തബൂക്ക് യുദ്ധം

കിഴക്കൻ റോമാ സാമ്രാജ്യത്തിനെതിരെ (ബൈസന്റൈൻ സാമ്രാജ്യം) മുസ്‌ലിങ്ങൾ നടത്തിയ രണ്ടാമത്തെ യുദ്ധമാണ് തബൂക്ക് യുദ്ധം.

AD.630 ഒക്ടോബർ മാസമാണ് ഈ യുദ്ധം അരങ്ങേറിയത്. പ്രവാചകൻ മുഹമ്മദ്‌ നേരിട്ട് പങ്കെടുത്ത അവസാന യുദ്ധവുമാനിത്.

തബൂക്ക് യുദ്ധം
തബൂക്ക്, ഇന്നത്തെ സൗദി അറേബ്യൻ മാപ്പിൽ


പശ്ചാത്തലം

മക്കയിൽ നേടിയ വിജയത്തിനും ഹുനൈൻ യുദ്ധത്തിനും ശേഷം അറേബ്യൻ ഉപദ്വീപ് മുഴുവൻ മുസ്‌ലിങ്ങളുടെ അധീനതയിലായി. ഇതോടെ അക്കാലത്തെ ലോകത്തിലെ മഹാസാമ്ര്യജ്യങ്ങളിൽ ഒന്നായ ബൈസന്റൈൻ സാമ്രാജ്യത്തിന് പുതിയ ഒരു ഭീഷണി ഉയരുന്നു എന്ന ബോധ്യമായി. പ്രവാചകൻ മുഹമ്മദ്‌ അയച്ച ദൂതനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി നടന്ന മുഅ്ത യുദ്ധത്തിൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ മുസ്‌ലിങ്ങൾ പിൻവാങ്ങിയിരുന്നു. അതോടൊപ്പം വളർന്നു വരുന്ന ഈ ശക്തിയെ തുടക്കത്തിലേ ഇല്ലാതാക്കുക എന്ന പദ്ധതിയോടെ റോമൻ ചക്രവർത്തിയായ ഹിറാക്ളിയസ് തയ്യാറെടുപ്പുകൾ എടുക്കാൻ തുടങ്ങി എന്ന ഒരു വാർത്തയും പരന്നിരുന്നു. തങ്ങൾക്കെതിരെ യുദ്ധവിളിയുമായി തയ്യാറെടുക്കുന്ന ശത്രുവിനെതിരെ രംഗത്തിറങ്ങി ശക്തിതെളിയിക്കേണ്ടത് അനിവാര്യമാണ് എന്ന് തീരുമാനിച്ച പ്രവാചകൻ മുഹമ്മദ്‌ റോമിനെതിരെ ഒരു സൈനിക നീക്കത്തിന് തയ്യാറെടുത്തു.

യുദ്ധ ഒരുക്കങ്ങൾ

അറേബ്യൻ ഉപഭൂഖണ്ഡത്തിലാകെ വരൾച്ച നേരിട്ട ഒരു വർഷമായിരുന്നു അത്. എതിർ പക്ഷം വൻആയുധശേഷിയുള്ളവരും അറിയപ്പെട്ട ലോകശക്തിയും. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നു 30,000വരുന്ന ഒരു സൈന്യത്തെ പ്രവാചകൻ മുഹമ്മദ്‌ നബി (സ) തയ്യാറാക്കി തബൂക്കിലേക്ക് പടനയിച്ചു.

യുദ്ധം ഒഴിവാകുന്നു

എന്നാൽ മുസ്‌ലിങ്ങളുടെ ഈ പടപ്പുറപ്പാട് അറിഞ്ഞ റോമൻ സൈന്യം ഭയവിഹ്വലരായി. മുഅ്ത യുദ്ധത്തിൽ 2,00,000 വരുന്ന റോമാ സൈന്യത്തെ നേരിട്ട 3,000 മാത്രം വരുന്ന മുസ്‌ലിം സൈന്യത്തിന്റെ പോരാട്ട വീര്യവും അവരെ ചകിതരാക്കി. ഒരു ഏറ്റുമുട്ടലിന് നിൽക്കാതെ റോമാ സൈന്യം തബൂകിൽ നിന്ന് സിറിയയിലേക്ക് പിന്മാറി. ഈ പട നീക്കത്തിൽ തബൂക്കിലും പരിസരപ്രദേശങ്ങളിലും ഉള്ള ഒട്ടനവധി ഗോത്രങ്ങൾ മുസ്ലിങ്ങളുടെ മേൽകോയ്മ അംഗീകരിച്ചു.

അവലംബം

Tags:

തബൂക്ക് യുദ്ധം പശ്ചാത്തലംതബൂക്ക് യുദ്ധം യുദ്ധ ഒരുക്കങ്ങൾതബൂക്ക് യുദ്ധം യുദ്ധം ഒഴിവാകുന്നുതബൂക്ക് യുദ്ധം അവലംബംതബൂക്ക് യുദ്ധംബൈസന്റൈൻ സാമ്രാജ്യം

🔥 Trending searches on Wiki മലയാളം:

പേവിഷബാധരാജാ രവിവർമ്മഹോർത്തൂസ് മലബാറിക്കൂസ്മുള്ളാത്തനവരസങ്ങൾഉഷ്ണതരംഗംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികജോൺസൺക്വിറ്റ് ഇന്ത്യ പ്രസ്ഥാനംപത്താമുദയംകാനഡചട്ടമ്പിസ്വാമികൾചെമ്പോത്ത്ഹംസഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംകേരള സാഹിത്യ അക്കാദമിടി.എം. തോമസ് ഐസക്ക്സൂര്യൻഫ്രാൻസിസ് ജോർജ്ജ്ഇന്ദിരാ ഗാന്ധിഇന്ത്യയിലെ പഞ്ചായത്തി രാജ്കേരളത്തിലെ ജാതി സമ്പ്രദായംചൂരമാമ്പഴം (കവിത)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഅറിവ്ഈലോൺ മസ്ക്വൃഷണംഐക്യരാഷ്ട്രസഭയോഗർട്ട്ആദ്യമവർ.......തേടിവന്നു...ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമലയാള മനോരമ ദിനപ്പത്രംവിഷുഭൂഖണ്ഡംഅരവിന്ദ് കെജ്രിവാൾസംസ്ഥാന പുനഃസംഘടന നിയമം, 1956ഉഭയവർഗപ്രണയിആവേശം (ചലച്ചിത്രം)പ്ലാസ്സി യുദ്ധംആന്തമാൻ നിക്കോബാർ ദ്വീപുകൾഗുരു (ചലച്ചിത്രം)ഓമനത്തിങ്കൾ കിടാവോമഞ്ഞപ്പിത്തംഅയമോദകംകേരള നവോത്ഥാന പ്രസ്ഥാനംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവെള്ളാപ്പള്ളി നടേശൻമെനിഞ്ചൈറ്റിസ്ഇൻഡോർ ജില്ലഗുകേഷ് ഡിമന്ത്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകൊടുങ്ങല്ലൂർ ഭരണിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമമിത ബൈജുബദ്ർ യുദ്ധംഒ.എൻ.വി. കുറുപ്പ്വിഭക്തിസ്വർണവും സാമ്പത്തിക ശാസ്ത്രവുംആദി ശങ്കരൻമുകേഷ് (നടൻ)തൃക്കടവൂർ ശിവരാജുകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഇടുക്കി അണക്കെട്ട്ജനഗണമനന്യുമോണിയഅഗ്നിച്ചിറകുകൾപാമ്പാടി രാജൻമിഥുനം (നക്ഷത്രരാശി)സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻതകഴി ശിവശങ്കരപ്പിള്ളഅഞ്ചാംപനികേരള സംസ്ഥാന ഭാഗ്യക്കുറിപഴഞ്ചൊല്ല്മാത്യു തോമസ്🡆 More