ഹരിതകേരളം മിഷൻ: കേരള സർക്കാർ ആരംഭിച്ച പദ്ധതി

കേരളത്തിന്റെ ജലസമൃദ്ധിയും ശുചിത്വവും വീണ്ടെടുക്കുക, സുരക്ഷിത ഭഷ്യവസ്തുക്കളുടെ ഉത്പാദനം വർധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം നേരിടന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ ആരംഭിച്ച ദൗത്യമാണ് ഹരിതകേരളം മിഷൻ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തതോടെയായണ് പദ്ധതിയുടെ അടിത്തട്ടിലുള്ള പ്രവർത്തനങ്ങൾ വിഭാവനം ചെയ്യ്തിരിയ്ക്കുന്നത്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നടപ്പിലാക്കിയ 'സ്വച്ഛ്ഭാരത്' പദ്ധതിയുടെ കേരള മാതൃകയായ ശുചിത്വകേരളത്തിന്റെ സഹായത്തോടെയാണ് ഹരിതകേരളം മിഷൻ പ്രവർത്തിക്കുന്നത്.

മിഷൻ ഘടന

സംസ്ഥാന തലം

മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശസ്വയംഭരണം, കൃഷി, ജലവിഭവം മന്ത്രിമാർ സഹ അധ്യക്ഷന്മാരും എംഎൽഎ / മുൻമന്ത്രി/ മുൻ എംഎൽഎ/ മുൻ എംപി, സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി എന്നിവർ ഉപാധ്യക്ഷന്മാരുമായതാണ് സംസ്ഥാനതലത്തിൽ പ്രവർത്തിയ്ക്കുന്ന മിഷന്റെ ഘടന. എംഎൽഎ മാർ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ നാമനിർദ്ദേശം ചെയ്യുന്ന ആസൂത്രണ ബോർഡിലെ ഒരംഗം, പ്രിൻസിപ്പൽ സെക്രട്ടറി (തദ്ദേശസ്വയംഭരണം, ആരോഗ്യം, കൃഷി, ജലവിഭവം, ടൂറിസം, വിദ്യാഭ്യാസം), സംസ്ഥാനത്തെ മൂന്ന് ടാസ്ക് ഫോഴ്സുകളുടെ ചീഫ് എക്സിക്യുട്ടീവ് എന്നിവർ അംഗങ്ങളും പ്രതിപക്ഷ നേതാവ് പ്രത്യേക ക്ഷണിതാവുമായിരിയ്ക്കും. ആസൂത്രണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കാണ് മിഷന്റെ സെക്രട്ടറി ചുമതല. മുതിർന്ന ഒരു ശാസ്ത്രജ്ഞൻ ഉപദേഷ്ടാവായും ഉണ്ടായിരിക്കും.

ജില്ലാതലം

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനും ജില്ലയിൽ നിന്നുള്ള ലോക് സഭാ അംഗങ്ങൾ, എംഎൽഎമാർ, മേയർ, മുനിസിപ്പൽ ചെയർമാന്മാർ, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, രണ്ട് പഞ്ചായത്ത് പ്രസിഡൻറുമാർ (പഞ്ചായത്ത് പ്രസിഡൻറുമാരുടെ ജില്ലാ അസോസിയേഷൻറെ പ്രസിഡൻറും സെക്രട്ടറിയും) എന്നിവർ അംഗങ്ങളുമായതാണ് ജില്ലാതല മിഷൻ. ജില്ലാ കളക്ടറയായിരിയ്ക്കും ഇതിന്റെ സെക്രട്ടറി. ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ പ്ലാനിംഗ് ഓഫീസർ, പട്ടികജാതി വകുപ്പ്, പട്ടികവർഗ്ഗ വകുപ്പ്, ഫിഷറീസ് വകുപ്പ്, കുടുംബശ്രീ, സാമൂഹ്യക്ഷേമ വകുപ്പ്, നഗരാസൂത്രണം, ഗ്രാമവികസനം (പിഎയു), കൃഷി, ജലവിഭവം, വിദ്യാഭ്യാസം, ആരോഗ്യം, വാട്ടർ അതോറിറ്റി, ജലനിധി എന്നിവയുടെ ജില്ലാ ഓഫീസർമാർ, ആർഡിഒ/സബ് കലക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളായ അറ് ടാസ്ക് ഫോഴ്സുകൾ ജില്ലാ തലത്തിൽ പ്രവർത്തിയ്ക്കും. ഓരോ വിഷയത്തിലും ഒരു ടാസ്ക് ഫോഴ്സ് വീതമുണ്ടായിരിയ്ക്കും.

തദ്ദേശസ്വയംഭരണ തലം

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് / മുനിസിപ്പൽ ചെയർമാൻ/ മേയർ അധ്യക്ഷനും ബന്ധപ്പെട്ട ജില്ലാ/ബ്ലോക്ക്/ പഞ്ചായത്ത് ഡിവിഷൻ/വാർഡ് അംഗങ്ങൾ, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ഭരണസമിതി അംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻറെ സെക്രട്ടറി, കൃഷി ഓഫീസർ, കുടുംബശ്രീ, ഐസിഡിഎസ് സൂപ്പർവൈസർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻറെ എഞ്ചിനീയർ എന്നിവർ അംഗങ്ങളായതുമാണ് തദ്ദേശസ്വയംഭരണതലത്തിൽ പ്രവർത്തിക്കുന്ന മിഷൻറെ ഘടന.

പ്രവർത്തനങ്ങൾ

ഹരിതകേരളം മിഷൻ: മിഷൻ ഘടന, പ്രവർത്തനങ്ങൾ, അവലംബം 
ഹരിത കർമ്മ സേന

ജനകീയ കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ, മതസ്ഥാപങ്ങൾ, കമ്പനികൾ, മറ്റ് ബഹുജന പ്രസ്ഥാനങ്ങൾ എന്നിവകളുടേയും വ്യക്തികളുടേയും സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങളും സന്നദ്ധ സേവനവും മറ്റ് ബഹുവിധസഹായസഹകരണങ്ങളും സംയോജിപ്പിച്ചാണ് മിഷന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മിഷന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഒരു തദ്ദേശ ഭരണസ്ഥാപന പ്രദേശത്തിനായി ഒറ്റ പദ്ധതി രൂപവത്കരിക്കുകയും കേന്ദ്ര-സംസ്ഥാന പദ്ധതികളും വിഭങ്ങളും മറ്റ് സർക്കാരിതര പദ്ധതികളും പ്രവർത്തനങ്ങളും സംയോജിപ്പിച്ചു കൊണ്ട് അത് സാക്ഷാത്കരിക്കുകയും ചെയ്യുന്നു.

അവലംബം

Tags:

ഹരിതകേരളം മിഷൻ മിഷൻ ഘടനഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾഹരിതകേരളം മിഷൻ അവലംബംഹരിതകേരളം മിഷൻകാലാവസ്ഥാവ്യതിയാനംകേരള സർക്കാർകേരളം

🔥 Trending searches on Wiki മലയാളം:

എൻ. ബാലാമണിയമ്മമഹാത്മാ ഗാന്ധികറുത്ത കുർബ്ബാനമംഗളാദേവി ക്ഷേത്രംമണിച്ചിത്രത്താഴ് (ചലച്ചിത്രം)പിറന്നാൾസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻസന്ദീപ് വാര്യർരാമൻമണ്ണാർക്കാട്കൊളസ്ട്രോൾകുഞ്ഞുണ്ണിമാഷ്ശശി തരൂർസുപ്രഭാതം ദിനപ്പത്രംകൂറുമാറ്റ നിരോധന നിയമംകൊച്ചി മെട്രോ റെയിൽവേകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികശംഖുപുഷ്പംവില്യം ഷെയ്ക്സ്പിയർആറ്റിങ്ങൽ ലോക്സഭാമണ്ഡലംതൃശ്ശൂർസ്വാതി പുരസ്കാരംരമ്യ ഹരിദാസ്രാജ്യസഭഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംവോട്ട്വോട്ടിംഗ് യന്ത്രംവീണ പൂവ്അഗ്നിച്ചിറകുകൾതിരുവനന്തപുരം ലോക്സഭാമണ്ഡലംഅന്തർമുഖതനിസ്സഹകരണ പ്രസ്ഥാനംആർത്തവവിരാമംവീട്രക്താതിമർദ്ദംതേന്മാവ് (ചെറുകഥ)ദന്തപ്പാലക്വിറ്റ് ഇന്ത്യ പ്രസ്ഥാനംലൈംഗികബന്ധംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർആൻജിയോഗ്രാഫിഇൻഡോർആനി രാജചലച്ചിത്രംചേലാകർമ്മംഓടക്കുഴൽ പുരസ്കാരംകുഞ്ചൻഇസ്ലാമിലെ പ്രവാചകന്മാർമലയാളചലച്ചിത്രംയാസീൻബംഗാൾ വിഭജനം (1905)കമ്യൂണിസംദശപുഷ്‌പങ്ങൾഫഹദ് ഫാസിൽപശ്ചിമഘട്ടംവീഡിയോഭഗത് സിംഗ്ഇറാൻഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംവാഗൺ ട്രാജഡിഉള്ളൂർ എസ്. പരമേശ്വരയ്യർഒരു സങ്കീർത്തനം പോലെകശകശചെറുശ്ശേരിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾരാജ്യങ്ങളുടെ പട്ടികആനന്ദം (ചലച്ചിത്രം)കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020താജ് മഹൽതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻചേനത്തണ്ടൻപാമ്പാടി രാജൻഖസാക്കിന്റെ ഇതിഹാസംഅരവിന്ദ് കെജ്രിവാൾ🡆 More