ദളപുടം

പുഷ്പങ്ങളെ ആകർഷകമാക്കുന്ന വർണ്ണശബളമായ ഭാഗമാണ് ദളപുടം.

ബാഹ്യദളപുടത്തിനും കേസരപുടത്തിനും ഇടയിലായാണ് ദളപുടം കാണപ്പെടുന്നത്. ദളങ്ങൾ ഒന്നോ അതിലധികമോ നിരകളായി ക്രമീകരിച്ചിരിക്കും. ഇവ മൃദുലവും കനം കുറഞ്ഞതും വർണശബളവും ആയതിനാൽ പുഷ്പങ്ങളെ ആകർഷകമാക്കുന്നു. ദളങ്ങൾ പലപ്പോഴും സുഗന്ധമുള്ളതുമാണ്. രാത്രികാലങ്ങളിൽ വിടരുന്ന പുഷ്പങ്ങളുടെ ദളങ്ങൾ വെളുത്തനിറമുള്ളതും സുഗന്ധമുള്ളതുമായിരിക്കും. പരാഗണത്തിന് പ്രാണികളെയും പറവകളെയും മറ്റും ആകർഷിക്കാൻ ഇതു സഹായകമാണ്. സസ്യങ്ങളുടെ ഇനഭേദമനുസരിച്ച് ദളങ്ങൾ നിറത്തിലും വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്തത പുലർത്തുന്നു. അരണമരം, ആത്ത എന്നിവയിലെ ദളങ്ങൾ പച്ചനിറമുള്ളതും മാംസളവും കട്ടിയേറിയതുമാണ്. ഇവ വിദളകല്പം (sepaloid) എന്നറിയപ്പെടുന്നു.

ദളപുടം
പൂവ് ബാഹ്യ ദളങ്ങളും (sepal) ദളങ്ങളും (petal) അടയാളപ്പെടുത്തിയിരിക്കുന്നു

ബാഹ്യദളങ്ങളും (sepal) ദളങ്ങളുമുള്ള (petal) പുഷ്പങ്ങൾ ദ്വികഞ്ചുകപുഷ്പം (dichlamydeous) എന്നും ഒരു നിര പരിദളപുടങ്ങൾ (perianth) മാത്രമുള്ള പുഷ്പങ്ങൾ ഏകകഞ്ചുകപുഷ്പം (monochlamydeous) എന്നും ദളങ്ങൾ കാണപ്പെടാത്ത അവസ്ഥ അദല അവസ്ഥ (apetalous) എന്നും അറിയപ്പെടുന്നു.

ദളപുട ക്രമീകരണങ്ങൾ

ദളങ്ങൾ സ്വതന്ത്രങ്ങളോ, മുഴുവനായോ ഭാഗികമായോ സംയോജിച്ചതോ ആയിരിക്കും. സ്വതന്ത്രദളങ്ങളെ വിയുക്തദള പുഷ്പങ്ങൾ (polypetalous) എന്നും സംയോജിച്ചുള്ളവയെ സംയുക്തദള പുഷ്പങ്ങൾ (gamopetalous) എന്നും വിളിക്കുന്നു. വിയുക്തദള പുഷ്പങ്ങളുടെ സ്വതന്ത്രദളങ്ങൾ പുഷ്പാസനവുമായി സന്ധിക്കുന്ന ഭാഗം താരതമ്യേന വീതി കുറഞ്ഞതാണ്. ഈ ഭാഗം നഖരം (claw) എന്നറിയപ്പെടുന്നു. ദളത്തിന്റെ പരന്നു വിരിഞ്ഞ ആകർഷകമായ ഭാഗമാണ് ദളഫലകം (limb).

വിയുക്തദള സമമിത ദളപുടം

(Polypetalous regular corolla)

വിയ്ക്തദള ദളപുടം

  1. ക്രൂസിഫോം
  2. കാരിയോഫില്ലേഷ്യസ്
  3. റോസേഷ്യസ്

ക്രൂസിഫോം ദളപുടം

(cruciform corolla).

കടുക്, മുള്ളങ്കി മുതലായ സസ്യങ്ങളിലേതുപോലെ നാലുദളങ്ങൾ കുരിശാകൃതിയിൽ ക്രമീകരിച്ചിരിക്കുന്നു.

കാരിയോഫില്ലേഷ്യസ് ദളപുടം

(caryophyllaceous)

ഡയാന്തസ് (Dianthes) സസ്യത്തിലേതുപോലെ അഞ്ചുദളങ്ങളുടെയും നഖരങ്ങൾ നീളം കൂടിയതാണ്. ഇതിന്റെ ദളഫലകം നഖരത്തിനു വലതുകോണായി വികസിതമായിരിക്കുന്നു.

റോസേഷ്യസ് ദളപുടം

(rosaceous)

വളരെ ചെറിയ നഖരങ്ങളുള്ള അഞ്ച് വിരിഞ്ഞ ദളങ്ങൾ കുറുന്തോയിലേതുപോലെ ക്രമീകരിച്ചിരിക്കുന്നു.

വിയുക്തദള അസമമിത ദളപുടം

(Polypetalous irregular corolla).

പ്രത്യേക പേരുകളൊന്നുമില്ലാത്ത വിവിധയിനം വിയുക്തദള അസമമിത ദളപുടങ്ങളുണ്ട്.

  1. പാപ്പിലിയോനേഷ്യസ് പുഷ്പം
  2. പുഷ്പത്തിലെ ദളങ്ങൾ

ഇതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് പയറുവർഗങ്ങളുടെ പുഷ്പങ്ങൾപോലെ ചിത്രശലഭങ്ങളോടു സാദൃശ്യമുള്ള സവിശേഷമായ പാപ്പിലിയോനേഷ്യസ് (papilionaceous) ദളപുടമാണ്. ഇതിൽ വലിപ്പം കൂടിയ പതാകദളം (vexillum) ചെറിയ പാർശ്വദളങ്ങളായ രണ്ട് പക്ഷദള(alae)ങ്ങളെയും ഇതിനുള്ളിലായി രണ്ട് കീൽ (carina) ദളങ്ങളെയും പൊതിഞ്ഞിരിക്കുന്നു. പക്ഷദളങ്ങൾ ഒരേ വലിപ്പത്തിലുള്ളവയാണ്. കീൽ ദളങ്ങളുടെ ചുവടുഭാഗം സംയോജിച്ച് ബോട്ടിന്റെ ആകൃതിയിലായിത്തീർന്നിരിക്കുന്നു. ഇത് പ്രത്യുത്പാദനാവയവങ്ങളായ കേസരപുടവും ജനിപുടവും ആവരണം ചെയ്യുന്നു.

സംയുക്തദള സമമിത ദളപുടം

(Gamopetalous regular corolla).

മണിയുടെ ആകൃതിയിലോ (ഉദാ. ഞൊട്ടാഞൊടിയൻ) ഫണലാകൃതിയിലോ (ഉദാ. ഉമ്മം) സാൽവർ (ഉദാ. നിത്യകല്യാണി), ആകൃതിയിലോ വഴുതിനയിലെപ്പോലെ ചക്രാകൃതിയിലോ സൂര്യകാന്തിയിലെപ്പോലെ ട്യൂബുലാർ ആകൃതിയിലോ ദളങ്ങൾ ക്രമീകരിച്ചിരിക്കും.

സംയുക്തദള അസമമിത ദളപുടം

(Gamopetalous irregular corolla).

ദ്വിലേബിയേറ്റ് (ഉദാ. തുളസി, തുമ്പ) ദളപുടവും മാസ്ക്ഡ് (masked) ദളപുടവും ലിഗുലേറ്റ് (ഉദാ. സൂര്യകാന്തി പുഷ്പത്തിന്റെ പുറംനിരയിലുള്ള ഫ്ലോറെറ്റുകൾ) ദളപുടവും ഇതിൽ പ്പെടുന്നു.

സംയുക്തദള ദളപുടം

  1. സാൽവർ
  2. ട്യൂബുലാർ
  3. മണിയുടെ ആകൃതി
  4. ഫണലാകൃതി
  5. ചക്രാകൃതി
  6. ദ്വിലേബിയേറ്റ്
  7. ലിഗുലേറ്റ്

ചില അവസരങ്ങളിൽ ദളഫലകത്തിനു ചുവടുഭാഗത്തായി നിരവധി ലോമങ്ങളോ ചെറുപാളികൾപോലുള്ള അനുബന്ധ ഉപാംഗങ്ങളോ ഉണ്ടാകാറുണ്ട്. ഈ ഉപാംഗങ്ങൾ കൊറോണ (corona) എന്നറിയപ്പെടുന്നു. ഇത് പലപ്പോഴും ദളപുടത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഉദാ. അരളി, പാസിഫ്ളോറ.

സസ്യവർഗീകരണത്തിൽ ദളങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. ദളപുടത്തിന്റെ ആകർഷകമായ നിറം തേനീച്ച, വണ്ട് തുടങ്ങിയ ചെറുപ്രാണികളെ പുഷ്പങ്ങളിലേക്ക് ആകർഷിക്കുന്നു. പരാഗണവും ബീജസങ്കലനവും നടത്തുന്നതിന് ഇത് സഹായകമാകുന്നു. പ്രത്യുത്പാദനാവയവങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്നതും ദളപുടങ്ങളാണ്.

ചിത്രശാല

അവലബം

പുറംകണ്ണികൾ

ദളപുടം കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദളപുടം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ദളപുടം ദളപുട ക്രമീകരണങ്ങൾദളപുടം വിയുക്തദള സമമിത ദളപുടം ചിത്രശാലദളപുടം അവലബംദളപുടം പുറംകണ്ണികൾദളപുടംഅരണമരംആത്തപരാഗണംപുഷ്പംപ്രാണിസസ്യം

🔥 Trending searches on Wiki മലയാളം:

കേരളത്തിന്റെ ഭൂമിശാസ്ത്രംപ്രോക്സി വോട്ട്യൂറോപ്പ്കൊട്ടിയൂർ ശിവക്ഷേത്രങ്ങൾബറോസ്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഅഡോൾഫ് ഹിറ്റ്‌ലർപോത്ത്നെൽവയൽ-നീർത്തട സംരക്ഷണ നിയമംകെ.കെ. ശൈലജനെറ്റ്ഫ്ലിക്സ്വയലാർ പുരസ്കാരംകമ്യൂണിസംഓവേറിയൻ സിസ്റ്റ്ഓണംപുന്നപ്ര-വയലാർ സമരംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881പാർവ്വതികേരള സംസ്ഥാന ഭാഗ്യക്കുറികെ. മുരളീധരൻനായർകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)തിരുവിതാംകൂർകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)പത്ത് കൽപ്പനകൾപനിക്കൂർക്കകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)സമാസംസി. രവീന്ദ്രനാഥ്കോശംമൗലികാവകാശങ്ങൾഗുൽ‌മോഹർഓസ്ട്രേലിയഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംചങ്ങലംപരണ്ടമാവ്ഫലംഉലുവഇന്ത്യൻ പ്രധാനമന്ത്രിതുഞ്ചത്തെഴുത്തച്ഛൻകേരള വനിതാ കമ്മീഷൻമലയാളംനിസ്സഹകരണ പ്രസ്ഥാനംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമുലപ്പാൽമെറ്റ്ഫോർമിൻവാഗ്‌ഭടാനന്ദൻപാലക്കാട് ജില്ലതപാൽ വോട്ട്നി‍ർമ്മിത ബുദ്ധിജ്ഞാനപ്പാനഇന്ത്യൻ ചേരപുകവലിയുടെ ആരോഗ്യ ഫലങ്ങൾഅനശ്വര രാജൻനാഡീവ്യൂഹംരാഹുൽ മാങ്കൂട്ടത്തിൽചില്ലക്ഷരംകറുത്ത കുർബ്ബാനഅനീമിയകോഴിക്കോട്കാസർഗോഡ് ജില്ലസമത്വത്തിനുള്ള അവകാശംഇടശ്ശേരി ഗോവിന്ദൻ നായർഇടതുപക്ഷംലോക്‌സഭചാമ്പരാശിചക്രംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമീനതിരുവോണം (നക്ഷത്രം)അബ്ദുന്നാസർ മഅദനിതകഴി സാഹിത്യ പുരസ്കാരംപൊയ്‌കയിൽ യോഹന്നാൻഖസാക്കിന്റെ ഇതിഹാസം🡆 More