യുറേഷ്യ: ഭൂഖണ്ഡം

പരമ്പരാഗതഭൂഖണ്ഡങ്ങളായ യൂറോപ്പ്, ഏഷ്യ എന്നിവ ഉൾക്കൊള്ളുന്ന ഒരു ബൃഹത്‌ഭൂഖണ്ഡമാണ് യുറേഷ്യ (യൂറോപ്പ്, ഏഷ്യ എന്നീ വാക്കുകൾ കൂട്ടിച്ചേർത്താണ് യൂറേഷ്യ എന്ന പദമുണ്ടായത്).

ഏകദേശം 5,29,90,000 ചതുരശ്രകിലോമീറ്റർ (2,08,46,000 ചതുരശ്രമൈൽ) വിസ്തൃതിയുള്ള യൂറേഷ്യ, ഭൂമിയുടെ ഉപരിതലവിസ്തീർണ്ണത്തിന്റെ 10.6% വരും (കരഭാഗത്തിന്റെ 36.2%). ഇതിന്റെ ഏറിയപങ്കും ഭൂമിയുടെ കിഴക്കൻ ഉത്തരാർദ്ധഗോളത്തിൽ സ്ഥിതിചെയ്യുന്നു. പ്ലേറ്റ് ടെക്സോണിയൽ സിദ്ധാതം അനുസരിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡവും അറേബ്യൻ ഉപഭൂഖണ്ഡവും കിഴക്കൻ സാഖ പ്രദേശവുമൊഴിച്ചുള്ളവ യുറേഷ്യൻ പാളിയിലാണ്. ഇങ്ങനെ നോക്കിയാൽ ഇന്ത്യൻ ഉപഭൂഖണ്ഡം, അറേബ്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഇവയെ മാറ്റിനിർത്തിയുള്ള മുൻ സോവിയറ്റ് രാജ്യങ്ങൾ, മധ്യപടിഞ്ഞാറൻ റഷ്യ, മധേഷ്യ, ട്രാൻസ്‌കൊക്കേഷ്യൻ റിപ്പബ്ലിക് (ആർമീനിയ, അസർബയ്ജാൻ, ജോർജിയ) എന്നിവയും യൂറോപ്പും ചേർന്ന ഭാഗമാണ് യുറേഷ്യ. ഇങ്ങനെ രണ്ടർത്ഥത്തിലും യുറേഷ്യ എന്ന പദം ഉപയോഗിക്കുന്നു.

യുറേഷ്യ: ഭൂഖണ്ഡം
യുറേഷ്യ

ഭൂമിശാസ്ത്രപരമായി യൂറോപ്പും ഏഷ്യയും ഒറ്റ ഭൂഖണ്ഡമാണെങ്കിലും, പുരാതന ഗ്രീക്ക് റോമൻ കാലഘട്ടം മുതലേ ഇവ രണ്ടായി കണക്കാക്കുന്നു. എന്നാൽ ഇവ തമ്മിലുള്ള അതിർത്തി വ്യക്തവുമല്ല. പലപ്രദേശങ്ങളിലും യൂറോപ്പ് ഏഷ്യയിലേക്കും ഏഷ്യ യൂറോപ്പിലേക്കും സംക്രമണം ചെയ്തിരിക്കുന്നു. കിഴക്കൻ യൂറോപ്പും പടിഞ്ഞാറൻ ഏഷ്യയും ഏതാണ്ട് ഒന്നുതന്നെയാവുന്നതും ഇസ്താംബൂൾ പോലുള്ള നഗരങ്ങൾ രണ്ടു വൻകരകളുടെ സ്വഭാവം കാണിക്കുന്നതിനും കാരണം മറ്റൊന്നല്ല. സൂയസ് കനാൽ പ്രദേശത്ത് യൂറേഷ്യയും ആഫ്രിക്കൻ ഭൂഖണ്ഡവും ഒത്തുചേരുന്നതിനാൽ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ മൂന്നു ഭൂഖണ്ഡങ്ങളേയും ഒരുമിച്ച് ആഫ്രോ-യുറേഷ്യ എന്ന ഒറ്റ ബൃഹത്‌ഭൂഖണ്ഡമായും വിഭാവനം ചെയ്യപ്പെടാറുണ്ട്. 400 കോടിയോളം ജനങ്ങൾ, അതായത് ലോകജനസംഖ്യയുടെ 72.5% പേർ യൂറേഷ്യയിൽ അധിവസിക്കുന്നു. (ഏഷ്യയിൽ 60-ഉം യൂറോപ്പിൽ 12.5 ശതമാനവും)

അവലംബം

Tags:

അസർബയ്ജാൻആർമീനിയഇന്ത്യൻ ഉപഭൂഖണ്ഡംഉത്തരാർദ്ധഗോളംഏഷ്യജോർജിയയൂറോപ്പ്റഷ്യ

🔥 Trending searches on Wiki മലയാളം:

രാജ്യസഭകൊടിക്കുന്നിൽ സുരേഷ്ബുദ്ധമതത്തിന്റെ ചരിത്രംജവഹർലാൽ നെഹ്രുഅനിഴം (നക്ഷത്രം)പൾമോണോളജിഹൃദയാഘാതംപക്ഷിപ്പനിയോഗർട്ട്ചേനത്തണ്ടൻസുമലതജനാധിപത്യംഅക്കരെചിയപനിക്കൂർക്കകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംആടുജീവിതംഉദയംപേരൂർ സൂനഹദോസ്യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻതിരുവനന്തപുരംസ്മിനു സിജോവടകരകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംകേരളാ ഭൂപരിഷ്കരണ നിയമംഇന്ത്യയുടെ രാഷ്‌ട്രപതിവെള്ളാപ്പള്ളി നടേശൻഅരണകലാമിൻകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കണ്ടല ലഹളജീവിതശൈലീരോഗങ്ങൾകേരള ശാസ്ത്രസാഹിത്യ പരിഷത്ത്വെള്ളെരിക്ക്സിന്ധു നദീതടസംസ്കാരംവിനീത് കുമാർമുഹമ്മദ്ആറ്റിങ്ങൽ കലാപംനിർമ്മല സീതാരാമൻമനോജ് കെ. ജയൻവയലാർ രാമവർമ്മആഗ്നേയഗ്രന്ഥികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾതീയർകൃത്രിമബീജസങ്കലനംകുടുംബശ്രീക്വിറ്റ് ഇന്ത്യ പ്രസ്ഥാനംവൈരുദ്ധ്യാത്മക ഭൗതികവാദംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഓടക്കുഴൽ പുരസ്കാരംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികരാശിചക്രംആടലോടകംസ്ത്രീ ഇസ്ലാമിൽകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഷാഫി പറമ്പിൽവൈകുണ്ഠസ്വാമിചെറുകഥഒ.വി. വിജയൻരണ്ടാം പിണറായി വിജയൻ മന്ത്രിസഭപി. ജയരാജൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഹനുമാൻവെള്ളിക്കെട്ടൻമമ്മൂട്ടിപാണ്ഡവർമലബാർ കലാപംക്രിസ്തുമതംകറുത്ത കുർബ്ബാനപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകോശംസമസ്ത കേരള ജംഇയ്യത്തുൽ ഉലമശ്രീനാരായണഗുരുരാഷ്ട്രീയംമലയാളം വിക്കിപീഡിയവയലാർ പുരസ്കാരംസിറോ-മലബാർ സഭ🡆 More