മിഖായെൽ അലക്സാൺഡ്രോവിച്ച് ഷോലൊക്കോവ്

റഷ്യൻ സാഹിത്യകാരനായ മിഹായേൽ അലക്സാന്റ്റോവിച്ച് ഷോളഖോഫ് (ജനനം - 1905 മെയ് 24, മരണം - 1984 ഫെബ്രുവരി 21) പഴയ റഷ്യയിലെ വ്ഷൻസ്കായയിലാണ് ജനിച്ചത്.

1965 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മിഖായെൽ ഷോളൊക്കോവ്
Sholokhov, 1938
Sholokhov, 1938
തൊഴിൽNovelist
ദേശീയതSoviet
അവാർഡുകൾNobel Prize in Literature
1965

കാർജിൻ, മോസ്കോ എന്നിവിടങ്ങളിൽ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ ഷോളഖോഫ്. റഷ്യൻ ആഭ്യന്തര യുദ്ധത്തിൽ ബോൾഷെവിക്കുകളുടെ പക്ഷം ചേർന്നു പ്രവർത്തിച്ചു.പതിനേഴാം വയസ്സു മുതൽ എഴുതിത്തുടങ്ങിയ ഷോളഖോഫ് 19 മത്തെ വയസ്സിൽ തന്റെ ആദ്യ ക്റൂതിയായ ' ദ ബെർത്ത് മാർക്ക്' രചിച്ചു. തുടർന്ന് പത്രപ്രവർത്തനത്തിൽ അഭിനിവേശം പുലർത്തിയ അദ്ദേഹം മോസ്ക്കോയിലേയ്ക്കു താമസം മാറ്റി. 1922 മുതൽ 1924 വരെ കല്ലാശ്ശാരിയായും,കണക്കെഴുത്തുകാരനായും ഷോളഖോഫ് പല ജോലികളും ഇതിനിടയിൽ ചെയ്തു.എഴുത്തുകാർക്കുള്ള പരിശീലന സെമിനാറുകളിലും അദ്ദേഹം പന്കെടുത്തു.1923 ലാണ് ആക്ഷേപഹാസ്യരൂപത്തിലുള്ള 'ദ ടെസ്റ്റ്'('പരീക്ഷണം'‌‌)എന്ന ലേഖനപരമ്പര പ്രസിദ്ധീകരിച്ചത്. 1926 ൽ ആദ്യ നോവലായ ഡോണിൽ നിന്നുള്ള കഥകളും പ്രസിദ്ധീകരിയ്ക്കപ്പെട്ടു..

ജീവിതവും സാഹിത്യവും

ഷോളൊക്കോവ് റഷ്യയിലെ കാമെൻസ്ഖായ പ്രദേശത്താണ് ജനിച്ചത്. കാമെൻസ്‌ഖായയിൽ സ്റ്റാനിസ്റ്റ വെഷൻസ്കായ എന്ന സ്ഥലത്തിന്റെ ഭാഗമായ ക്രുഴ്ലിനിൻ ഹാം‌ലെറ്റ് എന്ന സ്ഥലം - കൊസാക്കുകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലമായിരുന്നു ജന്മപ്രദേശം. അദ്ദേഹത്തിന്റെ അച്ഛൻ ഒരു കൃഷിക്കാരനും കാലിക്കച്ചവടക്കാരനും മില്ല് ഉടമയുമായി ജോലിചെയ്തു. ഷോളൊക്കോവിന്റെ അമ്മ ഉക്രെയിനിലെ കർഷക കുടുംബത്തിൽനിന്ന് വരുന്നവളും ഒരു കൊസാഖിന്റെ വിധവയുമായിരുന്നു. അമ്മയ്ക്ക് അക്ഷരാദ്ധ്യാഭ്യാസം ഇല്ലായിരുന്നെങ്കിലും മകനുമായി എഴുത്തുകൾ അയക്കുവാനായി അമ്മ എഴുതുവാനും വായിക്കുവാനും പഠിച്ചു. ഷോളൊക്കോവ് കാർഗിൻ, മോസ്കോ, ബൊഗുച്ചാർ, വെഷെൻസ്ഖായ എന്നീ സ്ഥലങ്ങളിൽ പഠിച്ചു. 13-ആമത്തെ അവയസ്സിൽ അദ്ദേഹം റഷ്യൻ ആഭ്യന്തരയുദ്ധത്തിന്റെ വിപ്ലവകാരികളോടുചെർന്നു.

ഷോളൊക്കോവ് 17-ആമത്തെ വയസ്സിൽ എഴുതിത്തുടങ്ങി. ജന്മാടയാളം (ഷോളൊക്കോവിന്റെ ആദ്യത്തെ കഥ) അദ്ദേഹത്തിന് 19 വയസ്സായപ്പോൾ പ്രസിദ്ധീകരിച്ചു.1922-ൽ അദ്ദേഹം മോസ്കോവിലേക്കു താമസം മാറ്റി ഒരു പത്രത്തിൽ പ്രവർത്തിച്ചുതുടങ്ങി. എഴുത്തുകാരനായെങ്കിലും ജീവിക്കുവാനായി അദ്ദേഹത്തിന് കൂലിപ്പണി ചെയ്യേണ്ടിയും വന്നു. കപ്പലിൽ കയറ്റിയിറക്കു തൊഴിലാളിയും കൽപ്പണിക്കാരനും കണക്കെഴുത്തുകാരനുമായി അദ്ദേഹം 1922 മുതൽ 1924 വരെ ജോലിചെയ്തു. ഇടക്ക് എഴുത്തുകാരുടെ സമ്മേളനങ്ങളിലും അദ്ദേഹം പങ്കുചേർന്നു. അദ്ദേഹത്തിന്റെ ആദ്യമായി അച്ചടിക്കപ്പെട്ട കൃതി ‘എ ടെസ്റ്റ്’ (ഒരു പരീക്ഷണം) എന്ന ആക്ഷേപഹാസ്യ ലേഖനമായിരുന്നു.

1924-ൽ ഷോളൊക്കോവ് വെഷെൻസ്ഖായയിൽ തിരിച്ചുവരികയും മുഴുവൻ സമയ എഴുത്തുകാരനാവുകയും ചെയ്തു. അതേവർഷം അദ്ദേഹം മരിയ പെട്രോവിയ ഗ്രൊമൊസ്ലാവ്സ്കായിയ എന്ന യുവതിയെ വിവാഹം ചെയ്തു. അവർക്ക് രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളും ഉണ്ടായി.

അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകം ‘ഡോൺ നദിയിൽ നിന്നുള്ള കഥകൾ’ - കൊസാഖുകളുടെ ഒന്നാം ലോകമഹായുദ്ധത്തിന്റെയും റഷ്യൻ ആഭ്യന്തരയുദ്ധത്തിന്റെയും കാലത്തുള്ള കഥകളുടെ സമാഹാരം - 1926-ൽ പ്രസിദ്ധീകരിച്ചു. അതേവർഷം ‘ഡോൺ ശാന്തമായി ഒഴുകുന്നു’ എന്ന കൃതി എഴുതിത്തുടങ്ങി. 14 വർഷം കൊണ്ട് എഴുതിയ ഈ കൃതിക്ക് സ്റ്റാലിൻ പുരസ്കാരം ലഭിച്ചു. സോവിയറ്റ് യൂണിയനിലെ ഏറ്റവും വായിക്കപ്പെട്ട കൃതിയായി മാറിയ ഈ കൃതി സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ശക്തമായ ഉദാഹരണമായി വാഴ്ത്തപ്പെട്ടു. ഇതേ കൃതിക്ക് 1965-ൽ അദ്ദേഹത്തിനു നോബൽ സമ്മാനം ലഭിച്ചു. ‘കന്യകയാ‍യ മണ്ണ് ഉഴുതപ്പോൾ‘ (Virgin Soil upturned) എന്ന കൃതി 28 വർഷം കൊണ്ടാണ് പൂർത്തിയായത്. ലെനിൻ സമ്മാനം ഈ കൃതിക്കു ലഭിച്ചു. നാളെയുടെ വിത്തുകൾ (1932), ഡോണിന്റെ വിളവെടുപ്പ് (1960) എന്നീ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഈ പുസ്തകം ഡോൺ പ്രദേശത്തെ സാമൂഹിക ജീവിതത്തിന്റെ കഥ പറയുന്നു. ‘ഒരു മനുഷ്യന്റെ വിധി’ എന്ന ചെറുകഥ ഒരു റഷ്യൻ സിനിമയാക്കി. റഷ്യയുടെ രണ്ടാം ലോകമഹായുദ്ധത്തിലെ പങ്കായിരുന്നു അദ്ദേഹത്തിന്റെ അപൂർണമായ ‘അവർ രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്തു’ എന്ന കൃതിയുടെ വിഷയം.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് അദ്ദേഹം റഷ്യൻ യുദ്ധ പങ്കാളിത്തത്തെക്കുറിച്ച് പല മാസികകളിലും എഴുതി.

അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികൾ 1956-നും 1960-നും ഇടയിലായി 8 വാല്യങ്ങളായി പ്രസിദ്ധീകരിച്ചു.

ഷോളൊക്കോവ് ‘ഡോൺ ശാന്തമായി ഒഴുകുന്നു’എന്ന കൃതിയിൽ സാഹിത്യമോഷണം നടത്തി എന്ന് അലക്സാണ്ടർ സോൾഷെനിറ്റ്സിനും മറ്റു പലരും ആരോപിച്ചു. ഈ ആരോപണങ്ങൾ സാഹചര്യത്തെളിവുകളെ മുൻനിർത്തി ആയിരുന്നു. ഷോളൊക്കോവിന്റെ മറ്റു പുസ്തകങ്ങളും ‘ഡോൺ ശാന്തമായി ഒഴുകുന്നു’ എന്ന കൃതിയും തമ്മിൽ എഴുത്തിന്റെ നിലവാരത്തിൽ വലിയ വ്യത്യാസമുണ്ട്. ഈ കൃതിയുടെ കരടു രൂപങ്ങളൊന്നും തന്നെ ഷോളൊക്കോവിനു കാണിച്ചുകൊടുക്കുവാനും സാധിക്കാത്തത് കാര്യങ്ങൾ വഷളാക്കി. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമൻ സൈനികർ കരടുകളെല്ലാം നശിപ്പിച്ചു എന്നായിരുന്നു ഷോളൊക്കോവിന്റെ പക്ഷം. 1984-ൽ ഗെയിർ ജേറ്റ്സായും മറ്റു പലരും കമ്പ്യൂട്ടറിന്റെ സഹായത്താൽ ഷോളൊക്കോവായിരിക്കാം ഈ കൃതിയുടെ യഥാർത്ഥ കർത്താവ് എന്നു സ്ഥാപിച്ചു. 1987-ൽ ഈ കൃതിയുടെ ആയിരക്കണക്കിന് പേജുകളോളം വരുന്ന കരടുകൾ കണ്ടെടുക്കുകയും ഷോളൊക്കോവിന്റേതാണ് ഈ കൃതി എന്ന് സ്ഥാപിക്കുകയും ചെയ്തു.

രാഷ്ട്രീയ പ്രവർത്തനങ്ങൾ

ഷോളൊക്കോവ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ 1932-ൽ ചേർന്നു. 1937-ൽ അദ്ദേഹം സോവിയറ്റ് നിയമസഭയായ സുപ്രീം സോവിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സോവിയറ്റ് പ്രസിഡന്റായ നികിത ക്രൂഷ്ചേവിനെ അദ്ദേഹം യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രകളിൽ അനുഗമിച്ചു. 1961-ൽ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1939-ൽ റഷ്യൻ ശാസ്ത്ര അക്കാദമി അംഗമായി. അദ്ദേഹത്തിനു രണ്ടു തവണ ‘റഷ്യൻ തൊഴിലാളികളുടെ ഹീറോ’ എന്ന പദവി ലഭിച്ചു. റഷ്യൻ എഴുത്തുകാരുടെ സംഘടനയുടെ ഉപാ‍ദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 1959 ൽ ക്രൂഷ്ചേഫിന്റെ യൂറോപ്യൻ, അമേരിയ്ക്കൻ പര്യടനങ്ങളിൽ ഷോളഖോഫ് അദ്ദേഹത്തെ അനുഗമിയ്ക്കുകയുണ്ടായി.

തിരഞ്ഞെടുത്ത കൃതികൾ

  • ഡോൺസ്കി റസാക്സി - ഡോണിൽ നിന്നുള്ള കഥകൾ (1925)
  • ലാസുരെവാജ സ്റ്റെപ്പ് (1926)
  • റ്റിഖിലി ഡോൺ (നിശ്ശബ്ദ ഡോൺ) (1928-1940) ഡോൺ ശാന്തമായി ഒഴുകുന്നു (1934), ഡോൺ വീട്ടിൽനിന്ന് കടലിലേക്കു ഒഴുകുന്നു (1940)
  • കന്യകയായ മണ്ണ് ഉഴുതുമറിച്ചപ്പോൾ (1932-1960)
  • ഡോണിലെ വിളവെടുപ്പ് (1960)
  • അവർ രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്തു (1942)
  • വെറുപ്പിന്റെ ശാസ്ത്രം (1942)
  • സ്ലോവോ ഓ റോഡിൻ (1951)
  • ഒരു മനുഷ്യന്റെ വിധി (1959)
  • സോബ്രനീ സോച്ചിനെനി (1962)
  • ആദ്യകാല കഥകൾ (1966)
  • ഒരു മനുഷ്യന്റെ കഥയും മറ്റു കഥകളും (1923-1963)
  • ക്രുദ്ധരും നല്ലവരുമായ യോധാക്കൾ (1967)
  • ഹൃദയത്തിന്റെ വിളികേട്ട് (1970)
  • സമ്പൂർണ്ണ കൃതികൾ (1984)
  • ഷോളൊക്കോവ് I സ്റ്റാലിൻ (1994)

അവലംബം

പുറത്തുനിന്നുള്ള കണ്ണികൾ


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975)

1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺസാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺ, മാർട്ടിൻസൺ | 1975: മൊണ്ടേൽ


Tags:

മിഖായെൽ അലക്സാൺഡ്രോവിച്ച് ഷോലൊക്കോവ് ജീവിതവും സാഹിത്യവുംമിഖായെൽ അലക്സാൺഡ്രോവിച്ച് ഷോലൊക്കോവ് രാഷ്ട്രീയ പ്രവർത്തനങ്ങൾമിഖായെൽ അലക്സാൺഡ്രോവിച്ച് ഷോലൊക്കോവ് തിരഞ്ഞെടുത്ത കൃതികൾമിഖായെൽ അലക്സാൺഡ്രോവിച്ച് ഷോലൊക്കോവ് അവലംബംമിഖായെൽ അലക്സാൺഡ്രോവിച്ച് ഷോലൊക്കോവ് പുറത്തുനിന്നുള്ള കണ്ണികൾമിഖായെൽ അലക്സാൺഡ്രോവിച്ച് ഷോലൊക്കോവ്നോബൽ സമ്മാനം

🔥 Trending searches on Wiki മലയാളം:

ഭഗവദ്ഗീതബദ്ർ യുദ്ധംവീട്മാമ്പഴം (കവിത)ചങ്ങമ്പുഴ കൃഷ്ണപിള്ളമലയാള നോവൽചതയം (നക്ഷത്രം)കണ്ണകിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യആരാച്ചാർ (നോവൽ)ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ ജില്ലകളുടെ പട്ടികചലച്ചിത്രംതൊണ്ടിമുതലും ദൃക്സാക്ഷിയുംജോൺസൺഭാരതീയ ജനതാ പാർട്ടിമുലയൂട്ടൽചില്ലക്ഷരംഗണപതിവീണ പൂവ്മാതളനാരകംഫ്രഞ്ച് വിപ്ലവംനോവൽതുഞ്ചത്തെഴുത്തച്ഛൻഡോഗി സ്റ്റൈൽ പൊസിഷൻഇന്ത്യൻ പാർലമെന്റ്രാജ്യസഭഅരിമ്പാറയോഗക്ഷേമ സഭമാലിദ്വീപ്ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾആർത്തവംകേരളത്തിലെ തനതു കലകൾമകം (നക്ഷത്രം)ആനഇന്ത്യൻ പ്രീമിയർ ലീഗ്വി.എസ്. സുനിൽ കുമാർമലയാള മനോരമ ദിനപ്പത്രംമഹേന്ദ്ര സിങ് ധോണിദി ആൽക്കെമിസ്റ്റ് (നോവൽ)സമാസംമാർഗ്ഗംകളിസ്ത്രീ ഇസ്ലാമിൽശബരിമല ധർമ്മശാസ്താക്ഷേത്രംവിജയലക്ഷ്മിപി. കുഞ്ഞിരാമൻ നായർശിവം (ചലച്ചിത്രം)ചണ്ഡാലഭിക്ഷുകിഎ.പി.ജെ. അബ്ദുൽ കലാംകാൾ മാർക്സ്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർചാന്നാർ ലഹളനിവർത്തനപ്രക്ഷോഭംകിരീടം (ചലച്ചിത്രം)ലോകഭൗമദിനംരാശിചക്രംചിലപ്പതികാരംപന്ന്യൻ രവീന്ദ്രൻഇല്യൂമിനേറ്റികറുത്ത കുർബ്ബാനസമസ്ത കേരള ജംഇയ്യത്തുൽ ഉലമകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകൊടുങ്ങല്ലൂർഡെൽഹി ക്യാപിറ്റൽസ്ഗർഭഛിദ്രംആവേശം (ചലച്ചിത്രം)ഭാവന (നടി)നസ്രിയ നസീംപ്രീമിയർ ലീഗ്ഖസാക്കിന്റെ ഇതിഹാസംഎൻഡോമെട്രിയോസിസ്മൻമോഹൻ സിങ്കൊൽക്കത്ത നൈറ്റ് റൈഡേർസ്കേരള പോലീസ്വാഗൺ ട്രാജഡികുഞ്ചൻ🡆 More