ബാലരമ

മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ബാലപ്രസിദ്ധീകരണമാണ് ബാലരമ.

മലയാള മനോരമ ദിനപത്രത്തിന്റെ സഹോദര സ്ഥാപനമായ എം.എം. പബ്ലിക്കേഷൻസാണ്‌‍ ഈ വാരികയുടെ പ്രസാധകർ. ചിത്രകഥകൾ‍, ചെറുകഥകൾ‍, കുട്ടിക്കവിതകൾ‍, തുടങ്ങിയവയാണ്‌ ഇതിലെ ഉള്ളടക്കം. ഇന്ത്യയിലെ പ്രസിദ്ധീകരണങ്ങളുടെ ജനകീയത നിരീക്ഷിക്കുന്ന എൻ.ആർ.എസ്-ന്റെ കണക്കുക്കൾ പ്രകാരം ബാലരമയ്ക്ക് 25 ലക്ഷത്തിലേറെ വായനക്കാരുണ്ട്.

ബാലരമ
ബാലരമ
ബാലരമയുടെ പുറംചട്ട
എഡിറ്റർBina Mathew
ഗണംബാലപ്രസിദ്ധീകരണം
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
ആകെ സർക്കുലേഷൻ25 ലക്ഷത്തിലേറെ
ആദ്യ ലക്കം1972
കമ്പനിഎം.എം. പബ്ലിക്കേഷൻ
രാജ്യംബാലരമ ഇന്ത്യ
ഭാഷമലയാളം
വെബ് സൈറ്റ്http://www.manoramaonline.com
ബാലരമ
ആദ്യകാല ബാലരമയുടെ ഉള്ളടക്കം താൾ (1970 കളിൽ പ്രസിദ്ധീകരിക്കപ്പെട്ടതെന്നു കരുതുന്നു.)‍
ബാലരമ
ആദ്യകാല ബാലരമ: ഉൾപേജുകൾ

ചിത്രകഥകൾ

മായാവി

മായാവി നല്ലൊരു കുട്ടിച്ചാത്തനാണ്. മായാവി നാടിനേയും കാടിനേയും ദുർമന്ത്രവാദികളിൽ നിന്നും കൊള്ളക്കാരിൽ നിന്നും സംരക്ഷിക്കുന്നതായാണ് കഥയിൽ പറയുന്നത്. മായാവിയുടെ കൂട്ടുകാരായ രാജുവും രാധയും, ദുർമന്ത്രവാദികളായ കുട്ടൂസനും ഡാകിനിയും അവരുടെ സഹായിയായ ലുട്ടാപ്പിയും, ലുട്ടാപ്പിയുടെ അമ്മാവനായ പുട്ടാലുവും, കുപ്രസിദ്ധ കുറ്റവാളികളായ വിക്രമനും മുത്തുവും, കണ്ടുപിടിത്തങ്ങൾ ദുർ‌വിനിയോഗം ചെയ്യുന്ന ശാസ്ത്രജ്ഞരായ ലൊട്ടുലൊടുക്കും ഗുൽഗുലുമാലുമൊക്കെയാണ് മായാവിയിലെ പ്രധാന കഥാപാത്രങ്ങൾ. ആദ്യകാലത്ത് ഇതിന്റെ കഥ തയ്യാറാക്കിയത് മോഹൻ. ചിത്രീകരണം നടത്തിയത് : മോഹൻദാസ്

ശിക്കാരി ശംഭു

ഭീരുവായ ഒരു വേട്ടക്കാരനാണ് ശിക്കാരി ശംഭു. ഇയാൾ കാണിക്കുന്ന അങ്കലാപ്പും അതുവഴി അബദ്ധത്തിൽ നടക്കുന്ന പുലിപിടുത്തവുമാണ് ഇതിലെ കഥാ തന്തു. കൂടാതെ നല്ല തമാശക്കാരനുമാണ്.

കാലിയ

കാലിയ എന്ന കാക്കയുടെ കഥയാണിത്. ചമതകൻ എന്ന കുറുക്കനും ഡൂഡു എന്ന മുതലയുമാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

ജമ്പനും തുമ്പനും

ജമ്പൻ എന്നു പേരുള്ള കുറ്റാന്വേഷകനും അയാളുടെ സഹായിയായ തുമ്പൻ എന്ന നായയുടെയും കഥയാണിതിൽ പറയുന്നത്. ജമ്പൻ തന്റെ ചാട്ടത്തിലും (ജമ്പ്) തുമ്പൻ കുറ്റകൃത്യങ്ങൾക്ക്‌ തുമ്പ്‌ കണ്ടുപിടിക്കുന്നതിലും സമർഥരാണെന്ന് കഥയിൽ കാണാം. കാർട്ടൂണിസ്റ്റ് വേണുവാണ് ഇതിന്റെ കഥയും ചിത്രീകരണവും നിർവ്വഹിക്കുന്നത്.

സൂത്രൻ

പേരു സൂചിപ്പിക്കുന്നതുപോലെ സൂത്രക്കാരനായ കുറുക്കനും കൂട്ടുകാരായ ഷേരു എന്ന കടുവയും, കരടിച്ചേട്ടനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സൂത്രനും ഷേരുവും ചേർന്ന് ഒപ്പിച്ചെടുക്കുന്ന സൂത്രപ്പണികളും ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഈ കഥകളിലെ പ്രധാന വിഷയം.

മൃഗാധിപത്യം വന്നാൽ

മനുഷ്യരുടെ സ്ഥാനം മൃഗങ്ങൾക്കു കിട്ടിയാൽ എന്തായിരിക്കും എന്ന ഭാവനയിലുള്ള രംഗങ്ങളാണ്‌ ഇതിലെ പ്രതിപാദ്യം. ഒരു ആശയത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ചെറിയ ഒരു കഥയാണിത്‌. ഇതിൽ മിക്കവാറും ഒന്നോ രണ്ടോ രംഗങ്ങളെ ഉണ്ടാവാറുള്ളൂ.

ഇതും കാണുക

പുറത്തേക്കുള്ള കണ്ണികൾ

അവലംബം


Tags:

ബാലരമ ചിത്രകഥകൾബാലരമ ഇതും കാണുകബാലരമ പുറത്തേക്കുള്ള കണ്ണികൾബാലരമ അവലംബംബാലരമമലയാള മനോരമമലയാളം

🔥 Trending searches on Wiki മലയാളം:

മാപ്പിളത്തെയ്യംവടക്കൻ പാട്ട്കണിക്കൊന്നകലാഭവൻ മണിആനി രാജകോപ്പ അമേരിക്കഗൗതമബുദ്ധൻകടന്നൽഹൃദയാഘാതംരബീന്ദ്രനാഥ് ടാഗോർഅപ്പോസ്തലന്മാർബദ്ർ മൗലീദ്ഏപ്രിൽ 2011ധനകാര്യ കമ്മീഷൻ (ഇന്ത്യ)ജനഗണമനസ്വഹാബികളുടെ പട്ടികബെന്യാമിൻഅണ്ഡാശയംനോവൽമമിത ബൈജുജിമെയിൽവേലുത്തമ്പി ദളവതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംതങ്കമണി സംഭവംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമോഹൻലാൽഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്രമണൻശൈശവ വിവാഹ നിരോധന നിയമംരോഹിത് ശർമകാസർഗോഡ്കുര്യാക്കോസ് ഏലിയാസ് ചാവറഫാത്വിമ ബിൻതു മുഹമ്മദ്കെ.കെ. ശൈലജദുഃഖശനിരാമൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾതിരഞ്ഞെടുപ്പ് ബോണ്ട്അൽ ബഖറപൂന്താനം നമ്പൂതിരിമലയാറ്റൂർഇന്ത്യയിലെ ഹരിതവിപ്ലവംകശകശപാർക്കിൻസൺസ് രോഗംഅമല പോൾ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികആടുജീവിതംഇന്ത്യാചരിത്രംക്ഷേത്രപ്രവേശന വിളംബരംവിചാരധാരഹെപ്പറ്റൈറ്റിസ്-സികെ.പി.എ.സി.വള്ളത്തോൾ പുരസ്കാരം‌സി.എച്ച്. കണാരൻശിലായുഗംക്രൊയേഷ്യലിംഫോസൈറ്റ്ഓടക്കുഴൽ പുരസ്കാരംഡിഫ്തീരിയപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌അധ്യാപകൻഅനീമിയഹൂദ് നബിമണിച്ചോളംഅനു ജോസഫ്തുളസീവനംതിരുവത്താഴംPropionic acidബൈപോളാർ ഡിസോർഡർഅറബി ഭാഷാസമരംതിരുവനന്തപുരംകേരളത്തിലെ പാമ്പുകൾനീതി ആയോഗ്രതിമൂർച്ഛഹസൻ ഇബ്നു അലിചന്ദ്രൻ🡆 More