അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി

സ്വിറ്റ്സർലൻഡിലെ ലോസാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര കായിക സംഘടനയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ‌.ഒ‌.സി).

1894പിയറി ഡി കൂബർട്ടിനും ഡെമെട്രിയോസ് വിക്കലാസും ചേർന്ന് സൃഷ്ടിച്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി; ആധുനിക, സമ്മർ, വിന്റർ ഒളിമ്പിക് ഗെയിമുകൾ സംഘടിപ്പിക്കാനുള്ള അധികാരപ്പെട്ട സംഘടനയാണ്. ലോകമെമ്പാടുമുള്ള ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ദേശീയ ഘടകങ്ങളായ ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ ഭരണസമിതിയാണ് ഐ‌ഒ‌സി. 2016 ലെ കണക്കനുസരിച്ച് 206 എൻ‌.ഒ.സികൾ ഐ‌.ഒ‌.സി ഔദ്യോഗികമായി അംഗീകരിച്ചു. ജർമ്മനിയിലെ തോമസ് ബാച്ചാണ് ഐ‌ഒ‌സിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
രൂപീകരണം23 ജൂൺ 1894; 129 വർഷങ്ങൾക്ക് മുമ്പ് (1894-06-23)
തരംSports federation
ആസ്ഥാനംLausanne, Switzerland
അംഗത്വം
105 active members, 45 honorary members, 2 honour members (Senegal and United States), 206 National Olympic Committees
ഔദ്യോഗിക ഭാഷ
French (reference language), English, and the host country's language when necessary
Honorary President
ബെൽജിയം Jacques Rogge
President
ജെർമനി Thomas Bach
Vice Presidents
ചൈന Yu Zaiqing
സ്പെയ്ൻ J.A. Samaranch, Jr.
ടർക്കി Uğur Erdener
United States Anita DeFrantz
Director General
ബെൽജിയം Christophe De Kepper
വെബ്സൈറ്റ്www.olympic.org
Motto: Citius, Altius, Fortius
(Latin: Faster, higher, stronger)

ചരിത്രം

1894 ജൂൺ 23 ന് പിയറി ഡി കൂബർട്ടിൻ ആണ് ഐ‌.ഒ‌.സി രൂപീകരിക്കാൻ മുൻകൈ എടുത്തത്. ഡെമെട്രിയോസ് വിക്കിലാസ് അതിന്റെ ആദ്യ പ്രസിഡന്റായി. ലോകമെമ്പാടുമുള്ള ആധുനിക ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പരമോന്നത അധികാര കേന്ദ്രമാണ് ഐ‌.ഒ‌.സി. ഓരോ നാല് വർഷത്തിലും വേനൽക്കാലത്തും ശൈത്യകാലത്തും നടക്കുന്ന ആധുനിക ഒളിമ്പിക് ഗെയിംസ്, യൂത്ത് ഒളിമ്പിക് ഗെയിംസ് (YOG) എന്നിവ ഐ‌.ഒ‌.സി സംഘടിപ്പിക്കുന്നു. ആദ്യത്തെ സമ്മർ ഒളിമ്പിക്സ് 1896 ൽ ഗ്രീസിലെ ഏഥൻസിലാണ് നടന്നത്; ആദ്യത്തെ വിന്റർ ഒളിമ്പിക്സ് 1924 ൽ ഫ്രാൻസിലെ ചമോണിക്സിലായിരുന്നു(Chamonix). ആദ്യത്തെ സമ്മർ യൂത്ത് ഒളിമ്പിക് ഗെയിംസ് 2010 ൽ സിംഗപ്പൂരിലും, ആദ്യത്തെ വിന്റർ യൂത്ത് ഒളിമ്പിക് ഗെയിംസ് 2012 ൽ ഓസ്ട്രിയയിലെ ഇൻ‌സ്ബ്രൂക്കിലും ആയിരുന്നു.

നിരീക്ഷക പദവി

2009 ൽ യുഎൻ പൊതുസഭ ഐ‌ഒ‌സി സ്ഥിരം നിരീക്ഷക പദവി നൽകി. യുഎൻ അജണ്ടയിൽ നേരിട്ട് പങ്കാളികളാകാനും യുഎൻ പൊതു അസംബ്ലി യോഗങ്ങളിൽ പങ്കെടുക്കാനും ഈ തീരുമാനം ഐ‌ഒ‌സിയെ പ്രാപ്തമാക്കുന്നു. ഒളിമ്പിക് ഉടമ്പടി പുനരുജ്ജീവിപ്പിച്ച് ഐ‌ഒ‌സി-യുഎൻ സഹകരണം കൂടുതൽ ഉറപ്പിക്കുന്നതിനുള്ള പ്രമേയത്തിന് 1993 ൽ പൊതുസഭ അംഗീകാരം നൽകി.

ഉപയോഗിക്കുന്ന ഭാഷകൾ

ഒളിമ്പിക്സിലെ ഓരോ വിളംബരത്തിലും, പ്രഖ്യാപകർ വിവിധ ഭാഷകളിൽ സംസാരിക്കുന്നു: ഫ്രഞ്ച് എല്ലായ്പ്പോഴും ആദ്യം സംസാരിക്കും, അതിനുശേഷം ഒരു ഇംഗ്ലീഷ് വിവർത്തനവും തുടർന്ന് ആതിഥേയ രാഷ്ട്രത്തിന്റെ പ്രബലമായ ഭാഷയും (ഇത് ഇംഗ്ലീഷോ ഫ്രഞ്ചോ അല്ലാത്തപ്പോൾ).

ആസ്ഥാനം

ലോസാനിലെ വിഡിയിൽ പുതിയ ആസ്ഥാനം നിർമ്മിക്കുന്നതിന് 2015 നവംബറിൽ ഐ‌ഒ‌സിക്ക് അനുമതി ലഭിച്ചു. പദ്ധതിയുടെ ചെലവ് 156 മില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. 125-ാം വാർഷികത്തോടനുബന്ധിച്ച് 2019 ജൂൺ 23 ന് "ഒളിമ്പിക് ഹൗസ് " ഉദ്ഘാടനം ചെയ്യുമെന്ന് ഐഒസി 2019 ഫെബ്രുവരി 11 ന് പ്രഖ്യാപിച്ചു. ഒളിമ്പിക് മ്യൂസിയം ലോസാനിലെ ഔചിയിലാണ്.

അവലംബം

Tags:

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചരിത്രംഅന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിരീക്ഷക പദവിഅന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഉപയോഗിക്കുന്ന ഭാഷകൾഅന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ആസ്ഥാനംഅന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അവലംബംഅന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി1894പിയേർ ദെ കൂബെർത്തേൻ

🔥 Trending searches on Wiki മലയാളം:

എ. വിജയരാഘവൻകോടിയേരി ബാലകൃഷ്ണൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകേരളംപാർവ്വതിസ്വരാക്ഷരങ്ങൾമാർത്താണ്ഡവർമ്മഎം.ടി. രമേഷ്സ്വയംഭോഗംചട്ടമ്പിസ്വാമികൾപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപൊറാട്ടുനാടകംസുകന്യ സമൃദ്ധി യോജനഹിന്ദു പിന്തുടർച്ചാവകാശ നിയമംശങ്കരാചാര്യർപിണറായി വിജയൻകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020കെ.ബി. ഗണേഷ് കുമാർവി.എസ്. സുനിൽ കുമാർതൃശൂർ പൂരംസോണിയ ഗാന്ധിബിഗ് ബോസ് (മലയാളം സീസൺ 4)രാശിചക്രംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾനിവിൻ പോളിതൃക്കേട്ട (നക്ഷത്രം)പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംആധുനിക കവിത്രയംമുണ്ടിനീര്ചെ ഗെവാറഅടൽ ബിഹാരി വാജ്പേയിമലയാറ്റൂർ രാമകൃഷ്ണൻകുമാരനാശാൻഇറാൻമരപ്പട്ടിഎം.പി. അബ്ദുസമദ് സമദാനിസൺറൈസേഴ്സ് ഹൈദരാബാദ്ഇടശ്ശേരി ഗോവിന്ദൻ നായർറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവൈരുദ്ധ്യാത്മക ഭൗതികവാദംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻമാർക്സിസംമലയാളി മെമ്മോറിയൽഇന്ത്യൻ പാർലമെന്റ്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംനസ്രിയ നസീംമലയാളം അക്ഷരമാലഇന്ത്യയുടെ ദേശീയപതാകഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഉമ്മൻ ചാണ്ടിദാനനികുതിപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംലക്ഷദ്വീപ്രബീന്ദ്രനാഥ് ടാഗോർബാഹ്യകേളികൂടൽമാണിക്യം ക്ഷേത്രംവി.ഡി. സതീശൻഅബ്ദുന്നാസർ മഅദനിആനവിക്കിപീഡിയമലപ്പുറം ജില്ലആഗ്നേയഗ്രന്ഥിമുടിയേറ്റ്ദേശീയ പട്ടികജാതി കമ്മീഷൻകൊച്ചികാലാവസ്ഥദൃശ്യം 2പ്രധാന താൾസുഗതകുമാരിമുരിങ്ങവാഗമൺകടുവകോഴിക്കോട്മിഷനറി പൊസിഷൻനെൽവയൽ-നീർത്തട സംരക്ഷണ നിയമം🡆 More