ഹോമിയോപ്പതി

ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികിൽസാ സമ്പ്രദായമാണ്‌ ഹോമിയോപ്പതി (Homeopathy) (/ˌhoʊmiˈɒpəθi/ ⓘ).

ഗ്രീക്ക്‌ ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്‌. ഹോമിയോപതി ഒരു കപടശാസ്ത്രമാണ് (pseudo-science). ഇത് ശാസ്ത്രീയമെന്ന് തെറ്റായി അവതരിപ്പിച്ച ഒരു വിശ്വാസം മാത്രമാണ്. ഏതുതരം രോഗത്തിനായാലും ഹോമിയോപതി മരുന്നുകൾ ചികിത്സിക്കുന്നതിന് ഫലപ്രദമല്ല. ഹോമിയോപ്പതി ഇന്ത്യയിൽ ഒരു അംഗീകൃത ചികിത്സാരീതിയാണ്. പല വികസിത രാജ്യങ്ങളിലും ഹോമിയോപ്പതി ചികിത്സക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ (പ്ലാസിബോ പ്രതിഭാസം) മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഹോമിയോപ്പതി
ബദൽചികിത്സ
Homoeopathy
സാമുവൽ ഹാനിമാൻ
സാമുവൽ ഹാനിമാൻ, ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ്
ഉച്ചാരണം
  • /ˌhmiˈɒpəθi/
വാദങ്ങൾഎല്ലാ രോഗങ്ങൾക്കും കാരണം'ജീവശക്തി'യുടെ അസന്തുലിതാവസ്ഥയാണ്. നേർപ്പിക്കും തോറും വീര്യം കൂടും.
ബന്ധപ്പെട്ട മേഖലകൾബദൽചികിത്സ
അവതരിപ്പിച്ച വർഷം1796
ആദ്യ ഉപജ്ഞാതാക്കൾസാമുവൽ ഹാനിമാൻ
തുടർന്നുള്ള ഉപജ്ഞാതാക്കൾJames Tyler Kent, Royal S. Copeland, George Vithoulkas
MeSHD006705
See alsoഹ്യൂമറിസം, heroic medicine

ചരിത്രം

ഇരുനൂറ് വർഷങ്ങൾക്കു മുമ്പ് നിലവിലുണ്ടായിരുന്ന പ്രാകൃത ചികിത്സാരീതികളിൽ നിന്ന് വിഭിന്നമായ ഒരു മാർഗ്ഗം രൂപപ്പെടുത്തിയെടുക്കാനുള്ള ജർമൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാന്റെ (1755-1843) ശ്രമഫലമായാണ് ഹോമിയോപ്പതി രൂപം കൊണ്ടത്. അക്കാലത്ത് യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്നത് രക്തം, കഫം, കറുപ്പും മഞ്ഞയും പിത്തരസങ്ങൾ എന്നീ ശരീര ദ്രവങ്ങളിൽ ഊന്നിയ ഗ്രീക്ക് ചികിത്സാരീതിയായിരുന്നു. ഈ ശരീരദ്രവങ്ങളെ നാല് ശരീരാവസ്ഥകളുമായി ബന്ധപ്പെടുത്തിയിരുന്നു- യഥാക്രമം ഉഷ്ണം, ശീതം, ഈർപ്പം, വരണ്ടത് എന്നിങ്ങനെ. ഈ ശരീരാവസ്ഥകളെ വീണ്ടും ഭൂമി, വായു, അഗ്നി, വെള്ളം എന്നീ മൂലകങ്ങളുമായും ബന്ധപ്പെടുത്തിയിരുന്നു. രോഗ ലക്ഷണങ്ങളായി പ്രകടമാവുന്ന നാല് ശരീരാവസ്ഥകളെയും അതിന് തത്തുല്യമായ എതിർവിഭാഗം കൊണ്ടായിരുന്നു ചികിത്സിച്ചിരുന്നത്. ഈ രീതിയെ ഹാനിമാൻ 'അലോപ്പതി' എന്നു വിളിച്ചു (allos- വിപരീതം, pathos- ക്ലേശം). ഈ സിദ്ധാന്തങ്ങൾ തന്റെ 'Organon of Medicine' എന്ന പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നു.

അടിസ്ഥാന തത്ത്വം

ഹോമിയോപ്പതി 
ഔഷധങ്ങൾ

എല്ലാ രോഗങ്ങൾക്കും കാരണം 'ജീവശക്തി'യുടെ അസന്തുലിതാവസ്ഥയാണെന്ന് ഹാനിമാൻ വാദിച്ചു. ഈ അസന്തുലിതാവസ്ഥയെ അദ്ദേഹം 'miasm' എന്നു വിശേഷിപ്പിച്ചു. ജീവശക്തിയെ ചികിത്സിക്കുകയാണ് രോഗനിവാരണത്തിനുള്ള യഥാർത്ഥ മാർഗ്ഗമെന്നും അദ്ദേഹം സിദ്ധാന്തിച്ചു.

അക്കാലത്ത്‌ മലേറിയയുടെ ചികിൽസക്കായി ഉപയോഗിച്ചിരുന്ന സിങ്കോണ മരത്തിന്റെ തടി കഴിച്ച ഹാനിമാനിൽ മലേറിയയുടെതു പോലെയുള്ള പനി, വിറയൽ, സന്ധിവേദന എന്നീ രോഗലക്ഷണങ്ങൾ പ്രകടമായി. ഒരു രോഗത്തിനുള്ള ഫലപ്രദമായ മരുന്ന്, ആരോഗ്യവാനായ ഒരു വ്യക്തി കഴിക്കുകയാണെങ്കിൽ, ആ രോഗത്തിനു സമാനമായ ലക്ഷണങ്ങൾ അയാളിൽ അതുണ്ടാക്കുമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു - ഇതാണ്‌ ഹോമിയോപ്പതിയുടെ പ്രസിദ്ധമായ സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു (ഇംഗ്ലീഷ്: Like Cures Like ജർമ്മൻ: Similia Similibus Curantur) എന്ന സിദ്ധാന്തത്തിന് അടിസ്ഥാനം.

ചികിത്സാരീതി

ഹോമിയോപ്പതി 
ചേരുവകൾ

ഹോമിയോപ്പതി മരുന്നുകൾ നിർമ്മിക്കുന്നത് സസ്യങ്ങൾ, ജന്തുക്കൾ, ധാതുക്കൾ എന്നിവയിൽനിന്നാണ്. ഇവയുടെ അങ്ങേയറ്റം നേർപ്പിച്ചെടുത്ത മിശ്രിതങ്ങളാണ് ഉപയോഗിക്കുന്നത്. ഈ പദാർഥങ്ങൾ ചേർത്ത ആൽക്കഹോൾ മിശ്രിതം തുടർച്ചയായ നേർപ്പിക്കൽ പ്രക്രിയക്കൊടുവിൽ ലാക്റ്റോസ് അല്ലെങ്കിൽ ഫ്രക്റ്റോസ് (പഞ്ചസാരയുടെ മറ്റൊരു രൂപം) മാധ്യമത്തിൽ ചേർത്ത് ഗുളിക രൂപത്തിലാക്കുന്നു. പിന്നീട് ഗുളികകളിൽ നിന്ന് ജലാംശം പൂർണ്ണമായും ബാഷ്പീകരിച്ച് പോവുകയും ചെയ്യുന്നു.

ഹോമിയോ ചികിത്സകരുടെ കാഴ്ചപ്പാട്

ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാത്തരത്തിലുമുള്ള ഗവേഷണങ്ങളെയും ഹോമിയോപ്പതി അംഗീകരിക്കുന്നുണ്ടെന്ന് ഇതിന്റെ പ്രയോക്താക്കൾ പറയുന്നു, എന്നാൽ ഇത് തെറ്റാണ്. രോഗത്തെയും രോഗികളെയും ഹോമിയോപ്പതി "യുക്തി"ബോധത്തോടെയാണ്‌ നോക്കിക്കാണുന്നതെന്നും വ്യക്തിക്കാണ് ഹോമിയോപ്പതിയിൽ പ്രാധാന്യം കല്പ്പിക്കുന്നത് എന്ന കപടവാദമുണ്ട്. പാരമ്പര്യമായി വ്യക്തിയിൽ ഉൾക്കൊള്ളുന്ന ദോഷങ്ങളെ ഒഴിവാക്കുന്നതിന് ഹോമിയോപ്പതി ശ്രമിക്കുന്നു എന്ന് ഹോമിയോ വക്താക്കൾ അവകാശപ്പെടുന്നു, എന്നാൽ ഇത് വെറും കബളിപ്പിക്കൽ മാത്രമാണ്. വ്യക്തിയിൽ അടങ്ങിയിട്ടുള്ള ഊർജ്ജത്തെ ഉപയോഗിച്ചാണ്‌ രോഗങ്ങൾക്കെതിരെ ഉള്ള പ്രതിരോധ ശേഷി ഹോമിയോപ്പതി വർദ്ധിപ്പിക്കുന്നത് എന്നാണ്‌ മറ്റൊരു വിശദീകരണം. വ്യക്തിയുടെ ആരോഗ്യത്തിന് മുഖ്യ പരിഗണന നൽകുന്നുണ്ടെന്നും ഹോമിയോപ്പതിയിലെ അടിസ്ഥാന തത്ത്വങ്ങൾ പാലിച്ചാൽ രോഗത്തിൽ നിന്ന് വ്യക്തിക്ക് ആരോഗ്യപൂർണ്ണമായ അവസ്ഥയിലേക്ക് മടങ്ങാൻ കഴിയുമെന്നും ഇവർ പറയുന്നു.

ഹോമിയോപ്പതി ഇന്ത്യയിൽ

ഹോമിയോപ്പതി 
നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോമിയോപ്പതി
ഹോമിയോപ്പതി 
വാരണാസിയിലെ ഒരു ഹോമിയോപതി മരുന്നുശാല

പത്തൊൻപതാം നൂറ്റാണ്ടിൽ ബംഗാളിന്റെ തീരത്ത് കോളറ പടർന്നുപിടിച്ചപ്പോൾ ജർമ്മൻ മിഷനറിമാർ നടത്തിയ രക്ഷാപ്രവർത്തനങ്ങളിലൂടെയാണ് ഇന്ത്യയിൽ ഹോമിയോപ്പതി ചികിത്സയുടെ തുടക്കം. ഇന്ത്യ സ്വതന്ത്രമായശേഷം പല സംസ്ഥാനങ്ങളും ഹോമിയോപ്പതി ചികിത്സയും പഠനവും ക്രമപ്പെടുത്തുന്നതിനുള്ള നിയമങ്ങളുണ്ടാക്കി. ഇന്ത്യൻ പാർലിമെന്റ് Homeopathy Central Council Act, 1973 എന്ന നിയമം കൊണ്ടുവരികയും അതനുസരിച്ചു Central Council of Homeopathy (CCH) 1974-ൽ രൂപീകരിക്കുകയും ചെയ്തു. 1978-ൽ Central Council for Research in Homeopathy (CCRH) രൂപം കൊണ്ടു. 1975-ൽ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോമിയോപ്പതി (NIH) സ്ഥാപിതമായി. ആ വർഷം തന്നെ Homoeopathic Pharmacopoeia Laboratory (HPL) ഉം സ്ഥാപിതമായി. ഇന്ത്യ ഗവണ്മെന്റിന്റെ അശ്രാന്തമായ പരിശ്രമങ്ങളുടെ ഫലമായി ഹോമിയോപ്പതി സ്ഥാപനങ്ങൾ ഇന്ത്യയിലെങ്ങും വ്യാപകമായി.

വിമർശനങ്ങൾ

ആധുനിക വൈദ്യശാസ്ത്രവും സയൻസും ഹോമിയോപ്പതിയുടെ രണ്ട് അടിസ്ഥാന നിയമങ്ങളെയും അംഗീകരിക്കുന്നില്ല. തന്റെ സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു (ഇംഗ്ലീഷ്: Like Cures Like ജർമ്മൻ: Similia Similibus Curantur) എന്ന വാദമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനതത്ത്വമായി ഹനിമാൻ സ്വീകരിച്ചത്. ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ അസുഖലക്ഷണങ്ങൾ ഉണ്ടാക്കാൻ പോന്ന വസ്തുക്കൾ അതേ രോഗലക്ഷണങ്ങൾ കാണിക്കുന്ന രോഗിയെ സുഖപ്പെടുത്തുന്നു എന്നതാണ് ഇതിന്റെ അടിത്തറ. ഹോമിയോപ്പതി ഒരു കപടശാസ്ത്രമാണ് – അതായത് ഒരു വിശ്വാസം ശാസ്ത്രീയമാണെന്ന രീതിയിൽ തെറ്റായി അവതരിപ്പിക്കൽ എന്ന് വിമർശകർ വാദിക്കുന്നു. യാതൊരു രോഗാവസ്ഥയേയും ഭേദമാക്കാൻ ഹോമിയോപ്പതി ഔഷധങ്ങൾക്ക് സാധ്യമല്ലെന്നും അവർ വാദിക്കുന്നു. ഒരു പ്ലാസിബോയേക്കാൾ ഒട്ടും ഫലപ്രദമല്ല ഹോമിയോ ചികിൽസ എന്നു പഠനങ്ങൾ കാണിക്കുന്നു. അതായത് ചികിൽസാനന്തരം എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പ്ലാസിബോ മാർഗ്ഗം കൊണ്ട് രോഗത്തിൽ നിന്നുമുള്ള സ്വാഭാവികമായ ഭേദമാവൽ മാത്രമാണെന്നാണ് വാദം.

രോഗങ്ങളുടെ അടിസ്ഥാനകാരണം മിയാസ്‌മ്സ് എന്ന് അദ്ദേഹം കരുതിയ പ്രതിഭാസങ്ങളാണെന്ന് ഹനിമാൻ കരുതി, ഹോമിയോ ഔഷധങ്ങൾ ഇതിനെ നേരിടാനായിട്ടാണ് ഉണ്ടാക്കിയത്. ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്ന ഒരു നേർപ്പിക്കൽ പ്രക്രിയവഴിയാണ് ഈ ഔഷധങ്ങൾ ഹനിമാൻ ഉണ്ടാക്കിയത്. ഇതിൽ സ്വേദം ചെയ്ത ജലമോ മദ്യമോ ഉപയോഗിച്ച് തുടർച്ചയായി തെരഞ്ഞെടുത്ത വസ്തുക്കൾ നേർപ്പിക്കുന്നു. ഓരോ തവണയും അവയടങ്ങിയ പാത്രം ഇലാസ്തികതയുള്ള ഒരു വസ്തുവിൽ അടിക്കുന്നു. ഇങ്ങനെ തുടരുന്ന നേർപ്പിക്കലിന് ഒടുവിൽ ആദ്യം ഉണ്ടായിരുന്ന പദാർത്ഥത്തിലെ ഒരു കണിക പോലും ഒടുവിൽ അവശേഷിക്കാതെ വരുന്നു.രെപർടറികൾ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളുടെ സഹായത്തോടെയാണ് ഹോമിയോ ചികിൽസകൾ രോഗനിർണ്ണയവും ചികിൽസയും നടത്തുന്നത്. ഇതിൽ രോഗിയുടെ രോഗലക്ഷണങ്ങളും വ്യക്തികാര്യങ്ങളും ശാരീരിക-മാനസിക അവസ്ഥകളും ജീവചരിത്രവും എല്ലാം കണക്കിലെടുക്കുന്നു.

ഒട്ടും യുക്തിസഹമായ ഒരു വൈദ്യരീതിയേ അല്ല ഹോമിയോപ്പതി എന്ന് വിമർശകർ കരുതുന്നു. ഔഷധങ്ങളെപ്പറ്റിയും, രോഗത്തെപ്പറ്റിയും, മനുഷ്യശരീരത്തെപ്പറ്റിയും, ദ്രാവകങ്ങളെപ്പറ്റിയും, സംയുക്തങ്ങളെപ്പറ്റിയുമെല്ലാം കഴിഞ്ഞ രണ്ടുനൂറ്റാണ്ടുകളിൽ നടന്ന ശാസ്ത്രമുന്നേറ്റങ്ങളെയും ജീവശാസ്ത്ര-ശരീരശാസ്ത്ര-ഭൗതികശാസ്ത്ര-രസതന്ത്ര ശാസ്ത്രമേഖലകളിൽ നടത്തിയ മുന്നേറ്റങ്ങളെയെല്ലാം നിരാകരിക്കുന്ന രീതിയാണ് ഹോമിയോപ്പതിയുടേതെന്ന് അവർ വാദിക്കുന്നു. ചില ഔഷധപരീക്ഷണങ്ങൾ അനുകൂലഫലങ്ങൾ നൽകിയിട്ടുണ്ടെങ്കിലും , കൂടുതൽ പരീക്ഷണങ്ങൾ നടത്തിയപ്പോൾ അബദ്ധത്തിലോ, തെറ്റായരീതിയിലുള്ള ഗവേഷണരീതികൾ വഴിയോ, തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതുവഴിയോ കണ്ടെത്തിയഫലങ്ങളാണെന്ന് മനസ്സിലായി. ഫലിക്കുകയില്ലെന്ന് ഉറപ്പാണെങ്കിലും തുടർച്ചയായുള്ള ഹോമിയോ ചികിൽസ ഫലപ്രദമായ മറ്റുചികിൽസകൾ നൽകാതെ രോഗിയെ അപായപ്പെടാൻ കാരണമാകുമെന്ന വിമർശനമുണ്ട്. എച് ഐ വിക്കും മലേറിയയ്ക്കും ഹോമിയോ ചികിൽസ നൽകുന്നതിനെതിരെ ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്. യാതൊരു ഫലവും ഉണ്ടാകുമെന്നു ഒരു തെളിവും ഇല്ലാത്തപ്പോഴും തുടർച്ചയായി ഹോമിയോപ്പതി ഉപയോഗിക്കുന്നത് ശാസ്ത്രമണ്ഡലങ്ങളിൽ അതിനെ, വിഡ്ഢിത്തമായും, തട്ടിപ്പായും, കാപട്യമായും. കരുതാൻ ഇടം നൽകുന്നുണ്ട്.

ആസ്ത്രേലിയയിലെ ദേശീയ ആരോഗ്യ-വൈദ്യഗവേഷണ കൗൺസിലും ഇംഗ്ലണ്ടിലെ ഭരണസഭയും ശാസ്ത്ര-സാങ്കേതിക കമ്മിറ്റിയും സ്വിറ്റ്‌സർലാന്റിലെ ആരോഗ്യ മന്ത്രാലയവും ഹോമിയോപ്പതിയെ ഫലരഹിതമായിക്കണ്ട് ഇനി തുടർന്നു ഫണ്ടുകൾ നൽകേണ്ടതില്ലെന്ന നിഗമനങ്ങളിൽ എത്തി.

നേർപ്പിക്കൽ സിദ്ധാന്തം

നേർപ്പിക്കും തോറും വീര്യം കൂടും എന്നത് രസതന്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് നിരക്കുന്നതല്ല. 24x, 12c, 8m എന്നീ അളവുകളിൽ നേർപ്പിക്കലിന്റെ പരിധിയും കഴിഞ്ഞാണ് ഹോമിയോ മരുന്നുകൾ തയ്യാർ ചെയ്തിരുന്നത്.

ഹാനിമാന്റെ തന്നെ സമകാലികനായിരുന്ന അമാഡിയോ അവോഗാഡ്രോ (1776-1856) എന്ന ഭൗതിക ശാസ്ത്രജ്ഞൻ പദാർഥങ്ങളിലെ തന്മാത്രകളുടെ അളവിനെക്കുറിച്ചുള്ള വിഖ്യാതമായ പരികൽപ്പനക്ക് രൂപം നൽകുന്നതിന് ഒരു വർഷം മുമ്പാണ് Organon of Medicine (The Organon of the Healing Art) പ്രസിദ്ധീകരിച്ചത്. അവോഗാഡ്രോ നമ്പർ എന്ന നിശ്ചിത സംഖ്യയുടെ മൂല്യം നിർണയിക്കപ്പെട്ടത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്.ഏതൊരു പദാർഥത്തിന്റെയും ഒരു 'ഗ്രാം മോൾ' അളവിൽ അവോഗാഡ്രോ സംഖ്യക്ക് തുല്യ എണ്ണം തൻമാത്രകൾ ഉണ്ടായിരിക്കുമെന്നാണ് അവോഗാഡ്രോ പരികൽപ്പന. ഈ എണ്ണം 6.022 X 1023 ആണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. പദാർഥത്തിന്റെ തന്മാത്രാ ഭാരത്തെയാണ് 'ഗ്രാം മോൾ' എന്നതു കൊണ്ട് വിവക്ഷിക്കുന്നത്.

അവോഗാഡ്രോ പരികൽ‌പന പ്രകാരം ഹോമിയോ മരുന്നുകളുടെ നിർമ്മാണത്തിലെ ആവർത്തിക്കൽ പ്രക്രിയക്കു ശേഷം ഔഷധമായി ആദ്യം ചേർത്ത പദാർഥത്തിന്റെ ഒരു തന്മാത്ര പോലും മരുന്നിലുണ്ടായിരിക്കുകയില്ല.

രോഗകാരണങ്ങൾ

രോഗകാരണമായേക്കാവുന്ന സൂക്ഷ്മാണുക്കളെ കുറിച്ചോ മനുഷ്യ ശരീര ഘടനയെക്കുറിച്ചോ സാമുവൽ ഹനിമാന്റെ കാലത്ത് വിവരങ്ങൾ ലഭ്യമായിരുന്നില്ല., ചികിത്സ ശരീരത്തിനല്ല, മറിച്ച് ജീവ ശക്തിക്കാണ് വേണ്ടത് എന്ന വാദമാണ് ഹാനിമാൻ ഉയർത്തിയത്. മെറ്റാഫിസിക്സ്, പാരാസൈക്കോളജി എന്നിവയുമായി ബന്ധിപ്പിക്കാവുന്ന ഒരു ആശയമാണ് ഈ ജീവശക്തി വാദം. എല്ലാ രോഗങ്ങൾക്കും കാരണം ജീവശക്തിയുടെ അസന്തുലിതാവസ്ഥയാണെന്ന് ഹാനിമാൻ കരുതി.

ഔഷധങ്ങൾ

ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങളാണെന്ന് (പ്ലാസിബോ പ്രതിഭാസം) വിമർശനമുണ്ട്. വളരെയേറെ നേർപ്പിക്കപ്പെട്ട ഔഷധത്തിൽ ആദ്യം ചേർക്കപ്പെട്ട പദാർഥങ്ങളുടെ ഒരംശം പോലും ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗിയുടെ മാനസികവും സാമൂഹികവുമായ അവസ്ഥകളെ വേർതിരിച്ച് വിലയിരുത്താതെ എല്ലാ രോഗികളോടും ഒരൊറ്റ നിലപാട് എന്ന സമീപനവും വിമർശിക്കപ്പെടുന്നു.

മോളിക്യുലാർ മെമ്മറി

'മോളിക്യുലാർ മെമ്മറി' എന്ന ആശയം ഉപയോഗിച്ചാണ് മരുന്നുകളുടെ ഫലപ്രാപ്തി വിശദീകരിക്കപ്പെട്ടിരുന്നത്. അവോഗാഡ്രോ തത്ത്വ പ്രകാരമുള്ള നേർപ്പിക്കൽ പരിധിക്കപുറം നേർപ്പിച്ചാലും ആദ്യം ചേർത്ത പദാർഥങ്ങളുടെ സ്മരണ ലായനിയിലെ ജലതന്മാത്രകളുടെ ഘടനയിൽ സൂക്ഷിക്കപ്പെടും എന്നാണ് ഈ ആശയം കൊണ്ട് വിശദീകരിക്കപ്പെടുന്നത്. മുമ്പേ ചേർത്ത പദാർഥങ്ങളുടെ ചരിത്രം ജലതന്മാത്രകളുടെ ഘടനയിലാണ് ആലേഖിതമായി കിടക്കുന്നത് എന്ന് വിശദീകരിക്കപ്പെടുന്നു. ഇതു പ്രകാരം സ്വർണവും ആർസനിക്കും വെവ്വേറെ ചേർന്നു കിടന്നിരുന്ന രണ്ടു ഗണം ജല സാമ്പിളുകളുടെ തന്മാത്രാഘടനകൾ രണ്ടു രീതിയിലായിരിക്കും. ഓരോ തന്മാത്രയും ഇങ്ങനെ ഒരു കൂട്ടം വിവരങ്ങൾ അടങ്ങിയ വിവരശേഖര അറയായിരിക്കും. അതേ സമയം ഈ വിശദീകരണത്തെ ആധുനിക രസതന്ത്രം പൂർണ്ണമായും തള്ളിക്കളയുന്നു. തന്മാത്രയുടെ ഘടനാപരമായ സവിശേഷതകളിലൂടെ പിറകോട്ടു പോയി ആ തന്മാത്രകൾ അതിന്റെ ചരിത്രത്തിൽ ഏതെല്ലാം അന്യ തന്മാത്രകളുമായി സഹവർത്തിത്വം പുലർത്തി എന്നു കണ്ടെത്തുക അസാധ്യമാണ്.

ആധുനിക ഹോമിയോ ചികിത്സകർ ആയുർവേദ, യുനാനി മരുന്നുകൾ കൂടി ചികിത്സക്കായി ഉപയോഗിച്ചു വരുന്നുണ്ട്. എന്നാൽ ഇത് സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു എന്ന അടിസ്ഥാന നിയമത്തെ ഒരു രീതിയിലും പിന്തുണക്കുന്നതല്ല. ശരീരത്തിനല്ല മറിച്ച് പ്രാണശക്തിക്കാണ് ചികിത്സ വേണ്ടത് എന്ന ഹാനിമാന്റെ സിദ്ധാന്തത്തെയും ഈ മരുന്നുകൾ ഉപയോഗിക്കുന്ന ചികിത്സകർ ലംഘിക്കുന്നുണ്ട്.

രോഗശമനത്തിനുള്ള വിശദീകരണം

ഈ ചികിത്സാരീതിക്ക് തെളിയിക്കപ്പെട്ട ശാസ്ത്രീയ അടിത്തറ ഒന്നുമില്ലെങ്കിലും ഹോമിയോചികിത്സയിലൂടെ രോഗശാന്തിയോ രോഗശമനമോ ഉണ്ടായി എന്ന അവകാശവാദം മൂലമാണ് പലരും ഈ ചികിത്സ തേടാൻ കാരണം. ഇതിന് ആധുനിക ശാസ്ത്രം പല വിശദീകരണങ്ങളും നൽകുന്നുണ്ട്::155–167

  • പ്ലാസിബോ പ്രതിഭാസം — മറ്റു ചികിത്സാ രീതികളുമായുള്ള സാമ്യത്തിലൂടെയും, ചികിത്സകനുമായുള്ള സമ്പർക്കത്തിലൂടെയും രോഗിക്കുണ്ടാകുന്ന ആത്മവിശ്വാസം ചിലപ്പോൾ പ്രയോജനമായി ഭവിച്ചേക്കാം.
  • സ്വാഭാവിക വിടുതൽ — പല രോഗങ്ങളും സമയം കടന്നുപോകുന്നതിനനുസരിച്ച് സ്വയമേവ ഭേദമാകുന്നവയാണ്.
  • മറ്റു ചികിത്സകൾ — ഹോമിയോപ്പതി ചികിത്സ ആരംഭിക്കുന്നതിനു മുമ്പോ അതിനോടൊപ്പമോ ഉള്ള മറ്റു ചികിത്സകളിലൂടെ രോഗം ഭേദമാകുമ്പോൾ അതിനെ ഹോമിയോപ്പതിയുടെ ഫലമായുള്ള വിടുതലായി കണക്കാക്കപ്പെടുന്നു.
  • പത്ഥ്യം കാക്കുന്നതിലൂടെയുള്ള രോഗശമനം — പല രോഗങ്ങളുടെയും മൂല കാരണം ചില ഭക്ഷണങ്ങളോ മറ്റ് ജീവിതരീതിയുമായി ബന്ധപ്പെട്ട കാരണങ്ങളോ ആകാം. പത്ഥ്യം കാക്കുന്നതിലേക്കായി ഇവകൾ വർജ്ജിക്കുന്നത് രോഗശമനത്തിന് ഹേതുവായി ഭവിക്കാം.
  • പാർശ്വഫലങ്ങളിൽ നിന്നുള്ള വിടുതൽ — ആധുനിക വൈദ്യം പോലുള്ള ചികിത്സാരീതികൾ പലപ്പോഴും അസുഖകരമായ പാർശ്വഫലങ്ങൾ ഉളവാക്കുന്നവയാണ്. ഹോമിയോപ്പതിക്കായി ഇത്തരം ചികിത്സകൾ അവസാനിപ്പിക്കുന്നതിലൂടെ ഈ പാർശ്വഫലങ്ങളും ക്രമേണ അപ്രത്യക്ഷമാകും. ഇത് രോഗശമനമായി തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യതയുണ്ട്

അവലംബം

പുറം കണ്ണികൾ

Tags:

ഹോമിയോപ്പതി ചരിത്രംഹോമിയോപ്പതി അടിസ്ഥാന തത്ത്വംഹോമിയോപ്പതി ചികിത്സാരീതിഹോമിയോപ്പതി ഹോമിയോ ചികിത്സകരുടെ കാഴ്ചപ്പാട്ഹോമിയോപ്പതി ഇന്ത്യയിൽഹോമിയോപ്പതി വിമർശനങ്ങൾഹോമിയോപ്പതി അവലംബംഹോമിയോപ്പതി പുറം കണ്ണികൾഹോമിയോപ്പതിഗ്രീക്ക്‌ജർമനിപ്രമാണം:En-uk-homeopathy.oggപ്ലാസിബോ പ്രതിഭാസംശാസ്ത്രീയ സമീപനംസാമുവൽ ഹാനിമാൻ

🔥 Trending searches on Wiki മലയാളം:

സഞ്ജു സാംസൺതമിഴ്മലമ്പനിപാലക്കാട് ജില്ലനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഅൽഫോൻസാമ്മദേവസഹായം പിള്ളകമ്യൂണിസംകറുത്ത കുർബ്ബാനയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻചോതി (നക്ഷത്രം)ദൃശ്യംആണിരോഗംപോവിഡോൺ-അയഡിൻആദി ശങ്കരൻസഫലമീ യാത്ര (കവിത)കൊച്ചിഅണലിഹിന്ദുമതംചേനത്തണ്ടൻപേവിഷബാധഉമ്മൻ ചാണ്ടികേരളാ ഭൂപരിഷ്കരണ നിയമംരണ്ടാം പിണറായി വിജയൻ മന്ത്രിസഭഇന്ത്യയിലെ പഞ്ചായത്തി രാജ്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംസ്ത്രീ സുരക്ഷാ നിയമങ്ങൾമൗലിക കർത്തവ്യങ്ങൾവെബ്‌കാസ്റ്റ്ടി.എൻ. ശേഷൻകെ. മുരളീധരൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമുണ്ടയാംപറമ്പ്പൊറാട്ടുനാടകംഅമോക്സിലിൻപ്രീമിയർ ലീഗ്ടിപ്പു സുൽത്താൻചെറുശ്ശേരിതാമരരാഷ്ട്രീയംനെഫ്രോളജികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)രണ്ടാമൂഴംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഡെങ്കിപ്പനിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.വള്ളത്തോൾ പുരസ്കാരം‌വൃദ്ധസദനംഇന്ത്യയുടെ രാഷ്‌ട്രപതിമാർത്താണ്ഡവർമ്മമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികആഴ്സണൽ എഫ്.സി.കേന്ദ്രഭരണപ്രദേശംലിംഫോസൈറ്റ്പൊയ്‌കയിൽ യോഹന്നാൻപൃഥ്വിരാജ്ഓടക്കുഴൽ പുരസ്കാരംമൂന്നാർഇന്ത്യയുടെ സ്വാതന്ത്ര്യസമരംവെള്ളരിവി.എസ്. അച്യുതാനന്ദൻയേശുഒരു കുടയും കുഞ്ഞുപെങ്ങളുംബിഗ് ബോസ് (മലയാളം സീസൺ 5)ഐക്യരാഷ്ട്രസഭജെ.സി. ഡാനിയേൽ പുരസ്കാരംവൈലോപ്പിള്ളി സംസ്കൃതി ഭവൻഖലീഫ ഉമർചാന്നാർ ലഹളകൗമാരംധ്രുവ് റാഠിവിദ്യാഭ്യാസംസ്വയംഭോഗംരണ്ടാം ലോകമഹായുദ്ധംകാവ്യ മാധവൻ🡆 More