ഗോഡ്ഫാദർ: മലയാള ചലച്ചിത്രം

സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗോഡ്ഫാദർ.

എൻ.എൻ. പിള്ള, മുകേഷ്, കനക, ഫിലോമിന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഗോഡ്ഫാദർ
ഗോഡ്ഫാദർ: കഥ, അഭിനേതാക്കൾ, സംഗീതം
വി.സി.ഡി. പുറംചട്ട
സംവിധാനംസിദ്ദിഖ്-ലാൽ
നിർമ്മാണംഅപ്പച്ചൻ
രചനസിദ്ദിഖ്-ലാൽ
അഭിനേതാക്കൾ
സംഗീതംഎസ്. ബാലകൃഷ്ണൻ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംവേണു
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോസ്വർഗ്ഗചിത്ര
വിതരണംസ്വർഗ്ഗചിത്ര റിലീസ്
റിലീസിങ് തീയതി1991
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ ഈ ചിത്രം തുടർച്ചയായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ച്, ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളിലൊന്നായി ഗോഡ്ഫാദർ, ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.ഈ ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തിന്റെ പേര് ടെലിഫോൺ ഡയക്ടറിയിൽ നിന്നാണ് സംവിധായകർ കണ്ടെത്തിയത്.

കഥ

അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും കുടുംബപരമായി ബദ്ധവൈരികളാണ്. എന്തൊക്കെയോ പൂർവ്വകാല അനുഭവങ്ങൾ മൂലം അഞ്ഞൂറാൻ തന്റെ കുടുംബത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്ന തീരുമാനമെടുത്തിട്ടുണ്ട്. അതിനാൽ പല പ്രായത്തിലുള്ള അദ്ദേഹത്തിന്റെ നാല് ആൺമക്കളും അവിവാഹിതരായി തുടരുന്നു. എന്നിരുന്നാലും, അഞ്ഞൂറാന്റെ ഏറ്റവും ഇളയ മകൻ രാമഭദ്രനും ആനപ്പാറ അച്ചാമ്മയുടെ കൊച്ചുമകൾ മാലുവും തമ്മിൽ പ്രണയത്തിലാകുമ്പോൾ എല്ലാം മാറുന്നു.

അഭിനേതാക്കൾ

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ബിച്ചു തിരുമല, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ്. ബാലകൃഷ്ണൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "മന്ത്രിക്കൊച്ചമ്മ"  കെ.ജി. മാർക്കോസ്, ജോളി എബ്രഹാം, കോറസ് 5:22
2. "പൂക്കാലം വന്നു"  ഉണ്ണി മേനോൻ, കെ.എസ്. ചിത്ര 5:12
3. "നീർപ്പളുങ്കുകൾ"  എം.ജി. ശ്രീകുമാർ 4:25
4. "നീർപ്പളുങ്കുകൾ"  സുജാത മോഹൻ 4:25

ബോക്സ് ഓഫീസ്

1991 നവംബർ 15-ന് പുറത്തിറങ്ങിയ ഈ ചിത്രം,കിലുക്കത്തിന് ശേഷം ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായിരുന്നു. ഈ ചിത്രം 417 ദിവസം പ്രദർശിപ്പിക്കപ്പെട്ട് ഒരു വൻ വിജയമായി.തിരുവന്തപുരത്തെ ശ്രീകുമാർ തിയേറ്ററിൽ നിന്ന് മാത്രം 246 ദിവസം കൊണ്ട് 2284147 രൂപ നേടി ചിത്രം നേടി. ഇത് പിന്നീട് തെലുങ്കിൽ പെദ്ദാരികം എന്ന പേരിലും, മറാത്തിയിൽ ഘയാൽ എന്ന പേരിലും, ഹിന്ദിയിൽ ഹൽചുൽ എന്ന പേരിലും , പാണ്ഡവരുമായി കന്നടയിലും, ഒഡിയയിൽ ലവ് ഡോട്ട് കോമായും റീമേക്ക് ചെയ്യപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾ

ഗോഡ്ഫാദർ: കഥ, അഭിനേതാക്കൾ, സംഗീതം 
വിക്കിചൊല്ലുകളിലെ ഗോഡ്ഫാദർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

ഗോഡ്ഫാദർ കഥഗോഡ്ഫാദർ അഭിനേതാക്കൾഗോഡ്ഫാദർ സംഗീതംഗോഡ്ഫാദർ ബോക്സ് ഓഫീസ്ഗോഡ്ഫാദർ പുറത്തേക്കുള്ള കണ്ണികൾഗോഡ്ഫാദർഎൻ.എൻ. പിള്ളകനകഫിലോമിന (നടി)മലയാളചലച്ചിത്രംമുകേഷ് (നടൻ)സിദ്ദിഖ്-ലാൽ

🔥 Trending searches on Wiki മലയാളം:

പി. കുഞ്ഞിരാമൻ നായർസ്കിസോഫ്രീനിയവിഷാദരോഗംആന്റോ ആന്റണിഇന്ത്യൻ പാർലമെന്റ്എ.എം. ആരിഫ്അമ്മബ്രഹ്മാനന്ദ ശിവയോഗിരക്താതിമർദ്ദംനിയമസഭനിർദേശകതത്ത്വങ്ങൾക്രൊയേഷ്യബുദ്ധമതംഅണലിനയൻതാരപൊറാട്ടുനാടകംഎവർട്ടൺ എഫ്.സി.കൃഷ്ണൻസുഷിൻ ശ്യാംഏപ്രിൽ 24അതിരാത്രംഫാസിസംഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംകേരളകൗമുദി ദിനപ്പത്രംഏപ്രിൽ 25കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഇന്ത്യയുടെ ദേശീയപ്രതിജ്ഞകേരളചരിത്രംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅറബിമലയാളംമെനിഞ്ചൈറ്റിസ്നിസ്സഹകരണ പ്രസ്ഥാനംപ്ലേറ്റ്‌ലെറ്റ്ശീതങ്കൻ തുള്ളൽഎയ്‌ഡ്‌സ്‌എംഐടി അനുമതിപത്രംഒ.എൻ.വി. കുറുപ്പ്മതേതരത്വം ഇന്ത്യയിൽഅറബി ഭാഷാസമരംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഎസ്. ജാനകിപഴുതാരപാമ്പാടി രാജൻപാമ്പ്‌ചാർമിളട്രാൻസ് (ചലച്ചിത്രം)ബാബരി മസ്ജിദ്‌ഇന്ത്യാചരിത്രംപ്രണവ്‌ മോഹൻലാൽഹംസലയണൽ മെസ്സികണ്ണൂർ ലോക്സഭാമണ്ഡലംസ്ത്രീ ഇസ്ലാമിൽമെറ്റ്ഫോർമിൻബാങ്കുവിളിതിരുവനന്തപുരംകേരളത്തിലെ ജില്ലകളുടെ പട്ടികകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംലളിതാംബിക അന്തർജ്ജനംആസ്ട്രൽ പ്രൊജക്ഷൻമലയാളം വിക്കിപീഡിയശക്തൻ തമ്പുരാൻഓണംഇറാൻ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഡെങ്കിപ്പനിമാതൃഭൂമി ദിനപ്പത്രംയോഗർട്ട്കണിക്കൊന്നകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾചെങ്കണ്ണ്മുത്തപ്പൻഒരു കുടയും കുഞ്ഞുപെങ്ങളുംവൈക്കം മഹാദേവക്ഷേത്രംപിറന്നാൾ🡆 More