മലയാള മാദ്ധ്യമ പ്രവർത്തനം

മലയാള ഭാഷയിലെ വിവിധമാദ്ധ്യമങ്ങളിലെ പ്രവർത്തനത്തെ സൂചിപ്പിക്കുന്നതാണ് മലയാളമാദ്ധ്യമപ്രവർത്തനം.

1847-ൽ ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിക്കുന്ന രാജ്യസമാചാരം, പശ്ചിമോദയം തുടങ്ങിയ പത്രങ്ങളിലാണ് മലയാളമാദ്ധ്യമപ്രവർത്തനത്തിന്റെ തുടക്കം എന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ(2012 വർഷത്തിലെ കണക്ക് പ്രകാരം) മലയാളഭാഷയിൽ മൂവായിരത്തിലധികം അച്ചടിമാദ്ധ്യമങ്ങൾ പ്രസിദ്ധീകരണത്തിനായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

അച്ചടിമാധ്യമങ്ങൾ

ദിനപ്രത്രങ്ങൾ

ആനുകാലികങ്ങൾ

ടെലിവിഷൻ

മലയാളത്തിൽ ടെലിവിഷൻ പത്രപ്രവർത്തനം ആരംഭിച്ചത് 1985 ൽ ദൂരദർശൻ മലയാളത്തിൽ സം‌പ്രേഷണം തുടങ്ങിയതോടെ ആണ്.

ദൂരദർശൻ

ദൂരദർശൻ സം‌പ്രേഷണത്തോടൊപ്പം തന്നെ വാർത്ത സം‌പ്രേഷണവും തുടങ്ങി. ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യത്തിൽ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സം‌പ്രേഷകർ ദൂരദർശനാണ്[അവലംബം ആവശ്യമാണ്].

വിക്ടേഴ്സ് ചാനൽ

കേരളാ ഗവൺമെന്റ് വിദ്യാഭ്യാസവകുപ്പിനു നിയന്ത്രണമുള്ള വിദ്യാഭ്യാസചാനലാണ് വിക്ടേഴ്സ്. എഡ്യൂസാറ്റ് എന്ന ലോകത്ത്ലേതന്നെ ആദ്യ വിദ്യാഭ്യാസത്തിനു വേണ്ടി മാത്രം വിക്ഷേപിച്ച ഇന്ത്യയുടെ ഉപഗ്രഹത്തിൽ നിന്നുമാണ് ഈ ചാനൽ സംപ്രേഷണം നടത്തുന്നത്. ചാനൽ പ്രധാനി: സലിൻ മാങ്കുഴി. എസ് എസ് എൽ സി ഹയർ സെക്കൻഡറി തുടങ്ങിയ ക്ലാസ്സുകൾക്കായി വിദഗ്ദ്ധർ ക്ലാസ്സു നടത്തുന്നു. ഇതു കൂടാതെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അനേകം പരിപാടികൾ രാവിലെ 6.30 മുതൽ രാത്രി 11.00 വരെ സംപ്രേഷണമുണ്ട്.

ഏഷ്യാനെറ്റ്

സ്വകാര്യമേഖലയിൽ തുടക്കമിട്ട ആദ്യത്തെ മലയാളം ടെലിവിഷൻ ചാനൽ ഏഷ്യാനെറ്റ് ആണ്. ഇത് തുടങ്ങിയത് 1993-ൽ ഇന്ത്യയിലെ ഒരു പ്രധാന പത്രപ്രവർത്തകനാ‍യ ശശികുമാർ ആണ്. 1994 ൽ ഇവർ വാർത്താപരിപാടികൾ തുടങ്ങി. ഇത് മലയാള ടെലിവിഷൻ വാർത്താ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. അന്ന് ഈ ടെലിവിഷൻ പത്രപ്രവർത്തനത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് ബി.ആർ.പി. ഭാസ്കർ, ടി.എൻ. ഗോപകുമാർ, നീലൻ, കെ.രാജഗോപാൽ, സി.എൽ. തോമസ്, കെ. ജയചന്ദ്രൻ, എൻ.പി. ചന്ദ്രശേഖരൻ, എൻ.കെ. രവീന്ദ്രൻ എന്നിവരായിരുന്നു.

ഇന്ത്യാവിഷൻ

മലയാളത്തിൽ ഒരു മുഴുനീള വാർത്താചാനൽ ആയി തുടങ്ങിയത് ഇന്ത്യാവിഷൻ ആയിരുന്നു. 2003 ആഗസ്തിൽ തുടങ്ങിയ ഈ ചാനലിന്റെ നേതൃത്വം എം.കെ. മുനീർ ആയിരുന്നു. ഇതിന്റെ പ്രധാന പ്രവർത്തകർ ഏഷ്യാനെറ്റിൽ നിന്നും എം.വി.നികേഷ് കുമാർ, എൻ.പി. ചന്ദ്രശേഖരനും, മാതൃഭൂമി പത്രപ്രവർത്തകനായിരുന്ന എ. സഹദേവനുമായിരുന്നു. ചാനലിലെ ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് 2014 മാർച്ച് 13ന് ചാനൽ (താൽകാലികമായി) സംപ്രേഷണം നിലക്കുകയും തുടർന്ന് തത്സമയ സംപ്രേഷണം നിലച്ചതോടെ നേരത്തെ റെക്കോഡ് ചെയ്ത വാർത്തകളാണ് സംപ്രഷണം ചെയ്തിരുന്നത്.

കൈരളി ടി.വി

മലയാളത്തിലെ ആദ്യ പൊതുസംരംഭചാനലാണ് കൈരളി ടി.വി. മലയാളത്തിലെ പ്രമുഖനടനായ മമ്മൂട്ടി ആണ് ഇതിന്റെ ചെയർ‌മാൻ സ്ഥാനം. 2000 ൽ കൈരളി, ഇവരുടെ വാർത്താ ചാനലായ പീപ്പിൾ ടി.വി യും തുടങ്ങി.2007ല്ല് വി. ടി.വി യും തുടങ്ങി

ജനം ടി.വി

മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലാണ്‌ ജനം ടി.വി. ജനം മൾടിമീഡിയ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. സംഘപരിവാർ സംഘടനകളുടെ നിയന്ത്രണത്തിലാണ് ഈ ചാനൽ പ്രവർത്തിക്കുന്നത്.പ്രശസ്ത സിനിമാ സംവിധായകൻ പ്രിയദർശൻ ആണ് ചെയർമാൻ. 2014 ഏപ്രിൽ മാസത്തിൽ പ്രവർത്തനമാരംഭിച്ചു

ജീവൻ ടി.വി

പാലാരിവട്ടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു മുഴുനീള ചാനലാണ് ജീവൻ ടി,വി.

ജയ്‌ഹിന്ദ് ടിവി

ഒരു വാർത്താധിഷ്ഠിത ചാനലാണ് ജയ്‌ഹിന്ദ് ടിവി. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.

മനോരമ ന്യൂസ്

2006 ൽ ആരംഭിച്ച ഒരു മുഴുനീള വാർത്താ ചാനലാണ് മനോരമ ന്യൂസ്.

റിപ്പോർട്ടർ

കേരളത്തിൽ ഹൈ‌ ഡെഫനിഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വാർത്താചാനലാണ് റിപ്പോർട്ടർ ടി വി. എം.ടി. വാസുദേവൻ നായർ ചെയർമാനും പ്രശസ്ത വാർത്താ അവതാരകനായ എം.വി. നികേഷ് കുമാർ മാനേജിങ്ങ് ഡയറക്റ്ററും ആയി 2011 മേയ് 11 ന് ഈ ചാനൽ സംപ്രേഷണം ആരംഭിച്ചു.

ദർശന ടിവി

2012 ജനുവരിയിൽ കോഴിക്കോട് നിന്ന് പ്രക്ഷേപണമാരംഭിച്ച ഒരു വിനോദ ചാനലാണ് ദർശന ടിവി.

മാതൃഭുമി ന്യൂസ്

മാതൃഭൂമിയുടെ ഉടമസ്ഥതയിലുള്ള ഒരു മലയാള വാർത്താചാനലാണ് മാതൃഭൂമി ന്യൂസ്. തിരുവനന്തപുരത്താണ് മാതൃഭൂമി ന്യൂസ് ചാനലിന്റെ ആസ്ഥാനം[1]. 2013 ജനുവരി 23-നാണ് ചാനൽ പ്രവർത്തനമാരംഭിച്ചത്.

സഫാരി

സഞ്ചാരം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോർജ്ജ് കുളങ്ങര തുടങ്ങിയ ചാനലാണിത്. എക്സ്പ്ലൊറേഷൻ ചാനൽ എന്നറിയപ്പെടുന്നു.

മീഡിയാവൺ

കോഴിക്കോട് ആസ്ഥാനമായി സംപ്രേഷണം ചെയ്യുന്ന ന്യൂസ് ആന്റ് കൾച്ചറൽ ടി.വി. ചാനലാണ് മീഡിയ വൺ. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ചാനൽ 2013 ഫെബ്രുവരി 10 മുതൽ ചാനൽ പ്രക്ഷോപണമാരംഭിച്ചു. നേര് നന്മ എന്നതാണ് ചാനലിൻറെ മുദ്രാവാക്യം.

പ്രസിദ്ധീകരണം നിലച്ച പത്രങ്ങൾ

പത്രം എഡിറ്റർ പ്രസാധകൻ
കേരളമിത്രം കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള ദേവ്ജി ഭീംജി
കേരള പത്രിക ചേങ്ങലത്ത് കുഞ്ഞിരാമ മേനോൻ
കേരള സഞ്ചാരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (വടക്കൻ കേസരി എന്നും അറിയപ്പെടുന്നു) Spectator Press, കോഴിക്കോട്
സ്വദേശാഭിമാനി സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വക്കം അബ്ദുൽ ഖാദർ മൗലവി
മിതവാദി മൂർക്കോത്ത് കുമാരൻ, സി.കൃഷ്ണൻ
കേസരി കേസരി ബാലകൃഷ്ണപിള്ള (തെക്കൻ കേസരി എന്നും അറിയപ്പെടുന്നു)
സഹോദരൻ കെ. അയ്യപ്പൻ
അൽ-അമീൻ മുഹമ്മദ് അബ്ദുൾ റഹിമാൻ മുഹമ്മദ് അബ്ദുൾ റഹിമാൻ
ഉജ്ജീവനം വൈക്കം മുഹമ്മദ് ബഷീർ ?
പ്രതിഭാവം സതീഷ് കളത്തിൽ സതീഷ് കളത്തിൽ

പ്രശസ്തരായ പത്രപ്രവർത്തകർ

മലയാള മാദ്ധ്യമ പ്രവർത്തനം 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വൃത്താന്തപത്രപ്രവർത്തനം എന്ന താളിലുണ്ട്.

ഇന്ത്യൻ പത്രപ്രവർത്തനത്തിന് സംഭാവനകൾ നൽകിയ ചില പ്രധാന മലയാളി പത്രപ്രവർത്തകർ താഴെപ്പറയുന്നവരാണ്.

അവലംബം

Tags:

മലയാള മാദ്ധ്യമ പ്രവർത്തനം അച്ചടിമാധ്യമങ്ങൾമലയാള മാദ്ധ്യമ പ്രവർത്തനം ടെലിവിഷൻമലയാള മാദ്ധ്യമ പ്രവർത്തനം പ്രസിദ്ധീകരണം നിലച്ച പത്രങ്ങൾമലയാള മാദ്ധ്യമ പ്രവർത്തനം പ്രശസ്തരായ പത്രപ്രവർത്തകർമലയാള മാദ്ധ്യമ പ്രവർത്തനം അവലംബംമലയാള മാദ്ധ്യമ പ്രവർത്തനംമലയാളംഹെർമൻ ഗുണ്ടർട്ട്

🔥 Trending searches on Wiki മലയാളം:

പത്തനംതിട്ടചെന്നൈ സൂപ്പർ കിങ്ങ്‌സ്എ. വിജയരാഘവൻമരപ്പട്ടിമാവോയിസംവയനാട് ജില്ലഒളിമ്പിക്സ്പൾമോണോളജികാഞ്ഞിരംസൗരയൂഥംകാസർഗോഡ് ജില്ലകറുത്ത കുർബ്ബാനവി. ജോയ്സോഷ്യലിസംഓടക്കുഴൽ പുരസ്കാരംആന്റോ ആന്റണിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംസഞ്ജു സാംസൺമലയാറ്റൂർ രാമകൃഷ്ണൻസിറോ-മലബാർ സഭകെ.സി. വേണുഗോപാൽതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകേരളത്തിലെ പാമ്പുകൾകൊല്ലൂർ മൂകാംബികാക്ഷേത്രംപനിക്കൂർക്കനിക്കോള ടെസ്‌ലനവരസങ്ങൾഷാഫി പറമ്പിൽകല്യാണി പ്രിയദർശൻഗുജറാത്ത് കലാപം (2002)ശ്രേഷ്ഠഭാഷാ പദവിസുപ്രഭാതം ദിനപ്പത്രംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമഞ്ഞുമ്മൽ ബോയ്സ്സുകന്യ സമൃദ്ധി യോജനചാത്തൻആനന്ദം (ചലച്ചിത്രം)ഉഭയവർഗപ്രണയിദേശീയ ജനാധിപത്യ സഖ്യംകേരള സാഹിത്യ അക്കാദമി പുരസ്കാരംനീതി ആയോഗ്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)കയ്യോന്നികണ്ണൂർ ലോക്സഭാമണ്ഡലംഅപ്പോസ്തലന്മാർഎം.വി. ഗോവിന്ദൻവൈക്കം മുഹമ്മദ് ബഷീർദമയന്തിപാമ്പ്‌സ്വതന്ത്ര സ്ഥാനാർത്ഥിബിഗ് ബോസ് (മലയാളം സീസൺ 5)കെ.കെ. ശൈലജസോണിയ ഗാന്ധിആർത്തവവിരാമംതാജ് മഹൽഡി. രാജശിവം (ചലച്ചിത്രം)അമേരിക്കൻ സ്വാതന്ത്ര്യസമരംമുസ്ലീം ലീഗ്മദർ തെരേസഅഞ്ചാംപനിശ്വാസകോശ രോഗങ്ങൾദശാവതാരംഒ.വി. വിജയൻഗുരുവായൂരപ്പൻഅമൃതം പൊടിഒ.എൻ.വി. കുറുപ്പ്ഐക്യരാഷ്ട്രസഭസുഭാസ് ചന്ദ്ര ബോസ്ചൂരഎവർട്ടൺ എഫ്.സി.മഞ്ഞപ്പിത്തംഇൻസ്റ്റാഗ്രാംസ്വാതി പുരസ്കാരംടിപ്പു സുൽത്താൻപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്🡆 More