കിഴക്കൻ ബ്ലോക്ക്

സോവിയറ്റ് യൂണിയന്റെയും അതിന്റെ പ്രത്യയശാസ്ത്രത്തിന്റെയും അതായത്, കമ്മ്യൂണിസത്തിന്റെ സ്വാധീനത്തിൽ മധ്യ യൂറോപ്പ്, കിഴക്കൻ യൂറോപ്പ്, പൂർവ്വേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ കൂട്ടമായിരുന്നു കിഴക്കൻ ബ്ലോക്ക് അഥവാ കമ്മ്യൂണിസ്റ്റ് ബ്ലോക്ക്, സോഷ്യലിസ്റ്റ് ബ്ലോക്ക്, സോവിയറ്റ് ബ്ലോക്ക്.

കിഴക്കൻ ബ്ലോക്ക്
കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും യൂറോപ്പിലെ സോവിയറ്റ് റിപ്പബ്ലിക്കുകളും അവരെ പ്രതിനീകരിക്കുന്ന പതാകകളുമായി (1950 കൾ)

കിഴക്കൻ ബ്ലോക്കിനെ പലപ്പോഴും "രണ്ടാം ലോകം" എന്നും, "ഒന്നാം ലോകം" എന്ന പദം പാശ്ചാത്യ ബ്ലോക്കിനെയും, "മൂന്നാം ലോകം" ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ചേരിചേരാത്ത രാജ്യങ്ങളെ സൂചിപ്പിക്കുന്നു.

പടിഞ്ഞാറൻ യൂറോപ്പിൽ, കിഴക്കൻ ബ്ലോക്ക് എന്ന പദം സാധാരണയായി സോവിയറ്റ് യൂണിയനെയും, അതിന്റെ സാറ്റലൈറ്റ് രാജ്യങ്ങളെയും ,കോമെകോൺ രാജ്യങ്ങളെയും (COMECON) സൂചിപ്പിക്കുന്നു. ഏഷ്യയിൽ, കിഴക്കൻ ബ്ലോക്ക് എന്ന പദം സാധാരണയായി മംഗോളിയൻ പീപ്പിൾസ് റിപ്പബ്ലിക്, സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം, ലാവോസ് പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കമ്പുചിയ, ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന എന്നിവയെ സൂചിപ്പിക്കുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിൽ, സോവിയറ്റ് യൂണിയനുമായി സഖ്യമുണ്ടാക്കിയ രാജ്യങ്ങളിൽ 1961 മുതൽ ക്യൂബയും ഒരു ചെറിയ കാലയളവിൽ നിക്കരാഗ്വയും ഗ്രെനഡയും ഉൾപ്പെടുന്നു.

ബ്രെഷ്നെവ് സിദ്ധാന്തത്തിന്റെ കീഴിൽ, മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ഇടപെടാനുള്ള അവകാശം സോവിയറ്റ് യൂണിയനിണ്ടായിരുന്നു. ഇതിന് മറുപടിയായി, ചൈന-സോവിയറ്റ് അതിർത്തി സംഘർഷത്തെ തുടർന്ന് ചൈന അമേരിക്കയുമായി ബന്ധങ്ങൾ സ്ഥാപിക്കുവാൻ തുടങ്ങി, പിന്നീട് സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുകയും ഉദാരവൽക്കരിക്കുകയും ചെയ്തു. അതേസമയം കിഴക്കൻ ബ്ലോക്ക് മുതലാളിത്ത ഒന്നാം ലോകവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്തംഭനാവസ്ഥയുടെ കാലഘട്ടം കണ്ടു.

1980 കളുടെ അവസാനത്തിൽ, സോവിയറ്റ് നേതാവ് മിഖായേൽ ഗോർബചേവ് കിഴക്കൻ ബ്ലോക്കിനെ പരിഷ്കരിക്കാനും ശീതയുദ്ധം അവസാനിപ്പിക്കാനും ഗ്ലാസ്നോസ്റ്റ് (സ്പഷടത), പെരെസ്ട്രോയിക്ക (പുനഃസംഘടനം) നയങ്ങൾ അവതരിപ്പിച്ചു. അത് ബ്ലോക്കിലുടനീളം അശാന്തി സൃഷ്ടിച്ചു.

1980 മുതലുള്ള പ്രക്ഷോബങ്ങളിൽ കിഴക്കൻ ബ്ലോക്ക് സർക്കാരുകൾ തകരുകയും, 1991-ിൽ സോവിയറ്റ് യൂണിയൻ തകരുകയും, യൂറോപ്പിൽ കമ്യൂണിസ്റ്റ് ഭരണം ഏതാണ്ട് പൂർണമായും ഇല്ലാതാകുകയും ചെയ്തപ്പോൾ, ഏഷ്യൽ ചൈന, ലാവോ, വിയറ്റ്നാം, ഉത്തര അമേരിക്കയിൽ ക്യൂബയും മാത്രമായി അവശേഷിക്കുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങൾ. ചൈനയെയും വിയറ്റ്നാമിനെയും സാധാരണയായി കൂടുതൽ "സംസ്ഥാന മുലാളിത്ത രാജ്യങ്ങൾ" (State capitalism) എന്ന് വിശേഷിപ്പിക്കാറുണ്ട്. ഉത്തര കൊറിയ മാർക്‌സിസം-ലെനിനിസത്തിന് പകരം ജൂച്ചെ എന്ന ദേശീയവാദ പ്രത്യയശാസ്ത്രത്തെ സ്വീകരിച്ചു. കംബോഡിയയെയും കസാഖ്സ്ഥാനെയും ശീതയുദ്ധകാലത്തെ അതേ കിഴക്കൻ ബ്ലോക്ക് നേതാക്കൾ നയിക്കുന്നു, അവർ ഔദ്യോഗികമായി മാർക്സിസ്റ്റ്-ലെനിനിസ്റ്റ് രാജ്യങ്ങളല്ലെങ്കിലും. കൂടാതെ, "പുതിയ കിഴക്കൻ ബ്ലോക്ക്" എന്ന പദം അടുത്തിടെ ചൈനയുമായും റഷ്യയുമായും സഖ്യമുള്ള രാജ്യങ്ങളായ ഉത്തര കൊറിയ, ക്യൂബ, വെനസ്വേല, സിറിയ, ഇറാൻ, ബെലാറുസ്, സെർബിയ തുടങ്ങി നിരവധി രാജ്യങ്ങൾക്ക് ബാധകമാണ്.

പദോൽപ്പത്തി

1991 ന് ശേഷമുള്ള ഈ പദത്തിന്റെ ഉപയോഗം ഇപ്പോൾ കമ്യൂണിസ്റ്റ് രാജ്യങ്ങളല്ലാത്ത വാർസോ ഉടമ്പടി രാജ്യങ്ങൾ (1955–1991), മംഗോളിയ (1924–1992) എന്നിവയെ ഉദ്ദേശിക്കുന്നു.

രാജ്യങ്ങളുടെ പട്ടിക

വാർ‌സോ ഉടമ്പടിയും COMECON ഉം

മറ്റ് സഖ്യ രാജ്യങ്ങൾ

  • കോംഗോ
  • എത്യോപ്യ (1974–1987)
  • പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യ (1987–1991)
  • ഗ്രെനഡ (1979-1983)
  • കമ്പുചിയ (1979-1989)
  • ഉത്തര കൊറിയ
  • വടക്കൻ വിയറ്റ്നാം (1976 വരെ)
  • ലാവോസ് (1975 മുതൽ)
  • മൊസാംബിക്ക്
  • നിക്കരാഗ്വ (1979-1990)
  • സൊമാലിയ (1977 വരെ)
  • ദക്ഷിണ വിയറ്റ്നാം (1975-1976)
  • തെക്കൻ യെമൻ
  • യുഗോസ്ലാവിയ (1948 വരെ)

കർശനമായ നിയന്ത്രണമുണ്ടായിരുന്ന ആദ്യകാല സംഭവങ്ങൾ

മാർഷൽ പദ്ധതി നിരസിക്കൽ

കിഴക്കൻ ബ്ലോക്ക് 
ശീതയുദ്ധകാലത്ത് യൂറോപ്പിലെ രാഷ്ട്രീയ സാഹചര്യം

1947 ജൂണിൽ, ജർമ്മൻ വികസനത്തിന്മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകാൻ സാധ്യതയുള്ള ചർച്ചകൾ നടത്താൻ സോവിയറ്റുകൾ വിസമ്മതിച്ചതിനെത്തുടർന്ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് മാർഷൽ പദ്ധതി പ്രഖ്യാപിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യുദ്ധം കഴിഞ്ഞ് അവശരായ എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും (സോവിയറ്റ് യൂണിയനും, കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളും ഉൾപ്പെടെ) അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ പദ്ധതിയുടെ പേരാണ് മാർഷൽ പദ്ധതി. സോവിയറ്റുകൾ പദ്ധതി നിരസിക്കുകയും, അമേരിക്കയ്ക്കും കമ്മ്യൂണിസ്റ്റ് വിരുദ്ധ യൂറോപ്യൻ രാജ്യങ്ങൾക്കുമെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിരുന്നാലും, യുഎസ് സഹായം സ്വീകരിക്കാൻ ചെക്കോസ്ലോവാക്യ ഉത്സുകനായിരുന്നു; പോളിഷ് സർക്കാരിനും സമാനമായ ഒരു ചിന്തയുണ്ടായിരുന്നു, ഇത് സോവിയറ്റ് യൂണിയനെ വളരെയധികം ആശങ്കപ്പെടുത്തി.

ബെർലിൻ ഉപരോധവും എയർലിഫ്റ്റും

കിഴക്കൻ ബ്ലോക്ക് 
ബെർലിൻ എയർലിഫ്റ്റിനിടെ ബെർലിൻ ടെമ്പെൽഹോഫ് വിമാനത്താവളത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ അവശ്യസാധന വിതരണ വിമാനങ്ങളെ നോക്കി നിൽക്കുന്ന ജർമ്മൻകാർ.

സോവിയറ്റ് അധിനിവേശ ജർമ്മനിയാൽ ചുറ്റപ്പെട്ട, മുൻ ജർമ്മൻ തലസ്ഥാനമായ ബെർലിനിൽ, സ്റ്റാലിൻ 1948 ജൂൺ 24 ന് ബെർലിൻ ഉപരോധം ( Berlin blockade ) ഏർപ്പെടുത്തി. ഇതിനെതിരെ, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി നിരവധി രാജ്യങ്ങൾ ഒരു വലിയ "ബെർലിൻ എയർലിഫ്റ്റ്" ആരംഭിച്ചു, പശ്ചിമ ബെർലിനിൽ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും നൽകി.

1949 മെയ് മാസത്തിൽ സ്റ്റാലിൻ ഉപരോധം നീക്കി, പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്ന് കയറ്റുമതി ബെർലിനിലേക്ക് പുനരാരംഭിക്കാൻ അനുമതി നൽകി.

ടിറ്റോ-സ്റ്റാലിൻ പിളർപ്പ്

ഗ്രീസിനെയും അൽബേനിയയെയും സംബന്ധിച്ച് യുഗോസ്ലാവ് നേതാവ് ജോസിപ് ബ്രോസ് ടിറ്റോയും സോവിയറ്റ് യൂണിയനും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന്, ഒരു ടിറ്റോ-സ്റ്റാലിൻ പിളർപ്പ് ( Tito–Stalin split ) സംഭവിച്ചു, തുടർന്ന് യുഗോസ്ലാവിയയെ 1948 ജൂണിൽ കോമിൻഫോർമിൽ നിന്ന് പുറത്താക്കുകയും ബെൽഗ്രേഡിൽ സോവിയറ്റ് അട്ടിമറി ശ്രമം പരാജയപ്പെടുകയും ചെയ്തു. ഈ പിളർപ്പ് യൂറോപ്പിൽ രണ്ട് വ്യത്യസ്ത കമ്മ്യൂണിസ്റ്റ് ശക്തികളെ സൃഷ്ടിച്ചു.

മതം

കിഴക്കൻ ബ്ലോക്ക് 
റഷ്യൻ ഓർത്തഡോക്സ് അലക്സാണ്ടർ നെവ്സ്കി കത്തീഡ്രൽ ഒരു കാലത്ത് ബാക്കുവിലെ ഏറ്റവും പ്രബലമായ ലാന്ഡ്മാർക്കായിരുന്നു, 1930 കളിൽ സ്റ്റാലിന്റെ കീഴിൽ ഇതിനെ പൊളിച്ചുമാറ്റി

പല കിഴക്കൻ ബ്ലോക്ക് രാജ്യങ്ങളുടെയും സംസ്ഥാന സ്പോൺസർഡ് നിരീശ്വരവാദത്തിൽ, മതം സജീവമായി അടിച്ചമർത്തപ്പെട്ടു.

പരദേശക്കുടിയേറ്റ നിയന്ത്രണങ്ങൾ

പാസ്‌പോർട്ട് നിയന്ത്രണങ്ങൾ

1917 ൽ റഷ്യ പാസ്‌പോർട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുടിയേറ്റം നിയന്ത്രിച്ചു. 1922 ൽ, സോവിയറ്റ് യൂണിയൻ സൃഷ്ടിക്കുന്നതിനുള്ള ഉടമ്പടിക്ക് ശേഷം, ഉക്രേനിയൻ എസ്എസ്ആറും റഷ്യൻ എസ്എഫ്എസ്ആറും യാത്രയ്ക്ക് പൊതുവായ നിയമങ്ങൾ പുറപ്പെടുവിച്ചു, ഇത് എല്ലാ പുറപ്പെടലുകളും മുൻ‌കൂട്ടി അറിയിക്കുകയും, നിയമപരമായ കുടിയേറ്റം പോലും ഏതാണ്ട് അസാധ്യമാക്കുകയും ചെയ്തു.

കിഴക്കൻ ബ്ലോക്ക് സൃഷ്ടിച്ചതിനുശേഷം, പരിമിതമായ സാഹചര്യങ്ങളിലൊഴികെ പുതുതായി ഉണ്ടായ അധിനിവേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം 1950 കളുടെ തുടക്കത്തിൽ ഫലപ്രദമായി നിർത്തിവച്ചു, ദേശീയ പ്രസ്ഥാനത്തെ നിയന്ത്രിക്കുന്നതിനുള്ള സോവിയറ്റ് സമീപനം കിഴക്കൻ ബ്ലോക്കിലെ ഭൂരിഭാഗം പേരും അനുകരിച്ചു. എന്നിരുന്നാലും, കിഴക്കൻ ജർമ്മനിയിൽ, അധിനിവേശ മേഖലകൾ തമ്മിലുള്ള ഇന്നർ ജർമ്മൻ അതിർത്തി മുതലെടുത്ത്, ലക്ഷക്കണക്കിന് ആളുകൾ പശ്ചിമ ജർമ്മനിയിലേക്ക് പലായനം ചെയ്തു, 1950 ൽ 197,000; 1951 ൽ 165,000; 1952 ൽ 182,000; 1953 ൽ 331,000 പേർ.

ബെർലിനിലൂടെയുള്ള കുടിയേറ്റം

കിഴക്കൻ ബ്ലോക്ക് 
1975 ൽ ബെർലിൻ മതിൽ
കിഴക്കൻ ബ്ലോക്ക് 
ബെർലിനെ നാലായി വിഭജിച്ചപ്പോൾ- (നീല- ഫ്രഞ്ച് മേഖല) (പച്ച- ബ്രിട്ടിഷ് മേഖല) (ചുവപ്പ്- സോവിയറ്റ് മേഖല) (മഞ്ഞ- അമേരിക്കൻ മേഖല)

1952-ൽ ഇന്നർ ജർമ്മൻ അതിർത്തി ഔദ്യോഗികമായി അടച്ചതോടെ, ബെർലിൻ നഗരമേഖലയുടെ അതിർത്തികൾ ബാക്കി അതിർത്തികളേക്കാൾ കൂടുതൽ ഉപയോഗിക്കപ്പെട്ടു, കാരണം നഗരത്തിന്റെ ഭരണം നാല് അധിനിവേശ ശക്തികളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ കയ്യിലായിരുന്നു. അതനുസരിച്ച്, കിഴക്കൻ ബ്ലോക്ക് പൗരന്മാർക്ക് ഇപ്പോഴും പടിഞ്ഞാറോട്ട് പോകാൻ കഴിയുന്ന ഒരു "സൂത്രദ്വാരമായി" മാറി. 1961 ഓഗസ്റ്റിൽ കിഴക്കൻ ജർമ്മനി ഒരു മുള്ളുവേലി സ്ഥാപിച്ചു, ഇത് വലിയ നിർമ്മാണത്തിലൂടെ ബെർലിൻ മതിലിലേക്ക് വികസിപ്പിക്കുകയും സൂത്രവഴികൾ അടയ്ക്കുകയും ചെയ്തു.

അയൺ കർട്ടണിന്റെ പതനത്തിനൊപ്പം യൂറോപ്യൻ ഈസ്റ്റ്-വെസ്റ്റ് കുടിയേറ്റത്തിൽ വൻ വർധനയുണ്ടായി. പ്രശസ്ത കുടിയേറ്റക്കാരിൽ ജോസഫ് സ്റ്റാലിന്റെ മകൾ സ്വെറ്റ്‌ലാന അല്ലിലുയേവയും ഉൾപ്പെടുന്നു. 1967 ലെ കുടിയേറിയതിനു ശേഷം സ്റ്റാലിനെ സ്വെറ്റ്‌ലാന അപലപിച്ചു.

കിഴക്കൻ ബ്ലോക്ക് പിരിച്ചുവിടൽ

കിഴക്കൻ ബ്ലോക്ക് 
കിഴക്കൻ ബ്ലോക്കിന്റെ തകർച്ചയ്ക്ക് ശേഷം ദേശീയ അതിർത്തിയിലെ മാറ്റങ്ങൾ

1980 കളുടെ പകുതി മുതൽ അവസാനം വരെ, ദുർബലമായ സോവിയറ്റ് യൂണിയൻ ക്രമേണ കിഴക്കൻ ബ്ലോക്ക് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കുകയും നിരവധി സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ നടക്കുകയും ചെയ്തു.

ഗോർബചേവ് സോവിയറ്റ് യൂണിയനിൽ ഗ്ലാസ്നോസ്റ്റ് (സ്പഷടത) നയം ആരംഭിച്ചു, പെരെസ്ട്രോയിക്കയുടെ (സാമ്പത്തിക പുനഃസംഘടനം) ആവശ്യകത ഊന്നിപ്പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ നീണ്ട യുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയൻ സാമ്പത്തികമായി കഷ്ടപ്പെടുകയായിരുന്നു, മധ്യ-കിഴക്കൻ യൂറോപ്പിനെ നിയന്ത്രിക്കാനുള്ള സമ്പത്തില്ലായിരുന്നു.

കിഴക്കൻ ജർമ്മനിയിൽ നടന്ന ബഹുജന പ്രതിഷേധത്തെയും ചെക്കോസ്ലോവാക്യയിലെ അതിർത്തി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെയും തുടർന്ന് 1989 നവംബർ 9 ന് ബെർലിൻ മതിലിനടുത്തുള്ള ചെക്ക്പോസ്റ്റുകളിൽ പതിനായിരക്കണക്കിന് ജനങ്ങൾ വന്നു നിറഞ്ഞുകവിഞ്ഞു, പടിഞ്ഞാറൻ ബെർലിനിലേക്ക് കടന്നു. ബെർലിൻ മതിലിന്റെ ഈ തകർച്ച, 1990 ഒക്ടോബർ 3 ന് ജർമ്മനിയുടെ പുനഃസംഘടനയിലേക്ക് നയിച്ചു.

നിലവിലുള്ള കിഴക്കൻ ബ്ലോക്ക് രാജ്യങ്ങളുടെ പട്ടിക

രാജ്യം പ്രാദേശിക ഭാഷയിലുള്ള പേര് സ്ഥാപിതമായത് ഭരിക്കുന്ന പാർട്ടി
ചൈന ചൈനീസ് ഭാഷയിൽ: 中华人民共和国

പിൻ‌യിനിൽ‌: Zhōnghuá Rénmín Gònghéguó

മലയാള അക്ഷരമാലയിൽ‌: ജോങ്ഹ്വാ ഴേൻ‌മിൻ‌ ഗൊങ്ഹേഗുവോ

1 ഒക്ടോബർ 1949 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന
ക്യൂബ സ്പാനിഷ് ഭാഷയിൽ: República de Cuba

മലയാള അക്ഷരമാലയിൽ‌: റെപൂബ്ലികാ ദെ ക്യൂബ

1 ജൂലൈ 1961 ക്യൂബ കമ്മ്യൂണിസ്റ്റ് പാർട്ടി
ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ കൊറിയൻ ഭാഷയിൽ: 조선민주주의인민공화국

മലയാള അക്ഷരമാലയിൽ‌: ചൊസോൻ‌ മിൻ‌ജുജുയി ഇൻ‌മിൻ‌ ഗൊങ്ഹ്വാഗുക്

9 സെപ്റ്റംബർ 1948 വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ
ലാവോസ് ലാവോയിൽ: ສາທາລະນະລັດ ປະຊາທິປະໄຕ ປະຊາຊົນລາວ

മലയാള അക്ഷരമാലയിൽ‌: സത്തലനാലത്ത് പക്സതിപതായ് പാക്സക്സോൺ ലാവോ

2 ഡിസംബർ 1975 ലാവോ പീപ്പിൾസ് റെവല്യൂഷണറി പാർട്ടി
വിയറ്റ്നാം വിയറ്റ്നാമീസിൽ: Cộng hòa xã hội chủ nghĩa Việt Nam

മലയാള അക്ഷരമാലയിൽ‌: കൊങ് ഹൊവ സ ഹു ചു ങ്യ വിയറ്റ് നാം

2 സെപ്റ്റംബർ 1945 (വടക്കൻ വിയറ്റ്നാം)

30 ഏപ്രിൽ 1975 (ദക്ഷിണ വിയറ്റ്നാം)

2 ജൂലൈ 1976 (ഏകീകൃത വിയറ്റ്നാം)

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം

ഇതും കാണുക

പുറത്തേക്കുള്ള കണ്ണികൾ

  • "1967 ൽ റഷ്യയുടെ ഫോട്ടോഗ്രാഫുകൾ". Archived from the original on 31 January 2008.
  • Museum of occupations of Estonia കിസ്‌ലർ-റിറ്റ്‌സോ എസ്റ്റോണിയൻ ഫൌണ്ടേഷന്റെ ഒരു പ്രോജക്റ്റ്
  • "ബെർലിൻ എയർലിഫ്റ്റ്". American Experience. Retrieved 7 July 2021.
  • പോളണ്ടിലെ സോളിഡാരിറ്റി, ഫ്രീഡം ആൻഡ് ഇക്കണോമിക് ക്രൈസിസ്, 1980–81Archived 8 March 2011 at the Wayback Machine.

അവലംബം

കുറിപ്പുകൾ

Tags:

കിഴക്കൻ ബ്ലോക്ക് പദോൽപ്പത്തികിഴക്കൻ ബ്ലോക്ക് രാജ്യങ്ങളുടെ പട്ടികകിഴക്കൻ ബ്ലോക്ക് കർശനമായ നിയന്ത്രണമുണ്ടായിരുന്ന ആദ്യകാല സംഭവങ്ങൾകിഴക്കൻ ബ്ലോക്ക് മതംകിഴക്കൻ ബ്ലോക്ക് പരദേശക്കുടിയേറ്റ നിയന്ത്രണങ്ങൾകിഴക്കൻ ബ്ലോക്ക് പിരിച്ചുവിടൽകിഴക്കൻ ബ്ലോക്ക് നിലവിലുള്ള രാജ്യങ്ങളുടെ പട്ടികകിഴക്കൻ ബ്ലോക്ക് ഇതും കാണുകകിഴക്കൻ ബ്ലോക്ക് പുറത്തേക്കുള്ള കണ്ണികൾകിഴക്കൻ ബ്ലോക്ക് അവലംബംകിഴക്കൻ ബ്ലോക്ക് കുറിപ്പുകൾകിഴക്കൻ ബ്ലോക്ക്കമ്യൂണിസംകിഴക്കൻ യൂറോപ്പ്തെക്കുകിഴക്കേ ഏഷ്യപൂർവ്വേഷ്യപ്രത്യയശാസ്ത്രംമുതലാളിത്തംശീതയുദ്ധംസോവിയറ്റ് യൂണിയൻ

🔥 Trending searches on Wiki മലയാളം:

വി. ജോയ്രാശിചക്രംഅമിത് ഷാതാമരകുമാരനാശാൻശാലിനി (നടി)തത്ത്വമസികോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംകുരുക്ഷേത്രയുദ്ധംഔഷധസസ്യങ്ങളുടെ പട്ടികഡീൻ കുര്യാക്കോസ്ചതയം (നക്ഷത്രം)പി. വത്സലജീവിതശൈലീരോഗങ്ങൾവെള്ളെഴുത്ത്അക്കരെബിഗ് ബോസ് (മലയാളം സീസൺ 6)ടിപ്പു സുൽത്താൻനയൻതാരഉപ്പൂറ്റിവേദനഉങ്ങ്ഗോകുലം ഗോപാലൻവള്ളത്തോൾ നാരായണമേനോൻകേരളത്തിലെ പാമ്പുകൾഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾമഹാത്മാ ഗാന്ധിസുപ്രീം കോടതി (ഇന്ത്യ)രബീന്ദ്രനാഥ് ടാഗോർമഴലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികമഞ്ജീരധ്വനിതിരുവാതിരകളിഉടുമ്പ്കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)amjc4ലോക്‌സഭ സ്പീക്കർകൃഷ്ണഗാഥശങ്കരാചാര്യർഉത്തർ‌പ്രദേശ്സാം പിട്രോഡനായർദാനനികുതിയോനിഖലീഫ ഉമർശോഭ സുരേന്ദ്രൻസച്ചിദാനന്ദൻകുംഭം (നക്ഷത്രരാശി)അറബിമലയാളംഹർഷദ് മേത്തകൊല്ലൂർ മൂകാംബികാക്ഷേത്രംടി.എൻ. ശേഷൻകൃസരിരാജ്യങ്ങളുടെ പട്ടികമെറ്റ്ഫോർമിൻകൂട്ടക്ഷരംകടുക്കദേശീയ പട്ടികവർഗ്ഗ കമ്മീഷൻകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾരാഷ്ട്രീയ സ്വയംസേവക സംഘംആർട്ടിക്കിൾ 370ഇന്ത്യൻ പാർലമെന്റ്തെങ്ങ്ഇന്ത്യമലയാളംമുണ്ടയാംപറമ്പ്കണ്ടല ലഹളഫാസിസംഈഴവമെമ്മോറിയൽ ഹർജിമുലപ്പാൽകഞ്ചാവ്സോളമൻജോയ്‌സ് ജോർജ്രാഹുൽ ഗാന്ധിനിയമസഭഇന്ത്യൻ ശിക്ഷാനിയമം (1860)അസിത്രോമൈസിൻ🡆 More