തഴുതാമ: ചെടിയുടെ ഇനം

നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ.

തഴുതാമ
തഴുതാമ: സവിശേഷതകൾ, രസാദി ഗുണങ്ങൾ, ഔഷധയോഗ്യ ഭാഗം
തഴുതാമ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. diffusa
Binomial name
Boerhavia diffusa
Synonyms
  • Axia cochinchinensis Lour.
  • Boerhavia adscendens Willd.
  • Boerhavia caespitosa Ridl.
  • Boerhavia ciliatobracteata Heimerl
  • Boerhavia coccinea var. leiocarpa (Heimerl) Standl.
  • Boerhavia coccinea var. paniculata Moscoso
  • Boerhavia diffusa var. leiocarpa (Heimerl) C.D.Adams
  • Boerhavia diffusa var. minor (Delile) Cufod.
  • Boerhavia diffusa var. mutabilis R. Br.
  • Boerhavia diffusa var. paniculata Kuntze
  • Boerhavia diffusa var. pubescens Choisy
  • Boerhavia friesii Heimerl
  • Boerhavia paniculata Rich. [Illegitimate]
  • Boerhavia paniculata f. esetosa Heimerl
  • Boerhavia paniculata var. guaranitica Heimerl
  • Boerhavia paniculata f. leiocarpa Heimerl
  • Boerhavia paniculata var. leiocarpa (Heimerl) Heimerl
  • Boerhavia paniculata f. multiglandulosa Heimerl ex Parodi
  • Boerhavia paniculata var. subacuta Choisy
  • Boerhavia repens var. diffusa (L.) Hook.f.
  • Boerhavia xerophila Domin [Invalid]

സവിശേഷതകൾ

തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്‌. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്‌, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ്‌ കൂടുതൽ ഉപയോഗ്യമായ ഭാഗം

രസാദി ഗുണങ്ങൾ

രസം :മധുരം, തിക്തം, കഷായം

ഗുണം :ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു

ഔഷധയോഗ്യ ഭാഗം

സമൂലം

ഔഷധമൂല്യം

തഴുതാമ: സവിശേഷതകൾ, രസാദി ഗുണങ്ങൾ, ഔഷധയോഗ്യ ഭാഗം 
വെള്ള തഴുതാമ

വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഘണ്ടു എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാശത്തിലും ചരകസംഹിതയിൽ കുഷ്ഠരോഗത്തിനും ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നും പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.

ഔഷധം

തഴുതാമവേരു്, രാമച്ചം, മുത്തങ്ങക്കിഴങ്ങു്, കുറുന്തോട്ടിവേരു്‌, ദേവദാരം, ചിറ്റരത്ത, ദർഭവേരു് എന്നിവകൊണ്ടുള്ള കഷായം തേനും പഞ്ചസാരയും മേമ്പൊടിചേർത്തു് കഴിച്ചാൽ സ്ത്രീകൾക്കു് സംയോഗസമയത്തും അതിനുശേഷവും യോനിയിലുണ്ടാകുന്ന വേദന ശമിക്കുകയും സംയോഗം ശരിയായി അനുഭവവേദ്യമാകുകയും ചെയ്യും.

തഴുതാമവേര്‌, വേപ്പിന്റെ തൊലി, പടവലം, ചുക്ക് കടുകരോഹിണി, അമൃത്, മരമഞ്ഞൾത്തൊലി, കടുക്കത്തോട് ഇവകൊണ്ടുള്ള കഷായം നീര്‌, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

തഴുതാമ: സവിശേഷതകൾ, രസാദി ഗുണങ്ങൾ, ഔഷധയോഗ്യ ഭാഗം 
തഴുതാമ ഇലയും മൊട്ടുകളും(Boerhavia diffusa)
തഴുതാമ: സവിശേഷതകൾ, രസാദി ഗുണങ്ങൾ, ഔഷധയോഗ്യ ഭാഗം 
തഴുതാമയുടെ പൂവും ഇലയും

പ്രധാന ഔഷധങ്ങൾ

  • പഥ്യാപുനർനവാദി കഷായം
  • പുനർനവാദി കഷായം
  • പുനർനവാസവം
  • വിദാര്യാദി കഷായം
  • അമൃതപ്രാശഘൃതം
  • സുകുമാരഘൃതം തുടങ്ങി അനവധി ഔഷധക്കൂട്ടുകളിൽ തഴുതാമ ഉപയോഗിക്കുന്നു.

അവലംബം


കണ്ണികൾ

ഇതും കാണുക

വെളുത്ത തഴുതാമ

ചിത്രങ്ങൾ

Tags:

തഴുതാമ സവിശേഷതകൾതഴുതാമ രസാദി ഗുണങ്ങൾതഴുതാമ ഔഷധയോഗ്യ ഭാഗംതഴുതാമ ഔഷധമൂല്യംതഴുതാമ ഔഷധംതഴുതാമ പ്രധാന ഔഷധങ്ങൾതഴുതാമ അവലംബംതഴുതാമ കണ്ണികൾതഴുതാമ ഇതും കാണുകതഴുതാമ ചിത്രങ്ങൾതഴുതാമ

🔥 Trending searches on Wiki മലയാളം:

എക്സിമഇന്ത്യയിലെ ഹരിതവിപ്ലവംരാമൻവിശുദ്ധ സെബസ്ത്യാനോസ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ചെറുശ്ശേരിഅനിഴം (നക്ഷത്രം)ജലദോഷംപ്ലീഹജി. ശങ്കരക്കുറുപ്പ്അപ്പോസ്തലന്മാർറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമാധ്യമം ദിനപ്പത്രംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംതിരുവനന്തപുരംവി.എസ്. സുനിൽ കുമാർഇന്ദുലേഖഎറണാകുളം ജില്ലമംഗളാദേവി ക്ഷേത്രംപോത്ത്സൂര്യൻഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപിത്താശയംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കെ. സുധാകരൻമഹേന്ദ്ര സിങ് ധോണിമുടിയേറ്റ്ഇന്ത്യയിലെ പഞ്ചായത്തി രാജ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഉഷ്ണതരംഗംനഥൂറാം വിനായക് ഗോഡ്‌സെമൻമോഹൻ സിങ്മീനഭരതനാട്യംപത്ത് കൽപ്പനകൾകൃഷ്ണൻമിഷനറി പൊസിഷൻകേരളീയ കലകൾഅമേരിക്കൻ സ്വാതന്ത്ര്യസമരംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകൊച്ചി വാട്ടർ മെട്രോകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഅഡോൾഫ് ഹിറ്റ്‌ലർഎൻ.കെ. പ്രേമചന്ദ്രൻആൻ‌ജിയോപ്ലാസ്റ്റിഇന്ത്യൻ പൗരത്വനിയമംപറയിപെറ്റ പന്തിരുകുലംനി‍ർമ്മിത ബുദ്ധികാലൻകോഴിയൂട്യൂബ്യക്ഷിവൈകുണ്ഠസ്വാമിതകഴി സാഹിത്യ പുരസ്കാരംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഇന്ത്യയുടെ ദേശീയപ്രതിജ്ഞരതിസലിലംഉമ്മൻ ചാണ്ടിചെമ്പരത്തിലോക്‌സഭ സ്പീക്കർഅയമോദകംഅണലിവാഴനാഴികവദനസുരതംഒരു സങ്കീർത്തനം പോലെയേശുഇന്ത്യൻ നദീതട പദ്ധതികൾകേരള സാഹിത്യ അക്കാദമി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഇന്ത്യാചരിത്രംമലയാളം വിക്കിപീഡിയട്രാൻസ് (ചലച്ചിത്രം)ഓന്ത്റെഡ്‌മി (മൊബൈൽ ഫോൺ)കൂനൻ കുരിശുസത്യംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)🡆 More