മുഖക്കുരു

കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന കുരുവാണ് മുഖക്കുരു.

പ്രായഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു 14 മുതൽ 40 വയസ്സുവരെയുള്ള വ്യക്തികളെ കൂടുതലായി ബാധിക്കുന്നു. കവിളുകളിലും മുഖത്തും കറുത്തതോ വെളുത്തതോ ആയ അഗ്രവുമായി ചുവന്നുതുടുത്തു കാണുന്ന ചെറിയ കുരുക്കൾ മുതൽ കൂടുതൽ വലിയ മുഴകളുടെയും വീക്കത്തിന്റെയും രൂപത്തിൽ വരെ കാണപ്പെടുന്നവയെ മുഖക്കുരു എന്നു വിശേഷിപ്പിക്കുന്നു. കവിളുകളിൽ, കഴുത്തിൽ, നെഞ്ചത്ത്, മുതുകിൽ, തോൾഭാഗത്ത് എന്നുവേണ്ട കൈകളുടെ പുറത്തുവരെ ഇതിന്റെ വകഭേദങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

മുഖക്കുരു
സ്പെഷ്യാലിറ്റിഡെർമറ്റോളജി, family medicine Edit this on Wikidata

കാരണങ്ങൾ

എണ്ണമയമുള്ള ചർമ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. മുഖത്തെ രോമകൂപങ്ങൾക്കിടയിൽ അഴുക്കു നിറയുന്നതുകൊണ്ടും മുഖത്ത് ഈർപ്പം നിലനിർത്തുന്ന[[[സെബേഷ്യസ് ഗ്രന്ഥി|സെബേഷ്യസ് ഗ്രന്ഥികളുടെ]]പ്രവർത്തനത്തകരാറുകൾക്കൊണ്ടും അണുബാധകൊണ്ടും മുഖക്കുരു ഉണ്ടാകാം. ശരീരത്തിലെ ആൻഡ്രജൻ ഹോർമോണുകൾ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് വലുതാക്കുകയും അവയിൽ നിന്ന് സെബം എന്നറിയപ്പെടുന്ന എണ്ണമയമുള്ള വസ്തു ഉല്പാദിപ്പിക്കുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് കാരണമാകുന്നത്. ഈ മാറ്റത്തിന് അനുസൃതമായി ചർമ്മത്തിന്റെ ആവരണങ്ങളിലും സെബേഷ്യസ് ഗ്രന്ഥികളുമായി ചേർന്നിരിക്കുന്ന രോമകൂപങ്ങളിലും മാറ്റങ്ങൾ ഉണ്ടാവും. രോമകൂപങ്ങളുടെ ഭാഗമായ കോശങ്ങൾ വളരെ വേഗം കൂട്ടത്തോടെ മൃതമായി അടരുകയും ചെയ്യും. ഈ മൃതകോശങ്ങളും സെബവും ചേർന്ന് കട്ടപിടിക്കുകയും ചെറിയ കുരുക്കളായി മാറുകയും ചെയ്യും. ചർമ്മത്തിൽ സാധാരണമായി കാണപ്പെടുന്ന പ്രൊപിനോ ബാക്ടീരിയ ആക്നേസ് (പി. ആക്നെ) കട്ടപിടിച്ച രോമകൂപങ്ങളിലേക്ക് ചേക്കേറുകയും വളർന്ന് പെരുകാൻ തുടങ്ങുകയും ചെയ്യുന്നതോടെ മുഖക്കുരു രൂപമെടുക്കും. ഇത് ഉണ്ടാകുന്നതിനും ഗുരുതരമാവുന്നതിനും എന്താണ് കാരണമെന്നതിന് വ്യക്തമല്ല. മുഖക്കുരു ഉണ്ടാവുന്ന അതേ കാരണങ്ങൾകൊണ്ടു തന്നെയാണു താരനും വരുന്നത്. താരൻ കാരണം മുഖക്കുരു വരില്ല.

ഹോർമോൺ

ആർത്തവചക്രത്തിലും , പ്രായപൂർത്തിയാവുന്ന ഘട്ടത്തിലുമുണ്ടാവുന്ന ഹോർമോൺ ഉല്പാദനം ഇത്തരം മുഖക്കുരു ഉണ്ടാവുന്നതിനു കാരണമാവുന്നു.

ജനിതകം

ജനിതകമായ കാരണങ്ങൾകൊണ്ടും മുഖക്കുരു ഉണ്ടാവാം. മാതാപിതാക്കൾക്കുണ്ടാവുന്ന ഇത് , അടുത്ത തലമുറയിലേക്കും പകരാൻ സാധ്യതയുണ്ട്.

പ്രതിവിധികൾ

ആവികൊള്ളുക

പ്രതിരോധമായി ചെയ്യാവുന്ന ഒരു പരിചരണമാണ് മുഖത്ത് ആവികൊള്ളൽ. കണ്ണുകൾക്ക് ആവി തട്ടാതെ തുണികൊണ്ട് കെട്ടിയശേഷം തലയും മുഖവും മൂടുന്ന വിധത്തിൽ തുണി പുതച്ച് തിളച്ചവെള്ളത്തിന്റെ ആവി പത്തു മിനുട്ട് മുഖത്ത് ഏല്പ്പിക്കുന്നതാണ് അഭികാമ്യം. അപ്പോൾ സ്വേദരന്ധ്രങ്ങളെല്ലാം തുറക്കപ്പെടുകയും അതിലൂടെ അഴുക്കുകൾ പുറത്തു പോകുകയും ചെയ്യും. എണ്ണമയമുള്ള ചർമ്മപ്രകൃതക്കാർ ആഴ്ചയിലൊരിക്കൽ ഇത് ചെയ്യുന്നത് നല്ലതാണ്. മുഖക്കുരു ഞെക്കിപ്പൊട്ടിക്കുന്നത് അണുബാധയ്ക്ക് കാരണമാകുകയും ആഴത്തിലുള്ള കലയുണ്ടാകാൻ ഇടയാക്കുകയും ചെയ്യും.

മുഖം വിയർപ്പിക്കുക

പച്ചമഞ്ഞളും ആര്യവേപ്പിലയും ചതച്ച് കിഴികെട്ടിയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് മുഖക്കുരുവുള്ള ഭാഗം വിയർപ്പിക്കുക. അതിനുശേഷം ഏലാദിചൂർണ്ണം വെള്ളത്തിൽ ചാലിച്ച് പുരട്ടിയാൽ മുഖക്കുരു മാറും. കൊത്തമ്പാലയരി, വയമ്പ്, പാച്ചോറ്റിത്തൊലി ഇവ സമം പച്ചവെള്ളത്തിലരച്ച് പുരട്ടുന്നതും നല്ലത്.

പാൽ പ്രയോഗം

മുഖസൗന്ദര്യം സംരക്ഷിക്കുവാനുതകുന്ന അനേകം ഔഷധികള് ഉണ്ട്. അടുക്കളയിൽ നാം ഉപയോഗിക്കുന്ന പലതും ചര്മത്തിന്റെ പ്രകൃതത്തിനനുസരിച്ച് തരാതരംപോലെ
ചേര്ത്തുപയോഗിച്ചാൽ സൗന്ദര്യവര്ധകവസ്തുക്കളാകുന്നു. പാര്ശ്വഫലങ്ങളില്ലായെന്നതാണ് ഇവയുടെ ആകർഷണം. മുഖചര്മം വൃത്തിയാക്കാന് പാലിൽ മുക്കിയ പഞ്ഞി കൊണ്ട് ചര്മം
ഉരസുക. മുഖം കരുവാളിച്ചാലും ഇപ്രകാരം പാൽ ഉപയോഗിച്ച് മുഖം കഴുകാം. മുഖചര്മം വരണ്ടതാണെങ്കിൽ ദിവസേന പാല്പ്പാട പുരട്ടി പത്തു മിനുട്ട് തടവുന്നത് നല്ലതാണ്. ഇങ്ങനെ മസാജ് ചെയ്യുന്നത് മേല്പോട്ടായിരിക്കണം. അല്ലെങ്കിൽ ക്രമേണ ചര്മം അയഞ്ഞു തൂങ്ങാനിടയാകും. രാത്രിയിൽ കുങ്കുമാദിതൈലം 3-4 തുള്ളി പഞ്ഞിയിൽ നനച്ച് മുഖത്ത്
പുരട്ടിക്കിടക്കുക. രാവിലെ ശുദ്ധജലത്തിൽ കഴുകി, വെള്ളം ഒപ്പിയെടുക്കണം. തോര്ത്ത്, പരുപരുത്ത തുണി ഇവകൊണ്ട് അമർത്തി ഉരസുന്നത് ചര്മത്തിന്റെ മൃദുലത
നഷ്ടപ്പെടുത്തും. വരണ്ട ചര്മമുള്ളവർ, രാത്രി കിടക്കും മുമ്പ് ഏലാദികേരം മുഖത്ത് പുരട്ടി പത്തു മിനുട്ട് മസാജ് ചെയ്ത ശേഷം കടലമാവുപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും.

മറ്റു ചില രീതികൾ

• ജീരകം വറുത്തു പൊടിച്ചു കുഴമ്പ് രൂപത്തിലാക്കി പുരട്ടുക


  • പച്ചമഞ്ഞളും പേരയുടെ കിളുന്തിലയും ചേർത്തരച്ച് മുഖത്ത് പുരട്ടുക.
  • ചെരുനാരങ്ങാനീർ ദിവസവും പുരട്ടുക.
  • കസ്തൂരിമഞ്ഞൾ പനിനീരിലരച്ച് ദിവസവും പുരട്ടുക.
  • ചെറുതേനിൽ രക്തചന്ദനം ചാലിച്ച് മുഖത്ത് പുരട്ടിയാൽ മതി.
  • ചന്ദനവും മഞ്ഞളും അരച്ചുയോജിപ്പിച്ചു പതിവായി മുഖത്ത് തേയ്ക്കുക.
  • തുളസിയില തിരുമ്മി നീര് മുഖത്ത് പുരട്ടുക.
  • ചെരുനാരങ്ങാനീർ ചൂടുവെള്ളത്തിൽ ചേർത്തു കുടിക്കുക.
  • വിടരാത്ത നാള്മുല്ലമൊട്ടുകള് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വെച്ച രാവിലെ എടുത്തു അരച്ച് മുഖം കഴുകുക.
  • ചന്ദനവും അൽപ്പം കർപ്പൂരവും അരച്ചെടുത്ത് രാത്രി കിടക്കുന്നതിനു മുൻപ് മുഖത്ത് പുരട്ടുക.
  • വേപ്പിലയും മഞ്ഞളും കൂടി അരച്ച് മുഖത്ത് പുരട്ടുക.
  • പാലിന്റെ പാടയും മഞ്ഞളും ചേര്ത്തു രാവിലെ അര മണിക്കൂർ പുരട്ടുക.
  • കടുക്കത്തോട് അരച്ച് പുരട്ടുക.
  • തേങ്ങ വെള്ളം കൊണ്ടു മുഖം കഴുകുകയും അകത്തേയ്ക്കു കഴിക്കുകയും ചെയ്യുക.
  • രക്ത ചന്ദനം അരച്ച് ചെറുതേനിൽ ചാലിച്ച് മുഖത്ത് പുരട്ടി അര മണിക്കൂർ കഴിഞ്ഞു കഴുകുക.

മുഖക്കുരു ഉള്ളവർ ചെയ്യരുതാത്തത്

  • മുഖം അമിതമായി തിരുമ്മിക്കഴുകുന്നതും ശക്തികൂടിയ സോപ്പുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കുക.
  • എണ്ണമയമുള്ളതും ധാരാളം പഞ്ചസാര കലർന്നതുമായ ആഹാരം കുറയ്ക്കുക.
  • ഹെയർ ഓയിലിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക. പറ്റുമെങ്കിൽ ഹെയർ ഓയിൽ ഉപയോഗിക്കാതിരിക്കുക
  • വെറുതെയിരിക്കുമ്പോൾ കണ്ണാടിയിൽ നോക്കി മുഖക്കുരു ഞെക്കുകയോ മുഖക്കുരുവിന്റെ കണ്ണ് നുള്ളുകയോ ചെയ്യരുത്. ഇത് മുഖത്ത് മാറാത്ത പാടുകളുണ്ടാക്കും. മുഖക്കുരു പടരാനും ഇടയാക്കാം.
  • വിദഗ്ദ്ധരില്ലാത്ത സൗന്ദര്യ കേന്ദ്രങ്ങളിൽച്ചെന്ന് ഫേഷ്യൽ, സാവുന , ബ്ലീച്ചിങ്, മസാജ് എന്നിവ നടത്താതിരിക്കുക.
  • പരസ്യങ്ങളുടെ പുറകെ പാഞ്ഞ് ക്രീമുകളും ലേപനങ്ങളും വാങ്ങി സ്വന്തം മുഖത്ത് പരീക്ഷിക്കരുത്.
  • മുഖകാന്തി വർദ്ധിപ്പിക്കുന്നതിൽ ക്രീമുകൾക്ക് വലിയ പങ്കൊന്നുമില്ല. എല്ലാത്തരം ചർമ്മങ്ങൾക്കും ചേരുന്ന ഒരു ഒറ്റമൂലി ക്രീം ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലെന്നറിയുക.

അവലംബം

Tags:

മുഖക്കുരു കാരണങ്ങൾമുഖക്കുരു പ്രതിവിധികൾമുഖക്കുരു ഉള്ളവർ ചെയ്യരുതാത്തത്മുഖക്കുരു അവലംബംമുഖക്കുരുകറുപ്പ്കവിൾകൗമാരംചുവപ്പ്മുഖംവെളുപ്പ്

🔥 Trending searches on Wiki മലയാളം:

സി. രവീന്ദ്രനാഥ്ഗുകേഷ് ഡിസ്ഖലനംസൺറൈസേഴ്സ് ഹൈദരാബാദ്തിരുവനന്തപുരം ലോക്സഭാമണ്ഡലംഎം.ആർ.ഐ. സ്കാൻതാജ് മഹൽആർത്തവംആനസാം പിട്രോഡഹനുമാൻപന്ന്യൻ രവീന്ദ്രൻമഹാത്മാഗാന്ധിയുടെ കൊലപാതകംദേശീയ പട്ടികവർഗ്ഗ കമ്മീഷൻഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ടിപ്പു സുൽത്താൻഒരു സങ്കീർത്തനം പോലെകേരള നിയമസഭപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംസ്വാതിതിരുനാൾ രാമവർമ്മമലബാർ കലാപംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻട്രാൻസ് (ചലച്ചിത്രം)സിനിമ പാരഡിസോതമിഴ്ഉർവ്വശി (നടി)വെബ്‌കാസ്റ്റ്പൃഥ്വിരാജ്ചങ്ങലംപരണ്ടവടകരവിഷാദരോഗംആര്യവേപ്പ്കലാമിൻഗണപതിപ്രകാശ് ജാവ്‌ദേക്കർആധുനിക കവിത്രയംഒമാൻവിശുദ്ധ സെബസ്ത്യാനോസ്ചെമ്പോത്ത്ശിവം (ചലച്ചിത്രം)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)വിഷുജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകേരളത്തിലെ നദികളുടെ പട്ടികമുലപ്പാൽകേരളത്തിലെ തനതു കലകൾമനോജ് വെങ്ങോലപേവിഷബാധദുൽഖർ സൽമാൻവിഭക്തിഇന്ത്യൻ ചേരകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഖുർആൻമകരം (നക്ഷത്രരാശി)തിരഞ്ഞെടുപ്പ് ബോണ്ട്കാനഡഫ്രാൻസിസ് ജോർജ്ജ്ദേശീയ ജനാധിപത്യ സഖ്യംരാശിചക്രംജോയ്‌സ് ജോർജ്അരിമ്പാറകറ്റാർവാഴവട്ടവടമേയ്‌ ദിനംഇൻസ്റ്റാഗ്രാംരാഹുൽ ഗാന്ധിദമയന്തിശരത് കമൽതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഇന്ത്യമുണ്ടിനീര്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഐക്യ അറബ് എമിറേറ്റുകൾഓടക്കുഴൽ പുരസ്കാരംഅമേരിക്കൻ ഐക്യനാടുകൾ🡆 More