അടൂർ ഗോപാലകൃഷ്ണൻ: ചലച്ചിത്ര സംവിധായകൻ

മലയാള സിനിമയിലെ പ്രതിഭാശാലിയായ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ.ഇദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ എല്ലാം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അടൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അടൂർ (വിവക്ഷകൾ) എന്ന താൾ കാണുക. അടൂർ (വിവക്ഷകൾ)
അടൂർ ഗോപാലകൃഷ്ണൻ
അടൂർ ഗോപാലകൃഷ്ണൻ: സംവിധാനത്തിലേക്ക്, മലയാളചലച്ചിത്രവും അടൂരും, പുരസ്കാരങ്ങൾ
അടൂർ ഗോപാലകൃഷ്ണൻ
ജനനം
മൗട്ടത്തു ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ
മറ്റ് പേരുകൾഅടൂർ
തൊഴിൽസം‌വിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
സജീവ കാലം1972 – തുടരുന്നു
മാതാപിതാക്ക(ൾ)മാധവൻ ഉണ്ണിത്താൻ,ഗൗരിക്കുഞ്ഞമ്മ
വെബ്സൈറ്റ്http://www.adoorgopalakrishnan.com

ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ അടൂർ ഗോപാലകൃഷ്ണൻവാണിജ്യ സിനിമകളിൽ നിന്നു വ്യത്യസ്തമായി സമാന്തര സിനിമയുടെ ആളാണ്. പത്തനംതിട്ട ജില്ലയിലെ അടൂരിൽ 1941 ജൂലൈ 3 നു ജനിച്ചു. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.

സംവിധാനത്തിലേക്ക്

അടൂർ ഗോപാലകൃഷ്ണൻ: സംവിധാനത്തിലേക്ക്, മലയാളചലച്ചിത്രവും അടൂരും, പുരസ്കാരങ്ങൾ 
അടൂർ

നാടകത്തിലുള്ള കമ്പം കാരണം അടൂർ 1962 ഇൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കുവാൻ പോയി. ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടകസംവിധായകൻ ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം. പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെവെച്ച് അടൂർ കണ്ടെത്തുകയായിരുന്നു. തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമയുമായി 1965-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രപഠനം പൂർത്തിയാക്കിയ അടൂർ ഗോപാലകൃഷ്ണൻ, അതേ വർഷം തന്നെ കുളത്തൂർ ഭാസ്കരൻ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയും, സ്വതന്ത്രമായി സിനിമകളുടെ നിർമ്മാണവും വിതരണവും പ്രദർശനവും നിർവഹിക്കാനായി ചിത്രലേഖ ഫിലിം കോപ്പറേറ്റീവും സ്ഥാപിക്കുകയുണ്ടായി. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്രസ്ഥാപനമാണു ചിത്രലേഖ ഫിലിം കോപ്പറേറ്റീവ്.

മലയാളചലച്ചിത്രവും അടൂരും

അടൂരിന്റെ സ്വയംവരത്തിനു മുൻപുവരെ സിനിമകൾ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് ഒരുപാട് പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ ചിന്തിക്കുവാൻ പോലുമാവാത്ത ഒരു കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകർ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങൾ മാത്രം ഈ പുതിയ രീതിയെ സഹർഷം എതിരേറ്റു.

അടൂർ ഗോപാലകൃഷ്ണൻ: സംവിധാനത്തിലേക്ക്, മലയാളചലച്ചിത്രവും അടൂരും, പുരസ്കാരങ്ങൾ 
അടൂർ ഗോപാലകൃഷ്ണൻ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള 2016ൽ പങ്കെടുക്കുന്നു.

കേരളത്തിൽ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂർ മുൻ‌കൈ എടുത്ത് രൂപവത്കരിച്ചതാണ്. അരവിന്ദൻ, പി.എ.ബക്കർ, കെ.ജി. ജോർജ്ജ്, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാൻ ചിത്രലേഖയ്ക്കു കഴിഞ്ഞു.

അടൂരിന്റെ ചലച്ചിത്രങ്ങൾ ഇന്ത്യയിലും വിദേശത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള ജേർണലിസ്റ്റിക് നിരൂപണങ്ങളും അഭിമുഖങ്ങളും അല്ലാതെ അക്കാദമിക് പഠനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. അടൂർ സിനിമകളെക്കുറിച്ചുള്ള ഇംഗ്ലീഷിലെ ആദ്യത്തെ ലേഖനസമാഹാരം പ്രസിദ്ധീകൃതമായത് 2006-ലാണ്.

പുരസ്കാരങ്ങൾ

അടൂർ ഗോപാലകൃഷ്ണൻ: സംവിധാനത്തിലേക്ക്, മലയാളചലച്ചിത്രവും അടൂരും, പുരസ്കാരങ്ങൾ 
അടൂർ തന്റെ ചിത്രത്തിനരികിൽ
  • പത്മശ്രീ പുരസ്കാരം
  • ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം - 2004
  • മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  • മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  • മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
  • മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
  • ജെ.സി ഡാനിയേൽ പുരസ്‌കാരം(2016).

ആജീവനാന്ത സംഭാവനകളെ മുൻനിർത്തി ഇന്ത്യാ ഗവർണ്മെന്റിന്റെ ദാദാ സാഹെബ് ഫാൽകെ അവാർഡ് (2005) ദേശീയ, സംസ്ഥാന സിനിമാ അവാർഡുകൾ - സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, ഒരു പെണ്ണും രണ്ടാണും. ദേശീയ അവാർഡ് ഏഴു തവണ ലഭിച്ചു. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാർഡ് (FIPRESCI) അഞ്ചു തവണ തുടർച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982-ൽ ലണ്ടൻ ചലച്ചിത്രോത്സവത്തിൽ സതർലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂർണ്ണവുമായ ചിത്രത്തിന് 1982 ഇൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുൻനിർത്തി ഇന്ത്യാ ഗവർണ്മെന്റിൽനിന്നു പത്മശ്രീ ലഭിച്ചു.

അടൂരിന്റെ ചലച്ചിത്രങ്ങൾ

അടൂരിന്റെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും

  • ദി ലൈറ്റ്
  • എ ഗ്രേറ്റ് ഡേ (1965)ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ഫിലിം
  • ദ് മിത്ത് (1967)
  • എ ഡേ അറ്റ് കോവളം
  • എ മിഷൻ ഓഫ് ലൗ
  • ആന്റ് മാൻ ക്രിയേറ്റഡ് (1968)
  • മൺതരികൾ
  • ഡേഞ്ജർ അറ്റ് യുവർ ഡോർസ്റ്റെപ്പ് (1968)
  • മോഹിനിയാട്ടം
  • പ്രതിസന്ധി
  • ഗംഗ
  • കിളിമാനൂരിൽ ഒരു ദശലക്ഷാധിപതി
  • ഗുരു ചെങ്ങന്നൂർ
  • ടുവേർഡ്സ് നാഷണൽ എസ്.ടി.ഡി (1969)
  • പാസ്റ്റ് ഇൻ പെർസ്പെക്ടീവ് (1975)
  • യക്ഷഗാനം (1979)
  • ദ് ചോള ഹെറിറ്റേജ് (1980)
  • കൃഷ്ണനാട്ടം (1982)
  • റോമാൻസ് ഓഫ് റബ്ബർ
  • ഇടുക്കി
  • കലാമണ്ഡലം ഗോപി (ഡോക്യുമെന്ററി) (2000)
  • കൂടിയാട്ടം
  • കലാമണ്ഡലം രാമൻകുട്ടിനായർ

അടൂരിന്റെ ഗ്രന്ഥങ്ങൾ

  • സിനിമയുടെ ലോകം - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  • സിനിമാനുഭവം - മാതൃഭൂമി ബുക്ക്സ്
  • സിനിമ, സാഹിത്യം, ജീവിതം - കറന്റ് ബുക്ക്സ്

പ്രസിദ്ധീകരിച്ചിട്ടുള്ള തിരക്കഥകൾ

ഇംഗ്ലീഷിലുള്ള തിരക്കഥകൾ

  • Rat-trap - Seagull Books
  • Face to Face - Seagull Books
  • Monologue - Seagull Books

മറ്റു വിവരങ്ങൾ

അടൂർ ഗോപാലകൃഷ്ണൻ: സംവിധാനത്തിലേക്ക്, മലയാളചലച്ചിത്രവും അടൂരും, പുരസ്കാരങ്ങൾ 
2022 മാർച്ച്‌ IFFK വേദിയിൽ

സ്വയംവരത്തിനു മുൻപ് ഒട്ടനവധി ഹ്രസ്വചിത്രങ്ങൾ അടൂർ സംവിധാനം ചെയ്തിട്ടുണ്ട്. ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈർഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രിയാൽ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. 25 ഓളം ഡോക്യുമെന്ററികളും അടൂർ സംവിധാനം ചെയ്തിട്ടുണ്ട്.

അവലംബം

പുറമേനിന്നുള്ള കണ്ണികൾ

Tags:

അടൂർ ഗോപാലകൃഷ്ണൻ സംവിധാനത്തിലേക്ക്അടൂർ ഗോപാലകൃഷ്ണൻ മലയാളചലച്ചിത്രവും അടൂരുംഅടൂർ ഗോപാലകൃഷ്ണൻ പുരസ്കാരങ്ങൾഅടൂർ ഗോപാലകൃഷ്ണൻ അടൂരിന്റെ ചലച്ചിത്രങ്ങൾ[1]അടൂർ ഗോപാലകൃഷ്ണൻ അടൂരിന്റെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളുംഅടൂർ ഗോപാലകൃഷ്ണൻ അടൂരിന്റെ ഗ്രന്ഥങ്ങൾഅടൂർ ഗോപാലകൃഷ്ണൻ മറ്റു വിവരങ്ങൾഅടൂർ ഗോപാലകൃഷ്ണൻ അവലംബംഅടൂർ ഗോപാലകൃഷ്ണൻ പുറമേനിന്നുള്ള കണ്ണികൾഅടൂർ ഗോപാലകൃഷ്ണൻ

🔥 Trending searches on Wiki മലയാളം:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ആർത്തവചക്രവും സുരക്ഷിതകാലവുംകേരള നവോത്ഥാന പ്രസ്ഥാനംകമല സുറയ്യമംഗളദേവി ക്ഷേത്രംഹജ്ജ്മലയാളത്തിലെ ആത്മകഥകളുടെ പട്ടികഇന്ദിരാ ഗാന്ധികാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംആർട്ടിക്കിൾ 370പൊൻകുന്നം വർക്കിസ്നേഹംതകഴി ശിവശങ്കരപ്പിള്ളഇലഞ്ഞികോളറസഞ്ജു സാംസൺരണ്ടാം ലോകമഹായുദ്ധംപാലക്കാട് ജില്ലയോഗർട്ട്യേശുക്രിസ്തുവിന്റെ കുരിശുമരണംപ്രണവ്‌ മോഹൻലാൽസാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയംപാലിയം സമരംകൽക്കി (ചലച്ചിത്രം)മലയാള നോവൽജയറാംബിഗ് ബോസ് (മലയാളം സീസൺ 4)ദേശീയതപി. വത്സലഈജിപ്ഷ്യൻ സംസ്കാരംഎസ്.കെ. പൊറ്റെക്കാട്ട്ഗർഭ പരിശോധനകൊച്ചി വാട്ടർ മെട്രോസർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളംഉത്സവംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾരക്താതിമർദ്ദംഅരവിന്ദ് കെജ്രിവാൾചിതൽസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഅമർ സിംഗ് ചംകിലകാൾ മാർക്സ്തിരുവിതാംകൂർമദ്യംഇടുക്കി ജില്ലവൈക്കം മുഹമ്മദ് ബഷീർമുംബൈ ഇന്ത്യൻസ്പൊന്മുടിമദർ തെരേസപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾദലിത് സാഹിത്യംപത്താമുദയംപ്രമേഹംകേരളത്തിലെ പക്ഷികളുടെ പട്ടികമൗലികാവകാശങ്ങൾവിവരാവകാശനിയമം 2005റോസ്‌മേരിചലച്ചിത്രംകുഞ്ചൻഗുരുവായൂർ സത്യാഗ്രഹംമോണ്ടിസോറി രീതിമല്ലികാർജുൻ ഖർഗെവയനാട് ജില്ലലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾആർത്തവംവോട്ട്ക്ഷയംസുഗതകുമാരിമാമ്പഴം (കവിത)കേരള വനിതാ കമ്മീഷൻമനോജ് കെ. ജയൻതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംബാല്യകാലസഖിതിരഞ്ഞെടുപ്പ് ബോണ്ട്എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർചിയആടുജീവിതംതൈക്കാട്‌ അയ്യാ സ്വാമി🡆 More