ജൊഹാൻ ബ്രാംസ്

ജൊഹാൻ ബ്രാംസ് പത്തൊൻപതാം നൂറ്റാണ്ടിലെ (ജനനം: മേയ് 7 1833 – ഏപ്രിൽ 3 1897), ഒരു ജർമ്മൻ സംഗീതരചയിതാവും പിയാനോവാദകനും ആയിരുന്നു.

കാല്പനികയുഗത്തിലെ ഒന്നാം‌കിട സംഗീതജ്ഞന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഹാംബർഗിൽ ജനിച്ച ബ്രാംസിന്റെ മുഖ്യപ്രവർത്തനരംഗം ഓസ്ട്രിയയിലെ വിയന്ന ആയിരുന്നു. അവിടത്തെ സംഗീതലോകത്തിന്റെ നേതാവായിരുന്നു അദ്ദേഹം. ജീവിതകാലത്ത് ബ്രാംസിന്റെ ജനപ്രീതിയും സ്വാധീനവും ഗണ്യമായിരുന്നു; പത്തൊൻപതാം നൂറ്റാണ്ടിലെ വാദ്യവൃന്ദകൻ ഹാൻസ് വോൺ ബ്യൂലോയുടെ ഒരു നിരീക്ഷണത്തെ പിന്തുടർന്ന്, ബ്രാംസിനെ, ജോൺ സെബാസ്റ്റിൻ ബാക്ക്, ലുഡ്‌വിഗ് വാൻ ബീഥോവൻ എന്നിവരോടൊപ്പം സംഗീതലോകത്തെ മൂന്നു 'ബി'-കളിൽ ഒരുവനായി കണക്കാക്കാറുണ്ട്.

ജൊഹാൻ ബ്രാംസ്
പത്തൊൻപതാം നൂറ്റാണ്ടിലെ ജർമ്മൻ സംഗീതജ്ഞൻ, ജൊഹാൻ ബ്രാംസ്

പിയാനോ, സിംഫണി വാദ്യവൃന്ദങ്ങൾ , ശബ്ദസംഗീതം, പല്ലവി, ചേംബർ സമഷ്ടി എന്നിവയ്ക്കുവേണ്ടിയെല്ലാം ബ്രാംസ് സംഗീതരചന നടത്തി. കഴിവുറ്റ ഒരു പിയാനോവാദകൻ കൂടി ആയിരുന്ന അദ്ദേഹം, തന്റെ രചനകളിൽ പലതിന്റേയും ആദ്യത്തെ അവതരണം സ്വയം നടത്തി. നിപുണപിയാനോവാദക ക്ലാരാ ഷൂമാൻ, വയലിൻവാദകൻ ജോസഫ് ജോവാക്കീം എന്നിവരെപ്പോലെയുള്ള ഒന്നാംകിട കലാകാരന്മാരൊടൊപ്പം അദ്ദേഹം പ്രവർത്തിച്ചു. ബ്രാംസിന്റെ രചനകളിൽ പലതും ആധുനികകാലത്ത്, സംഗീതാവരണങ്ങളിലെ പതിവ് ഇനങ്ങളായിത്തീർന്നിരിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത പരിപൂർണ്ണതാവാദി (perfectionist) ആയിരുന്ന ബ്രാംസ്, തന്റെ പല രചനകളും നശിപ്പിച്ചുകളയുകയോ പ്രസിദ്ധീകരിക്കാതെ വിട്ടുകളയുകയോ ചെയ്തു.


ബ്രാംസ് ഒരേസമയം പാരമ്പര്യവാദിയും നവീകർത്താവും ആയിരുന്നു. അദ്ദേഹത്തിന്റെ സംഗീതം വേരോടിച്ചിരുന്നത്, ബരോക്ക്, ക്ലാസിക്കൽ സംഗീതനായകന്മാർ വികസിപ്പിച്ച ഘടനകളിലും രചനാസങ്കേതങ്ങളിലുമാണ്. ബാച്ചിന്റെ സംഗീതം ആശ്രയിച്ച 'കൗണ്ടർപോയിന്റ്" എന്ന സങ്കീർണ്ണവും നിഷ്ഠാപൂർവകവുമായ രചനാരീതിയിലും, ബീഥോവൻ വികസിപ്പിച്ചെടുത്ത 'വൃദ്ധി' എന്ന രീതിയിലും ബ്രാംസ് വിദഗ്ദ്ധനായിരുന്നു. ജർമ്മൻ സംഗീതത്തിലെ 'അഭിവന്ദ്യമായ' ഘടകങ്ങളുടെ 'വിശുദ്ധിയെ' മാനിച്ചുകൊണ്ട് അവയെ കാല്പനികമായ ഒരു വാഗ്സംബ്രദായത്തിലേക്ക് പരിവർത്തനം ചെയ്യിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ആ ശ്രമത്തിൽ ബ്രാംസ് തന്ത്രീലയത്തിലേക്കും ഗാനമാധുരിയിലേക്കും പുതിയ വഴികൾ തുറന്നു. സമകാലീനരിൽ പലരും അദ്ദേഹത്തിന്റെ സംഗീതം ആവശ്യത്തിലധികം അക്കാദമിക് ആണെന്നു കരുതി. അതേസമയം ബ്രാംസിന്റെ സംഭാവനകളും നൈപുണ്യവും പുരോഗമനവാദിയായ ആർനോൾഡ് ഷോഅൻബർഗ്ഗ് മുതൽ യാഥാസ്ഥിതികനായ എഡ്‌വേഡ് എൽഗാർ വരേയുള്ളവർ അംഗീകരിച്ചിട്ടുണ്ട്. ബ്രാംസിന്റെ ഉദ്യുക്തവും സുഘടിതവുമായ രചനകൾ ‍, ഒരു തലമുറക്കാലം സംഗീതജ്ഞന്മാർക്കെല്ലാം തുടക്കവും പ്രചോദനവും ആയിരുന്നു.

ജീവിതം

തുടക്കം

ജൊഹാൻ ബ്രാംസ് 
ഹാംബർഗ്ഗിൽ ബ്രാംസ് ജനിച്ച വീടിരുന്ന കെട്ടിടത്തിന്റെ 1891-ലെ ചിത്രം.

പട്ടണത്തിൽ സംഗീതരംഗത്ത് ഉപജീവനമാർഗ്ഗം തേടിയാണ് ബ്രാംസിന്റെ പിതാവ് ജൊഹാൻ ജേക്കബ് ബ്രാംസ് ഹാംബർഗ്ഗിലെത്തിയത്. പല സംഗീതോപകരണങ്ങളിലും വൈദഗ്ദ്ധ്യമുണ്ടായിരുന്ന അദ്ദേഹം, കുഴൽ ഇരട്ട ബാസ് എന്നിവയുടെ വാദകനായിട്ടണ് ഏറെയും തൊഴിൽ കിട്ടിയത്. അവിവാഹിതയായിരുന്നെങ്കിലും തന്നേക്കാൾ 17 വയസ്സ് മൂപ്പുണ്ടായിരുന്ന ഹെൻ‌റീക്കാൻ ക്രിസ്റ്റേൻ നിസ്സനെ അദ്ദേഹം വിവാഹം കഴിച്ചു. ആദ്യം പട്ടണത്തിലെ തുറമുഖത്തിനടുത്ത് താമസിച്ച അവർ ആറുമാസത്തിനു ശേഷം ഹാംബർഗ്ഗിന്റെ വടക്കൻ അതിർത്തിയിലുള്ള ഡാംടോർവാളിലേക്ക് താമസം മാറ്റി.

മകന് ആദ്യത്തെ സംഗീതപരിശീലനം നൽകിയത് ജൊഹാൻ ജേക്കബ് തന്നെയാണ്. ഏഴാമത്തെ വയസ്സിൽ അദ്ദേഹം ഓട്ടോ ഫ്രീഡ്രീച്ച് വിൽബാൾഡ് കോസ്സലിനു കീഴിൽ പിയാനോ അഭ്യസിക്കാൻ തുടങ്ങി. വേശ്യാലയങ്ങൾ കൂടി ആയി പ്രവർത്തിച്ചിരുന്ന മദ്യശാലകളിൽ പിയാനോ വായിക്കാൻ കൗമാരപ്രായത്തിന്റെ തുടക്കത്തിൽ ബ്രാംസ് നിർബന്ധിതനായി എന്നൊരു പഴയ കഥയുണ്ട്; ഈ കഥ നുണയാണെന്ന് അടുത്തകാലത്ത് ബ്രാംസ് പണ്ഡിതൻ കുർട്ട് ഹോഫ്മാൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ കഥ ബ്രാംസിൽ നിന്നുതന്നെ ഉടലെടുത്തതായതിരിക്കണമെന്ന ന്യായത്തിൽ ‍, ചിലർ ഹോഫ്മാന്റെ അഭിപ്രായം തള്ളിക്കളയുന്നു. അതേസമയം അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ബ്രാംസിന്റെ കത്തുകളും ഈ കഥയുടെ വിശ്വസനീയത കളഞ്ഞു. അദ്ദേഹം ജോലിചെയ്തിരുന്ന സ്ഥാപനങ്ങൾ ഹാംബർഗ്ഗിൽ തൊഴിലാളികൾ താമസിച്ചിരുന്ന മാന്യമായ സ്ഥലങ്ങളിലായിരുന്നു. ആ പ്രദേശങ്ങൾ ചേരികളായി മാറിയത് പിന്നീടാണ്.

അവലംബം

Tags:

ഓസ്ട്രിയജർമ്മനിബീഥോവൻവിയന്നഹാംബർഗ്

🔥 Trending searches on Wiki മലയാളം:

അൽ ബഖറകേരള സംസ്ഥാന ഭാഗ്യക്കുറിആറാട്ടുപുഴ പൂരംകരിമ്പുലി‌ചിക്കൻപോക്സ്ബിംസ്റ്റെക്ആഗോളതാപനംഋഗ്വേദംഅൽ ഫാത്തിഹതിരഞ്ഞെടുപ്പ് ബോണ്ട്മിറാക്കിൾ ഫ്രൂട്ട്നാടകംമഹാവിഷ്‌ണുതബൂക്ക് യുദ്ധംവി.ടി. ഭട്ടതിരിപ്പാട്മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്മഹേന്ദ്ര സിങ് ധോണികോയമ്പത്തൂർ ജില്ലകൊച്ചികേരളകലാമണ്ഡലംവഹ്‌യ്കാളിതൊണ്ടിമുതലും ദൃക്സാക്ഷിയുംഗുരുവായൂരപ്പൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസ്മിനു സിജോകെ.ഇ.എ.എംനക്ഷത്രംനറുനീണ്ടികുഞ്ചൻ നമ്പ്യാർമിസ് ഇൻ്റർനാഷണൽവിവേകാനന്ദൻതത്ത്വചിന്താപരമായ യാഥാർത്ഥ്യവാദംഅരുണാചൽ പ്രദേശ്മയാമിശ്രീമദ്ഭാഗവതംഒ.വി. വിജയൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾപടയണിഉപ്പുസത്യാഗ്രഹംഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌മയ്യഴിപ്പുഴയുടെ തീരങ്ങളിൽഅതിരപ്പിള്ളി വെള്ളച്ചാട്ടംനവഗ്രഹങ്ങൾതത്ത്വമസിസുഗതകുമാരിബദർ ദിനംചെറൂളദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിടോം ഹാങ്ക്സ്ഇസ്‌ലാമിക കലണ്ടർചിക്കുൻഗുനിയവൈലോപ്പിള്ളി ശ്രീധരമേനോൻഖൻദഖ് യുദ്ധംകൽക്കരികേരളത്തിലെ പക്ഷികളുടെ പട്ടികക്രിക്കറ്റ്വിരാട് കോഹ്‌ലികുരിശ്ഏലംമണിപ്പൂർകെ.ബി. ഗണേഷ് കുമാർമില്ലറ്റ്ബാബസാഹിബ് അംബേദ്കർഎം.ടി. വാസുദേവൻ നായർതങ്കമണി സംഭവംഇന്ത്യൻ മഹാസമുദ്രംചേനത്തണ്ടൻടൈഫോയ്ഡ്താപ്സി പന്നുഈസാഅൽ ഫത്ഹുൽ മുബീൻകൂട്ടക്ഷരംജൂതവിരോധംകെ.ആർ. മീരവരുൺ ഗാന്ധിഅബ്ദുന്നാസർ മഅദനിപി. കുഞ്ഞിരാമൻ നായർ🡆 More