കൊടിയേറ്റം: മലയാള ചലച്ചിത്രം

അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ കൊടിയേറ്റം (English: Ascent).

ഭരത് ഗോപിക്ക് മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ഈ ചിത്രം നേടികൊടുത്തു.

കൊടിയേറ്റം
കൊടിയേറ്റം: കഥാപശ്ചാത്തലം, അഭിനേതാക്കൾ, പുരസ്കാരങ്ങൾ
വി.സി.ഡി. പുറംചട്ട
സംവിധാനംഅടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണംചിത്രലേഖ
രചനഅടൂർ ഗോപാലകൃഷ്ണൻ
അഭിനേതാക്കൾഭരത് ഗോപി
ലളിത
അസീസ്
തിക്കുറിശ്ശി സുകുമാരൻ നായർ
അടൂർ ഭവാനി
ഛായാഗ്രഹണംമങ്കട രവിവർമ്മ
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോചിത്രലേഖ ഫിലിംസ്
വിതരണംചിത്രലേഖ റിലീസ്
റിലീസിങ് തീയതി12 may 1978
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം128 മിനിറ്റ്

കഥാപശ്ചാത്തലം

ശങ്കരൻ‍ കുട്ടി (ഭരത്ഗോപി) യുടെ മനസ്സുനിറയെ നന്മയാണ്. അയാളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഓരേയൊരു സഹോദരി സരോജിന് (വിലാസിനി) തിരുവനന്തപുരത്ത് വീട്ടുജോലി ചെയ്യുന്നു. നാട്ടുകാർക്ക് ഉപകാരമായി നടന്ന ശങ്കരൻകുട്ടി ശാന്തമ്മയെ (ലളിത) കല്യാണം കഴിക്കുന്നു. ഭർത്താവ് എന്ന നിലയിൽ പക്വത ഇല്ലാത്ത പെരുമാറ്റങ്ങൾ. ഭാര്യയെ വീട്ടിൽ തനിച്ചാക്കിയിട്ട് ദിവസങ്ങളോളം ഊരുചുറ്റുകൾ.. ഉത്സവങ്ങൾ..ഗർഭിണിയായ ശാന്തമ്മയെ അവളുടെ അമ്മ ഭവാനിയമ്മ (അടുർ ഭവാനി) വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അന്വേഷിച്ചുചെന്ന ശങ്കരൻ കുട്ടിയെ അവർ അപമാനിച്ചുപറഞ്ഞുവിട്ടു. പിന്നീട് ആനപാപ്പാനാവാനും ലോറി ഡ്രൈവറാകാനും അയാൾ ശ്രമിക്കുന്നു. ഒടുവിൽ ഒന്നരവർഷത്തിനുശേഷം ഭാര്യവീട്ടിൽ ചെന്ന് ഭാര്യയേയും കുട്ടിയേയും കാണുന്ന ശങ്കരൻകുട്ടിയിൽ സിനിമ തീരുന്നു.

സിനിമയെക്കുറിച്ച് നിലവിലിരിക്കുന്ന ധാരണകളെ തകർക്കുന്ന സിനിമയാണിത്.ഒരു സിനിമയിൽ അത്യാവശ്യമെന്ന് നാം കരുതുന്നതൊന്നും ഈ ചലച്ചിത്രത്തിൽ ഇല്ല. നാടകീയ മുഹുർത്തങ്ങൾ, ക്രമമായി വികസിക്കുന്ന കഥ, സെൻറിമെൻറലിസം ഇവയൊന്നും ഈ ചലച്ചിത്രത്തിൽ ഇല്ല. എങ്കിലും ചിത്രത്തിൽ ഉടനീളം പച്ചയായ ജീവിതത്തിന്റെ തുടിപ്പുകളുണ്ട്


.

അഭിനേതാക്കൾ

  • വെംമ്പായം തമ്പി

പുരസ്കാരങ്ങൾ

  • മികച്ച നടനുള്ള ദേശീയപുരസ്കാര – ഭരത് ഗോപി
  • മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയപുരസ്കാരം (മലയാളം)

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Tags:

കൊടിയേറ്റം കഥാപശ്ചാത്തലംകൊടിയേറ്റം അഭിനേതാക്കൾകൊടിയേറ്റം പുരസ്കാരങ്ങൾകൊടിയേറ്റം അവലംബംകൊടിയേറ്റം പുറമെ നിന്നുള്ള കണ്ണികൾകൊടിയേറ്റംഅടൂർ ഗോപാലകൃഷ്ണൻകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരംഭരത് ഗോപിമലയാളചലച്ചിത്രം

🔥 Trending searches on Wiki മലയാളം:

ഖലീഫ ഉമർവോട്ടിംഗ് മഷിചെ ഗെവാറരാഹുൽ ഗാന്ധികൊട്ടിയൂർ ശിവക്ഷേത്രങ്ങൾജലദോഷംമുണ്ടയാംപറമ്പ്മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഉദ്ധാരണംജി - 20ഇംഗ്ലീഷ് ഭാഷതത്ത്വമസിതമിഴ്ഇറാൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവയനാട് ജില്ലകുടുംബശ്രീനാഗത്താൻപാമ്പ്പൊന്നാനി നിയമസഭാമണ്ഡലംദേശീയ വനിതാ കമ്മീഷൻമകം (നക്ഷത്രം)സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ചവിട്ടുനാടകംമഹേന്ദ്ര സിങ് ധോണിവാട്സ്ആപ്പ്ചതയം (നക്ഷത്രം)കേരളത്തിലെ പൊതുവിദ്യാഭ്യാസംഅണ്ണാമലൈ കുപ്പുസാമികൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംഉറൂബ്പാർവ്വതിഋഗ്വേദംകാഞ്ഞിരംഅനശ്വര രാജൻതൃശ്ശൂർ ജില്ലവാഴകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)സ്‌മൃതി പരുത്തിക്കാട്നെൽവയൽ-നീർത്തട സംരക്ഷണ നിയമംതകഴി ശിവശങ്കരപ്പിള്ളഒന്നാം കേരളനിയമസഭകൂട്ടക്ഷരംഎ.കെ. ഗോപാലൻപിണറായി വിജയൻകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംനോവൽയൂറോപ്പ്എക്സിമഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംതുർക്കികുമാരനാശാൻമുഗൾ സാമ്രാജ്യംമാർക്സിസംനയൻതാരമമത ബാനർജിവെബ്‌കാസ്റ്റ്വാതരോഗംദൃശ്യംരമ്യ ഹരിദാസ്ഇടശ്ശേരി ഗോവിന്ദൻ നായർചെസ്സ്മഹാത്മാ ഗാന്ധിഓണംലിംഗംനവരസങ്ങൾതീയർതരുണി സച്ച്ദേവ്കേരള പബ്ലിക് സർവീസ് കമ്മീഷൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംഭാരതീയ റിസർവ് ബാങ്ക്ഭഗവദ്ഗീതമാധ്യമം ദിനപ്പത്രംഷമാംനോട്ടയെമൻഎൻ.കെ. പ്രേമചന്ദ്രൻകൊഞ്ച്🡆 More