നാസി ലെമാക്

നാസി ലെമാക് മലായ് പാചകരീതിയിൽ നിന്ന് ഉത്ഭവിച്ച ഒരു വിഭവമാണ്.

തേങ്ങാപ്പാലിൽ അരിയും പാണ്ടൻ ഇലയും ചേർത്താണ് ഇത് പാകം ചെയ്യുന്നത്. ഇത് മലേഷ്യയിലെ ഒരു ദേശീയ വിഭവമായി കണക്കാക്കപ്പെടുന്നു. മലേഷ്യയിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. സിംഗപ്പൂർ, ബ്രൂണെ, തെക്കൻ തായ്‌ലൻഡ് തുടങ്ങിയ കാര്യമായ മലായ് ജനസംഖ്യയുള്ള സമീപ പ്രദേശങ്ങളിലെ ഇഷ്ട വിഭവങ്ങളിൽ ഒന്ന് കൂടിയാണിത്. ഇന്തോനേഷ്യയിൽ ഇത് സുമാത്രയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് മലായ് പ്രദേശങ്ങളായ റിയാവു, റിയാവു ദ്വീപുകൾ, മെഡാൻ എന്നിവിടങ്ങളിലും കാണാം. ഫിലിപ്പൈൻസിലെ മൊറോ വംശജർ തയ്യാറാക്കിയ മിൻഡാനവോയിലെ ബാങ്‌സമോറോ മേഖലയിലും ഓസ്‌ട്രേലിയയുടെ ക്രിസ്‌മസ് ദ്വീപ്, കൊക്കോസ് (കീലിംഗ്) ദ്വീപുകൾ എന്നിവയുടെ ബാഹ്യ പ്രദേശങ്ങളിലും നാസി ലെമാക് കാണാം. ഒരു സാധാരണ മലായ് ശൈലിയിലുള്ള പ്രഭാതഭക്ഷണത്തിന് ഇത് അത്യാവശ്യ വിഭവമായി കണക്കാക്കപ്പെടുന്നു. രാജ്യത്തെ മിക്ക ടൂറിസം ബ്രോഷറുകളിലും പ്രൊമോഷണൽ മെറ്റീരിയലുകളിലും നാസി ലെമാക് ഒരു ദേശീയ വിഭവമായി അവതരിപ്പിച്ചിരിക്കുന്നു.

നാസി ലെമാക്
നാസി ലെമാക്
നാസി ലെമാക് വറൂത്ത കോഴി, കപ്പലണ്ടി, പിഞ്ച് വെള്ളരി, ഓംലെറ്റ് എന്നിവയോടൊപ്പം വാഴയിലയിൽ വിളമ്പിയത്.
ഉത്ഭവ വിവരണം
പ്രദേശം/രാജ്യംപെനിൻസുലാർ മലേഷ്യ, ഇന്തോനേഷ്യ,സുമാത്ര ,മേദാൻ, റിയാവു, റിയാവു ദ്വീപുകൾ, പാലംബാംഗ്, സിംഗപ്പൂർ , ബ്രൂണെ, സതേൺ ഫിലിപ്പീൻസ്, ദക്ഷിണ തായ്‌ലൻഡ്, കൊക്കോസ് (കീലിംഗ്) ദ്വീപുകൾ , ക്രിസ്മസ് ദ്വീപ്, ഓസ്‌ട്രേലിയ
വിഭവത്തിന്റെ വിവരണം
Courseമെയിൻ കോഴ്സ്, സാധാരണയായി പ്രഭാത ഭക്ഷണം
Serving temperatureചൂടോടെ
നാസി ലെമാക്
നാസി ലെമാക് പരമ്പരാഗതമായി വാഴയിലയിൽ പൊതിഞ്ഞതാണ്

മലേഷ്യൻ കിഴക്കൻ തീര സംസ്ഥാനങ്ങളായ തെരെങ്കാനു, കെലന്തൻ (തായ്‌ലൻഡിലെ പട്ടാനി, യാല, നാരാതിവാട്ട്, ഇന്തോനേഷ്യയിലെ നതുന എന്നിവിടങ്ങളിൽ) വിൽക്കുന്ന നാസി ദഗാങ്ങുമായി ഇത് തെറ്റിദ്ധരിക്കേണ്ടതില്ല. എന്നിരുന്നാലും രണ്ട് വിഭവങ്ങളും പലപ്പോഴും പ്രഭാതഭക്ഷണമായി വിളമ്പുന്നു. നാസി ലെമാക് പല തരത്തിൽ നൽകാമെന്നതിനാൽ, ഇത് പലപ്പോഴും ദിവസത്തിൻ്റെ ഏത് സമയത്തും ആളുകൾ കഴിക്കാറുണ്ട്. ബ്രൂണെ ദാറുസ്സലാമിലെ നാസി കടോക്കിൽ നിന്നും ഈ വിഭവം വ്യത്യസ്തമാണ്. നാസി കടോക്കിൽ പ്ലെയിൻ വൈറ്റ് റൈസ് ഉപയോഗിക്കുന്നു. നാസി ലെമാക്കിൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തേങ്ങാപ്പാൽ-ബേസ് നാസി കടോക്ക് പാകം ചെയ്യാൻ ഉപയോഗിക്കുന്നില്ല.

ചരിത്രം

നാസി ലെമാക് 
നാസി ലെമാക് ഫുഡ് കോർട്ടിൽ

1909-ൽ സർ റിച്ചാർഡ് ഒലോഫ് വിൻസ്റ്റഡ് രചിച്ച "ദി സിർകംസ്റ്റൻസസ് ഓഫ് മലായ് ലൈഫ്" എന്ന പുസ്തകത്തിൽ നാസി ലെമാക് പരാമർശിക്കപ്പെട്ടിട്ടുണ്ട് . മലായൻ സംസ്കാരത്തിലും മലായൻ പാചകരീതിയിലും വേരുകളുള്ളതിനാൽ, മലായ് ഭാഷയിൽ അതിന്റെ പേര് അക്ഷരാർത്ഥത്തിൽ "കൊഴുത്ത ചോറ് " എന്നാണ്, ഇത് "സമ്പന്നമായ" അല്ലെങ്കിൽ "ക്രീം" എന്നാണ് അർത്ഥമാക്കുന്നത്. കോക്കനട്ട് ക്രീമിൽ അരി കുതിർത്ത ശേഷം മിശ്രിതം ആവിയിൽ വേവിക്കുന്ന പാചക പ്രക്രിയയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. പാണ്ടൻ ഇലകൾ ഉപയോഗിച്ചാണ് സാധാരണയായി അരി പാകം ചെയ്യുന്നത്, അത് ഈ വിഭവത്തിന് ഒരു പ്രത്യേക രുചി നൽകുന്നു.

പരമ്പരാഗതമായി, ഒരു ചൂടുള്ളതും എരിവുള്ളതുമായ നാസി ലെമാക് സോസിനോടൊപ്പമാണ് ( സാമ്പൽ ) വിളമ്പുന്നത്, കൂടാതെ പുതിയ വെള്ളരിക്കാ കഷ്ണങ്ങൾ, ചെറിയ വറുത്ത നെത്തോലികൾ ( ഇകാൻ ബിലിസ് ), വറുത്ത നിലക്കടല, നന്നായി വേവിച്ചതോ വറുത്തതോ ആയ മുട്ട എന്നിവയുൾപ്പെടെ വിവിധ കൂട്ടുകറികളും അതിനൊപ്പം വിളമ്പുന്നു. കൂടുതൽ പ്രാധാന്യമുള്ള ഭക്ഷണമെന്ന നിലയിൽ, നാസി ലെമാക് വിളമ്പുമ്പോൾ കൂടെ അധിക പ്രോട്ടീൻ സമ്പുഷ്ട വിഭവങ്ങളായ അയം ഗോറെംഗ് (വറുത്ത ചിക്കൻ), സാംബൽ സോടോംഗ് ( മുളകിട്ട കണവാ), ചെറിയ വറുത്ത മത്സ്യം, കക്കകൾ, റെൻഡാങ് ഡേജിംഗ് (തേങ്ങാപ്പാലിൽ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് പാകം ചെയ്ത ബീഫ്) , എന്നിവ പോലുള്ള വിഭവങ്ങൾ വിളമ്പാറുണ്ട്. വറുത്ത വാട്ടർ കൺവോൾവുലസ് ( കാങ്കോംഗ് ), എരിവുള്ള പച്ചക്കറി സാലഡ് അച്ചാർ എന്നിവയാണ് മറ്റ് അനുബന്ധങ്ങൾ. പരമ്പരാഗതമായി, ഈ അനുബന്ധങ്ങളിൽ ഭൂരിഭാഗവും സാധാരണ എരിവുള്ളവയാണ്.

മലേഷ്യയിലും സിംഗപ്പൂരിലും നാസി ലെമാക് വ്യാപകമായി കഴിക്കുന്നു. ഇരു രാജ്യങ്ങളിലും ഇത് സാധാരണയായി പ്രഭാതഭക്ഷണമായാണ് ഇത് ഉപയോഗിക്കുന്നത്. മലേഷ്യയിലെയും സിംഗപ്പൂരിലെയും ഹോക്കർ ഫുഡ് സെന്ററുകളിലും റോഡരികിലെ സ്റ്റാളുകളിലും ഇത് സാധാരണയായി വിൽക്കുന്നു. ഇന്തോനേഷ്യയിൽ, നാസി ലെമാക് പ്രിയപ്പെട്ട പ്രാദേശിക പ്രഭാതഭക്ഷണം ആണ് ; പ്രത്യേകിച്ച് കിഴക്കൻ സുമാത്രയിൽ ( റിയാവു ദ്വീപുകൾ, റിയാവു, ജാംബി പ്രവിശ്യകൾ). പാലേംബാംഗിൽ, "നാസി ഗെമുക്" എന്ന പേരിലുള്ള പ്രിയപ്പെട്ട പ്രാദേശിക വിഭവം കൂടിയാണിത്. പാലെംബാംഗ് ഭാഷയിൽ "ഗെമുക്ക്" എന്നതിന് "ലെമാക്" എന്നതിന് തുല്യമായ അർത്ഥമുണ്ട്. ഈ അദ്വിതീയ വിഭവം പലപ്പോഴും വാഴയിലയിലോ പത്രത്തിലോ ബ്രൗൺ പേപ്പറിലോ പൊതിഞ്ഞ് ആണ് ലഭിക്കുക. അല്ലെങ്കിൽ ചില കടകളിൽ ഇത് ഒരു പ്ലേറ്റിൽ വിളമ്പുന്നു. എന്നിരുന്നാലും, അതിന്റെ ജനപ്രീതി കാരണം ഇത് ഉച്ചഭക്ഷണമോ വൈകുന്നേരത്തെ ഭക്ഷണമായോ ഒക്കെ വിളമ്പുന്ന ഭക്ഷണശാലകളുണ്ട്. ഏത് സമയത്തും നാസി ലെമാക് കഴിക്കുന്നത് അത് സാധ്യമാക്കുന്നു. "ആവിയിൽ വേവിച്ച നാസി ലെമാക്" എന്നർത്ഥം വരുന്ന നാസി ലെമാക് കുക്കൂസ് ആവിയിൽ വേവിച്ച ചോറിനൊപ്പം വിളമ്പുന്ന നാസി ലെമാകിന് നൽകിയിരിക്കുന്ന മറ്റൊരു പേരാണ്. മലേഷ്യയിൽ, നാസി ലെമാക് പലതരം വിഭവങ്ങളുള്ള ഒരു പസർ മാലത്തിലും (രാത്രി മാർക്കറ്റ്) കാണാം.

2019 ജനുവരി 31-ന് ഗൂഗിൾ നാസി ലെമാക് ആഘോഷിക്കുവാനായി ഒരു ഗൂഗിൾ ഡൂഡിൽ പുറത്തിറക്കി.

വ്യതിയാനങ്ങൾ

നാസി ലെമാക് 
പരമ്പരാഗത മലേഷ്യൻ നാസി ലെമാക്, അതിന്റെ ഏറ്റവും ലളിതമായ അവതരണത്തിൽ.

മലേഷ്യയിലും സിംഗപ്പൂരിലും, നാസി ലെമാക് പല വ്യതിയാനങ്ങളിൽ വരുന്നു, കാരണം അവ വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ള വ്യത്യസ്ത പാചകക്കാർ തയ്യാറാക്കുന്നു. മലേഷ്യയിലെ യഥാർത്ഥ നാസി ലെമാക് ഒരു സാധാരണ തെക്കൻ, സെൻട്രൽ പെനിൻസുലർ മലേഷ്യയിലെ പ്രഭാതഭക്ഷണമാണ്, ഇത് അവിടുന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. എന്നിരുന്നാലും, ഈ വിഭവത്തിന്റെ ജനപ്രീതി കാരണം ഇത് ഒരു ദേശീയ വിഭവമായി കണക്കാക്കപ്പെടുന്നു.

തെക്കുകിഴക്കൻ ഏഷ്യയിൽ തേങ്ങാപ്പാലിൽ പാകം ചെയ്യുന്ന അരി യഥാർത്ഥത്തിൽ സാധാരണമാണ്. അവരുടെ അയൽരാജ്യമായ ഇന്തോനേഷ്യയിൽ നിന്ന് സമാനമായ അരി വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അതേ പ്രക്രിയയാണിത് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത്. ഉദ്ദാഹരണത്തിന് , ജക്കാർത്തയിൽ നിന്നുള്ള നാസി ഉടുക്ക്, അക്കെയിൽ നിന്നുള്ള നാസി ഗുരിഹ്, ജാവനീസ് നാസി ലിവെറ്റ് - ഇവയെല്ലാം നാസി ലെമാകിനെ പോലെ ഉള്ള വിഭവങ്ങൾ ആണ്. എന്നിരുന്നാലും, അവയുടെ രുചികളിൽ വ്യത്യാസങ്ങളുണ്ട്, കാരണം പാണ്ടൻ സ്ക്രൂപൈനിന്റെ കെട്ടുകളുള്ള ഇലകൾ രുചിയും സുഗന്ധവും നൽകാൻ അരിക്കൊപ്പം ആവിയിൽ വേവിക്കുന്നു. അധിക സുഗന്ധത്തിനായി ഇഞ്ചി പോലുള്ള മറ്റ് സുഗന്ധവ്യഞ്ജനങ്ങളും ഇടയ്ക്കിടെ നാരങ്ങ, പുല്ല് പോലുള്ള ചില സസ്യങ്ങളും ചേർത്തേക്കാം.

വടക്കൻ പടിഞ്ഞാറൻ പെനിൻസുലറിലെ നാസി ലെമാക് കറി ചേർത്താണ് വിളമ്പുന്നത് . സാമ്പൽ എരിവും ചൂടും മുതൽ നേരിയ ചൂടും മധുരവും രുചിയും ഉള്ളതാണ്. നോർത്ത് ഈസ്റ്റ് പെനിൻസുലർ മലേഷ്യയിലെ തദ്ദേശീയമായ നാസി ബെർലക്, നാസി ദഗാങ്, നാസി കെരാബു എന്നിവ പോലെ നാസി ലെമാക് ആ പ്രദേശത്ത് ജനപ്രിയമല്ല. സബയിലും സരവാക്കിലും ഇറക്കുമതി ചെയ്യുന്ന ഒരു പ്രത്യേക വിഭവമായി ഇത് കണക്കാക്കപ്പെടുന്നു. ബീഫ് റെൻഡാങ്, മറ്റ് സമുദ്രവിഭവങ്ങൾ എന്നിവ പോലുള്ള വിപുലമായ വിഭവങ്ങൾക്കൊപ്പം ഹോട്ടലുകൾ പലപ്പോഴും നാസി ലെമാക് അവരുടെ മെനുവിൽ അവതരിപ്പിക്കുന്നു. സിംഗപ്പൂരിലെയും മലേഷ്യയിലെയും ഹോക്കർ സെന്ററുകൾ സാധാരണയായി വാഴയിലയിൽ പൊതിഞ്ഞ് അതിൻ്റെ രുചി വർദ്ധിപ്പിക്കുന്നു. റോഡരികിലെ സ്റ്റാളുകൾ "നാസി ലെമാക് ബങ്കസ്" എന്നറിയപ്പെടുന്ന റെഡി പാക്ക്ഡ് ആയി നാസി ലെമാക് വിൽക്കുന്നു. സാധാരണയായി അതിൻ്റെ ഒരു പായ്ക്കിന് RM 1.50 മുതൽ 6.00 വരെ വില ഉണ്ടാകാറുണ്ട്. അതിലെ വിഭവങ്ങളുടെ ഏറ്റക്കുറച്ചിലുകൾ പോലെ അതിൻ്റെ വില വ്യത്യാസപ്പെടും. സീഫുഡ് ഔട്ട്‌ലെറ്റുകൾ പലപ്പോഴും ബാർബിക്യൂഡ് സീഫുഡിനോടൊപ്പം അടിസ്ഥാന നാസി ലെമാക് നൽകുന്നു. നാസി ലെമാകിൻ്റെ മലേഷ്യൻ ചൈനീസ്, മലേഷ്യൻ ഇന്ത്യൻ പതിപ്പുകളും, സിംഗപ്പൂർ മലായ്, സിംഗപ്പൂർ ചൈനീസ് പതിപ്പുകളും ഉണ്ട്. നാസി ലെമാക് ഭക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സാമ്പൽ എന്ന് ചിലർ അഭിപ്രായപ്പെടുന്നു. ശരിയായി തയ്യാറാക്കിയില്ലെങ്കിൽ, അത് വിഭവത്തെ നശിപ്പിക്കും, കാരണം മലേഷ്യക്കാർ ചൂടുള്ളതും എരിവുള്ളതുമായ ഭക്ഷണം ഇഷ്ടപ്പെടുന്നു.

പരമ്പരാഗത മലേഷ്യൻ രീതിയിൽ

നാസി ലെമാക് 
നാസി ലെമാക് പരമ്പരാഗത മലേഷ്യൻ രീതിയിൽ

ഈ പരമ്പരാഗതമായി പ്രിയങ്കരമായ സാമ്പൽ, ഐക്കൺ ബിലിസ് (ആങ്കോവീസ്), നിലക്കടല, വേവിച്ച മുട്ട എന്നിവ ചേർത്താണ് വിളമ്പാറ്. ഇത് അതിൻ്റെ ഏറ്റവും പരമ്പരാഗതമായ പതിപ്പാണ്. നാസി ലെമാക് സ്റ്റാളുകളിൽ വറുത്ത മുട്ട, സാമ്പൽ കേരാങ്ങ് (കക്കകൾ), സാമ്പൽ കണവ, സാമ്പൽ മത്സ്യം, ചിക്കൻ അല്ലെങ്കിൽ ചിക്കൻ/ബീഫ് റെൻഡാങ്, കണവ വറുത്തത് അല്ലെങ്കിൽ വറുത്ത ചിക്കൻ അല്ലെങ്കിൽ മീൻ എന്നിവയ്ക്കൊപ്പം വിളമ്പുന്നത് കാണാം. പ്രഭാതഭക്ഷണം, ബ്രഞ്ച്, ഉച്ചഭക്ഷണം, ചായ, അത്താഴം എന്നിവയ്ക്ക് പോലും ഇത് കഴിക്കാം.

ആരോഗ്യ ബോധമുള്ള ഉപഭോക്താക്കൾ ബ്രൗൺ റൈസ് തിരഞ്ഞെടുക്കുമെങ്കിലും, സാധാരണയായി വെളുത്ത അരിയാണ് നാസി ലെമാക് പാകം ചെയ്യാൻ ഉപയോഗിക്കുന്നത് എന്നതാണ് ഒരു പ്രത്യേക സവിശേഷത. പുതിയ തേങ്ങാപ്പാൽ ഉപയോഗിച്ച് പാകം ചെയ്തതും, ചിലപ്പോൾ പാണ്ടനസ് ഇല ( ബിരിയാണി കൈത ) ഇട്ടതും, സ്വാഭാവികമായി സുഗന്ധമുള്ള വാഴയിലയിൽ പൊതിഞ്ഞും ചോറ് വിളമ്പുന്നു. ഈ പരമ്പരാഗത വിളമ്പൽ ശൈലി നിരവധി തലമുറകളായി അങ്ങനെ തന്നെ നിലനിൽക്കുന്നു - റോഡരികിലെ ഒരു ചെറിയ സ്റ്റാൾ മുതൽ വല്യ ഹോട്ടലുകളിൽ വരെ. നഗരങ്ങളിലെ ആളുകൾ പരമ്പരാഗത ഭക്ഷണത്തോടുള്ള അവരുടെ ആസക്തി നിറവേറ്റുന്നതിനുള്ള ഒരു ലളിതമായ മാർഗമായി ഇത് കാണുന്നു.

മലേഷ്യൻ അലോർ സെറ്റാർ വകഭേദം

നാസി ലെമാക് 
ഒരു അലോർ സെറ്റാർ ശൈലിയിലുള്ള നാസി ലെമാക് കറിയും ഓംലെറ്റും ചേർത്ത് വിളമ്പിയത്

നാസി ലെമാകിനെ വടക്കൻ കെഡയുടെ ചില ഭാഗങ്ങളിൽ - പ്രത്യേകിച്ച് അലോർ സെറ്റാറിലും പെർലിസ് സംസ്ഥാനത്തും നാസി ലെമാക് കുനിംഗ് (മഞ്ഞ നാസി ലെമാക്) അല്ലെങ്കിൽ നാസി ലെമാക് റോയൽ (റോയൽ നാസി ലെമാക്) എന്നും അറിയപ്പെടുന്നു. പരമ്പരാഗത നാസി ലെമാകിൽ നിന്ന് വ്യത്യസ്തമായി ഇതിന് ഒരു പ്രത്യേക രുചി, രൂപം, ഘടന എന്നിവയുണ്ട്. ചോറിന് മഞ്ഞ നിറമാണ്, സാധാരണയായി കറികളോടൊപ്പമാണ് നാസി ലെമാക് കഴിക്കുന്നത്. എന്നിരുന്നാലും ചില സ്റ്റാളുകളിൽ സാമ്പലുകൾ ഒപ്പം നൽകും. അതിനാൽ, അലോർ സെറ്റാറിലെ വിഭവം നാസി കന്ദറിലേക്കുള്ള ഒരു അടുത്ത പതിപ്പായി നിർവചിക്കാം.

എന്നിരുന്നാലും, നാസി ലെമാകിന്റെ രണ്ട് വ്യതിയാനങ്ങളും വടക്കൻ കെഡയിലും പെർലിസിലും വ്യാപകമായി ലഭ്യമാണ്. ഭക്ഷണത്തിന്റെ രണ്ട് വ്യത്യസ്‌ത വ്യാഖ്യാനങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ പരമ്പരാഗത നാസി ലെമാകിനെ നാസി ലെമാക് ദൗൺ പിസാങ് ( വാഴയിലയിൽ പൊതിഞ്ഞ നാസി ലെമാക്) എന്നാണ് നാട്ടുകാർ സാധാരണയായി വിളിക്കുന്നത്.

മലേഷ്യൻ തെരംഗാനു വകഭേദം

കിഴക്കൻ തീരപ്രദേശമായ ടെറംഗാനുവിൽ ഉണ്ടാക്കുന്ന നാസി ലെമാക് പരമ്പരാഗത മലായ് രീതിയിൽ ഉണ്ടാക്കുന്നതുമായി സാമ്യമുള്ളതാണ്. എന്നിരുന്നാലും, സംസ്ഥാനത്ത് കാണപ്പെടുന്ന സവിശേഷമായ കോംപ്ലിമെന്ററി സൈഡ് ഡിഷുകളിലൊന്നാണ് ഇകാൻ ആയെ/അയ/ടോങ്കോൾ ( ചൂര ). ചൂര മത്സ്യം സാധാരണയായി സാമ്പൽ ശൈലിയിലുള്ള സോസിൽ പാകം ചെയ്യുകയും നാസി ലെമാക്കിനൊപ്പം കഴിക്കുകയും ചെയ്യുന്നു. നാസി ലെമാക്കിന്റെ ഈ പ്രാദേശിക പതിപ്പ്, പ്രത്യേകിച്ച് തെരെംഗാനുവിന്റെ തീരപ്രദേശങ്ങളിൽ വളരെ പ്രചാരമുള്ള പ്രഭാതഭക്ഷണ ഓപ്ഷനാണ്.

മലേഷ്യൻ മലാക്കൻ വകഭേദം

നാസി ലെമാക് 
നാസി ലെമാക് മലാക്കൻ വകഭേദം - 'കാങ്കുങ്ങ്' ഒപ്പം വിളമ്പിയത്

മലാക്കയിൽ, സാധാരണയായി നാസി ലെമാക് വിളമ്പുന്നതിനൊപ്പം കാങ്കുങ്ങ് ( വെള്ള ചീര ) ഉണ്ടാകും. ഇത് സാധാരണ വിഭവത്തിൽ സാധാരണയായി ഉപയോഗിക്കുന്ന കുക്കുമ്പറിൽ നിന്ന് വ്യത്യസ്തമാണ്.

മലേഷ്യൻ ലെമുനി വകഭേദം

നാസി ലെമാക് 
മലേഷ്യൻ നാസി ലെമാക് ലെമുനി വകഭേദം

ഒരു ക്ലാസിക് നാസി ലെമാക്കിൽ സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന സൈഡ് ഡിഷുകൾക്കൊപ്പം സാമ്പൽ, വറുത്ത നെത്തോലികൾ, വേവിച്ച മുട്ട എന്നീ വിഭവങ്ങൾ ചേർത്ത് വിളമ്പുമ്പോൾ അത് നാസി ലെമുനി അല്ലെങ്കിൽ നാസി ലെമാക് ലെമുനി എന്നും അറിയപ്പെടുന്നു.

വടക്കൻ പെനിൻസുലർ മലേഷ്യയിൽ പരമ്പരാഗതമായി കാണപ്പെടുന്ന വിഭവത്തിന്റെ വകഭേദം ആണിത്. നാസി ലെമാക്കിന്റെ സ്റ്റാൻഡേർഡ് പതിപ്പുമായി ഇതിന്റെ തയ്യാറെടുപ്പ് ഏതാണ്ട് സമാനമാണ്, എന്നിരുന്നാലും ആദ്യത്തേത് തേങ്ങാപ്പാലിലും അരി മിശ്രിതത്തിലും ഉള്ള ഡൗൺ ലെമുനി ( വിറ്റെക്സ് ട്രൈഫോളിയ ) ഇതിൽ ചേർക്കുന്നതിനാലും അത് വ്യത്യാസപ്പെട്ടിരിക്കുന്നു. ഡൗൺ ലെമുനി എന്ന സസ്യം അതിൽ ചേർക്കുന്നതു കൊണ്ട് അതിന്റെ രുചി, സൌരഭ്യവാസന എന്നിവയെ അത് സ്വാധീനിക്കുകയും ചോറിൽ ഇരുണ്ട ചാരനിറവും കറുപ്പ് നിറവും ഉണ്ടാക്കുകയും ചെയ്യുന്നു. നാസി ലെമാക്കിന്റെ ആരോഗ്യകരമായ ഒരു ബദലാണ് ലെമുനി വകഭേദം എന്നും ആളുകൾ വിശ്വസിക്കുന്നു.

മലേഷ്യൻ സ്ട്രോബെറി വകഭേദം

സ്ട്രോബെറി വാണിജ്യാടിസ്ഥാനത്തിൽ വളർത്തുകയും വിളവെടുക്കുകയും ചെയ്യുന്ന ഒരു സവിശേഷമായ കാമറൂൺ ഹൈലാൻഡ്സ് സ്പെഷ്യാലിറ്റിയായി ഈ വകഭേദത്തെ സാധാരണയായി കണക്കാക്കപ്പെടുന്നു. നാസി ലെമാക്കിന്റെ ഈ വകഭേദം അതിന്റെ സാമ്പലിൽ സ്ട്രോബെറി പഴത്തിന്റെ സംയോജനം കണ്ടു. അരിയുടെ വ്യതിരിക്തമായ ഐഡന്റിറ്റി ഹൈലൈറ്റ് ചെയ്യുന്നതിന് കടും പിങ്ക് നിറമുണ്ട്.

മലേഷ്യൻ ചൈനീസ് വകഭേദം

മലേഷ്യൻ സ്റ്റാളുകളിലും റെസ്റ്റോറന്റുകളിലും നാസി ലെമാക് വിൽക്കുന്നത് സാധാരണമല്ലെങ്കിലും, ഇതിൻ്റെ പന്നിയിറച്ചി അടങ്ങിയ ഒരു നോൺ-ഹലാൽ പതിപ്പ് ഉണ്ട്, മലാക്ക, പെനാങ്, പെരാക്ക് തുടങ്ങിയ നഗരങ്ങളിലും ക്വാലാലംപൂരിന്റെ ചില ഭാഗങ്ങളിലും അത് വിൽക്കുന്നു. ചില മലേഷ്യൻ ചൈനീസ് കച്ചവടക്കാർ പന്നിയിറച്ചി, കാട്ടുപന്നി കറി, സാമ്പൽ, റെൻഡാങ് എന്നിവ ഉണ്ടാക്കുന്നതായി അറിയപ്പെടുന്നു. ഹലാൽ അല്ലാത്ത മിക്ക റെസ്റ്റോറന്റുകളിലും ഇത് ലഭ്യമാണ്. പോർക്ക് പേടൈ, തായ്‌വാൻ പന്നിയിറച്ചി സോസേജ്, ബ്രെയ്സ്ഡ് പോർക്ക്, ഗ്രിൽഡ് പോർക്ക് ചോപ്പ് എന്നിങ്ങനെ വിവിധതരം പന്നിയിറച്ചി വിഭവങ്ങൾക്കൊപ്പം ഇത് വിളമ്പുന്നു.

മലേഷ്യൻ ഇന്ത്യൻ വകഭേദം

നാസി ലെമാക് 
വാഴയിലയിൽ കോഴിക്കറിയും കൊഞ്ചും ചേർത്ത നാസി ലെമാക്

മലേഷ്യൻ ഇന്ത്യൻ വ്യതിയാനം യഥാർത്ഥ പതിപ്പിന് സമാനമാണ്. എന്നിരുന്നാലും, പല മലേഷ്യൻ ഇന്ത്യക്കാരും ഹിന്ദുക്കളാണ്, അതിനാൽ ബീഫ് കഴിക്കുന്നില്ല. മലേഷ്യൻ ഇന്ത്യൻ പതിപ്പിലെ നാസി ലെമാക് ചിക്കൻ കറി, മീൻ കറി അല്ലെങ്കിൽ ആട്ടിൻ കറി എന്നിവയ്‌ക്കൊപ്പമാണ് വിളമ്പുന്നത്. കൂടാതെ, മലേഷ്യൻ ഇന്ത്യക്കാരും അവരുടെ ശൈലിയിൽ പാകം ചെയ്യുന്ന റെൻഡാങ്ങിനൊപ്പം വിഭവത്തിന്റെ ഒരു വകഭേദം വിളമ്പുന്നു.

ഇന്തോനേഷ്യൻ റിയാവു വകഭേദം

നാസി ലെമാക് 
ഇന്തോനേഷ്യയിലെ റിയാവിൽ നിന്നുള്ള നാസി ലെമാക് കാണിക്കുന്ന സ്റ്റാമ്പ്.

മലാക്ക കടലിടുക്കിന് കുറുകെ, സുമാത്രൻ കിഴക്കൻ തീരത്തെ മലായ് ഇന്തോനേഷ്യക്കാർ അവരുടെ മലേഷ്യൻ വംശജ്ജരുമായി അടുത്ത ബന്ധവും പൊതു മലായ് പാചക പാരമ്പര്യവും പങ്കിടുന്നു. തൽഫലമായി, നാസി ലെമാക് റിയാവു ദ്വീപിലെയും റിയാവു പ്രവിശ്യയിലെയും നാടൻ പാചകരീതിയാണ്. ഇന്തോനേഷ്യയിലെ റിയാവു ദ്വീപ് പ്രവിശ്യ പോലെയുള്ള ദ്വീപസമൂഹത്തിൽ, സാധാരണയായി നാസി ലെമാക്കിനൊപ്പം കടൽ വിഭവങ്ങൾ ഉപയോഗിക്കുന്നു, അതായത് ഇകാൻ ബിലിസ് ( നെത്തോലി/കൊഴുവ ), ഇകാൻ തമ്പാൻ (സാർഡിനെല്ല മത്തി), ഇകാൻ സെലാർ കുനിംഗ് ( സെലറോയ്‌ഡസ് ലെപ്റ്റോലെപിസ്) , സോടോംഗ് അല്ലെങ്കിൽ സ്‌ക്വിഡ് അല്ലെങ്കില് ചെറിയ ചെമ്മീന് - അത്തരം മത്സ്യവിഭവങ്ങൾ അവർ പാകം ചെയ്യുന്നു നാസി ലെമക്കിനൊപ്പം കഴിക്കാൻ . റിയാവു ദ്വീപുകളിലെ പരമ്പരാഗത നാസി ലെമാക് മലേഷ്യൻ പതിപ്പിന് സമാനമാണ്; കുക്കുമ്പർ കഷ്ണങ്ങൾ, ചെറിയ ഉണക്ക നെത്തോലികൾ ( ഇക്കൻ ബിലിസ് ), വറുത്ത നിലക്കടല, വേവിച്ച മുട്ട, ചൂടുള്ള എരിവുള്ള സോസ് ( സാമ്പൽ ) എന്നിവയ്‌ക്കൊപ്പം വാഴയിലയിൽ പൊതിഞ്ഞ തേങ്ങാ ചോറിന്റെ ഒരു പ്ലേറ്റായി ഇത് വിളമ്പുന്നു . എന്നിരുന്നാലും, റിയാവു ദ്വീപുകളുടെ പതിപ്പിൽ, പ്രാദേശികമായി ഇക്കാൻ തമ്പാൻ എന്നറിയപ്പെടുന്ന ചെറിയ മത്സ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ സാധാരണയായി സമ്പൽ മുളക് പേസ്റ്റ് ഉപയോഗിച്ച് വറുത്തതും വളരെ ക്രിസ്പിയും ആണ്. മുഴുവൻ മത്സ്യവും ഭക്ഷ്യയോഗ്യമാണ്. കൊഞ്ച്, കണവ എന്നിവയും സാധാരണയായി മുളക് പേസ്റ്റിൽ സമ്പൽ ഉടാങ് അല്ലെങ്കിൽ സമ്പൽ ക്യൂമി ആയി വറുത്ത് എടുക്കും. ഇന്തോനേഷ്യയിൽ, നാസി ലെമാക് പലപ്പോഴും ബവാങ് ഗോറെംഗ് (ക്രിസ്പി ഫ്രൈഡ് ചുവന്നുള്ളി ) ഉപയോഗിച്ച് താളിക്കുന്നു.

എന്നിരുന്നാലും, റിയാവിലെ സുമാത്രൻ പ്രവിശ്യയിലെ പെക്കൻബാരു നഗരത്തിൽ, ശുദ്ധജല നദീതീര മത്സ്യങ്ങളെ നാസി ലെമാക്കിനൊപ്പം വിളമ്പാൻ സാധാരണയായി ആയി ഉപയോഗിക്കുന്നു. ശുദ്ധജല മത്സ്യങ്ങളിൽ ഇകാൻ സെലൈസ് ( ക്രിപ്‌റ്റോപ്റ്റെറസ് ക്രിപ്‌റ്റോപ്‌റ്റെറസ് ), ഇകാൻ പാറ്റിൻ ( പങ്കാസിയസ് ) എന്നിവ ഉൾപ്പെടുന്നു. ഐകാൻ ലോമെക് ( ഹാർപഡോൺ നെഹെറിയസ് ) പോലുള്ള മറ്റ് മത്സ്യങ്ങളും സാധാരണയായി ഉപയോഗിക്കാറുണ്ട്. ഈ മത്സ്യങ്ങൾ സാധാരണയായി മിനാങ് സ്റ്റൈൽ ലാഡോ ഇജോയിൽ (പച്ചമുളക് ഉപയോഗിച്ച് ) പാകം ചെയ്യുന്നു. അല്ലെങ്കിൽ , അവ അരിഞ്ഞ് പെർകെഡൽ ഐകാൻ ആയി വറുത്തത്, അല്ലെങ്കിൽ വെറുതേ വറുത്ത് നാസി ലെമാകിനൊപ്പം കഴിക്കുന്നു.

ഇന്തോനേഷ്യൻ മെഡൻ വ്യതിയാനം

നാസി ലെമാക് 
നാസി ലെമാക് മേദൻ, എമ്പിംഗ്, പൊട്ടറ്റോ ക്രിസ്‌പ്‌സ്, സ്വീറ്റ് ഫ്രൈഡ് ടെമ്പെ, ബീഫ് റെൻഡാങ്, മുട്ട ബലാഡോ, പെർകെഡൽ, കുക്കുമ്പർ എന്നിവയിൽ മുട്ട കഷ്ണങ്ങളും വറുത്ത ചെറിയ ചുവന്നുള്ളികളും ചേർത്ത്.

മേദൻ മെലായു ഡെലി നാസി ലെമാക് പതിപ്പ് സാധാരണയായി റെൻഡാങ് (ബീഫ് അല്ലെങ്കിൽ ചിക്കൻ) അല്ലെങ്കിൽ ബലാഡോ (മുട്ട അല്ലെങ്കിൽ ചില്ലി സോസിൽ ചെമ്മീൻ) എന്നീ വിഭവങ്ങളിൽ ഏതെങ്കിലും ഒന്നിനോടൊപ്പം ആണ് വിളമ്പുന്നത്. പൂർണ്ണമായ മെഡന്റെ നാസി ലെമാക്കിന്റെ വിളമ്പുന്നത് ക്രിസ്പി ഫ്രൈഡ് ഷാലോട്ട്, ഓംലെറ്റിന്റെ കഷ്ണങ്ങൾ, ക്രിപിക് കെന്താങ് ബലാഡോ (മസാലകൾ നിറഞ്ഞ ഉരുളക്കിഴങ്ങ് ചിപ്‌സ്), ടെമ്പെ ഓറെക് (താളിച്ച വറുത്ത ടെമ്പെ ), പെർകെഡൽ (വറുത്ത ഉരുളക്കിഴങ്ങ് പാറ്റീസ്), സിസാംബെർ സ്ലാബൽ ചിപ്‌സ്, അരിഞ്ഞ കുക്കുമ്പർ, ചില്ലി സാമ്പാൽ പേസ്റ്റ്, ചെറുതായി കയ്പേറിയ എമ്പിംഗ് ക്രാക്കർ എന്നിവ ചേർത്ത് ആണ്. ചില പരമ്പരാഗത റസ്റ്റോറന്റ് ശൃംഖലകൾ നാസി ലെമാക് മേദൻ വിളമ്പുന്നതിനായി തങ്ങളുടെ ബിസിനസ്സ് സമർപ്പിച്ചിട്ടുണ്ട്. റെൻഡാങ്ങും ബലാഡോയും വിളമ്പുന്നതിനൊപ്പം പച്ചക്കറി വിഭവമായ സയുർ മസാക് ലെമാക് (തേങ്ങാപ്പാലിൽ പാകം ചെയ്ത നീളമുള്ള ബീൻസ്, കാബേജ്, നീളമുള്ള പച്ചമുളക് എന്നിവയുൾപ്പെടെയുള്ളവ) വിളമ്പുന്നു. മെഡാനിലെ ഒരു ജനപ്രിയ തെരുവ് ഭക്ഷണമാണിത് മേദൻ സ്ഥിതി ചെയ്യുന്നത് അക്കേ അതിർത്തിക്കടുത്തായതിനാലും നഗരത്തിൽ താമസിക്കുന്ന ധാരാളം അക്കേയിൽ നിന്നുള്ള ആളുകൾ ഉള്ളതിനാലും, നാസി ലെമാക്, നാസി ഗുരിഹ് എന്നീ പദങ്ങൾ പലപ്പോഴും നഗരത്തിൽ പരസ്പരം മാറിമാറി ഉപയോഗിക്കാറുണ്ട്, കാരണം ഈ പദങ്ങൾ സമാനമായ തേങ്ങാ അരി വിഭവത്തെ സൂചിപ്പിക്കുന്നു.

സിംഗപ്പൂർ മലായ് വകഭേദം

നാസി ലെമാക് 
സിംഗപ്പൂരിലെ നാസി ലെമാക് ചിക്കൻ കട്‌ലറ്റ്, സാമ്പൽ ഇക്കൻ ബിലിസ് (നെത്തോലി സാമ്പൽ), നിലക്കടല, ഉപ്പിട്ട ആങ്കോവികൾ, മുട്ട, ഒട്ട എന്നിവയ്‌ക്കൊപ്പം വിളമ്പുന്നു.

മിക്ക സിംഗപ്പൂർ മലായ് വ്യതിയാനങ്ങൾക്കും, നാസി ലെമാക്കിന്റെ സാമ്പലിൻ്റെ മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ മധുരവും മസാലയും കുറവാണ്. നാസി ലെമാക്കിന്റെ ഒരു നിർണായക ഭാഗമാണ് സാമ്പൽ എന്നതിനാൽ, തേങ്ങ അടിസ്ഥാനമാക്കിയുള്ള ചോറിന്റെയും മറ്റ് ചേരുവകളുടെയും രുചി മറികടക്കാതിരിക്കാൻ കുറച്ച് എരിവുള്ളതാകാനാണ് എല്ലാവരും സാധാരണയായി ഇഷ്ടപ്പെടുന്നത്. ഈ വിഭവത്തിന്റെ വശങ്ങളിൽ ഐക്കൺ ബിലിസ് ( നെത്തോലി ), നിലക്കടല, ഓംലെറ്റ് അല്ലെങ്കിൽ വറുത്ത മുട്ട എന്നിവ ഉൾപ്പെടുന്നു, ഇത് മലേഷ്യൻ പതിപ്പിന് സമാനമാണ്, എന്നിരുന്നാലും മലേഷ്യൻ പതിപ്പിലെന്നപോലെ പുഴുങ്ങിയ മുട്ടയുടെ ഉപയോഗം കുറച്ച് സാധാരണമാണ്. ഇടയ്ക്കിടെ, നീളമുള്ള ബസുമതി അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വകഭേദവും കണ്ടെത്തിയേക്കാം. പച്ച പാണ്ടൻ ഇലകൾ ഉപയോഗിച്ച് പാകം ചെയ്ത് ചോറ് പച്ച നിറമുള്ളതാക്കിയിട്ട് ആണ് ഇത് വിളമ്പുന്നത്.

സിംഗപ്പൂർ ചൈനീസ് വകഭേദം

പാണ്ടൻ ഇലകളുടെ പരിചിതമായ സൌരഭ്യം നിലനിർത്തിക്കൊണ്ട്, സിംഗപ്പൂരിലെ ചൈനീസ് വ്യതിയാനം വറുത്ത മുരിങ്ങയില, ചിക്കൻ ഫ്രാങ്ക്, ഫിഷ് കേക്ക്, കറിവെച്ച പച്ചക്കറികൾ, ടോങ്‌സാൻ ഉച്ചഭക്ഷണ മാംസം എന്നിവ ഉൾപ്പെടുന്ന വിവിധ കൂട്ടുകറികളുമായി ആണ് വിളമ്പുന്നത്. ക്ലാസിക് മലായ് പതിപ്പിന് സമാനമായി ഐക്കൺ ബിലിസ് (നെത്തോലി), നിലക്കടല, വറുത്ത മുട്ട എന്നിവയോടൊപ്പം വിളമ്പുന്ന ഒരു പരമ്പരാഗത രീതിയുമുണ്ട്. പണ്ടാൻ ഇലയുടെ സത്ത് ഉപയോഗിച്ച് ചിലപ്പോൾ ചോറിന് പച്ച നിറം വരുത്താറുണ്ട്. പാണ്ടൻ ഇലകൾ അരിയിൽ തേങ്ങാപ്പാലിനൊപ്പം ചേർക്കുമ്പോൾ അത് നല്ല സുഗന്ധം നൽകുകയും അതിന്റെ തിളക്കമുള്ള പച്ച നിറം നൽകുകയും ചെയ്യുന്നു. നിറത്തിന്റെ ഉപയോഗം ഉപഭോക്താക്കളെ വശീകരിക്കാനുള്ള ഒരു ഗിമ്മിക്കായി ഉയർന്നുവന്നതാകാം.

വെജിറ്റേറിയൻ വകഭേദം

നാസി ലെമാക് 
വെജിറ്റേറിയൻ നാസി ലെമാക്

മലേഷ്യയുടെ ചില ഭാഗങ്ങളിൽ, കച്ചവടക്കാരും റെസ്റ്റോറന്റുകളും വെജിറ്റേറിയൻ നാസി ലെമാക് വാഗ്ദാനം ചെയ്യുന്നു, അതിൽ ഉണക്കിയ നെത്തോലികൾക്കും സാമ്പാലിനുള്ള ചെമ്മീൻ പേസ്റ്റിനും പകരം വെജിറ്റേറിയൻ വിഭവങ്ങൾ നൽകും.

ആരോഗ്യം

2016 മാർച്ചിൽ, ടൈം മാഗസിൻ ആരോഗ്യകരമായ 10 അന്താരാഷ്ട്ര തലത്തിൽ ഉള്ള പ്രഭാതഭക്ഷണങ്ങളിൽ ഒന്നായി നാസി ലെമാകിനെ പരാമർശിച്ചു. എന്നിരുന്നാലും, ഈ അഭിപ്രായം തെറ്റിദ്ധരിപ്പിക്കുന്നതാകാം, കാരണം എഴുത്തുകാരൻ വിഭവത്തിന്റെ "ആരോഗ്യകരമായ" ചെറിയ പതിപ്പിനെ പരാമർശിക്കുകയും വലിയ അമേരിക്കൻ പ്രഭാതഭക്ഷണവുമായി (ഫ്രൈഡ് ബേക്കൺ, മുട്ട, പാൻകേക്കുകൾ/ഹാഷ് ബ്രൗൺസ്) അതിനെ താരതമ്യം ചെയ്യുകയും ചെയ്തു. അധിക വറുത്ത ചിക്കൻ, മാംസം അല്ലെങ്കിൽ മത്സ്യം എന്നിവയ്‌ക്കൊപ്പം നാസി ലെമാക്കിന്റെ പൂർണ്ണ വലുപ്പത്തിലുള്ള ഒരു സെർവിംഗ് 800-നും 1,000-ലധികം കലോറിയും ആയിരിക്കും. രുചികരമായ തേങ്ങാപ്പാൽ കലർന്ന അരിയിൽ പൂരിത കൊഴുപ്പും (സാചുറേറ്റഡ് ഫാറ്റ്) അടങ്ങിയിട്ടുണ്ട്. പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരു ഘടകമാണ് അത്. മലേഷ്യൻ പ്രധാന വിഭവങ്ങൾ ഉയർന്ന കാർബോഹൈഡ്രേറ്റ്, മാംസ്യം ഉള്ളടക്കം, പച്ചക്കറികളുടെ അഭാവം എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കിലും, 432 മുതിർന്നവർക്കിടയിൽ നടത്തിയ ഒരു പഠനം കാണിക്കുന്നത് മലേഷ്യയിലുള്ള മുതിർന്നവർ പ്രാദേശികമായി പാകം ചെയ്ത പ്രാദേശിക വിഭവങ്ങൾ കഴിക്കുന്നത് കുറച്ചാണെന്നാണ്. വിഭവങ്ങൾ കുറഞ്ഞ അളവിലാണ് അവർ കഴിക്കുന്നത്.

റഫറൻസുകൾ

  • 1 2
  • 1 2
  • 1 2 3
  • 1 2 3
  • 1 2
  • 1 2
  • 1 2
  • 1 2
  • Tarmizi, Siti Fatimah Mohd; Daud, Norlida Mat; Rahman, Hafeedza Abdul (31 December 2020).

Tags:

നാസി ലെമാക് ചരിത്രംനാസി ലെമാക് വ്യതിയാനങ്ങൾനാസി ലെമാക് ആരോഗ്യംനാസി ലെമാക് റഫറൻസുകൾനാസി ലെമാക്അരിഇന്തോനേഷ്യഓസ്ട്രേലിയകോകോസ് (കീലിംഗ്) ദ്വീപുകൾക്രിസ്തുമസ് ദ്വീപ്തെക്കൻ തായ്‌ലാന്റ്നാളികേരംഫിലിപ്പീൻസ്ബിരിയാണിക്കൈതബ്രൂണൈമലേഷ്യമിന്ദനാവോമേഡൻറിയാവുറിയാവു ദ്വീപുകൾവിനോദസഞ്ചാരംസിംഗപ്പൂർസുമാത്ര

🔥 Trending searches on Wiki മലയാളം:

പുലയർന്യൂട്ടന്റെ ചലനനിയമങ്ങൾ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഎം.പി. മന്മഥൻസിന്ധു നദീതടസംസ്കാരംസ്വർണംഅസ്സലാമു അലൈക്കുംമലമുഴക്കി വേഴാമ്പൽഇന്ത്യൻ പാർലമെന്റ്ആനമുടിതത്ത്വമസിഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർകേരളകൗമുദി ദിനപ്പത്രംസുബ്രഹ്മണ്യൻവിരാട് കോഹ്‌ലിസുപ്രഭാതം ദിനപ്പത്രംകോവിഡ്-19ഡയലേഷനും ക്യൂറെറ്റാഷുംഓട്ടൻ തുള്ളൽശിവൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌തയ്ക്കുമ്പളംതിരുവിതാംകൂർവേണു ബാലകൃഷ്ണൻഖ്വാജ മുഈനുദ്ദീൻ ചിശ്തിഎഴുത്തച്ഛൻ പുരസ്കാരംപോളണ്ട്അപസ്മാരംവക്കം അബ്ദുൽ ഖാദർ മൗലവികേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻസ്കിസോഫ്രീനിയഅയക്കൂറമലയാളം അക്ഷരമാലരാശിചക്രംജെ.പി.ഇ.ജി.അപർണ ദാസ്മലയാളിപരിശുദ്ധ കുർബ്ബാനബാലിക്രിസ്തുമതംമൺറോ തുരുത്ത്ലിംഫോസൈറ്റ്കൊല്ലം ജില്ലരാഹുൽ മാങ്കൂട്ടത്തിൽനളിനിമേയ് 1കുചേലവൃത്തം വഞ്ചിപ്പാട്ട്വെള്ളാപ്പള്ളി നടേശൻകമ്യൂണിസംമാതൃഭാഷവൈലോപ്പിള്ളി ശ്രീധരമേനോൻപൊറാട്ടുനാടകംഇന്ത്യയിലെ നദികൾഹൃദയംകേരള സാഹിത്യ അക്കാദമി പുരസ്കാരംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)വയനാട് ജില്ലമന്ത്ജനാധിപത്യംകശകശഅണലിഉറൂബ്ഏർവാടിപത്തനംതിട്ട ജില്ലകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമാല പാർവ്വതിഎയ്‌ഡ്‌സ്‌മലാല യൂസഫ്‌സായ്ആഗോളതാപനംഡെങ്കിപ്പനിഭാരതപ്പുഴപ്രമേഹംകേരള പോലീസ്രാമൻവന്ദേ മാതരംഇന്ത്യൻ പ്രീമിയർ ലീഗ്ചാറ്റ്ജിപിറ്റിആധുനിക കവിത്രയം🡆 More