ജ്യോതിശാസ്ത്രം ഉൽകേന്ദ്രത

ഒരു ഖഗോളവസ്തു മറ്റൊരു ഘഗോളവസ്തുവിനെ പ്രദക്ഷിണം വെക്കുന്ന യഥാർത്ഥ പ്രദക്ഷിണപഥത്തിനു് സമ്പൂർണ്ണമായ ഒരു വൃത്തരൂപത്തിൽനിന്നുമുള്ള വ്യതിയാനത്തെ അതിന്റെ ഉൽകേന്ദ്രത അഥവാ വികേന്ദ്രത്വം(എക്സെൻട്രിസിറ്റി eccentricity) എന്നു പറയുന്നു.

സാധാരണ പ്രദക്ഷിണപഥങ്ങൾക്കു് പൂജ്യത്തിനും ഒന്നിനുമിടയിലാണു് ഉൽകേന്ദ്രതയുടെ മൂല്യം.

ജ്യോതിശാസ്ത്രം ഉൽകേന്ദ്രത
ഉൽകേന്ദ്രതയുടെ മൂല്യങ്ങൾ വ്യത്യസ്തമായ വിവിധ ആകൃതികളിലുള്ള കെപ്ലർ പ്രദക്ഷിണപഥങ്ങൾ- ദീർഘവൃത്തം 0.7 (ചുവന്ന നിറത്തിൽ), പരവലയം(parabolic) (പച്ചനിറത്തിൽ), അതിവലയം (hyperbolic) 1.3 (നീലനിറത്തിൽ)

കെപ്ലർ നിയമങ്ങളനുസരിച്ച് ഒരു ഭ്രമണപഥത്തിന്റെ ആകൃതിയും അതിലൂടെ സഞ്ചരിക്കുന്ന ഖഗോളവസ്തുവിന്റെ സ്ഫുടകോണവും(anomaly) നിർണ്ണയിക്കുന്നതിൽ ഉൽകേന്ദ്രത ഒരു പ്രധാന ഘടകമാണു്.

സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിന്റെ ഉൽകേന്ദ്രത ഇപ്പോൾ ഏകദേശം 0.0167 ആണു്. വൃത്താകാരത്തിനോട് വളരെ അടുത്താണു് ഈ ആകൃതി. നൂറ്റാണ്ടുപഞ്ചാംഗങ്ങൾക്കും മറ്റു ജ്യോതിശാസ്ത്രസംബന്ധമായ കണക്കുകൂട്ടലുകൾക്കും ഈ മൂല്യം ഏറെക്കുറെ സൂക്ഷ്മമായി ഉപയോഗിക്കാം. എന്നാൽ ലക്ഷക്കണക്കിനു വർഷങ്ങൾക്കിടയിൽ, മറ്റു ഗ്രഹങ്ങളുടെ ആകർഷണഫലമായി, ഈ സംഖ്യ ഏകദേശം 0.0034 മുതൽ 0.058 വരെ മാറിക്കൊണ്ടിരിക്കാം.

ധൂമകേതുക്കൾക്കും ഛിന്നഗ്രഹങ്ങൾക്കും മറ്റും അവയുടെ ഭ്രമണപഥത്തിനു് വളരെ ഉയർന്ന ഉൽകേന്ദ്രതയാണുള്ളതു്. അത്യന്തം ദീർഘവൃത്താകാരത്തിലായ അവയുടെ ഭ്രമണപഥങ്ങൾക്കു് മൂല്യം ഏകദേശം ഒന്നിനടുത്തു വരുന്ന ഉൽകേന്ദ്രതയുണ്ടു്. അന്യഗ്രഹങ്ങളുടെ ആകർഷണവലയങ്ങളിൽ പെട്ട് ചിലതിന്റെ മൂല്യം ഒന്നിൽ കൂടുതലായിത്തീർന്നെന്നുവരാം. അപ്പോൾ അവ സൗരയൂഥത്തിൽനിന്നും എന്നെന്നേക്കുമായി വേർപെട്ടുപോകുവാനോ (സൂര്യനിലോ മറ്റു ഗ്രഹങ്ങളിലോ ചെന്നുപെടാനോ ഉള്ള സാദ്ധ്യത വളരെ വർദ്ധിക്കുന്നു.)

Tags:

ഖഗോളം

🔥 Trending searches on Wiki മലയാളം:

ചിങ്ങം (നക്ഷത്രരാശി)ഇന്ത്യൻ നാഷണൽ കോൺഗ്രസ്പി. വത്സലനായർതുളസിഇന്തോനേഷ്യഅനിഴം (നക്ഷത്രം)ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംചാമ്പഇന്ത്യൻ പ്രധാനമന്ത്രിപ്രീമിയർ ലീഗ്ഐക്യ അറബ് എമിറേറ്റുകൾവാഗ്‌ഭടാനന്ദൻവിവേകാനന്ദൻവൈലോപ്പിള്ളി സംസ്കൃതി ഭവൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംകൊച്ചി വാട്ടർ മെട്രോഒമാൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംമെറ്റ്ഫോർമിൻഎം.വി. ഗോവിന്ദൻകൊച്ചികല്യാണി പ്രിയദർശൻകെ. അയ്യപ്പപ്പണിക്കർഉഷ്ണതരംഗംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംപ്രമേഹംമഹാത്മാ ഗാന്ധിയുടെ കുടുംബംമാങ്ങനോട്ടസ്ത്രീ സുരക്ഷാ നിയമങ്ങൾശങ്കരാചാര്യർനസ്ലെൻ കെ. ഗഫൂർഇടുക്കി ജില്ലമലമ്പനിമാവ്ഏകീകൃത സിവിൽകോഡ്വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഇൻസ്റ്റാഗ്രാംസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംനയൻതാരനിക്കാഹ്കൊടിക്കുന്നിൽ സുരേഷ്മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംമുഹമ്മദ്സിറോ-മലബാർ സഭമേയ്‌ ദിനംകേരളകലാമണ്ഡലംതപാൽ വോട്ട്രമ്യ ഹരിദാസ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽആനന്ദം (ചലച്ചിത്രം)ശാലിനി (നടി)എം.പി. അബ്ദുസമദ് സമദാനികൂടിയാട്ടംകലാമണ്ഡലം കേശവൻബൈബിൾഅഡ്രിനാലിൻവെബ്‌കാസ്റ്റ്രാമൻതെങ്ങ്തിരുവോണം (നക്ഷത്രം)റോസ്‌മേരിവൈക്കം സത്യാഗ്രഹംസ്വവർഗ്ഗലൈംഗികതകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ആഴ്സണൽ എഫ്.സി.ഹിമാലയംപൃഥ്വിരാജ്കുര്യാക്കോസ് ഏലിയാസ് ചാവറതിരുവിതാംകൂർ ഭരണാധികാരികൾകാമസൂത്രംകെ.ഇ.എ.എം🡆 More