആക്സിലറേറ്ററുകളും സമാന ഉപകരണങ്ങളും അവതരിപ്പിക്കുകയും ചെയ്തു.

ആദ്യകാല ലബോറട്ടറികൾ

അറിയപ്പെടുന്ന ഗ്രീക്ക് തത്ത്വചിന്തകനും ശാസ്ത്രജ്ഞനുമായ പൈതഗോറസിന്റെ ഹോം ലബോറട്ടറിയാണ് ഇപ്പോഴത്തെ തെളിവുകൾക്കനുസരിച്ച് അറിയപ്പെട്ട ആദ്യത്തെ ലബോറട്ടറി. ടോണുകളുടെ ശബ്ദത്തെക്കുറിച്ചും സ്ട്രിംഗിന്റെ വൈബ്രേഷനെക്കുറിച്ചും പരീക്ഷണം നടത്താനാണ് പൈതഗോറസ് ഈ ലബോറട്ടറി സൃഷ്ടിച്ചത്.

1885 ൽ ആൽബർട്ട് എഡൽ‌ഫെൽറ്റ് വരച്ച ലൂയി പാസ്ചറിൻ്റെ പെയിന്റിംഗിൽ, ഇടത് കൈയിൽ ഒരു കുറിപ്പും വലതു കൈയിൽ ഒരു ഖര വസ്തു നിറച്ച കുപ്പിയും പിടിച്ച് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളൊന്നും ധരിക്കാതെ നിൽക്കുന്ന ലൂയി പാസ്ചറെ ചിത്രീകരികരിച്ചിരിക്കുന്നു.

ടീമുകളായുള്ള ഗവേഷണം പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിൽ നിരവധി പുതിയ തരം ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തു.

പതിനാറാം നൂറ്റാണ്ടിലെ ഒരു ഭൂഗർഭ ആൽക്കെമിക്കൽ ലബോറട്ടറി 2002 ൽ ആകസ്മികമായി കണ്ടെത്തി. റോമൻ ചക്രവർത്തിയായ റുഡോൾഫ് രണ്ടാമൻ ആണ് അതിന്റെ ഉടമ എന്ന് വിശ്വസിക്കപ്പെടുന്നു. ലബോറട്ടറിയെ സ്പെകുലം ആൽക്കെമിയ എന്ന് വിളിക്കുന്നു, ഇത് ഇപ്പോൾ പ്രാഗിൽ ഒരു മ്യൂസിയമായി സംരക്ഷിക്കപ്പെടുന്നു.

ലബോറട്ടറി ടെക്നിക്കുകൾ

രസതന്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ പ്രകൃതിശാസ്ത്രങ്ങളിൽ പരീക്ഷണം നടത്താൻ ഉപയോഗിക്കുന്ന പ്രക്രിയകളുടെ ഒരു കൂട്ടമാണ് ലബോറട്ടറി ടെക്നിക്കുകൾ എന്ന് അറിയപ്പെടുന്നത്, അവയെല്ലാം ശാസ്ത്രീയ രീതി പിന്തുടരുന്നു. അവയിൽ ചിലതിൽ ലബോറട്ടറി ഗ്ലാസ്വെയർ മുതൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ വരെയുള്ള സങ്കീർണ്ണമായ ലബോറട്ടറി ഉപകരണങ്ങളുടെ ഉപയോഗം ഉൾക്കൊള്ളുന്നു, മറ്റുള്ളവയ്ക്ക് കൂടുതൽ നിർദ്ദിഷ്ടമോ ചെലവേറിയതോ ആയ സപ്ലൈസ് ആവശ്യമാണ്.

ഉപകരണങ്ങളും വിതരണങ്ങളും

ലബോറട്ടറി 
മൂന്ന് ബേക്കറുകൾ, ഒരു എർലെൻമെയർ ഫ്ലാസ്ക്, ഗ്രാജുവേറ്റഡ് സിലിണ്ടർ, വോള്യൂമെട്രിക് ഫ്ലാസ്ക്

ഒരു ലബോറട്ടറിയിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളാണ് ലബോറട്ടറി ഉപകരണങ്ങൾ എന്നറിയപ്പെടുന്നത്:

ക്ലാസിക്കൽ ഉപകരണങ്ങളിൽ ബുൻസൻ ബർണറുകളും മൈക്രോസ്‌കോപ്പുകളും പോലുള്ള ഉപകരണങ്ങളും ഓപ്പറേറ്റിങ് കണ്ടീഷനിംഗ് ചേമ്പറുകൾ, സ്പെക്ട്രോഫോട്ടോമീറ്ററുകൾ, കലോറിമീറ്ററുകൾ എന്നിവ പോലുള്ള പ്രത്യേക ഉപകരണങ്ങളും ഉൾപ്പെടുന്നു.

    കെമിക്കൽ ലബോറട്ടറികൾ
  • ബേക്കർ അല്ലെങ്കിൽ റിയേജന്റ് ബോട്ടിൽ പോലുള്ള ലബോറട്ടറി ഗ്ലാസ്വെയർ
  • എച്ച്പി‌എൽ‌സി അല്ലെങ്കിൽ സ്പെക്ട്രോഫോട്ടോമീറ്ററുകൾ പോലെയുള്ള അനലിറ്റിക്കൽ ഉപകരണങ്ങൾ
    മോളിക്യുലർ ബയോളജി ലബോറട്ടറികൾ + ലൈഫ് സയൻസ് ലബോറട്ടറികൾ

പ്രത്യേക തരങ്ങൾ

ശാസ്ത്രീയ ലബോറട്ടറികളുടേതിന് സമാനമായ പ്രക്രിയകളും ഉപകരണങ്ങളും ഉപയോഗിക്കുന്ന മറ്റ് ചില സൌകര്യങ്ങൾക്കും ലബോറട്ടറി എന്ന പേര് ഉപയോഗിക്കുന്നു. ഇവയിൽ പ്രധാനമായും ഉൾപ്പെടുന്നവ:

  • ഫിലിം ലബോറട്ടറി അല്ലെങ്കിൽ ഡാർക്ക്‌റൂം
  • അനധികൃത മയക്കുമരുന്ന് ഉൽ‌പാദനത്തിനുള്ള രഹസ്യ ലാബ്
  • കമ്പ്യൂട്ടർ ലാബ്
  • ക്രൈം രംഗ തെളിവുകൾ പ്രോസസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന ക്രൈം ലാബ്
  • ലാങ്ഗ്വേജ് ലബോറട്ടറി
  • മെഡിക്കൽ ലബോറട്ടറി (രാസ സംയുക്തങ്ങൾ കൈകാര്യം ചെയ്യുന്നത് ഉൾപ്പെടുന്നു)
  • പബ്ലിക് ഹെൽത്ത് ലബോറട്ടറി
  • വ്യാവസായിക ലബോറട്ടറി

സുരക്ഷ

ലബോറട്ടറി 
ഒരു ലബോറട്ടറിയിലെ ഒരു ഐവാഷ് സ്റ്റേഷൻ.
ലബോറട്ടറി 
സംരക്ഷിത ലാബ് കോട്ട് ധരിച്ച ജനിതകശാസ്ത്രജ്ഞ റിൻ ടാം

പല ലബോറട്ടറികളിലും അപകടങ്ങൾ ഉണ്ട്. ലബോറട്ടറി അപകടങ്ങളിൽ വിഷങ്ങൾ, രോഗകാരികളായ വസ്തുക്കൾ, കത്തുന്നതോ പൊട്ടിത്തെറിക്കുന്നതോ അല്ലെങ്കിൽ റേഡിയോ ആക്ടീവ് ആയതോ ആയ വസ്തുക്കൾ, ചലിക്കുന്ന യന്ത്രങ്ങൾ, ഉയർന്ന താപനില, ലേസർ, ശക്തമായ കാന്തികക്ഷേത്രങ്ങൾ അല്ലെങ്കിൽ ഉയർന്ന വോൾട്ടേജ് എന്നിവയുണ്ട്. അതിനാൽ, ലബോറട്ടറികളിൽ സുരക്ഷാ മുൻകരുതലുകൾ വളരെ പ്രധാനമാണ്. വ്യക്തിയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് പല രാജ്യങ്ങളിലും നിയമങ്ങൾ നിലവിലുണ്ട്. ലാബ് ഉപയോക്താക്കളെ പരിക്കിൽ നിന്ന് സംരക്ഷിക്കുന്നതിന് സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നു.

അവലംബം

പുറം കണ്ണികൾ

  • ലബോറട്ടറി  ലബോറട്ടറി എന്നതിന്റെ വിക്ഷണറി നിർ‌വചനം.

Tags:

ലബോറട്ടറി അവലോകനംലബോറട്ടറി ചരിത്രംലബോറട്ടറി ടെക്നിക്കുകൾലബോറട്ടറി ഉപകരണങ്ങളും വിതരണങ്ങളുംലബോറട്ടറി പ്രത്യേക തരങ്ങൾലബോറട്ടറി സുരക്ഷലബോറട്ടറി അവലംബംലബോറട്ടറി പുറം കണ്ണികൾലബോറട്ടറിഅളവ്ആശുപത്രിക്ലിനിക്ക്പരീക്ഷണംശാസ്ത്രം

🔥 Trending searches on Wiki മലയാളം:

കേരളചരിത്രംതണ്ണിത്തോട്ചേർപ്പ്കഞ്ചാവ്കറ്റാനംശങ്കരാചാര്യർചവറപുത്തൂർ ഗ്രാമപഞ്ചായത്ത്ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്പ്രാചീനകവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്വാമനപുരംആനന്ദം (ചലച്ചിത്രം)വാഗൺ ട്രാജഡിതൊണ്ടിമുതലും ദൃക്സാക്ഷിയുംവാഴച്ചാൽ വെള്ളച്ചാട്ടംചങ്ങരംകുളംപെരിയാർ കടുവ സംരക്ഷിത പ്രദേശംപൗലോസ് അപ്പസ്തോലൻടെസ്റ്റോസ്റ്റിറോൺമറയൂർഗോഡ്ഫാദർഡെങ്കിപ്പനിപേരാൽസുൽത്താൻ ബത്തേരിഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്ആർത്തവവിരാമംകാളികാവ്നാഴികഏങ്ങണ്ടിയൂർകിഴിശ്ശേരികക്കുകളി (നാടകം)സന്ധി (വ്യാകരണം)പിണറായി വിജയൻഓട്ടിസംകൊപ്പം ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംപുല്ലൂർകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകൊടകരമലയാറ്റൂർസംസ്ഥാനപാത 59 (കേരളം)പത്മനാഭസ്വാമി ക്ഷേത്രംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപട്ടാമ്പിഅപ്പോസ്തലന്മാർപേരാമ്പ്ര (കോഴിക്കോട്)ജയഭാരതികൊണ്ടോട്ടിവൈപ്പിൻമലപ്പുറംമുള്ളൻ പന്നിഎടവണ്ണചേറ്റുവപെരിന്തൽമണ്ണപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംആഗ്നേയഗ്രന്ഥിമംഗലപുരം ഗ്രാമപഞ്ചായത്ത്കണ്ണൂർമടത്തറഎടക്കരഎരിമയൂർ ഗ്രാമപഞ്ചായത്ത്ഇ.എം.എസ്. നമ്പൂതിരിപ്പാട്മീനങ്ങാടി ഗ്രാമപഞ്ചായത്ത്മലമ്പുഴമൂന്നാർമോഹിനിയാട്ടംമയ്യഴികരിവെള്ളൂർപാഠകംറാന്നിഅമരവിളകേരളീയ കലകൾനിലമ്പൂർരതിലീല🡆 More