സന്തുലിതമായ കാഴ്ച്ചപ്പാട്

സന്തുലിതമായ കാഴ്ച്ചപ്പാട് ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
സന്തുലിതമായ കാഴ്ച്ചപ്പാട് ഈ താളിന്റെ രത്നച്ചുരുക്കം: എല്ലാ വിക്കിപീഡിയ ലേഖനങ്ങളും മറ്റു താളുകളും എല്ലാ കാഴ്ചപ്പാടുകളേയും ഒരേ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതാവണം.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ലഎല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യതകണ്ടെത്തലുകൾ അരുത്ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ
ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്
ഉപദ്രവംനിയമപരമായ
ഭീഷണികൾ അരുത്
സമവായംതർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

എല്ലാ വിക്കിപീഡിയ ലേഖനങ്ങളും സന്തുലിതമായ കാഴ്ചപ്പാടോടുകൂടി എഴുതിയവയാകണം, അടിസ്ഥാന രഹിതമായ കാര്യങ്ങൾ വിക്കിപീഡിയയിൽ എഴുതരുത്.

വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട് എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്, വിക്കിപീഡിയ:പരിശോധനായോഗ്യത എന്നിവയാണ് മറ്റ് രണ്ട് അടിസ്ഥാന നയങ്ങൾ ഈ മൂന്നുകാര്യങ്ങളും ചേർന്ന് വിക്കിപീഡിയ ലേഖനങ്ങളുടെ മേന്മയും സ്വഭാവവും നിശ്ചയിക്കുന്നു. എല്ലാ വിക്കിപീഡിയ ലേഖനങ്ങളും സന്തുലിതമായ കാഴ്ചപ്പാടോടുകൂടി എഴുതിയവയാകണം, അടിസ്ഥാന രഹിതമായ കാര്യങ്ങൾ വിക്കിപീഡിയയിൽ എഴുതരുത്.

വിശദീകരണം

സന്തുലിതമായ കാഴ്ചപ്പാട്

ചേരുന്നതും ചേരാത്തതുമായ വിവിധ കാഴ്ചപ്പാടുകളെ ഒരുമിച്ച് ഒരു ലേഖനത്തിൽ കൈകാര്യം ചെയ്യുന്നതിനെ വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് എന്നു പറയുന്നു. സന്തുലിതമായ കാഴ്ചപ്പാട് എന്നാൽ ശരിക്കും കാഴ്ചപ്പാടില്ലാതിരിക്കുകയല്ല. എല്ലാ കാഴ്ചപ്പാടുകളേയും സ്രോതസ്സുകളുടെ പിൻബലത്തോടെ ഒരുമിച്ചവതരിപ്പിക്കുക എന്നതാണ്. സന്തുലിതമായ കാഴ്ചപ്പാട് എന്തിനോടെങ്കിലും പ്രത്യേക ദയയോ പ്രത്യേക വിരോധമോ ഉള്ളതാകാൻ പാടില്ല.

പക്ഷപാതരഹിതത്തം

പക്ഷപാതരഹിതമായ ലേഖനരീതിയാണ് ഒരു ലേഖനത്തിൽ ഉണ്ടാകേണ്ടത്. എല്ലാ ലേഖകരും(ഉപയോക്താക്കളും), എല്ലാ വിവരസ്രോതസ്സുകളും എന്തെങ്കിലും കാര്യത്തോട് പക്ഷപാതിത്വം ഉള്ളവയോ മുൻ‌വിധികളുള്ളവയോ ആയിരിക്കും. അതുകൊണ്ട് തന്നെ ബാക്കിയെല്ലാവർക്കും സന്തുലിതമായി തോന്നുന്നത് ഒരു പ്രത്യേക ഉപയോക്താവിന് അസന്തുലിതമായി തോന്നാവുന്നതാണ്, അങ്ങനെയെങ്കിൽ തന്റെ കാഴ്ചപ്പാടിന്റെ സ്വഭാവത്തിലുള്ള വിവരങ്ങളും അത് അവലംബിതമായ വിവരസ്രോതസ്സും ഉൾപ്പെടുത്തി ലേഖനത്തിൽ ചേർക്കാവുന്നതാണ്.

വിവിധതരം പക്ഷപാതങ്ങൾ:

  • സാമൂഹികവിഭാഗത്തിലുള്ള പക്ഷപാതം, സാമൂഹിക വിഭാഗങ്ങളെ പുകഴ്ത്തിയോ ഇകഴ്ത്തിയോ ഉണ്ടാകാവുന്ന പക്ഷപാതം.
  • കച്ചവടസ്വഭാവമുള്ള പക്ഷപാതം, പരസ്യസ്വഭാവത്തിലുള്ളതോ, കുത്തകയെ സഹായിക്കുന്നതരത്തിലുള്ളതോ ഏതെങ്കിലും വാർത്താസ്രോതസ്സുകൾക്ക് അവരുടെ താത്പര്യം മുൻ‌നിർത്തിയുള്ളതോ ആയ പക്ഷപാതം.
  • വംശീയ പക്ഷപാതം, വംശീയതയേയോ, മതപരതയേയോ, ദേശീയതയേയോ സഹായിക്കാനുള്ള പക്ഷപാതം.
  • ലിംഗാധിഷ്ഠിത പക്ഷപാതം, പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വേർതിരിവിനെ മുൻ‌നിർത്തിയുള്ള പക്ഷപാതം.
  • ഭൂമിശാസ്ത്രപരമായ പക്ഷപാതം, ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തെ ഇകഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്യുന്ന തരത്തിലുള്ള പക്ഷപാതം.
  • ദേശീയതാ പക്ഷപാതം, ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ താത്പര്യത്തേയോ കാഴ്ചപ്പാടിനേയോ മുൻ‌നിർത്തിയുള്ള പക്ഷപാതം.
  • രാഷ്ടീയ പക്ഷപാതം, ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടികൾക്കോ രാഷ്ട്രീയക്കാരുടേയോ താത്പര്യം സംരക്ഷിക്കാനുള്ളതരത്തിലുള്ള പക്ഷപാതം.
  • മതപരമായ പക്ഷപാതം, ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടിൽ മാത്രം കാര്യങ്ങൾ നോക്കുന്ന തരം പക്ഷപാതം.

വിവിധ കാഴ്ചപ്പാടുകളെ കൈകാര്യം ചെയ്യാൻ

പക്ഷപാതം കഷണങ്ങളായി

ഒരു ലേഖനത്തിൽ ഏതെങ്കിലും പ്രത്യേക പക്ഷപാതം ഒരുപക്ഷെ വിവിധ ചെറുകഷണങ്ങളായി ലേഖനത്തിൽ അവിടവിടെയായി കാണാനിടയുണ്ട്. ഇത് തിരിച്ചറിയാൻ ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം എങ്കിലും വിക്കിപീഡിയർ ഇത് തിരിച്ചറിയുകയും ഉടൻ തന്നെ നന്നായി എഴുതുകയും ചെയ്യുമെന്ന് വിക്കിപീഡിയ പ്രതീക്ഷിക്കുന്നു.

പക്ഷപാതം സമതുലിതമാക്കാൻ

സമതുലിതമായ കാഴ്ചപ്പാട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ലേഖനം ആ ലേഖനത്തിൽ ഉൾക്കൊള്ളുന്ന കാര്യത്തെ കുറിച്ചുള്ള എല്ലാ കാഴ്ചപ്പാടുകളും വിശ്വാ‍സയോഗ്യമായ സ്രോതസ്സുകളുടെ പിൻബലത്തോടെ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ്. വിശ്വാസയോഗ്യമായ സ്രോതസ്സുകളുടെ പിൻബലമില്ലാത്ത വളരെ ചെറിയ അഭിപ്രായങ്ങൾ അതിനാൽ തന്നെ വിക്കിപീഡിയയിൽ കാണില്ല.

ലേഖനരീതി

വസ്തുതകൾ വസ്തുതകളായി തന്നെ എഴുതുമ്പോൾ തർക്കങ്ങൾ ഉണ്ടാകാമെങ്കിലും അവ സ്രോതസ്സുകളുടെ പിൻബലത്തോടുകൂടി ആവുമ്പോൾ എളുപ്പത്തിൽ അവതരിപ്പിക്കാവുന്നതാണ്. ഉദാഹരണം: കൊക്ക കോള പ്ലാച്ചിമടയിൽ ജലചൂഷണം നടത്തുന്നുണ്ട്

എന്നാൽ ലോകത്തിലെ ഏറ്റവും നല്ല പാട്ടുകാരനാണ് യേശുദാസ് എന്ന രീതിയിൽ എഴുതാൻ പാടില്ല. വ്യക്തമായ വിവരസ്രോതസ്സുണ്ടെങ്കിൽ കേരളീയർ യേശുദാസിനെ നല്ല പാട്ടുകാരനായി കാണുന്നു എന്നെഴുതാം.

വിശ്വാസങ്ങളെയോ ഐതിഹ്യങ്ങളെയോ സംബന്ധിച്ച താളുകളിൽ അതൊരു വിശ്വാസമാണെന്ന് ആമുഖത്തിൽ തന്നെ വ്യക്തമാക്കിയിരിക്കണം .

അവലംബം

ഇതും കാണുക

Tags:

സന്തുലിതമായ കാഴ്ച്ചപ്പാട് വിശദീകരണംസന്തുലിതമായ കാഴ്ച്ചപ്പാട് വിവിധ കാഴ്ചപ്പാടുകളെ കൈകാര്യം ചെയ്യാൻസന്തുലിതമായ കാഴ്ച്ചപ്പാട് അവലംബംസന്തുലിതമായ കാഴ്ച്ചപ്പാട് ഇതും കാണുകസന്തുലിതമായ കാഴ്ച്ചപ്പാട്

🔥 Trending searches on Wiki മലയാളം:

പഴശ്ശി സമരങ്ങൾദൃശ്യംഅന്തർമുഖതകയ്യോന്നിയെമൻമുരുകൻ കാട്ടാക്കടഒരു സങ്കീർത്തനം പോലെ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകടത്തുകാരൻ (ചലച്ചിത്രം)നിയമസഭമിന്നൽആധുനിക കവിത്രയംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യറോസ്‌മേരികറുത്ത കുർബ്ബാനമിയ ഖലീഫതത്തഫിറോസ്‌ ഗാന്ധിഎൽ നിനോഅണ്ണാമലൈ കുപ്പുസാമിഎൻ.കെ. പ്രേമചന്ദ്രൻതിരുവിതാംകൂർതിരുവാതിര (നക്ഷത്രം)ഇന്ത്യൻ സൂപ്പർ ലീഗ്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചണ്ഡാലഭിക്ഷുകിദേശാഭിമാനി ദിനപ്പത്രംമെറ്റ്ഫോർമിൻഇംഗ്ലീഷ് ഭാഷകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881കേരള സംസ്ഥാന ഭാഗ്യക്കുറിലിംഫോസൈറ്റ്ഹോമിയോപ്പതിദൈവംകുഞ്ഞുണ്ണിമാഷ്ആവേശം (ചലച്ചിത്രം)രബീന്ദ്രനാഥ് ടാഗോർസിന്ധു നദീതടസംസ്കാരംസഹോദരൻ അയ്യപ്പൻനാഴികആത്മഹത്യആർട്ടിക്കിൾ 370വടകര ലോക്സഭാമണ്ഡലംകേരളത്തിലെ നാടൻപാട്ടുകൾകൊല്ലംഡെങ്കിപ്പനിമല്ലികാർജുൻ ഖർഗെഗൂഗിൾഗുജറാത്ത് കലാപം (2002)എവർട്ടൺ എഫ്.സി.ന്യൂനമർദ്ദംസ്കിസോഫ്രീനിയജ്ഞാനപീഠ പുരസ്കാരംമാതളനാരകംആയ് രാജവംശംബുദ്ധമതംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികസ്വർണംഓടക്കുഴൽ പുരസ്കാരംഇടവം (നക്ഷത്രരാശി)ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഔഷധസസ്യങ്ങളുടെ പട്ടികകൊല്ലം ജില്ലനിസ്സഹകരണ പ്രസ്ഥാനംഎൻ. ബാലാമണിയമ്മലോക മലേറിയ ദിനംപൂതപ്പാട്ട്‌ഭരതനാട്യംആഗ്‌ന യാമിഅസ്സലാമു അലൈക്കുംസംസ്കൃതംവള്ളത്തോൾ നാരായണമേനോൻആറ്റിങ്ങൽ കലാപംഅയ്യങ്കാളികേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅനുശ്രീമഹാത്മാ ഗാന്ധിയുടെ കുടുംബം🡆 More