മഞ്ഞൾ

ഇഞ്ചിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെടിയാണു മഞ്ഞൾ.

ഇംഗ്ലീഷിൽ ‘ടർമറിക്’(Turmeric) ഹിന്ദിയിൽ ‘ഹൽദി‘(हल्दी) എന്നു അറിയപ്പെടുന്ന മഞ്ഞൾ ഇന്ത്യ, ചൈന, ഈസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു. ഇന്ത്യയിൽ കേരളം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌‍ മഞ്ഞൾ കൃഷിയുള്ളത്. നട്ട് ഏഴെട്ടു മാസമാകുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നു. ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച്‌ ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൺ (Curcumin)എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്[അവലംബം ആവശ്യമാണ്].ഭാരതത്തിലെ പല ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട്.

മഞ്ഞൾ
മഞ്ഞൾ
മഞ്ഞൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
ചെടികൾ
Class:
Liliopsida
Subclass:
Zingiberidae
Order:
Family:
Genus:
Species:
C. longa
Binomial name
Curcuma longa
കാർലോസ് ലിനസ്

മഞ്ഞളിന്റെ പേരുകൾ

സംസ്കൃതം-ഹരിദ്ര

  • ഇംഗ്ലീഷ് : ടർമറിക്
  • തമിഴ്: മഞ്ചൾ (മഞ്ഞൾ )
  • മലയാളം: മഞ്ഞൾ
  • ഒറിയ : ഹാൽഡി
  • കന്നഡ : അരിസിന
  • ഗുജറാത്തി : ഹൽദാർ
  • പഞ്ചാബി : ഹാൽഡ്
  • ഹിന്ദി : ഹൽദി
  • ഉർദു = ബല്‌ദി
  • അറബി= കുർകും
  • സ്പാനിഷ്‌= കർചുമ curcuma
  • ഫ്രഞ്ച്= Le curcuma
  • ജർമൻ= കുര്കുമാ Kurkuma
  • ഡച്ച് =കുര്കുമ (curcuma)

കൃഷിരീതി

ചെറിയ ചിനപ്പുകളാണ്‌ നടിൽ വസ്തുവായി തിരഞ്ഞെടുക്കുന്നത്. തടങ്ങളിൽ വിത്തുകൾ നടാവുന്നതാണ്‌. തടങ്ങൾക്ക് 1.2 മീറ്റർ വീതിയും മൂന്ന് മീറ്റർ നീളവും 25 സെന്റീ മീറ്റർ ഉയരവും ആകാവുന്നതാണ്‌. തടങ്ങൾ തമ്മിൽ ഇടയകലം 40 സെന്റീമീറ്റരും ആയിരിക്കണം.ൊരേക്കറിൽ കൃഷിചെയ്യുകയാണെങ്കിൽ ഏക്കറിന്‌ 60 കിലോഗ്രാം റോക്ക് ഫോസ്ഫറസും 20 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും എന്നീ രാസവളങ്ങൾ അടിവളമായി ചേർക്കേണ്ടതുണ്ട്. 20 X 30 സെന്റീമീറ്റർ അകലത്തിൽ ചെറുകുഴികളെടുത്ത് വിത്ത് നടാവുന്നതാണ്‌. തുടർന്ന് കുഴികളിൽ ചാണകപ്പൊടി നിറച്ച് മുക്കാലിഞ്ച് കനത്തിൽ മണ്ണിട്ടുമൂടി പച്ചിലകൊണ്ട് പുതയിടുക

പ്രധാന ഇനങ്ങൾ

  • സുഗുണ
  • പ്രഭ
  • പ്രതിഭ
  • കാന്തി
  • ശോഭ
  • സോണ
  • വർണ്ണ

രസാദി ഗുണങ്ങൾ

രസം:തികതം, കടു ഗുണം:ലഘു, രൂക്ഷം വീര്യം:ഉഷ്ണം വിപാകം:കടു

ഔഷധയോഗ്യ ഭാഗം

പ്രകന്ദം, ഇല

ഉപയോഗങ്ങൾ

  • പ്രാചീന കാലം മുതലേ പ്രചാരത്തിലിരുന്ന ഒരു മസാല വ്യഞ്ജനമാണ് മഞ്ഞൾ.
  • ഹിന്ദുക്കൾ മതസംബന്ധമായ പല ആവശ്യങ്ങൾക്കും മഞ്ഞൾ ഉപയോഗിച്ചു വരുന്നു.
  • പ്രസവിച്ച സ്ത്രീകൾക്ക് പച്ചമഞ്ഞളും നാട്ടുമാവിന്റെ തൊലിയും ചേർത്ത് വെള്ളം തിളപ്പിച്ച് കുളിക്കാൻ നല്കുന്നത് കേരളത്തിൽ പരമ്പരാഗതമായി ഉള്ള രീതിയാണ്
  • വിഷ ജന്തുക്കളുടെ കടി, ഉദരപ്പുണ്ണ്, കുഴിനഖം, മുറിവ്, പഴുപ്പ് എന്നിങ്ങനെ പല രോഗങ്ങൾക്കും മഞ്ഞൾ ഉപയോഗിക്കാറുണ്ട്.
  • സൗന്ദര്യസം‌വർദ്ധക, ലേപന സംബന്ധമായ ഉപയോഗങ്ങളും ഇതിനുണ്ട്
  • ആയുർവേദവിധിപ്രകാരമുള്ള പല ഔഷധങ്ങളുടെയും നിർമ്മാണത്തിൽ മഞ്ഞൾ പച്ചയ്ക്കും ഉണക്കിയും ഉപയോഗിച്ചുവരുന്നു.
  • പരുത്തി, സിൽക്ക് മുതലായവയ്ക്ക് നിറം കൊടുക്കുന്നതിനും മഞ്ഞൾ ഉപയോഗിച്ചുവരുന്നു.

ഇതും കാണുക

ചിത്രശാല

അവലംബം

Tags:

മഞ്ഞൾ മഞ്ഞളിന്റെ പേരുകൾമഞ്ഞൾ കൃഷിരീതിമഞ്ഞൾ പ്രധാന ഇനങ്ങൾ[1]മഞ്ഞൾ രസാദി ഗുണങ്ങൾമഞ്ഞൾ ഔഷധയോഗ്യ ഭാഗംമഞ്ഞൾ ഉപയോഗങ്ങൾമഞ്ഞൾ ഇതും കാണുകമഞ്ഞൾ ചിത്രശാലമഞ്ഞൾ അവലംബംമഞ്ഞൾ

🔥 Trending searches on Wiki മലയാളം:

കണ്ണൂർ ജില്ലചാത്തൻമലയാളഭാഷാചരിത്രംആൻ‌ജിയോപ്ലാസ്റ്റിഅസ്സലാമു അലൈക്കുംസമത്വത്തിനുള്ള അവകാശംനിസ്സഹകരണ പ്രസ്ഥാനംമഹാഭാരതംചോറ്റാനിക്കര ഭഗവതിക്ഷേത്രംനെഫ്രോളജിദ്രൗപദി മുർമുകടുക്കകേരള വനിതാ കമ്മീഷൻഫാസിസംപൗരത്വ ഭേദഗതി ആക്റ്റ്, 2019പ്രാചീനകവിത്രയംകണ്ടല ലഹളതൊണ്ടിമുതലും ദൃക്സാക്ഷിയുംഇ.എം.എസ്. നമ്പൂതിരിപ്പാട്കാളിദാസൻകുഞ്ഞുണ്ണിമാഷ്കുണ്ടറ വിളംബരംമലയാള മനോരമ ദിനപ്പത്രംവേദംഅനീമിയയൂട്യൂബ്നിവർത്തനപ്രക്ഷോഭംഗർഭഛിദ്രംകെ.ഇ.എ.എംകേരളംഗുദഭോഗംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്ക്രിസ്തുമതംഡി.എൻ.എഇന്ത്യൻ നാഷണൽ ലീഗ്ഗുരു (ചലച്ചിത്രം)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംസമാസംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾക്ഷേത്രപ്രവേശന വിളംബരംകൊട്ടിയൂർ വൈശാഖ ഉത്സവംകേരളകലാമണ്ഡലംതൈറോയ്ഡ് ഗ്രന്ഥിഅറബിമലയാളംവിശുദ്ധ ഗീവർഗീസ്ഇന്ത്യയിലെ നദികൾആറ്റിങ്ങൽ കലാപംചെ ഗെവാറക്ഷയംഋതുനവധാന്യങ്ങൾവന്ദേ മാതരംഅക്കിത്തം അച്യുതൻ നമ്പൂതിരിതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംക്രിക്കറ്റ്ചവിട്ടുനാടകംഇന്തോനേഷ്യപ്രേമലുഅമോക്സിലിൻമഞ്ജീരധ്വനിഇന്ദുലേഖപാമ്പ്‌നിക്കോള ടെസ്‌ലപൾമോണോളജിഉർവ്വശി (നടി)നിയോജക മണ്ഡലംഇന്ത്യൻ ശിക്ഷാനിയമം (1860)തിരുവിതാംകൂർ ഭരണാധികാരികൾവാഗമൺഇന്ത്യാചരിത്രംഉള്ളൂർ എസ്. പരമേശ്വരയ്യർകേരള പബ്ലിക് സർവീസ് കമ്മീഷൻചങ്ങമ്പുഴ കൃഷ്ണപിള്ളചിക്കൻപോക്സ്പൊയ്‌കയിൽ യോഹന്നാൻആര്യവേപ്പ്കൊഞ്ച്അർബുദം🡆 More