തേജാസിംഹ്

തേജാസിംഹ് പഞ്ചാബി സാഹിത്യകാരനായിരുന്നു.

സിഖ് മതപണ്ഡിതൻ കൂടിയായിരുന്ന തേജാസിംഹ് ആദ്യാല ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിൽ 1894 ജൂൺ 2-നു ജനിച്ചു. 1910-ൽ അമൃതസറിലെ ഖാൽസാ സ്കൂളിൽനിന്ന് മെട്രിക്കുലേഷൻ പാസ്സായി.

തേജാസിംഹ്
തേജാസിംഹ്
ജനനംTej Ram
(1894-06-02)ജൂൺ 2, 1894
Adiala village, Rawalpindi district, British Punjab
മരണംജനുവരി 10, 1958(1958-01-10) (പ്രായം 63)
തൊഴിൽWriter, Scholar
ഭാഷPunjabi
വിദ്യാഭ്യാസംMaster's degree in English literature
GenreEssays, Critical
സാഹിത്യ പ്രസ്ഥാനംSingh Sabha Movement

ജീവിതരേഖ

1914-ൽ റാവൽപിണ്ടിയിലെ ഗോർദോൻ കോളജിൽ നിന്നാണ് ബിരുദമെടുത്തത്. തുടർന്ന് അവിടെത്തന്നെ അധ്യാപകനായി. 1917-ൽ അമൃതസറിലെ ഖാൽസാ കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുക്കുകയും 1919-ൽ അവിടെ അധ്യാപകനാവുകയും ചെയ്തു. 1946 മുതൽ മൂന്നുവർഷം ബോംബെ(മുംബൈ) യിലെ ഖാൽസാ കോളജ് പ്രിൻസിപ്പലായും തേജാസിംഹ് സേവനമനുഷ്ഠിച്ചു. 1948-ൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ പബ്ലിക്കേഷൻസ് ബ്യൂറോയിൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1949 മുതൽ 51 വരെ പാട്യാല മഹേന്ദ്ര കോളജിന്റെ പ്രിൻസിപ്പലുമായി.

ഗുരുദ്വാരാ പരിഷ്കരണ പ്രസ്ഥാനത്തിലെ അംഗം

ഗുരുദ്വാരാ പരിഷ്കരണ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള തേജാസിംഹ് സിഖ് ചരിത്രം, സാഹിത്യം എന്നിവയിൽ നിഷ്ണാതനായിരുന്നു. തന്റേതായ ഒരു സ്ഥാനം സാഹിത്യത്തിൽ നേടിയെടുക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. മനോഹരങ്ങളായ ഉപന്യാസങ്ങളുടെ രചനയിൽ ഇദ്ദേഹം കൃതഹസ്തനായിരുന്നു. മാതൃഭാഷയായ പഞ്ചാബിയിൽ രചനകൾ നിർവഹിക്കാൻ അനേകരെ പ്രേരിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രശസ്തരായിത്തീർന്ന ആധുനിക പഞ്ചാബി എഴുത്തുകാരായ മോഹൻസിംഹ് മഹീർ, സന്ത്സിംഹ്ശേഖോൻ, ബലവന്ത് ഗാർഗി, അമൃതാ പ്രീതം, നാനക് സിംഹ് തുടങ്ങിയവർ ഇത്തരത്തിൽ തേജാസിംഹിന്റെ ഉപദേശം സ്വീകരിച്ചവരാണ്.

ഇദ്ദേഹം1958 ജനുവരി 10 ന് അമൃതസറിൽ അന്തരിച്ചു.

കൃതികൾ

ലേഖന സമാഹാരങ്ങൾ

  • നവീൻ സോചൻ
  • സഹേജ് സുബ
  • സിഖ് ധരം
  • സബിയാചർ

ആത്മകഥ

  • അർസി (1952)

നിരൂപണം

  • സഹിത് ദർശൻ

വ്യാകരണഗ്രന്ഥങ്ങൾ.

  • ശബാദരാഥ്
  • ശബ്ദാന്തക് ലഗൻ മത്രാൻ
  • നവീൻ പഞ്ചാബി പിംഗൾ
  • പഞ്ചാബ് ശബാദ് ജോർ
  • പഞ്ചാബി കേവൻ ലിഖിയേ
  • ഇംഗ്ലീഷ് - പഞ്ചാബി നിഘണ്ടു

തേജാസിംഹിന്റെ ഇംഗ്ലീഷ് കൃതികൾ

  • ഗ്രോത് ഒഫ് റസ്പോൺസിബിലിറ്റി ഇൻ സിഖിസം
  • സിഖിസം
  • ഹൈ റോഡ്സ് ഒഫ് സിഖ് ഹിസ്റ്ററി

അവലംബം

തേജാസിംഹ് കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തേജാസിംഹ് (1894 - 1958) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

തേജാസിംഹ് ജീവിതരേഖതേജാസിംഹ് ഗുരുദ്വാരാ പരിഷ്കരണ പ്രസ്ഥാനത്തിലെ അംഗംതേജാസിംഹ് കൃതികൾതേജാസിംഹ് ലേഖന സമാഹാരങ്ങൾതേജാസിംഹ് ആത്മകഥതേജാസിംഹ് നിരൂപണംതേജാസിംഹ് വ്യാകരണഗ്രന്ഥങ്ങൾ.തേജാസിംഹ് തേജാസിംഹിന്റെ ഇംഗ്ലീഷ് കൃതികൾതേജാസിംഹ് അവലംബംതേജാസിംഹ്അമൃതസർകുടുംബംഗ്രാമംജനനംജൂൺപഞ്ചാബിസാഹിത്യംസിഖ്സ്കൂൾ

🔥 Trending searches on Wiki മലയാളം:

മാവോയിസംചിയആദി ശങ്കരൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)മാർത്താണ്ഡവർമ്മവയലാർ രാമവർമ്മജി - 20ഷെങ്ങൻ പ്രദേശംഓന്ത്ഭഗവദ്ഗീതജി. ശങ്കരക്കുറുപ്പ്ലോക്‌സഭഒ. രാജഗോപാൽതുളസിയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻലൈംഗിക വിദ്യാഭ്യാസംഇന്ത്യയുടെ ദേശീയ ചിഹ്നംകൂദാശകൾഹോം (ചലച്ചിത്രം)വോട്ടിംഗ് മഷിതുഞ്ചത്തെഴുത്തച്ഛൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾരാഹുൽ മാങ്കൂട്ടത്തിൽദുൽഖർ സൽമാൻഭൂമിചങ്ങലംപരണ്ടആണിരോഗംബാബസാഹിബ് അംബേദ്കർലൈംഗികബന്ധംഉൽപ്രേക്ഷ (അലങ്കാരം)ടി.എം. തോമസ് ഐസക്ക്ഗംഗാനദിഅക്ഷയതൃതീയനളിനിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസ്മിനു സിജോഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഷാഫി പറമ്പിൽകവിത്രയംഖലീഫ ഉമർയൂറോപ്പ്മുസ്ലീം ലീഗ്ബിഗ് ബോസ് മലയാളംപാലക്കാട്കെ.കെ. ശൈലജഒന്നാം കേരളനിയമസഭനിവർത്തനപ്രക്ഷോഭംകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾനിക്കാഹ്ഇടശ്ശേരി ഗോവിന്ദൻ നായർസുരേഷ് ഗോപിപത്തനംതിട്ടമഹാത്മാഗാന്ധിയുടെ കൊലപാതകംശരത് കമൽവീഡിയോരാമായണംചിങ്ങം (നക്ഷത്രരാശി)രാജ്യസഭഇലഞ്ഞിതെങ്ങ്വൃത്തം (ഛന്ദഃശാസ്ത്രം)ബൂത്ത് ലെവൽ ഓഫീസർആനബെന്നി ബെഹനാൻഒരു സങ്കീർത്തനം പോലെഎസ്. ജാനകിസുഗതകുമാരിമലയാളഭാഷാചരിത്രംനിതിൻ ഗഡ്കരിഎം.കെ. രാഘവൻഹെലികോബാക്റ്റർ പൈലോറിവയനാട് ജില്ലപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌റഷ്യൻ വിപ്ലവംഇടപ്പള്ളി രാഘവൻ പിള്ളസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻകുരുക്ഷേത്രയുദ്ധം🡆 More