മാഗസിൻ ടൈം

ന്യൂയോർക്കിൽ നിന്നും പ്രസിദ്ധപ്പെടുത്തുന്ന ഒരു അന്താരാഷ്ട്രപ്രസിദ്ധീകരണമാണ്‌ ടൈം (Time).

നേരത്തെ മുതൽ ആഴ്ചയിൽ ഒന്നുവീതം പ്രസിദ്ധീകരിച്ചിരുന്ന ഇത് 2021 മുതൽ രണ്ടാഴ്ചയിൽ ഒരിക്കലാക്കി. യു.എസ്സിൽ പത്രപ്രവർത്തനരംഗത്തും സാഹിത്യരംഗത്തും പ്രബലമായ സ്വാധീനം ചെലുത്തിയിട്ടുള്ള പ്രസിദ്ധീകരണമാണിത്. ടൈം ഇൻകോർപ്പറേറ്റഡ് എന്ന സ്ഥാപനമാണ് ഈ മാഗസിൻ പ്രസിദ്ധീകരിക്കുന്നത്. ഉദ്ദേശം 50 ലക്ഷം കോപ്പികൾ പ്രചാരത്തിലുണ്ട്. ഫോർചൂൺ, സ്പോർട്സ് ഇല്ലസ്ട്രേറ്റഡ്, ലൈഫ് മാഗസിൻ, മണി, പീപ്പിൾസ് വീക്ക്ലി, ഏഷ്യാ വീക്ക് എന്നിവ ഇതിന്റെ സഹോദരപ്രസിദ്ധീകരണങ്ങളാണ്. 2006 മുതൽ റിച്ചാർഡ് സ്റ്റെൻഗൽ ആണു മുഖ്യപത്രാധിപർ.

ടൈം
മാഗസിൻ ടൈം
മാനേജിങ് എഡിറ്റർനാൻസി ഗിബ്സ്
ഗണംവാർത്താ വാരിക
പ്രസിദ്ധീകരിക്കുന്ന ഇടവേളവീക്കിലി
ആകെ സർക്കുലേഷൻ
(2016)
3,032,581
ആദ്യ ലക്കംമാർച്ച് 3, 1923; 101 വർഷങ്ങൾക്ക് മുമ്പ് (1923-03-03)
കമ്പനി
  • ടൈം Inc. (1923–90; 2014–തുടരുന്നു)
  • ടൈം വാർണർ (1990–2001; 2003–14)
  • എ.ഒ.എൽ ടൈം വാർണർ (2001–03)
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
പ്രസിദ്ധീകരിക്കുന്ന പ്രദേശംന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷഇംഗ്ലീഷ്
വെബ് സൈറ്റ്time.com
ISSN0040-781X

ചരിത്രം

ഹെന്റി ആർ. ലൂസ് (Henry R. Luce), ബ്രിട്ടൺ ഹാഡൻ (Britton Hadden) എന്നീ രണ്ടു യുവ പത്രപ്രവർത്തകർ സ്ഥാപിച്ചതാണ് ടൈം മാഗസിൻ. ഹാഡൻ എഡിറ്ററായും ലൂസ് ബിസിനസ്സ് മാനേജരായും ചുമതല ഏറ്റെടുത്തുകൊണ്ട് 1923 മാർച്ച്‌ 3-ന് വാരികയുടെ ആദ്യപതിപ്പ് പുറത്തിറക്കി. കാലാന്തരത്തിൽ ഈ വാരിക മറ്റു പല ന്യൂസ് മാഗസിനുകൾക്കും മാതൃകയായിത്തീർന്നു[അവലംബം ആവശ്യമാണ്].

1927 ആയപ്പോഴേക്കും ടൈം മാഗസിന്റെ പ്രചാരം 1.75 ലക്ഷം കവിയുകയും അത് അമേരിക്കയിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ന്യൂസ് മാഗസിനായിത്തീരുകയും ചെയ്തു[അവലംബം ആവശ്യമാണ്]. 1929-ൽ ഹാഡൻ മരണമടഞ്ഞു. തുടർന്ന് 1964 വരെയുള്ള കാലയളവിൽ ലൂസ് അതിന്റെ എഡിറ്റോറിയൽ ചെയർമാൻ പദവി വഹിച്ചു. അദ്ദേഹത്തിന്റെ യാഥാസ്ഥിതിക രാഷ്ട്രീയ നയം ഇതിൽ പ്രകടമായി പ്രതിഫലിച്ചിരുന്നു. എന്നാൽ 1970-കളോടെ മാഗസിൻ നിഷ്പക്ഷമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിൽ ശ്രദ്ധിച്ചു.

വിദേശ ഭാഷാപതിപ്പുകൾ

ലണ്ടനിൽ നിന്നും ഒരു യൂറോപ്യൻ പതിപ്പും (ടൈം യൂറോപ്പ്, മുൻപ് ടൈം അറ്റ്ലാന്റിക്) പുറത്തിറങ്ങുന്നുണ്ട്. മധ്യപൂർവേഷ്യ, ആഫ്രിയ്ക്ക, ലാറ്റിനമേരിയ്ക്ക എന്നീ മേഖലകൾ ടൈം യൂറോപ്പ് കൈകാര്യം ചെയ്യുന്നു. ഇതിനു പുറമേ ടൈം ഏഷ്യ ഹോങ്കോങിൽ നിന്നും, ഓസ്ട്രേലിയ, ന്യൂസീലാൻഡ് മറ്റു പല പസഫിക് ദ്വീപ സമൂഹങ്ങൾ എന്നീ മേഖലകൾക്കായുള്ള ടൈം സൌത് പസഫിക് സിഡ്നിയിൽ നിന്നും പ്രസിദ്ധീകരിയ്ക്കപ്പെടുന്നു.


അവലംബം

കണ്ണികൾ

ടൈം വാരിക വെബ് താൾ

മാഗസിൻ ടൈം കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൈം മാഗസിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

മാഗസിൻ ടൈം ചരിത്രംമാഗസിൻ ടൈം വിദേശ ഭാഷാപതിപ്പുകൾമാഗസിൻ ടൈം അവലംബംമാഗസിൻ ടൈം കണ്ണികൾമാഗസിൻ ടൈംന്യൂയോർക്ക്‌

🔥 Trending searches on Wiki മലയാളം:

കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികബുദ്ധമതത്തിന്റെ ചരിത്രംവിഭക്തിഓണംഇന്ത്യൻ പാർലമെന്റ്ചണ്ഡാലഭിക്ഷുകിമേയ്‌ ദിനംവള്ളത്തോൾ പുരസ്കാരം‌കേരള ശാസ്ത്രസാഹിത്യ പരിഷത്ത്മാലിദ്വീപ്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഹെപ്പറ്റൈറ്റിസ്-ബി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമഹാഭാരതംഅമ്മഷക്കീലകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾന്യൂട്ടന്റെ ചലനനിയമങ്ങൾമതേതരത്വംപൊറാട്ടുനാടകംആൽബർട്ട് ഐൻസ്റ്റൈൻകേരള നവോത്ഥാനംവി.എസ്. സുനിൽ കുമാർസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകമ്യൂണിസംസിന്ധു നദീതടസംസ്കാരംരണ്ടാം പിണറായി വിജയൻ മന്ത്രിസഭനീതി ആയോഗ്ഒ. രാജഗോപാൽസമത്വത്തിനുള്ള അവകാശംഅയ്യങ്കാളികടന്നൽമാങ്ങവോട്ടവകാശംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)വയനാട് ലോക്‌സഭാ നിയോജകമണ്ഡലംനവരസങ്ങൾപാർക്കിൻസൺസ് രോഗംരാഹുൽ ഗാന്ധിഹിന്ദു പിന്തുടർച്ചാവകാശ നിയമംപത്താമുദയംയോഗി ആദിത്യനാഥ്എം.എസ്. സ്വാമിനാഥൻരാഹുൽ മാങ്കൂട്ടത്തിൽമെറ്റ്ഫോർമിൻഹെലികോബാക്റ്റർ പൈലോറിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)തൂലികാനാമംഅരിമ്പാറപാമ്പുമേക്കാട്ടുമനരതിസലിലംവ്യക്തിത്വംഎറണാകുളം ജില്ലകുംഭം (നക്ഷത്രരാശി)സേവനാവകാശ നിയമംഋഗ്വേദംതോമാശ്ലീഹാഉദ്ധാരണംദേശാഭിമാനി ദിനപ്പത്രംകേരളത്തിലെ പാമ്പുകൾകൊട്ടിയൂർ ശിവക്ഷേത്രങ്ങൾവാഗമൺകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മിഷനറി പൊസിഷൻഒളിമ്പിക്സ്ആദായനികുതികറ്റാർവാഴഓവേറിയൻ സിസ്റ്റ്ദേശീയ പട്ടികജാതി കമ്മീഷൻഇന്ത്യൻ ഭരണഘടന ഭേദഗതികൾഒരു സങ്കീർത്തനം പോലെകുരുക്ഷേത്രയുദ്ധംഅനിഴം (നക്ഷത്രം)ഡി. രാജപി. വത്സലഇന്തോനേഷ്യസംഘകാലംയോനി🡆 More