തൽസമകം

ഒരു ഗണത്തിലെ അംഗങ്ങളുമായി ഒരു ദ്വയാങ്കസംക്രിയ വഴി യോജിപ്പിക്കുകയാണെങ്കിൽ ആ അംഗങ്ങളെയെല്ലാം മാറ്റമില്ലാതെ നിലനിർത്തുന്ന അംഗത്തെ തൽസമകം അഥവാ തൽസമക അംഗം അഥവാ അനന്യദം എന്ന് വിളിക്കുന്നു.

ഗ്രൂപ്പുകളിലും മറ്റ് ബീജീയഘടനകളിലും തൽസമക അംഗത്തിന് പ്രധാന സ്ഥാനമുണ്ട്.

S എന്ന ഗണത്തിനുമേൽ നിർവചിക്കപ്പെട്ടിട്ടുള്ള ദ്വയാങ്കസംക്രിയയാണ് * എന്ന് കരുതുക. S ലെ എല്ലാ അംഗങ്ങൾക്കും e * a = a എന്ന സമവാക്യമനുസരിക്കുന്ന e എന്ന അംഗത്തെ ഇടതു തൽസമകം എന്നും എല്ലാ അംഗങ്ങൾക്കും a * e = a എന്ന സമവാക്യമനുസരിക്കുന്ന അംഗത്തെ വലതു തൽസമകം എന്നും വിളിക്കുന്നു. ഏതെങ്കിലും അംഗം ഒരേ സമയം ഇടതു തൽസമകവും വലതു തൽസമകവുമാണെങ്കിൽ അതിനെ തൽസമകം എന്ന് വിളിക്കാം.

തൽസമക അംഗത്തെ സാധാരണയായി e എന്ന ചിഹ്നം കൊണ്ടാണ് സൂചിപ്പിക്കുന്നത്. ജർമ്മൻ ഭാഷയിൽ ഏകകം എന്നർത്ഥം വരുന്ന Einheit എന്ന പദത്തിൽ നിന്നാണ് ഇതിന്റെ ഉൽഭവം. സങ്കലനരീതിയിൽ എഴുതുന്ന സംക്രിയകളുടെ തൽസമകത്തെ 0 കൊണ്ടും ഗുണനരിതിയിൽ എഴുതുന്ന സംക്രിയകളുടെ തൽസമകത്തെ 1 കൊണ്ടും സൂചിപ്പിക്കാറുണ്ട്.

ഉദാഹരണം

പൂർണ്ണസംഖ്യാഗണത്തിനുമേൽ സങ്കലനം സംക്രിയയായെടുക്കുക. ഏതൊരു സംഖ്യയോടും പൂജ്യം ഇടത്തോ വലത്തോ കൂട്ടിയാൽ സംഖ്യയിൽ മാറ്റം വരില്ല എന്നതിനാൽ പൂജ്യമാണ് ഇവിടെ തൽസമകം. സങ്കലനത്തിനു പകരം ഗുണനം സംക്രിയയായെടുക്കുകയാണെങ്കിൽ ഒന്ന് തൽസമകമാവുന്നു. ഈ രണ്ട് സംക്രിയകളുടെ കാര്യത്തിലും ഇടതു തൽസമകവും വലതു തൽസമകവും തുല്യമാണ്. ഈ ഗണത്തിൽ വ്യവകലനം സംക്രിയയായെടുക്കുകയാണെങ്കിൽ ഇടതുതൽസമകമില്ലെന്ന് കാണാം, എന്നാൽ പൂജ്യം ഇവിടെയും വലതു തൽസമകമാണ്.

അവലംബം

Tags:

ഗണം (ഗണിതം)ഗ്രൂപ്പ്ദ്വയാങ്കസംക്രിയ

🔥 Trending searches on Wiki മലയാളം:

ശിവലിംഗംക്ഷേത്രപ്രവേശന വിളംബരംനിക്കാഹ്ലോക്‌സഭ സ്പീക്കർപ്രേമം (ചലച്ചിത്രം)മതേതരത്വംസോഷ്യലിസംകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംവിശുദ്ധ ഗീവർഗീസ്ലിംഫോസൈറ്റ്യേശുഷമാംമുലപ്പാൽകേരളത്തിലെ പൊതുവിദ്യാഭ്യാസംആഗോളവത്കരണംവ്യാഴംമുപ്ലി വണ്ട്നസ്ലെൻ കെ. ഗഫൂർഎയ്‌ഡ്‌സ്‌പനിക്കൂർക്കപത്തനംതിട്ട ജില്ലവാഗ്‌ഭടാനന്ദൻദശാവതാരംതോമാശ്ലീഹാകേരളത്തിന്റെ ഭൂമിശാസ്ത്രംമഹേന്ദ്ര സിങ് ധോണികയ്യൂർ സമരംസേവനാവകാശ നിയമംപ്രിയങ്കാ ഗാന്ധിആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംദേശീയ പട്ടികവർഗ്ഗ കമ്മീഷൻകേരളത്തിലെ ജനസംഖ്യവിവരാവകാശനിയമം 2005കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾആനി രാജതീയർഫഹദ് ഫാസിൽഎം.ടി. വാസുദേവൻ നായർപൾമോണോളജിവൈലോപ്പിള്ളി ശ്രീധരമേനോൻഅനശ്വര രാജൻആദി ശങ്കരൻവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽസൺറൈസേഴ്സ് ഹൈദരാബാദ്ഇസ്‌ലാം മതം കേരളത്തിൽകൂട്ടക്ഷരംതുഞ്ചത്തെഴുത്തച്ഛൻകടന്നൽനെറ്റ്ഫ്ലിക്സ്മുകേഷ് (നടൻ)മലയാളം വിക്കിപീഡിയകൃസരിരാജ്യസഭമലയാളലിപിഖസാക്കിന്റെ ഇതിഹാസംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംമകം (നക്ഷത്രം)ചെ ഗെവാറസുഗതകുമാരിഅറബിമലയാളംസൗരയൂഥംസി. രവീന്ദ്രനാഥ്നാഷണൽ കേഡറ്റ് കോർതിരുവോണം (നക്ഷത്രം)മന്ത്ഒന്നാം കേരളനിയമസഭപാമ്പുമേക്കാട്ടുമനക്രിയാറ്റിനിൻജിമെയിൽഇടപ്പള്ളി രാഘവൻ പിള്ളഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകേരള സാഹിത്യ അക്കാദമി പുരസ്കാരംഅണലിആർട്ടിക്കിൾ 370കെ. സുധാകരൻവന്ദേ മാതരംഎ.കെ. ഗോപാലൻസ്വർണംകമല സുറയ്യ🡆 More