നൊവോസിബിർസ്ക്

റഷ്യയിലെ നൊവോസിബിർസ്ക് ഒബ്ലാസ്റ്റിന്റെ തലസ്ഥാനമാണ്‌ നൊവോസിബിർസ്ക് (Novosibirsk (/ˌnoʊvəsɪˈbɪərsk, -voʊs-/, also UK: /ˌnɒv-/; Russian: Новосиби́рск, റഷ്യൻ ഉച്ചാരണം: , li.:പുതിയ സൈബീരിയ New Siberia).

ഒബി നദിക്കരയിലായി സൈബീരിയയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്തായി ഈ നഗരം സ്ഥിതിചെയ്യുന്നു, റഷ്യയിൽ ഏറ്റവുമധികം ജനങ്ങൾ താമസിക്കുന്ന നഗരങ്ങളിൽ മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണു ഈ നഗരം. 2018 ലെ സെൻസസ് പ്രകാരം 16,12,833 ആളുകൾ താമസിക്കുന്ന നൊവോസിബിർസ്ക് റാഷ്യയുടെ ഏഷ്യൻ പ്രദേശത്തിലെ ഏറ്റവുമധികം ജനങ്ങൾ താമസിക്കുന്ന നഗരവുമാണ്‌.

നൊവോസിബിർസ്ക്, Novosibirsk

Новосибирск
City
Clockwise: Alexander Nevsky Cathedral, the Circus, the Trade House, the Children's Railway, the Railway station, the Opera and Ballet Theater
Clockwise: Alexander Nevsky Cathedral, the Circus, the Trade House, the Children's Railway, the Railway station, the Opera and Ballet Theater
Flag
Flag
Coat of arms
Coat of arms
ദേശീയഗാനം: none
Location of നൊവോസിബിർസ്ക്, Novosibirsk
നൊവോസിബിർസ്ക്, Novosibirsk is located in Russia
നൊവോസിബിർസ്ക്, Novosibirsk
നൊവോസിബിർസ്ക്, Novosibirsk
Location of നൊവോസിബിർസ്ക്, Novosibirsk
നൊവോസിബിർസ്ക്, Novosibirsk is located in Novosibirsk Oblast
നൊവോസിബിർസ്ക്, Novosibirsk
നൊവോസിബിർസ്ക്, Novosibirsk
നൊവോസിബിർസ്ക്, Novosibirsk (Novosibirsk Oblast)
Coordinates: 55°03′N 82°57′E / 55.050°N 82.950°E / 55.050; 82.950
CountryRussia
Federal subjectNovosibirsk Oblast
Founded1893
City status sinceഫലകം:OldStyleDateDY
ഭരണസമ്പ്രദായം
 • ഭരണസമിതിCouncil of Deputies
 • Head (Mayor)Anatoly Lokot
വിസ്തീർണ്ണം
 • ആകെ502.7 ച.കി.മീ.(194.1 ച മൈ)
ഉയരം
150 മീ(490 അടി)
ജനസംഖ്യ
 (2010 Census)
 • ആകെ14,73,754
 • കണക്ക് 
(2018)
16,12,833 (+9.4%)
 • റാങ്ക്3rd in 2010
 • ജനസാന്ദ്രത2,900/ച.കി.മീ.(7,600/ച മൈ)
Administrative status
 • Capital ofNovosibirsk Oblast, City of Novosibirsk
Municipal status
 • Urban okrugNovosibirsk Urban Okrug
 • Capital ofCity of Novosibirsk, Novosibirsky Municipal District
സമയമേഖലUTC+7 (യുടിസി+07:00 Edit this on Wikidata)
Postal code(s)
List
630000, 630001, 630003–630005, 630007–630011, 630015, 630017, 630019, 630020, 630022, 630024, 630025, 630027–630030, 630032–630037, 630039–630041, 630045–630049, 630051, 630052, 630054–630061, 630063, 630064, 630066, 630068, 630071, 630073, 630075, 630077–630080, 630082–630084, 630087–630092, 630095–630100, 630102, 630105–630112, 630114, 630116, 630117, 630119–630121, 630123, 630124, 630126, 630128, 630129, 630132, 630133, 630136, 630200, 630201, 630700, 630880, 630885, 630890, 630899–630901, 630910, 630920–630926, 630970–630978, 630980–630983, 630985, 630988, 630989, 630991–630993, 901026, 901036, 901073, 901076, 901078, 901095, 901243, 901245, 901246, 991214
Dialing code(s)+7 383
City DayLast Sunday of June
Twin townsസാപ്പൊറൊ, മിൻസ്ക്, മിന്നീപോളിസ്, യെറിവാൻEdit this on Wikidata
വെബ്സൈറ്റ്www.novo-sibirsk.ru

നിർദ്ദിഷ്ട ട്രാൻസ് സൈബീരിയൻ റെയിൽപ്പാത ഓബ് നദിയെ മുറിച്ചു കടക്കുന്ന പ്രദേശത്തിലായാണ്‌ 1893-ൽ നോവോസിബിർസ്ക് സ്ഥാപിതമായത്. യഥാർത്ഥത്തിൽ നോവോണിക്കോളയേവ്സ്ക് (Novonikolayevsk) എന്ന് നാമകരണം ചെയ്യപ്പെട്ട ഈ നഗരം അതിവേഗം ഒരു പ്രധാന ഗതാഗത, വാണിജ്യ, വ്യാവസായിക കേന്ദ്രമായി വളർന്നു. റഷ്യൻ ആഭ്യന്തരയുദ്ധം മൂലം നഗരം നശിപ്പിക്കപ്പെട്ടുവെങ്കിലും സോവിയറ്റ് കാലഘട്ടത്തിൽ അത് പുനരുദ്ധരിക്കപ്പെടുകയും 1926 ൽ അതിന്റെ ഇന്നത്തെ പേര് നേടുകയും ചെയ്തു. സ്റ്റാലിനു കീഴിൽ നോവോസിബിർസ്ക് സൈബീരിയയിലെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിലൊന്നായി മാറി. രണ്ടാം ലോക മഹായുദ്ധകാലത്ത് മഹത്തായ ദേശസ്നേഹയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് യൂറോപ്യൻ റഷ്യയിൽ നിന്ന് പല ഫാക്ടറികളും മാറ്റിസ്ഥാപിക്കപ്പെട്ടു.

നിരവധി റഷ്യൻ കോർപ്പറേഷനുകളുടെ ആസ്ഥാനമായ ഇവിടെ പ്രശസ്ത നോവോസിബിർസ്ക് മൃഗശാല സ്ഥിതിചെയ്യുന്നു. സൈബീരിയയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ടോൾമാചെവോ വിമാനത്താവളം ഈ നഗരത്തിനും പതിനാറ് കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.


ചരിത്രം

നിർദ്ദിഷ്ട ട്രാൻസ് സൈബീരിയൻ റെയിൽപ്പാത ഓബ് നദിയെ മുറിച്ചു കടക്കുന്ന പാലത്തിനടുയാണ്‌ 1893-ൽ അന്നത്തെ സാർ ചക്രവർത്തിയായിരുന്ന നിക്കോളാസ് രണ്ടാമൻ , സെന്റ് നിക്കോളാസ് എന്നിവരുടെ ബഹുമാനാർഥം നോവോണിക്കോളയേവ്സ്ക് (Novonikolayevsk (Новониколаевск), (Novonikolayevsk) എന്ന് നാമകരണം ചെയ്യപ്പെട്ട നോവോസിബിർസ്ക് സ്ഥാപിതമായത്.

1696-ൽ സ്ഥാപിതമായ ക്രിവോഷെകോവ്സ്കയ ഗ്രാമത്തിനു സമീപമായാണു പുതിയ നഗരം സ്ഥാപിക്കപ്പെട്ടതു. 1897 ലെ വസന്തകാലത്ത് പാലം പണി പൂർത്തിയാക്കി, ഇത് പുതിയ വാസസ്ഥലത്തെ പ്രാദേശിക ഗതാഗത കേന്ദ്രമാക്കി മാറ്റി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുർക്കെസ്താൻ-സൈബീരിയ റെയിൽവേ പൂർത്തിയായതോടെ നഗരത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. പുതിയ റെയിൽ‌വേ നോവാനിക്കോലയേവ്സ്കിനെ മധ്യേഷ്യയിലേക്കും കാസ്പിയൻ കടലിലേക്കും ബന്ധിപ്പിച്ചു.

പാലം തുറക്കുന്ന സമയത്ത് 7,800 ആളുകളായിരുന്നു നോവോണിക്കോളയേവ്സ്കിൽ താമസിച്ചിരുന്നത്. അതിവേഗം വികസിച്ച ഇവിടെ 1906-ൽ ആദ്യത്തെ ബാങ്ക് തുറന്നു. 1915 ഓടെ ഇവിടെ മൊത്തം അഞ്ച് ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1907 ൽ, 47,000-ലധികം ജനസംഖ്യയുള്ള നോവോണിക്കോളയേവ്സ്കിന് സ്വയംഭരണത്തിനുള്ള മുഴുവൻ അവകാശങ്ങളും നൽകി പട്ടണ പദവി ലഭിച്ചു. വിപ്ലവത്തിനു മുമ്പുള്ള കാലഘട്ടത്തിൽ നോവോണിക്കോളയേവ്സ്കിലെ ജനസംഖ്യ 80,000 ആയി. നഗരത്തിന് സ്ഥിരവും വേഗത്തിലുള്ളതുമായ സാമ്പത്തിക വളർച്ചയുണ്ടായി, സൈബീരിയയിലെ ഏറ്റവും വലിയ വാണിജ്യ വ്യവസായ കേന്ദ്രങ്ങളിലൊന്നായി ഇത് മാറി. ഇത് ഒരു പ്രധാന കാർഷിക സംസ്കരണ വ്യവസായവും, ഒരു വൈദ്യുതിനിലയം, ഇരുമ്പ് ഫൗണ്ടറി, ചരക്ക് വിപണി, നിരവധി ബാങ്കുകൾ, വാണിജ്യ, ഷിപ്പിംഗ് കമ്പനികൾ എന്നിവയും ഇവിടെ നിലവിൽ വന്നു. 1917 ആയപ്പോഴേക്കും ഏഴ് ഓർത്തഡോക്സ് പള്ളികളും ഒരു റോമൻ കത്തോലിക്കാ പള്ളിയും അവിടെ നിരവധി സിനിമാശാലകൾ, നാൽപത് പ്രൈമറി സ്കൂളുകൾ, ഒരു ഹൈസ്കൂൾ, ടീച്ചിംഗ് സെമിനാരി എന്നിവ നിർമ്മിക്കപ്പെട്ടു. നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച റഷ്യയിലെ ആദ്യത്തെ സ്ഥലങ്ങളിൽ ഒന്നായി 1913-ൽ നോവോണിക്കോളയേവ്സ്ക് മാറി.

റഷ്യൻ ആഭ്യന്തരയുദ്ധം നഗരത്തെ തളർത്തി. യുദ്ധകാല പകർച്ചവ്യാധികൾ, പ്രത്യേകിച്ച് ടൈഫസ്, കോളറ എന്നിവ കാരണം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട . യുദ്ധസമയത്ത് ഓബ് നദി പാലം നശിപ്പിക്കപ്പെട്ടു. നഗരചരിത്രത്തിൽ ആദ്യമായി നോവോണിക്കോളയേവ്സ്കിലെ ജനസംഖ്യ കുറയാൻ തുടങ്ങി. 1917 ഡിസംബറിൽ സോവിയറ്റ് വർക്കേഴ്സ് ആൻഡ് സോൾജിയേഴ്‌സ് ഡെപ്യൂട്ടീസ് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1918 മെയ് മാസത്തിൽ ചെക്കോസ്ലോവാക് ലെജിയൻ വിപ്ലവ സർക്കാരിനെതിരെ ഉയർന്നുവന്നു, വൈറ്റ് ഗാർഡുകളുമായി ചേർന്ന് നോവോണിക്കോളയേവ്സ്കിനെ പിടിച്ചെടുത്തു. 1919-ൽ റെഡ് ആർമി നഗരം പിടിച്ചെടുത്തു

അവലംബം

Tags:

Russian ഭാഷഒബി നദിമോസ്കോറഷ്യസഹായം:IPA chart for Russianസെന്റ് പീറ്റേഴ്സ്ബർഗ്സൈബീരിയ

🔥 Trending searches on Wiki മലയാളം:

യെമൻപാമ്പ്‌സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻമിലാൻഹിന്ദുമതംകൊഞ്ച്രാജ്‌മോഹൻ ഉണ്ണിത്താൻമഞ്ജു വാര്യർആർത്തവവിരാമംക്രിസ്തുമതംവയനാട് ജില്ലതാജ് മഹൽമതേതരത്വം ഇന്ത്യയിൽനിർദേശകതത്ത്വങ്ങൾഇലഞ്ഞിസുഭാസ് ചന്ദ്ര ബോസ്രക്തസമ്മർദ്ദംദേശീയപാത 66 (ഇന്ത്യ)ടി.എം. തോമസ് ഐസക്ക്മകരം (നക്ഷത്രരാശി)ഔഷധസസ്യങ്ങളുടെ പട്ടികഒന്നാം ലോകമഹായുദ്ധംചാമ്പവാഗ്‌ഭടാനന്ദൻകടുവകടുക്കതിരുവിതാംകൂർകേരളത്തിന്റെ ഭൂമിശാസ്ത്രംമസ്തിഷ്കാഘാതംവി. ജോയ്മുഹമ്മദ്എസ്.എൻ.സി. ലാവലിൻ കേസ്അതിസാരംമാറാട് കൂട്ടക്കൊലസ്വരാക്ഷരങ്ങൾജെ.സി. ഡാനിയേൽ പുരസ്കാരംജി. ശങ്കരക്കുറുപ്പ്ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഎം.ടി. വാസുദേവൻ നായർട്വന്റി20 (ചലച്ചിത്രം)വ്യാഴംലിംഗംചേലാകർമ്മംമരപ്പട്ടിപ്രധാന ദിനങ്ങൾനാദാപുരം നിയമസഭാമണ്ഡലംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതിരുവനന്തപുരം ലോക്സഭാമണ്ഡലംഇടതുപക്ഷ ജനാധിപത്യ മുന്നണികേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾന്യുമോണിയമുരുകൻ കാട്ടാക്കടഅരണഗായത്രീമന്ത്രംക്ഷേത്രപ്രവേശന വിളംബരംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികരാജസ്ഥാൻ റോയൽസ്ശംഖുപുഷ്പംതൃശൂർ പൂരംകൗ ഗേൾ പൊസിഷൻവിക്കിപീഡിയജീവകം ഡിനക്ഷത്രം (ജ്യോതിഷം)ചിക്കൻപോക്സ്ഇന്ത്യൻ നാഷണൽ ലീഗ്ആടലോടകംപേവിഷബാധചരക്കു സേവന നികുതി (ഇന്ത്യ)മിയ ഖലീഫഅൽഫോൻസാമ്മരാജീവ് ചന്ദ്രശേഖർതാമരകേരളീയ കലകൾഉറൂബ്കെ.ഇ.എ.എംകൂട്ടക്ഷരംപാമ്പുമേക്കാട്ടുമന🡆 More