ബംഗ്ലാദേശ്: തെക്കനേഷ്യയിലെ രാജ്യം

തെക്കനേഷ്യയിലെ ഒരു രാജ്യമാണ്‌ ബംഗ്ലാദേശ് (Bangladesh).

ഇന്ത്യയും മ്യാന്മറുമാണ്‌ അതിർത്തിരാജ്യങ്ങൾ. ഇന്ത്യയിലെ പശ്ചിമ ബംഗാളിലേതു പോലെ ബംഗാളി വംശജരുടെ രാജ്യമാണിത്. പേരു സൂചിപ്പിക്കുന്നതും അതു തന്നെ. ഇന്ത്യാ വിഭജനത്തിൽ പാകിസ്താന്റെ കിഴക്കൻ പ്രവിശ്യയായാണ് ബംഗ്ലാദേശ് നിലവിൽ വന്നത്. കിഴക്കൻ പാകിസ്താൻ എന്നു തന്നെയായിരുന്നു തുടക്കത്തിൽ പേര്. ബംഗാളിന്റെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ് വിഭജനത്തിൽ പാകിസ്താന്റെ ഭാഗമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചത്. എന്നാൽ ഭരണ കേന്ദ്രവുമായി 1600 കിലോമീറ്ററിലേറെ ദൂരം എന്നത് കിഴക്കൻ പാകിസ്താനിലെ ജനങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി. അതിനേക്കാളേറെ പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും നേരിടേണ്ടി വന്ന അവഗണന പുതിയൊരു രാജ്യമെന്ന ചിന്ത അവരിൽ വളർത്തി. അങ്ങനെ 1971-ൽ ഇന്ത്യയുടെ പിന്തുണയോടെ അരങ്ങേറിയ യുദ്ധത്തിലൂടെ ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ്

  • গণপ্রজাতন্ত্রী বাংলাদেশ
  • Gônôprôjatôntri Bangladesh
Flag of ബംഗ്ലാദേശ്
Flag
Emblem of ബംഗ്ലാദേശ്
Emblem
ദേശീയ ഗാനം: ആമാർ ഷോനാ ബംഗ്ലാ
എന്റെ സുവർണ്ണ ബംഗ്ലാ

Location of ബംഗ്ലാദേശ്
തലസ്ഥാനം
and largest city
ധാക്ക
ഔദ്യോഗിക ഭാഷകൾബംഗാളി
വംശീയ വിഭാഗങ്ങൾ
(1998 )
97.2% ബംഗാളികൾ
2.8% other
നിവാസികളുടെ പേര്ബംഗ്ലാദേശി
ഭരണസമ്പ്രദായംUnitary parliamentary democracy
• പ്രസിഡന്റ്
അബ്ദുൽ ഹമീദ്
• പ്രധാനമന്ത്രി
ഷേഖ് ഹസീന
• സ്പീക്കർ
ഷിരിൻ ഷാർമിൻ ചൗധരി
നിയമനിർമ്മാണസഭജാതീയ സൻസദ്
സ്വതന്ത്രം 
പാകിസ്താനിൽ നിന്നും
• Declared
26 മാർച്ച് 1971
• 
Current constitution
• 
4 നവംബർ 1972
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
147,570 km2 (56,980 sq mi) (94th)
•  ജലം (%)
6.4
ജനസംഖ്യ
• 2012 estimate
146.888 മില്ല്യൺ (8)
•  ജനസാന്ദ്രത
1,033.5/km2 (2,676.8/sq mi) (9)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$282.229 billion (44)
• പ്രതിശീർഷം
1,909.461(2011 est) (155)
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
113.855 ബില്ല്യൺ (59)
• Per capita
$700.59
ജിനി (2005)33.2
Error: Invalid Gini value
എച്ച്.ഡി.ഐ. (2011)Increase 0.500
Error: Invalid HDI value · 146-ആം
നാണയവ്യവസ്ഥടാക്ക (BDT)
സമയമേഖലUTC+6 (BST)
ഡ്രൈവിങ് രീതിഇടത് വശം
കോളിംഗ് കോഡ്880
ഇൻ്റർനെറ്റ് ഡൊമൈൻ.bd

കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനസംഖ്യയും ബംഗ്ലാദേശിന്റെ പ്രത്യേകതയാണ്. വിസ്തൃതിയിൽ നൂറാം സ്ഥാനമാണെങ്കിൽ ജനസംഖ്യയുടെ കാര്യത്തിൽ ഏഴാമതാണ് ബംഗ്ലാദേശിന്റെ സ്ഥാനം. രാഷ്ട്രീയ അസ്ഥിരതയും അടിക്കടിയുണ്ടാകുന്ന ചുഴലിക്കൊടുങ്കാറ്റുകളും കടലാക്രമണവും ഈ ചെറുരാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണിത്.

ഭൂമിശാസ്ത്രം

ബംഗ്ലാദേശ്: ഭൂമിശാസ്ത്രം, ചരിത്രം, അതിരുകൾ 
റോയൽ ബംഗാൾ കടുവ: ബംഗ്ലാദേശിന്റെ ദേശീയ മൃഗം

ബംഗ്ലാദേശിന്റെ പടിഞ്ഞാറും വടക്കും കിഴക്കുമായി ചുറ്റപ്പെട്ട് ഇന്ത്യ കിടക്കുന്നു. തെക്കു കിഴക്കു ഭാഗത്തെ അതിർത്തി ബർമ്മയുമായി പങ്കിടുന്നു. തെക്കുഭാഗം ബംഗാൾ ഉൾക്കടലാണ്‌. ബംഗ്ലാദേശിന്റെ ഭൂരിഭാഗവും സമുദ്രനിരപ്പിൽ നിന്ന് 50 അടി മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സിൽഹെറ്റും ചിറ്റഗോംഗ് കുന്നുകളുമാണ് ഇതിന് അപവാദമായുള്ളത്. ഇവിടെ ഉയരം 500 മുതൽ 2000 അടി വരെയാണ്. ബംഗ്ലാദേശിന്റെ ഏറ്റവും തെക്കുവശത്ത് വേലിയേറ്റപ്രദേശമായ സുന്ദർബൻ സ്ഥിതി ചെയ്യുന്നു. ഉഷ്ണമേഖലാവനങ്ങൾ നിറഞ്ഞ ഇവിടെ മാനുകളുടേയും മുതലകളുടേയ്യും പ്രശസ്തമായ ബംഗാൾ കടുവകളുടേയും ആവാസസ്ഥലമാണ്‌.

ബംഗ്ലാദേശ്: ഭൂമിശാസ്ത്രം, ചരിത്രം, അതിരുകൾ 
ബംഗ്ലാദേശിലെ ദേശീയ പാർലമെന്റ് മന്ദിരത്തിന്റെ മുൻ കാഴ്ച

നദികൾ

പദ്മ, ജമുന, മേഘ്ന എന്നീ നദികളുടെ തടമാണ് ബംഗ്ലാദേശ്. യഥാക്രമം ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളെയാണ് ബംഗ്ലാദേശിൽ പദ്മ, ജമുന എന്നീ പേരുകളിൽ അറിയപ്പെടുന്നത്. ഈ നദികൾ കൂടിച്ചേരുന്ന ഇടമായ ചാന്ദ്പൂറിൽ നദിക്ക് 17 മൈൽ വീതിയുണ്ട്. (ചാന്ദ്പൂർ സമുദ്രത്തിൽ നിന്ന് 70 മൈൽ ദൂരെയാണ്). ബംഗ്ലാദേശിന്റെ തെക്കുഭാഗം ഇപ്പോഴും നദിയുടെ എക്കൽ നിക്ഷേപം മൂലം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവിടത്തെ കാർഷികാഭിവൃദ്ധി, എക്കലിന്റെ പുനർനിക്ഷേപത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വെള്ളപ്പൊക്കം ഇവിടത്തെ പ്രധാന ഭീഷണിയാണ്.

കാലാവസ്ഥ

പൊതുവേ ചൂടൂള്ളതും ആർദ്രമായ കാലവസ്ഥയുമാണ് ബംഗ്ലാദേശിലേത്. മഴയുടെ അളവ് പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് 127 സെന്റീമീറ്റർ മുതൽ കിഴക്ക് കോക്സ് ബസാർ ഭാഗത്ത് 356 സെന്റീമീറ്റർ വരെയാണ് വാർഷിക വർഷപാതം. മഴയുടെ മൂന്നിൽ രണ്ടു ഭാഗവും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷകാലത്താണ് ലഭിക്കുന്നത്. ഇതിനു മുൻപായും ഏപ്രിൽ മേയ് മാസങ്ങളിൽ ഇടിവെട്ടോടു കൂടീയ ചെറിയ മഴക്കാലം ഉണ്ടാകാറുണ്ട്. മൺസൂൺ കാലത്തിനു ശേഷം ബംഗാൾ ഉൾക്കടലിൽ നിന്നും ചുഴലിക്കാറ്റും മഴയും ഉണ്ടാകുന്നു. ഏതാണ്ട് ഡിസംബറും ജനുവരിയും മാത്രമാണ് ബംഗ്ലാദേശിൽ മഴയില്ലാത്ത സമയം. ബംഗ്ലാദേശിലെ ശരാശരി താപനില വടക്ക് 24 °C മുതൽ തെക്ക് 27 °C വരെയാണ്. ജനുവരി, മഴയില്ലാത്ത മാസം എന്നതിനു പുറമേ ഏറ്റവും തണുപ്പുള്ള മാസം കൂടീയാണ്. ഇവിടത്തെ കുറഞ്ഞ ആർദ്രത 70% ആണ്.

ചരിത്രം

ബംഗ്ലാദേശ്: ഭൂമിശാസ്ത്രം, ചരിത്രം, അതിരുകൾ 
ജാതീയ സൻസദ്: ബംഗ്ലാദേശിന്റെ പാർലമെന്റ് മന്ദിരം. ലോകത്തിലെ ഏറ്റവും വലിയ പാർലമെന്റ് മന്ദിരങ്ങളിലൊന്ന്.

ഇന്ത്യയിലെ പശ്ചിമബംഗാളിന്റെ ചരിത്രമാണ് ബംഗ്ലാദേശിന്റെ ആദ്യകാലചരിത്രം."ഭിന്നിപ്പിച്ചു ഭരിക്കുക" എന്ന ബ്രിട്ടീഷുകാരുടെ തന്ത്രത്തിന്റെ ഫലമായി 1905-ൽ കഴ്സൺ പ്രഭു ബംഗാളിനെ കിഴക്കൻ ബംഗാളെന്നും പടിഞ്ഞാറൻ ബംഗാളെന്നും വിഭജിച്ചുവെങ്കിലും ജനരോഷത്തെത്തുടർന്ന് വിഭജനം റദ്ദാക്കാൻ ബ്രിട്ടൺ നിർബന്ധിതമായി. ധാക്ക കേന്ദ്രമാക്കി കിഴക്കൻ ബംഗാളിനെ സൃഷ്ടിക്കുകയെന്നായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള രാജ്യം യാഥാർത്ഥ്യമായത് പിന്നീട് 1947-ൽ ഇന്ത്യ-പാക് വിഭജനത്തോടെയായിരുന്നു. 1947-ൽ ഇന്ത്യ മൂന്നായി വിഭജിക്കപ്പെട്ടു. ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമായി 1600 കിലോമീറ്റർ അകലത്തിൽ പാകിസ്താൻ രണ്ട് ഭൂപ്രദേശങ്ങളിലായി കിടന്നു. തുടക്കത്തിൽത്തന്നെ ഇരുപ്രദേശങ്ങളും തമ്മിൽ കല്ലുകടിയായിരുന്നു. ഭാഷ, സംസ്കാരം, വംശീയത എന്നിങ്ങനെയെല്ലാക്കാര്യത്തിലും രണ്ട് പ്രദേശങ്ങളും ഭിന്നിച്ചുനിന്നു. ഇരുദേശങ്ങൾക്കിടയിലും കൂടി പൊതുവായ കാര്യം ഒന്നേയുണ്ടായിരുന്നുള്ളു-മതം. പാകിസ്താന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്ന 1948-ൽ അന്തരിച്ചതിനുശേഷം ഖ്വാജാ നാസിമുദ്ദീൻ പാകിസ്താൻ ഗവർണർ ജനറലും നൂറുൽ അമീൻ കിഴക്കൻ പാകിസ്താന്റെ മുഖ്യമന്ത്രിയുമായി. 1954 ഏപ്രിൽ രണ്ട് വരെ അമീൻ അധികാരത്തിലിരുന്നു. ഈ കാലയളവിലാണ് കിഴക്കൻ പാകിസ്താനിൽ ദേശീയഭാഷാപ്രസ്ഥാനം ശക്തിപ്രാപിച്ചത്. ഏഴു ശതമാനം ജനങ്ങൾ മാത്രം സംസാരിക്കുന്ന ഉറുദുവിനു പകരം ഭൂരിപക്ഷ ഭാഷയായ ബംഗാളിയെ ഔദ്യോഗികഭാഷയാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും സമരത്തിനിറങ്ങി.. 1954 മാർച്ചിൽ നടന്ന കിഴക്കൻ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അവാമി മുസ്ലീം ലീഗ്, കൃഷക്-ശ്രമിക് പാർട്ടി, നിസാം-ഇ-ഇസ്ലാം എന്നീ കക്ഷികളുടെ മുന്നണിയായ ഐക്യമുന്നണി അധികാരത്തിലേറി. കൃഷക്- ശ്രമിക് പാർട്ടി നേതാവായ ഫ്സലുൾ ഹഖ് മുഖ്യമന്ത്രിയായി. മുസ്ലീം ലീഗ് മന്ത്രിസഭയെ പുറത്താക്കാൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. അധികം താമസിയാതെ അവരതിൽ വിജയിക്കുകയും സർക്കാറിനെ പടിഞ്ഞാറൻ പാകിസ്താൻ പിരിച്ചുവിടുകയും ചെയ്തു. ബംഗാളികളും അല്ലാത്തവരും തമ്മിൽ മില്ലുകളിലും ഫാക്ടറികളിലും വച്ചുണ്ടായ കലാപമായിരുന്നു കാരണം. ഫസലുൾ ഹഖിനെ കേന്ദ്ര അഭ്യന്തരമന്ത്രിയാക്കുകയും ചെയ്തു. ഇതോടെ ഐക്യമുന്നണി പിളർന്നു. അവാമി മുസ്ലീം ലീഗ് 'മുസ്ലീം' എന്ന വാക്കുപേക്ഷിച്ച് മതനിരപേക്ഷതയുടെ പാത സ്വീകരിച്ചു. കിഴക്കൻ-പടിഞ്ഞാറൻ പാകിസ്താനുകൾ തമ്മിലുള്ള അകലം കൂടിക്കൂടി വന്നു. വരുമാനത്തിന്റെ ഏറിയ പങ്കും പടിഞ്ഞാറൻ പാകിസ്താൻ കൊണ്ടുപോയി. സർക്കാർതലത്തിലും സിവിൽസർവീസ് തലത്തിലും സൈന്യത്തിലുമൊക്കെ കിഴക്കൻ പാകിസ്താൻകാർക്ക് അവഗണന നേരിടേണ്ടി വന്നു. പാകിസ്താൻ ഉയർത്തിക്കൊണ്ടുവന്ന കാശ്മീർപ്രശ്നത്തിലും കിഴക്കൻ പാകിസ്താന് വലിയ താല്പര്യമില്ലായിരുന്നു.

1970-'71 ലെ പാകിസ്താൻ പാർലമെന്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്ഫലം വന്നപ്പോളാണ് യഥാർത്ഥപ്രശ്നം തല പൊക്കിയത്. കിഴക്കൻ പാകിസ്താനിലെ ഭൂരിപക്ഷം സീറ്റുകളും അവാമി ലീഗ് നേടി. അവാമി ലീഗിന്റെ നേതൃത്വത്തിൽ ഭരണകൂടം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ അലസി. പ്രസിഡന്റ് യാഹ്യാ ഖാൻ പാർലമെന്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. ഇതോടെ കിഴക്കൻ പാകിസ്താൻ ഇളകിമറിഞ്ഞു. മാർച്ച്-4 ന് ധാക്കാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ പുതിയ ബംഗ്ലാപതാകയോടെ പ്രക്ഷോഭമാരംഭിച്ചു.

1970-ൽ കിഴക്കൻ പാകിസ്താനിൽ വീശിയടിച്ച ഒരു ചുഴലിക്കൊടുങ്കാറ്റ് 5,00,000 ഓളം ആളുകളുടെ ജീവന് ഹാനിവരുത്തി. കേന്ദ്ര ഗവണ്മെന്റാകട്ടെ രക്ഷാപ്രവർത്തനങ്ങളിൽ വലിയ താല്പര്യം കാണിച്ചില്ല. ഇത് ജനങ്ങളിൽ കടുത്ത അതൃപ്തി വളർത്തി. പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ഷേയ്ഖ് മുജീബ് ഉർ റഹ്മാനെ പ്രധാനമന്ത്രിപഥത്തിൽ നിന്നും തഴഞ്ഞതോടെ രോഷം അണപൊട്ടിയൊഴുകി

പടിഞ്ഞാറാകട്ടെ, ഈ സമയം പ്രസിഡന്റ് യാഹ്യാ ഖാൻ കിഴക്കൻ പാകിസ്താനിൽ ഓപ്പറേഷൻ സെർച്ച്‌ലൈറ്റ് നടത്താൻ പദ്ധതിയിടുകയായിരുന്നു. സായുധധാരികളായ പട്ടാളക്കാർ 1971 മാർച്ച് 26-ന് റഹ്മാനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പട്ടാളക്കാരുടെ അഴിഞ്ഞാടലിൽ പല ബംഗാളികൾക്കും ജീവനും സ്വത്തും നഷ്ടമായി. മിക്കവാറും ബുദ്ധിജീവികളും വിദ്യാർത്ഥികളും ഹിന്ദുക്കളുമായിരുന്നു പട്ടാളക്കാരുടെ ഇര. പത്ത് ലക്ഷത്തോളം ഭയാർത്ഥികൾ ഇന്ത്യയിലേക്കു പലായനം ചെയ്തു. പട്ടാളനടപടിയിൽ കൊലചെയ്യപ്പെട്ടവരുടെ എണ്ണം 30,000 മുതൽ 3 ലക്ഷം വരെയാണ്.

1971 മാർച്ച് 27-ന് പാകിസ്താനി സേനയിൽ മേജറായിരുന്ന സിയാവുർ റഹ്മാൻ, മുജീബുർ റഹ്മാന്റെ പേരിൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1971 ഏപ്രിലിൽ അവാമി ലീഗ് നേതാക്കൾ പ്രവാസി സർക്കാരിനു രൂപം കൊടുത്തു. 1971 ഏപ്രിലോടെ പശ്ചിമബംഗാൾ, ബീഹാർ, ആസ്സാം, മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ ബംഗ്ലാദേശ് അഭയാർത്ഥികളെക്കൊണ്ട് നിറഞ്ഞു. മുക്തിബാഹിനി ഗറില്ലകൾക്ക് ഇന്ത്യൻ സേന പരിശീലനം നൽകി.

1971 ഡിസംബർ 3-ന് പാകിസ്താൻ ഇന്ത്യയ്ക്കുനേരേ വ്യോമാക്രമണം ആരംഭിച്ചു. ഇന്ത്യയും തിരിച്ചടിച്ചുതുടങ്ങി. ഇന്ത്യൻസേനയും മുക്തിബാഹിനിയും ചേർന്ന് മിത്രബാഹിനിയാണ് കിഴക്കൻ ബംഗാളിൽ പാകിസ്താനെതിരായി രംഗത്തിറങ്ങിയത്. കര-നാവിക-വ്യോമ രംഗങ്ങളിലെല്ലാം ഇന്ത്യ പാകിസ്താനെ കീഴ്പ്പെടുത്തി. 1971 ഡിസംബർ 16-ന് പാകിസ്താൻ സേന കീഴടങ്ങി. അങ്ങനെ കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശായി.

അതിരുകൾ

ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം

ടെസ്റ്റ് പദവിയും ഏകദിന പദവിയുമുള്ള ബംഗ്ലാദേശ്, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലെ ഒരു പൂർണാംഗമാണ്. 2000മാണ്ട് മുതൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ടെസ്റ്റ് പദവി ഉണ്ട്. ടെസ്റ്റ് പദവി ലഭിക്കുന്ന പത്താമത് ടീമാണ് ബംഗ്ലാദേശ്.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ആദ്യ ഔദ്യോഗിക പര്യടനം ഇംഗ്ലണ്ടിൽ നടന്ന 1979ലെ ഐ.സി.സി. ട്രോഫിയിലായിരുന്നു.ആ പരമ്പരയിൽ അവർ രണ്ട് മത്സരം വിജയിക്കുകയും രണ്ട് മത്സരം പരാജയപ്പെടുകയും ചെയ്തു. ഏഴ് വർഷങ്ങൾക്ക് ശേഷം, 31 മാർച്ച് 1986 ന് ബംഗ്ലാദേശ് അവരുടെ ആദ്യ അന്താരാഷ്ട്ര ഏകദിനം കളിച്ചു. 1986 ഏഷ്യാകപ്പിൽ പാകിസ്താനെതിരെയായിരുന്നു ആ മത്സരം. രാജ്യത്തിലെ ഗ്രാമപ്രദേശങ്ങളിൽ ക്രിക്കറ്റ് കളി വളരെ പെട്ടെന്ന് പ്രശസ്തി നേടി. അവിടെ ധാരാളം വർഷമായി ഫുട്ബോളായിരുന്നു ജനപ്രിയ കളിയായിരുന്നതെങ്കിലും ക്രിക്കറ്റ് ആ പദവി വളരെ പെട്ടെന്ന് നേടിയെടുത്തു. 1997 ൽ മലേഷ്യയിൽ നടന്ന ഐ. സി. സി. ട്രോഫിയിൽ ജേതാക്കളായതാണ് സ്വന്തം രാജ്യത്തിൽ ജനസമ്മിതി ലഭിക്കാൻ കാരണമായത്. ആ പരമ്പര വിജയത്തോടെ 1999 ക്രിക്കറ്റ് ലോകകപ്പിന് അവർ യോഗ്യത നേടി. ആ ലോകകപ്പിൽ അവർ പാകിസ്താനെ തോൽപ്പിച്ചു. എന്നാലും അവർക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. ഏകദിനങ്ങളിലെ അവരുടെ പ്രകടനങ്ങൾ അവർക്ക് 26 ജൂൺ 2000 ൽ ടെസ്റ്റ് പദവി നേടിക്കൊടുത്തു.

ഇതും കാണുക

അവലംബം

‍‍

Tags:

ബംഗ്ലാദേശ് ഭൂമിശാസ്ത്രംബംഗ്ലാദേശ് ചരിത്രംബംഗ്ലാദേശ് അതിരുകൾബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീംബംഗ്ലാദേശ് ഇതും കാണുകബംഗ്ലാദേശ് അവലംബംബംഗ്ലാദേശ്ഇന്ത്യഏഷ്യപശ്ചിമ ബംഗാൾപാകിസ്താൻബ്രിട്ടീഷ്മ്യാന്മർ

🔥 Trending searches on Wiki മലയാളം:

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംവള്ളത്തോൾ പുരസ്കാരം‌ജീവിതശൈലീരോഗങ്ങൾചെ ഗെവാറമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ജയൻകൂവളംഅമ്മപി. വത്സലചാത്തൻപ്രസവംഖസാക്കിന്റെ ഇതിഹാസംഹെലികോബാക്റ്റർ പൈലോറിബെന്യാമിൻകൂദാശകൾകേരാഫെഡ്പ്രഥമശുശ്രൂഷചന്ദ്രൻവിവരാവകാശനിയമം 2005തദ്ദേശ ഭരണ സ്ഥാപനങ്ങൾകൊൽക്കത്ത നൈറ്റ് റൈഡേർസ്ബാങ്ക് ദേശസാത്കരണം (ഇന്ത്യ)ആരോഗ്യംതുഞ്ചത്തെഴുത്തച്ഛൻഉപ്പൂറ്റിവേദനഗുരുവായൂർ കേശവൻഗുജറാത്ത്കേന്ദ്രഭരണപ്രദേശംനീർനായ (ഉപകുടുംബം)മാധ്യമം ദിനപ്പത്രംചോതി (നക്ഷത്രം)ആർത്തവചക്രവും സുരക്ഷിതകാലവുംബാഹ്യകേളിമരപ്പട്ടിഇന്ത്യയിലെ പഞ്ചായത്തി രാജ്ചിലപ്പതികാരംപോവിഡോൺ-അയഡിൻപുന്നപ്ര-വയലാർ സമരംഹലോതിരുവനന്തപുരംസിംഗപ്പൂർദേവ്ദത്ത് പടിക്കൽദീപിക പദുകോൺഒരണസമരംകുണ്ടറ വിളംബരംഗുജറാത്ത് കലാപം (2002)വെള്ളെരിക്ക്രമ്യ ഹരിദാസ്ദ്രൗപദികേരളാ ഭൂപരിഷ്കരണ നിയമംയക്ഷി (നോവൽ)കെ.കെ. ശൈലജമലയാളഭാഷാചരിത്രംഹനുമാൻ ചാലിസമംഗളദേവി ക്ഷേത്രംനക്ഷത്രവൃക്ഷങ്ങൾഇസ്‌ലാംനീർമാതളംക്രിസ്തീയ വിവാഹംഎ.പി. അബ്ദുള്ളക്കുട്ടിഫിറോസ്‌ ഗാന്ധിനയൻതാരഈഴച്ചെമ്പകംമൺറോ തുരുത്ത്ആടുജീവിതംഓട്ടൻ തുള്ളൽഗർഭ പരിശോധനകല്ലുരുക്കിദേശീയതമാർ ഇവാനിയോസ്രാജാ രവിവർമ്മഅപ്പോസ്തലന്മാർരതിമൂർച്ഛചക്കഎസ് (ഇംഗ്ലീഷക്ഷരം)🡆 More