എ.ജെ. ജോൺ: കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

പ്രസിദ്ധനായ ഒരു കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമായിരുന്നു എ.ജെ.

ജോൺ.

A. J. John, Anaparambil
എ.ജെ. ജോൺ, ആനാപ്പറമ്പിൽ
എ.ജെ. ജോൺ: കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
തിരു-കൊച്ചി മുഖ്യമന്ത്രി
ഓഫീസിൽ
12 മാർച്ച് 1952 – 16 മാർച്ച് 1954
ഗവർണ്ണർചിത്തിരതിരുനാൾ ബാലരാമവർമ (രാജപ്രമുഖൻ)
മുൻഗാമിസി. കേശവൻ
പിൻഗാമിപട്ടം എ. താണുപിള്ള
മണ്ഡലംപൂഞ്ഞാർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1893-07-18)18 ജൂലൈ 1893
തലയോലപ്പറമ്പ്, വൈക്കം, എ.ജെ. ജോൺ: കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ Travancore
മരണം1 ഒക്ടോബർ 1957(1957-10-01) (പ്രായം 64)
ചെന്നൈ, എ.ജെ. ജോൺ: കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ India
രാഷ്ട്രീയ കക്ഷിതിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് (1948ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ലയിച്ചു)
വസതിsവൈക്കം, തിരുവനന്തപുരം
SourceA. J. John, Anaparambil

ജീവിതരേഖ

1893 ജൂലൈ 18ന് തിരുവിതാംകൂറിൽ വൈക്കത്തിനു സമീപമുള്ള തലയോലപ്പറമ്പിൽ ജനിച്ചു. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ബി. എ., തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബി.എൽ. എന്നിവ പാസായതിനുശേഷം അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. തിരുവനന്തപുരം ഹൈക്കോടതിയിലായിരുന്നു അദ്ദേഹം അഭിഭാഷകനായി പ്രവർത്തിച്ചിരുന്നതു്. ഇതോടൊപ്പം സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതാവായിത്തീർന്ന അദ്ദേഹം ഉത്തരവാദപ്രക്ഷോഭസമരത്തോടനുബന്ധിച്ച് 1938,39 വർഷങ്ങളിൽ രണ്ടുതവണ ജയിൽവാസം വരിച്ചു. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ വൈക്കം മണ്ഡലത്തിൽ നിന്നും തിരുവിതാംകൂർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

1947-ൽ തിരുവിതാംകൂർ മഹാരാജാവ് തിരുവിതാംകൂർ ഭരണഘടനാസമിതി (ട്രാവൺകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) രൂപീകരിച്ചു. 1948ൽ അതിന്റെ ആദ്യസമ്മേളനം നടന്നപ്പോൾ പ്രസിഡണ്ടായതു് ജോൺ ആയിരുന്നു (1948 മാർച്ച് 20 - 1948 ഒക്ക്ടോബർ 17). 1949-ൽ ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭയിൽ അദ്ദേഹം ധന-റെവന്യൂ മന്ത്രിയായി സ്ഥാനമേറ്റു.

തിരുവിതാംകൂർ-കൊച്ചി മുഖ്യമന്ത്രി

നാട്ടുരാജ്യങ്ങളുടെ ലയനശേഷം ഐക്യകേരളം പിറവിയെടുക്കുന്നതിനു മുമ്പ് ഏതാനും വർഷങ്ങൾ (1949 ജൂലൈ 1 - 1956 നവംബർ 1) തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചുചേർത്ത് സ്വതന്ത്രഭാരതത്തിലെ ഒരു സംസ്ഥാനമായി നിലനിന്നു. 1951-52-ൽ ഇന്ത്യയിലാദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും ജോൺ തിരു-കൊച്ചി നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. ആകെയുണ്ടായിരുന്ന 108സീറ്റിൽ 44 സീറ്റുകൾ മാത്രം ലഭിച്ചു മുഖ്യകക്ഷിയായ കോൺഗ്രസ്സ്, തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ്സ് എന്ന സംഘടനയുടെ പിന്തുണയോടെ 1952 മാർച്ചിൽ മന്ത്രിസഭ രൂപീകരിച്ചു. എ.ജെ. ജോൺ ആയിരുന്നു മുഖ്യമന്ത്രി. 1953 സെപ്തംബർ 23നു് കന്യാകുമാരി തമിഴ്നാട്ടിൽ ലയിപ്പിക്കണമെന്ന ആവശ്യത്തോടെ തിരുവിതാംകൂർ-തമിഴ്നാട് കോൺഗ്രസ്സ് പിന്തുണ പിൻവലിച്ചതോടെ ഈ മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ 1954 മാർച്ച് 3 വരെ ജോൺ കാവൽ മുഖ്യമന്ത്രിയായി തുടർന്നു.

1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃക്രമീകരിച്ചപ്പോൾ മദ്രാസ് സംസ്ഥാനത്തിന്റെ ഗവർണറായി മാറിയ ജോൺ പദവിയിൽ തുടരവേ 1957 ഒക്ടോബർ 1-നു് തന്റെ 64-ആം വയസ്സിൽ അന്തരിച്ചു.

അവലംബം


എ.ജെ. ജോൺ: കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           എ.ജെ. ജോൺ: കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ 
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...

Tags:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

🔥 Trending searches on Wiki മലയാളം:

Propionic acidഓണംകൂട്ടക്ഷരംശീഘ്രസ്ഖലനംഎ. കണാരൻസഞ്ജു സാംസൺവയനാട് ലോക്‌സഭാ നിയോജകമണ്ഡലംതകഴി സാഹിത്യ പുരസ്കാരംഹെപ്പറ്റൈറ്റിസ്-ബിനഴ്‌സിങ്സെറ്റിരിസിൻഇസ്ലാമിലെ പ്രവാചകന്മാർപഞ്ചവാദ്യംആഗ്നേയഗ്രന്ഥിജൂതൻചക്രം (ചലച്ചിത്രം)ഇസ്ലാമോഫോബിയഉദ്യാനപാലകൻമാപ്പിളത്തെയ്യംസമാസംപല്ല്ഹൃദയംഇസ്‌ലാം മതം കേരളത്തിൽഏഷ്യാനെറ്റ് ന്യൂസ്‌സംഘകാലംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)രാജ്യങ്ങളുടെ പട്ടികതൈറോയ്ഡ് ഗ്രന്ഥിവുദുവിഷ്ണുഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംചാറ്റ്ജിപിറ്റിഡയലേഷനും ക്യൂറെറ്റാഷുംമൂന്നാർകലാമണ്ഡലം സത്യഭാമകറുപ്പ് (സസ്യം)വി.ഡി. സാവർക്കർമൂസാ നബിഖുറൈഷ്യോഗക്ഷേമ സഭശശി തരൂർഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസിൽക്ക് സ്മിതതൃശൂർ പൂരംചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംമലപ്പുറം ജില്ലഡെങ്കിപ്പനിപഴശ്ശിരാജഇന്ത്യൻ നാഷണൽ കോൺഗ്രസ്സത്യ സായി ബാബഇല്യൂമിനേറ്റിസി.എച്ച്. മുഹമ്മദ്കോയസുകുമാരൻസൗദി അറേബ്യവൈക്കം സത്യാഗ്രഹംആടുജീവിതംഹൃദയാഘാതംഎ.പി.ജെ. അബ്ദുൽ കലാംരാമചരിതംകിരാതാർജ്ജുനീയംആടുജീവിതം (ചലച്ചിത്രം)ബിരിയാണി (ചലച്ചിത്രം)ജോൺസൺമക്കഈഴവർശൈശവ വിവാഹ നിരോധന നിയമംദുഃഖവെള്ളിയാഴ്ചധനകാര്യ കമ്മീഷൻ (ഇന്ത്യ)ഗദ്ദാമആത്മഹത്യഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യൻ പാർലമെന്റ്തൊണ്ടിമുതലും ദൃക്സാക്ഷിയുംവൈലോപ്പിള്ളി ശ്രീധരമേനോൻചെറുകഥപരിശുദ്ധ കുർബ്ബാനവെള്ളിക്കെട്ടൻ🡆 More