ന്യൂയോർക്ക് നഗരം

ന്യൂയോർക്ക്‌ സിറ്റി- അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ യോർക്ക് എന്നു തന്നെ പേരുള്ള സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ്‌.

ന്യൂ യോർക്ക് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ന്യൂ യോർക്ക് (വിവക്ഷകൾ) എന്ന താൾ കാണുക. ന്യൂ യോർക്ക് (വിവക്ഷകൾ)

ന്യൂയോർക്ക് നഗരം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. ന്യൂയോർക്ക് സംസ്ഥാനത്തിന്റെ തെക്കുഭാഗത്തായി ആണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ലോകത്തിന്റെ സാമ്പത്തിക, വിനോദ രംഗങ്ങളിലുണ്ടാകുന്ന ഒട്ടുമിക്ക ചലനങ്ങളുടെയും ഉത്ഭവ കേന്ദ്രം ഈ വൻനഗരമാണെന്നു പറയാം. ഒരു ആഗോള നഗരമെന്നു വിശേഷിപ്പിക്കാവുന്ന ഇവിടെ 80 ലക്ഷത്തോളം ജനങ്ങൾ വസിക്കുന്നു.

ന്യൂയോർക്ക് നഗരം
നഗരം
ദി സിറ്റി ഓഫ് ന്യൂയോർക്ക്
മുകളിൽനിന്ന് ഘടികാരദിശയിൽ: മിഡ്ടൗൺ മാൻഹാട്ടൺ, യുണൈറ്റഡ് നേഷൻസ് ഹെഡ്ക്വാർട്ടേഴ്സ്, സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി, ബ്രൂക്ക്ലിൻ പാലം, സെൻട്രൽ പാർക്ക്, ടൈംസ് ചത്വരം, ക്വീൻസിലെ യൂണിസ്പിയർ
മുകളിൽനിന്ന് ഘടികാരദിശയിൽ: മിഡ്ടൗൺ മാൻഹാട്ടൺ, യുണൈറ്റഡ് നേഷൻസ് ഹെഡ്ക്വാർട്ടേഴ്സ്, സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി, ബ്രൂക്ക്ലിൻ പാലം, സെൻട്രൽ പാർക്ക്, ടൈംസ് ചത്വരം, ക്വീൻസിലെ യൂണിസ്പിയർ
പതാക ന്യൂയോർക്ക് നഗരം
Flag
Official seal of ന്യൂയോർക്ക് നഗരം
Seal
ന്യൂ യോർക്കിൽ നഗരത്തിന്റെ സ്ഥാനം
ന്യൂ യോർക്കിൽ നഗരത്തിന്റെ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംന്യൂയോർക്ക്
ഉപനഗരങ്ങൾബ്രോങ്ക്സ്
ബ്രൂക്ക്ലിൻ
മൻ‌ഹാട്ടൻ
ക്വീൻസ്
സ്റ്റേറ്റൻ ദ്വീപുകൾ
Settled1624
ഭരണസമ്പ്രദായം
 • മേയർമിച്ചെൽ ബ്ലൂംബെർഗ് (സ്വത.)
വിസ്തീർണ്ണം
 • നഗരം468.9 ച മൈ (1,214.4 ച.കി.മീ.)
 • ഭൂമി303.3 ച മൈ (785.6 ച.കി.മീ.)
 • ജലം165.6 ച മൈ (428.8 ച.കി.മീ.)
 • നഗരം
3,352.6 ച മൈ (8,683.2 ച.കി.മീ.)
 • മെട്രോ
6,720 ച മൈ (17,405 ച.കി.മീ.)
ഉയരം
33 അടി (10 മീ)
ജനസംഖ്യ
 (2012)
 • നഗരം83,36,697 (ലോകം: 13ആം, യു.എസ്.: ഒന്നാം)
 • ജനസാന്ദ്രത27,282/ച മൈ (10,533/ച.കി.മീ.)
 • നഗരപ്രദേശം
1,84,98,000
 • മെട്രോപ്രദേശം
1,88,18,536
 • Demonym
New Yorker
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ഏരിയ കോഡ്212, 718, 917, 347, 646, 845
വെബ്സൈറ്റ്www.nyc.gov
ന്യൂയോർക്ക് നഗരം
ന്യൂയോർക്ക് നഗരത്തിന്റെ ഒരു രാത്രി ദൃശ്യം

ഈ നഗരം കേന്ദ്രീകരിച്ചുള്ള വാണിജ്യ, സാമ്പത്തിക, നിയമ, മാദ്ധ്യമ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ലോകമെമ്പാടും സ്വാധീനം ചെലുത്തുന്നു. നൂറുകണക്കിന് പ്രശസ്തമായ കാഴ്ചബംഗ്ലാവുകളും സാംസ്കാരിക വേദികളും അവതരണവേദികളുമുള്ള ഈ നഗരം ലോകത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നാണ്.

അഞ്ച് ഉപനഗരങ്ങൾ കൂടിച്ചേർന്നതാണ് ന്യൂയോർക്ക് നഗരം (ബ്രോങ്ക്സ്, ബ്രൂക്ക്ലിൻ, മൻ‌ഹാട്ടൻ, ക്വീൻസ്, സ്റ്റേറ്റൻ ദ്വീപുകൾ) 322 ച. മൈൽ വിസ്തീർണ്ണത്തിൽ (830 ച.കി.മീ) 81 ലക്ഷം ജനങ്ങൾ താമസിക്കുന്ന ന്യൂ‍യോർക്ക് നഗരം വടക്കേ അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരമാണ്. 188 ലക്ഷം ജനങ്ങൾ താമസിക്കുന്ന മെട്രോപ്പോളിറ്റൻ ഭൂവിഭാഗം ലോകത്തിലെ ഏറ്റവും വലിയ നഗര പ്രദേശങ്ങളിൽ നാലാമത്തേതാണ്.

ന്യൂയോർക്ക് നഗരം
ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങ്. ന്യുജെഴ്സിയിൽ നിന്നുള്ള ദൃശ്യം

രണ്ടാം ലോകമഹായുദ്ധം മുതൽക്കേ ഈ നഗരം ഒരു പ്രബലമായ ആഗോള വാണിജ്യകേന്ദ്രമായിരുന്നു. (വിഷ്വൽ ആർട്ടിലെ) ഹാർലെം നവോത്ഥാനം, ചിത്രകലയിലെ അമൂർത്ത (അബ്സ്ട്രക്റ്റ്) എക്സ്പ്രഷനിസം, ഹിപ്പ് ഹോപ്പ് സംഗീതം തുടങ്ങിയ പല സാംസ്കാരിക മുന്നേറ്റങ്ങളുടെയും ജന്മസ്ഥലം ന്യൂയോർക്ക് നഗരം ആയിരുന്നു. ഡച്ച് കുടിയേറ്റക്കാർ 1625-ൽ ആണ് ഈ നഗരം സ്ഥാപിച്ചത്. അന്നുമുതൽ നഗരത്തിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രവാഹം ഈ നഗരത്തിന്റെ സാംസ്കാരിക ജീവിതത്തെ സജീവമാക്കി 2005-ൽ ഈ നഗരത്തിലെ ജനസംഖ്യയുടെ 36 ശതമാനവും വിദേശത്തു ജനിച്ചവരായിരുന്നു. ഏകദേശം 170 വിവിധ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ 2005-ൽ ന്യൂയോർക്കിൽ ഉണ്ടായിരുന്നു.

പുറം കണ്ണികൾ

  • NYC.gov - official website of the city
  • NYCVB.COM - New York Convention and Visitors Bureau - official tourism website of New York City
ന്യൂയോർക്ക് നഗരം 
ന്യൂയോർക്ക് നഗരത്തിന്റെ ഒരു വിദൂര ദൃശ്യം. എല്ലിസ് ഐലൻഡിലേക്കുള്ള ബോട്ട് യാത്രയിൽ നിന്ന്

ഇതും കാണുക

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾന്യൂ യോർക്ക്ന്യൂയോർക്ക്യു.എസ്‌.എ.

🔥 Trending searches on Wiki മലയാളം:

ഇലവീഴാപൂഞ്ചിറകാളികശകശസൽമാൻ അൽ ഫാരിസിപഞ്ച മഹാകാവ്യങ്ങൾചന്ദ്രഗ്രഹണംചില്ലക്ഷരംഹജ്ജ് (ഖുർആൻ)ഫെബ്രുവരിഎലിപ്പനിസുമലതഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംഹീമോഗ്ലോബിൻഅമോക്സിലിൻഓമനത്തിങ്കൾ കിടാവോദിലീപ്ജാലിയൻവാലാബാഗ് കൂട്ടക്കൊലആദി ശങ്കരൻകരിങ്കുട്ടിച്ചാത്തൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഖാലിദ് ബിൻ വലീദ്മലയാളം വിക്കിപീഡിയപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകറുപ്പ് (സസ്യം)തോമാശ്ലീഹാമരച്ചീനിപ്രധാന താൾകൊല്ലംഅറുപത്തിയൊമ്പത് (69)മാർച്ച് 27പാലക്കാട് ജില്ലമസാല ബോണ്ടുകൾദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ചങ്ങലംപരണ്ടബി 32 മുതൽ 44 വരെകൃഷ്ണഗാഥപിണറായി വിജയൻഇഫ്‌താർയൂട്യൂബ്ജ്ഞാനപീഠ പുരസ്കാരംചക്രം (ചലച്ചിത്രം)അന്വേഷിപ്പിൻ കണ്ടെത്തുംപെരിയാർഭരതനാട്യംഇന്നസെന്റ്പേവിഷബാധചണ്ഡാലഭിക്ഷുകിതകഴി സാഹിത്യ പുരസ്കാരംപുലയർകേരളചരിത്രംലൈലത്തുൽ ഖദ്‌ർമനുഷ്യൻസ്വഹാബികളുടെ പട്ടികമുല്ലപ്പെരിയാർ അണക്കെട്ട്‌നവധാന്യങ്ങൾചിക്കൻപോക്സ്ശ്രീനിവാസൻഅഴിമതികടുക്കമാലിദ്വീപ്മസ്ജിദുൽ അഖ്സഈസ്റ്റർ മുട്ടഇന്ത്യാചരിത്രംനളിനിതമിഴ്ആട്ടക്കഥഇന്ത്യയിലെ ദേശീയപാതകൾഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഭൂമിഅയ്യപ്പൻസാറാ ജോസഫ്യോഗക്ഷേമ സഭനമസ്കാരംപ്രേമം (ചലച്ചിത്രം)ക്രിസ്റ്റ്യാനോ റൊണാൾഡോമൂന്നാർഫാസിസം🡆 More