കടുക്ക: ചെടിയുടെ ഇനം

വലിയ മരമായി വളരുന്ന ഔഷധസസ്യമാണ് കടുക്ക.

(ശാസ്ത്രീയനാമം: Terminalia chebula). വേനൽകാലത്തും മഞ്ഞുകാലത്തും ഇവ ഇലപൊഴിക്കുന്നു. ശാഖകളുടെ അഗ്രഭാഗത്തായി വെള്ള നിറത്തിലുള്ള പൂങ്കുലകൾ കാണപ്പെടുന്നു. ഇതിന്റെ വിത്തിന് കയ്പും മധുരവും സമാസമം അനുഭവപ്പെടുന്നു.

കടുക്ക (Terminalia chebula)
കടുക്ക: രസാദി ഗുണങ്ങൾ, ഔഷധയോഗ്യ ഭാഗം, ഔഷധ ഉപയോഗങ്ങൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Terminalia
Species:
T. chebula
Binomial name
Terminalia chebula
Retz.
Synonyms
  • Myrobalanus chebula (Retz.) Gaertn.
  • Myrobalanus gangetica (Roxb.) Kostel.
  • Terminalia acuta Walp.
  • Terminalia gangetica Roxb.
  • Terminalia parviflora Thwaites
  • Terminalia reticulata Roth
  • Terminalia zeylanica Van Heurck & Müll. Arg.
കടുക്ക: രസാദി ഗുണങ്ങൾ, ഔഷധയോഗ്യ ഭാഗം, ഔഷധ ഉപയോഗങ്ങൾ

കടുക്ക (ടെർമിനാലിയ ചെബ്യുള) ഏഴു തരമുണ്ടെന്ന് പറയുന്നുവെങ്കിലും പ്രധാനമായി നാലു തരമാണ് കാണുന്നത്.

  • 1. വലിപ്പവും കനവും കട്ടിയും കൂടിയതും, രണ്ട് ഇഞ്ചോളം നീളമുള്ളതും, മഞ്ഞ കലർന്ന തവിട്ടു നീറത്തോടും, മഞ്ഞയോ കടും തവിട്ടു നിറമോ ഉള്ള കഴമ്പും കുരുവും ചേർന്നത്. ചവർപ്പ് രുചി. ആയുർവേദത്തിൽ ഒരു പ്രധാനപ്പെട്ട വിരേചനൌഷധമാണിത്.
  • 2. വരകൾ കുറഞ്ഞതും ഒരിഞ്ചോളം വലിപ്പമുള്ളതും, പുറന്തോട്, കഴമ്പ്, പരിപ്പ് മഞ്ഞ നിറമുള്ളതും, ചവർപ്പ് ആദ്യത്തേതിലും കുറവ്.
  • 3. കടുത്ത തവിട്ടു/കറുപ്പ് നിറം. ആദ്യ രണ്ട് തരത്തിലും വലിപ്പം കുറവ്. കഴമ്പിന് ഇരുണ്ട നിറം, കുരു ഉണ്ടാവുകയില്ല. ആയുർവേദത്തിൽ അതിസാര ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
  • 4. എല്ലാറ്റിലും ചെറുത്. മറ്റെല്ലാം മൂന്നാമത്തെ തരം പോലെ. ഇതിൽ റ്റാന്നിക്ക് അമ്ലവും ഗാല്ലിക്ക് അമ്ലവും അടങ്ങിയിരിക്കുന്നു. ആയുർവേദത്തിൽ പഴുക്കാത്ത കായ വിരേചനൌഷധമായുപയോഗിക്കുന്നു.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി മുകളിലുള്ള സ്ഥലങ്ങളിൽ വളരുന്നു. ഏപ്രിലിനും ആഗസ്റ്റിനും ഇടയ്ക്ക് പൂക്കുന്നു. ഒക്ടോബർ മുതൽ ജനുവരി വരെ മാസങ്ങളിൽ കായുണ്ടാകുന്നു. പൂവുകൾക്ക് ഇതളുകളില്ല.

രസാദി ഗുണങ്ങൾ

രസം:കഷായം, തിക്തം, മധുരം, അമ്ലം, കടു

ഗുണം:ലഘു, രൂക്ഷം

വീര്യം:ഉഷ്ണം

വിപാകം:മധുരം

ഔഷധയോഗ്യ ഭാഗം

ഫലമജ്ജ

ഔഷധ ഉപയോഗങ്ങൾ

അഭയാരിഷ്ടം, നരസിംഹചൂർണം, ദശമൂലഹരിതകി എന്നിവയിൽ കടുക്ക ഒരു ഘടകമാണ്. ദഹനസഹായിയായ കടുക്ക വാത-പിത്ത-കഫ രോഗങ്ങളെ ശമിപ്പിക്കാനും ആയുർവേദത്തിൽ ഉപയോഗിക്കുന്നു. അതിസാരം, വ്രണങ്ങൾ, പൊള്ളൽ, അർശ്ശസ്സ് എന്നിവയ്ക്കു പ്രതിവിധിയായും കടുക്ക ഉപയോഗിക്കുന്നു.

മറ്റ് ഉപയോഗങ്ങൾ

വെള്ളത്തിൽ കടുക്കയുടെ പുറംതോട് ചുരണ്ടിയിട്ട് പടിക്കാരം ചേർത്താൽ മഞ്ഞച്ചായം കിട്ടും. പടിക്കാരത്തിനു പകരം അന്നഭേദി ചേർത്താൽ കറുത്ത മഷി കിട്ടും. തോൽ ഊറയ്ക്കിടാനും ഉപയോഗിച്ചിരുന്നു.

കടുക്ക: രസാദി ഗുണങ്ങൾ, ഔഷധയോഗ്യ ഭാഗം, ഔഷധ ഉപയോഗങ്ങൾ 
Honey Kadukkai (Terminalia Chebula)
കടുക്ക: രസാദി ഗുണങ്ങൾ, ഔഷധയോഗ്യ ഭാഗം, ഔഷധ ഉപയോഗങ്ങൾ 
Fallen Fruit

അവലംബം

  • അഷ്ടാംഗഹൃദയം (വിവ., വ്യാഖ്യാനം വി. എം. കുട്ടികൃഷ്ണ മേനോൻ), സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0

Tags:

കടുക്ക രസാദി ഗുണങ്ങൾകടുക്ക ഔഷധയോഗ്യ ഭാഗംകടുക്ക ഔഷധ ഉപയോഗങ്ങൾകടുക്ക മറ്റ് ഉപയോഗങ്ങൾകടുക്ക അവലംബംകടുക്ക

🔥 Trending searches on Wiki മലയാളം:

ബാലസംഘംകൊല്ലൂർ മൂകാംബികാക്ഷേത്രംകൊല്ലംആധുനിക കവിത്രയംആനന്ദം (ചലച്ചിത്രം)ആനമങ്ങാട്നടത്തറ ഗ്രാമപഞ്ചായത്ത്വലപ്പാട്കാവാലംശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്ഡെങ്കിപ്പനിജവഹർലാൽ നെഹ്രുമലയാളം അക്ഷരമാലപാത്തുമ്മായുടെ ആട്ആമ്പല്ലൂർഫുട്ബോൾവിഭക്തിഎസ്.കെ. പൊറ്റെക്കാട്ട്ഭൂതത്താൻകെട്ട്മോനിപ്പള്ളിജീവിതശൈലീരോഗങ്ങൾഇരവികുളം ദേശീയോദ്യാനംകല്ലൂർ, തൃശ്ശൂർമാമുക്കോയകോങ്ങാട് ഗ്രാമപഞ്ചായത്ത്വൈക്കം മുഹമ്മദ് ബഷീർഇന്ത്യമലയാളംമുഹമ്മദ് അബ്‌ദുറഹ്‌മാൻരണ്ടാം ലോകമഹായുദ്ധംകോഴിക്കോട് ജില്ലമേയ്‌ ദിനംകൊച്ചികാപ്പാട്തത്ത്വമസികേരളത്തിലെ നദികളുടെ പട്ടികഓമനത്തിങ്കൾ കിടാവോഅരണമുണ്ടൂർ, തൃശ്ശൂർപുറക്കാട് ഗ്രാമപഞ്ചായത്ത്പെരുവണ്ണാമൂഴികല്ലടിക്കോട്നെല്ലിയാമ്പതിതലോർജി. ശങ്കരക്കുറുപ്പ്പിലാത്തറആലത്തൂർഭിന്നശേഷിമാതൃഭൂമി ദിനപ്പത്രംകാട്ടാക്കടഅർബുദംകൽപറ്റഇന്ദിരാ ഗാന്ധിതുമ്പമൺ ഗ്രാമപഞ്ചായത്ത്പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രംപന്തീരാങ്കാവ്നന്മണ്ടപഴശ്ശിരാജക്രിക്കറ്റ്മങ്കടമലപ്പുറംസംയോജിത ശിശു വികസന സേവന പദ്ധതിബോവിക്കാനംതാജ് മഹൽരതിലീലനീതി ആയോഗ്മരങ്ങാട്ടുപിള്ളികേരളചരിത്രംകോതമംഗലംകേരളശ്ശേരി ഗ്രാമപഞ്ചായത്ത്2022 ഫിഫ ലോകകപ്പ്സംഘകാലംനടുവിൽമക്കശൂരനാട്🡆 More